#janu

188 posts
 • te_fascinate_scribbler 9w

  Pragmatic

  Nothing is permanent, life is a miracle.
  On the go, we all play a safer game.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 22w

  @ the verge

  Most of the trouble you face are at the point that you can't withstand or runaway, but just life needs it.

  -☆Janu☆

  ©te_fascinate_scribbler

 • thefangirl 23w

  ചില സിനിമകൾ എത്ര തവണ കണ്ടാലും ആദ്യമായി കണ്ട നാൾ ഉള്ളിൽ കയറിയ അതേ നോവ് ബാക്കിയാക്കി യാത്ര പോകും. വീണ്ടും കാണുമ്പോൾ ആ ചിത്രവും നോവും തിരികേയെത്തും.
  ©thefangirl

 • thefangirl 23w

  96

  എന്തൊരു സിനിമയാണത്.
  ©thefangirl

 • te_fascinate_scribbler 30w

  Totem

  Eventhough life is an interesting task but I leave the decision making to the God.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 30w

  Thou

  My world is so small that I always look around in your eyes.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 30w

  Ponder

  Fixing few things are really better than dreaming about wonders.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 30w

  Raison d'être

  Who knows, what life will bring us.
  Go, chase your dreams.
  Atleast set a goal right now or never on the path.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 55w

  Learn to live & explore at your best & worst.
  ☆Happy new year 2021☆

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 57w

  Awe

  World is so quiet when you don't listen.
  Just ignore things, you're not trash can to dump off.
  Stay mindful & gain self respect.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 71w

  Acceptance

  When you don't deserve something..
  Don't keep on requesting..
  Just avoid & move on..
  Right things will reach you..

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 75w

  Thoughts on

  Don't always project yourself to be a good person.
  Accepting things at times is not on coercion but to avoid nasty site.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 79w

  Well, love is in the air.
  Feel it alone.

  -☆Janu☆

  ©te_fascinate_scribbler

 • te_fascinate_scribbler 80w

  Gape

  ...and when you seek for happiness, just spread your smile instead.

  -☆Janu☆

  ©te_fascinate_scribbler

 • anagha_jayadas 84w

  #Janu 2

  Part 30

  കോരിച്ചൊരിയുന്ന ആ മഴയിൽ അവൾ ആ ഹോസ്പിറ്റലിലേക്ക് കയറി ചെന്നു....
  ആകെ തിരക്കാണ് ഹോസ്പിറ്റലിൽ....

  പെട്ടെന്നുണ്ടായൊരു ഇടി വെട്ടലിൽ ജാനു മരച്ചു നിന്നു പോയി.... അവളെ അപ്പോൾ ആരോ കെട്ടിപ്പിച്ച പോലെ തോന്നി.... ഇറുകി പിടിച്ച കണ്ണുകൾ പയ്യേ തുറന്നു അത് ആരെന്ന് തിരഞ്ഞപ്പോൾ ഒരു കുട്ടിയാണെന്ന് മനസിലായി.....

  മാഡം.. വാ അകത്തേക്ക് വാ....
  ജാനുവിനെ കണ്ട ഒരു നേഴ്സ് അവളെ അകത്തേക്ക് വിളിച്ചു...

  അപ്പോഴേക്കും ആ കുട്ടി ഓടി പോയിരുന്നു....

  എടോ ശിവശങ്കർ എവിടെ...?

  ഓപ്പറേഷൻ തിയേറ്ററിലാണ്....

  എന്ന ഞാൻ അങ്ങോട്ട്‌ പോകാം... ഈ ബാഗ് താൻ എന്റെ റൂമിൽ വെച്ചേരെ..

  Ok മാഡം....

  ജാനു തന്റെ നടപ്പിന്റെ വേഗം കൂട്ടി......

  ........................

  എടോ താൻ എന്താണ് ആലോചിക്കുന്നത്...? ഒന്നുമില്ല ശിവ...
  എങ്കിൽ വാ കിടക്കാം... മ്മ്മ് പിന്നെ നമ്മൾക്ക് നാളെ ഒരിടം വരെ പോകണം... മ്മ്മ്

  ഓർമകളുടെ അവസാന അധ്യായം എത്തിയപ്പോൾ ആ കടലാസ് മറക്കാതെ അവൾ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി പോയി...

  രാത്രി, മറ്റൊരു പ്രഭാതത്തെ വരവേറ്റപ്പോൾ. തീൻ മേശയിൽ വെച്ചിരിക്കുന്ന ഭക്ഷണത്തെ ഒന്നിച്ചിരുന്നു കഴിച്ച ശേഷം ശിവ ജാനുവിനോട് പറഞ്ഞു.. നമ്മൾ ഒരു കുട്ടിയേ ദത്തെടുക്കുകയാണ്..

  വാക്കുകൾ പതറി നിന്നപ്പോൾ അവൾ ഒരു മൂളൽ മാത്രം നൽകി...

  അനാഥാലയത്തിൽ ചെന്നിരുന്നപ്പോൾ ഓഫീസറായ ഫാദർ അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞു ഇന്നലെ കൊണ്ടു വന്ന കുട്ടിയേ ഇങ്ങു വിളിക്കൂ .... ആ കുട്ടിയുടെ അമ്മ ഇന്നലെ മരിച്ചു , ലത അറിയുമായിരിക്കും, ഡോക്ടർ തന്നെയാണ് നിയമാവലികൾ അനുസരിച്ചു ഇവിടെ ആക്കിയത്... ജാനുവിനോട് ഫാദർ പറഞ്ഞു.

  ആ പെൺകുട്ടി വന്നു... ഇന്നലെയുണ്ടായ മിന്നലിൽ മിന്നി മറഞ്ഞ ആ കണ്ണുകൾ ജാനു അവളിൽ കണ്ടു..

  ശിവശങ്കർ അവളോട് പറഞ്ഞു ഇത് സീത.
  ഇവൾ ഇനി നമ്മുടെ മോളാണ്....
  ഇനി നമ്മൾക്കൊരുമിച്ചു അങ്ങ് ട്രിപ്പ്‌ പോകാം അല്ലെടോ..

  ജാനുവിന്റെ കണ്ണുകളിൽ ഒരു വസന്തം നിറഞ്ഞൊഴുകി....  (ശുഭം )


  #piccredittorightfulowner


  Januvinoppam ninna ella kottukarkkum നന്ദി.. ellarodum orupadu sneham ���� oru potta buthiyil ezhuthiyathane enthelum thettundel kshemikanam��  ©|കുപ്പിവളക്കാരി||anagha_jayadas|

  Read More

  .

 • anagha_jayadas 84w

  #Janu 2

  Part 29


  അല്ല..... !
  മോളല്ലേ കുറച്ച് ദിവസം മുന്നേ ഒരു യാത്ര പോകുവാണെന്ന് പറഞ്ഞു പോയ ആള്..... ?
  എന്നിട്ടിപ്പോൾ എന്ത് പറ്റി......?
  വേഗം തിരിച്ചത് എന്താ...?

  ഈ ചേട്ടന് എന്നെ ഓർമയുണ്ടായിരുന്നോ എന്ന മട്ടിൽ ചായ കടക്കാരന്റെ കൈയിൽ നിന്നും ജാനു ആ ചായ ഗ്ലാസ്‌ വാങ്ങി...
  അന്നത്തെ പോലെ തന്നെ ഇപ്പോഴും അയാൾ ആരോടെന്നില്ലാതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....

  കഴിക്കാൻ എന്തേലും വേണോ.....

  ഒന്നും വേണ്ട ചേട്ടാ ....
  ഈ ചായ മാത്രം മതി.....

  അപ്പോഴേക്കും വേറെ ആരൊക്കെയോ കടയിലേക്ക് വന്നു...

  പിന്നെ അയാൾ ഒന്നും ചോദിച്ചില്ല....

  ചായക്കുള്ള കാശും കൊടുത്തു മടങ്ങുമ്പോൾ അയാൾ പറഞ്ഞു എല്ലാം നല്ലതിന് എന്ന്.....

  എത്രയും വേഗം ഹോസ്പിറ്റലിൽ എത്തണം എന്നായി പിന്നെ അവൾക്ക്.....

  എന്നാൽ ദൂരം വളരെ കൂടുതലായി അവൾക്ക് അനുഭവപ്പെട്ടു....

  അങ്ങനെ ഒരു സന്ധ്യാ നേരത്ത് അവൾ തന്റെ ഫ്ലാറ്റിൽ ചെന്നു....

  ചുക്കിലി വലകൾ നിറഞ്ഞ് ഒരു മാസത്തോളം അടച്ചിട്ട ഒരു വീട് പോലെയായി അവൾക്ക് ആ ഫ്‌ളാറ്റിനെ തോന്നി.....

  എങ്കിലും ഒന്ന് ഫ്രഷ് ആയിട്ട്

  അവൾ ഡോക്ടർ ജാൻവിയുടെ വേഷം അണിഞ്ഞു ഹോസ്പിറ്റലിലേക്കു പോകാൻ, ഹോസ്പിറ്റലിലെ ഒരു കാറിനായി വെയിറ്റ് ചെയ്തു നിന്നു ......


  മാഡം വാ...

  സന്ധ്യാ പകലിനോട് യാത്ര പറയുന്ന സമയത്ത് കാറ്റു കൊണ്ടു വന്ന മഴയുടെ ശബ്ദത്തിന് ഇടയിൽ ഒരാൾ വിളിച്ചു കൂവി....

  ഒരു കറുത്ത സ്വിഫ്റ്റ് കാറിൽ നിന്നു വന്ന ശബ്ദത്തിനരുകിലേക്കു അവൾ നീങ്ങി.....


  (തുടരും )

  #piccredittorightfulowner  ©|കുപ്പിവളക്കാരി||anagha_jayadas|

  Thudrchayayi ithrem part vayikunnavrodu orupadu sneham.... januvine ishtapedunnavrodu orupadu sneham.... ..... ����

  Read More

  .

 • anagha_jayadas 84w

  #Janu 2
  Part 26

  Sir..
  എന്താ ശ്രീകുമാർ.... ഇന്നലെ വന്ന patient ന് ഇപ്പോൾ ശ്വാസമെടുക്കാൻ ഒന്നും പറ്റുന്നില്ല ഡോക്ടർ.
  എന്തു പറ്റി... ഇന്നലെ ജസ്റ്റ്‌ temperature അല്ലേ ഉണ്ടായുള്ളൂ..
  അറിയില്ല.. sir
  മ്മ്മ് വാ നോക്കാം..

  ശിവശങ്കർ ശ്രീകുമാറിനോടൊപ്പം വാർഡിലേക്ക് നടന്നു..
  ആ സ്ത്രീയുടെ പേര്....?
  ലത..
  മ്മ്മ്..
  ആരാ കൂടെയുള്ളേ...

  അത് sir...

  എന്താടോ..

  വേണ്ടപ്പെട്ടവർ ആരും ഇതു വരെ വന്നില്ല.. ആ സ്ത്രീയുടെ അടുത്ത വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ ഇവിടെയാക്കിയതാ.. അവര്
  ഭക്ഷണം കൊണ്ടു വന്നിട്ട് പോകും . പിന്നെ ലതയുടെ മോൾ കൂടെയുണ്ട്.. ചെറിയ കുട്ടിയാണ്. ഒരു 4 ആം ക്ലാസ്സിലോ 5 ലോ പഠിക്കുന്ന പ്രായം.

  ആ കുട്ടി മിടുക്കിയാണ്.... ഇവിടെ നേഴ്‌സുമാരെ എല്ലാം കയ്യിലെടുത്തിരിക്കുകയാണ്....

  മ്മ്മ് ആയിക്കോട്ടെ..... അവര് ഫുഡ്‌ കൊണ്ടുവരുമ്പോൾ എന്നെ ഒന്ന് വന്ന് കാണാൻ പറയണം..

  ശരി ഡോക്ടർ..

  അവർ ലതകരികിൽ എത്തി... വളരെ ശക്തമായി ശ്വാസം വലിച്ചുകൊണ്ടിരുന്ന ലത ശിവശങ്കറിന്റെ കണ്ണുകളിലേക്ക് നോക്കി....

  ആ നോട്ടം അയാളെ ഒന്ന് ഭയപ്പെടുത്തി...
  പൾസ്സ് റേറ്റ് നോക്കുമ്പോൾ ലത എന്തോ പറയാൻ ആഞ്ഞു...
  എങ്കിലും അവൾക്കതിനായില്ല...

  അവസാനം മടുത്തപ്പോൾ വിക്കി വിക്കി അവൾ വെള്ളം തരാൻ പറഞ്ഞു..
  അപ്പോൾ
  ഒപ്പം ഉണ്ടായിരുന്ന ആ വാർഡിലെ നേഴ്‌സ് ലതയെ ചാരി ഇരുത്തി
  ഒരു കവിൾ വെള്ളം കൊടുത്തു..

  എന്നാൽ ഉമിനീരിനൊപ്പം വെള്ളവും ഇറക്കാനാവാതെ ലത കരഞ്ഞു...
  അവളിൽ നിന്നും പുറത്തു വരാനാവാത്ത ശബ്‌ദം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു....

  ശ്രീ ഉടനെ ആ സ്ത്രീയെ icu ലേക്ക് മാറ്റണം....

  തൊണ്ടയുടെ സ്കാൻ റിപ്പോർട്ടും ഉടനെ തന്നെ വേണ...

  വേഗം ക്വിക്..

  ഇത് പറഞ്ഞു തിരിഞ്ഞതും ലതയുടെ മകൾ അമ്മയുടെ അടുത്തേക്ക് ഓടി വന്നു...

  എന്നിട്ട് ലതയോടായി പറഞ്ഞു... അമ്മേ എനിക്ക് ഒരു സിസ്റ്റർ പോപ്പിൻസ് വാങ്ങി തന്നൂലോ..... അമ്മക്ക് വേണോ...

  മകളെ കണ്ടതും കണ്ണീരെല്ലാം തുടച്ചു മാറ്റി,
  ഒന്നും പറയാനാവാതെ ഉള്ളിൽ ഒരു തീക്കനൽ ഒതുക്കി തന്റെ മോളെ ചേർത്തു പിടിച്ചു , ലത....


  Sir

  എന്താ ശ്രീ

  Doctor ജാൻവി ഉടനെ വരില്ലേ ....?


  (തുടരും )

  #piccredittorightfulowner

  ©|കുപ്പിവളക്കാരി||anagha_jayadas|

  Read More

  .

 • purshottamarya 85w

  Jindginama 3

  Agr tum sona ,mona ,babu,janu krne lg gaye ho
  Sach me
  Tum pele ja chuke ho
  Or jald hi life bhi pelegi
  ©purshottamarya

 • anagha_jayadas 85w

  #Janu 2
  Part-25


  താൻ എന്താടോ ഫോൺ എടുക്കാഞ്ഞേ..
  കുറേ try ചെയ്തു.. msg അയച്ചു...

  ഇവിടെ രോഗികൾ കൂടുകയാണ്.
  തന്റെ ആവിശ്യമുണ്ടിവിടെ,

  ശിവ ഞാൻ..
  ഒന്ന് ആലോചിച്ചതിന് ശേഷം ജാനു പറഞ്ഞു
  ഞാൻ വരാം..... !

  അവൾ ഫോൺ cut ചെയ്തു.

  അവളുടെ മനസ്സൊന്നു പതറി.... ആ മനസിനെ അവൾ തന്നെ പറഞ്ഞു സമാധാനിപ്പിച്ചു , സമയം ഇനിയുമുണ്ട് ഇവിടേക്ക് വരാൻ , ഒരു ഡോക്ടർ എന്ന നിലക്ക് ആ ജോലിയോടും താൻ കൂറ്‌ കാണിക്കണം,


  ജാനു ചേച്ചി.... എന്തു പറ്റി നമുക്ക് ഇറങ്ങാം എന്നാൽ...
  ആ കുട്ടികൾ അവളോട് ചോദിച്ചു.....

  ആം.. പോകാം

  അങ്ങനെ ഏടത്തിയോടും അവരുടെ പേരക്കുട്ടികളോടും അവർ യാത്ര പറഞ്ഞിറങ്ങി....

  അവർ ക്ഷേത്രത്തിന്റെ അടുത്ത് എത്തിയപ്പോൾ ജാനുവിനോട് ആ കുട്ടികൾ തിരക്കി

  ചേച്ചി ഞങ്ങൾ ഇവിടം വരെയാണ് കൂടെ ഉള്ളു... ചേച്ചി ഇനി എങ്ങോട്ടാണ്...

  തിരിച്ചു പോകണം കുട്ടികളെ.....

  അതെന്താ ചേച്ചി... പോകണം..... ന്ന് !
  കുറച്ച് ഹോസ്പിറ്റലിൽ issue

  അപ്പോൾ ഈ യാത്ര....? ജീവ ചോദിച്ചു

  അവസാനിപ്പിക്കണം... ജീവാ...

  ശരി ജാനു ചേച്ചി...


  ഒരേങ്ങൽ ശബ്‌ദം കേട്ട് തിരഞ്ഞു നോക്കിയപ്പോൾ ജസ്റ്റിൻ മറഞ്ഞു നിന്ന് കരയുകയാണ്...

  ജാനുവിന് ഇത് കണ്ടതും ചിരി വന്നു...
  എടാ പൊട്ടാ നീ എന്തിനാ കരയുന്നേ...?

  പോ ചേച്ചി ഞാൻ കൂട്ടില്ല... ചേച്ചി പെട്ടന്ന് പോകുവാണെന്നൊക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു....

  എടാ അഭി ഉണ്ണി ജീവാ നിനക്കൊന്നും വിഷമം ഇല്ലേടാ....

  അതുപിന്നെ.... ചേച്ചി ഞങ്ങൾക്കെല്ലാം വിഷമം ഉണ്ട്....

  സാരമില്ല കുട്ടികളെ...

  എനിക്കൊരുപാട് സന്തോഷമുണ്ട് ഇന്നത്തെ കാലത്ത് നിങ്ങളെ പോലെയുള്ള കുട്ടികളുണ്ടെന്ന് അറിയുമ്പോൾ...

  എന്തായാലും നമ്മൾ ഇവിടം വരെയാണ് ഒന്നിച്ചൊള്ളു എന്ന് യാത്ര തുടങ്ങിയപ്പോഴേ പറഞ്ഞതല്ലേ...

  അതേ ചേച്ചി....
  എന്തോ യാത്ര വേഗം കഴിഞ്ഞ പോലെ ഒരു തോന്നൽ, ഉണ്ണി പറഞ്ഞു

  നിങ്ങൾ എങ്കിൽ ഇനി തിരിച്ചോ ജാനു പറഞ്ഞു...

  ഇല്ല ചേച്ചി..., ചേച്ചി പോയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ..

  മ്മ് ശരി... ഇതാ എന്റെ നമ്പർ ചേച്ചി ജീവ തന്റെ നമ്പർ ജാനുവിന് നൽകി...

  അവിടെ എത്തുമ്പോൾ വിളിക്കണം മറക്കരുത്..

  ഒരു പുഞ്ചിരി മാത്രം നൽകി ജാൻവി യാത്ര തിരിച്ചു..
  (തുടരും )

  #piccredittorightfulowner  ©|കുപ്പിവളക്കാരി||anagha_jayadas|

  Read More

  .

 • anagha_jayadas 85w

  #Janu 2

  Part 24

  മോളേ ഉച്ച ആയില്ലേ ചോറുണ്ണാൻ വായോ....
  ദാ പിള്ളാരൊക്കെ വന്നു......

  നീ പൊക്കോ ജാനു.... ഈ പുഴക്കരയിൽ എനിക്ക് കുറച്ചു നേരം ഇരിക്കണം ....

  ഒന്ന് മൂളി അവൾ തിരിച്ചു നടന്നു.....

  പുഴ, തന്റെ ഒഴുക്കിന്റെ ശക്തി കൂട്ടി... ആ ഒഴുക്കും നോക്കി ചന്തു ഇരുന്നു.....

  മഴക്കോള് ഉണ്ടല്ലോ ഏടത്തി.....
  മ്മ് ഉണ്ട് മോളേ...

  അവൻ വരുന്നില്ലേ....

  ഇല്ലന്ന് പറഞ്ഞു...

  ന്നാ മോള് വാ.... കുട്ടികളോടും ഇരിക്കാൻ പറയൂ... ഞാൻ ഇപ്പോൾ വരാം.... ഇവിടുത്തെ കുറച്ച് പച്ചക്കറികൾ വെച്ച് തട്ടി കൂട്ടിയ കറി മാത്രേ ഒള്ളൂട്ടോ....

  അതിനെന്താ ഏടത്തി അതൊക്കെ മതി...... പിന്നെ ഈ ഫോൺ ഒന്ന് കുത്തിയിടണം ഏടത്തി....

  ആ അവിടെ കുത്തിക്കോ....

  ഫോൺ ഓഫ്‌ ആകാറായി എന്നുള്ള നോട്ടിഫിക്കേഷൻ താഴെ
  15 miss call ഉണ്ടായിരുന്നു....

  ആരാന്നു നോക്കും മുന്നേ ഫോൺ ഓഫ്‌ ആയി...... !

  ജാനു ചേച്ചി വാ ഞങ്ങൾ ഇരുന്നു.......

  അവൾ ആ ഫോൺ ചാർജിങ്ങിൽ ഇട്ടിട്ട് കഴിക്കാൻ പോയി.....

  ഊണ് കഴിഞ്ഞു.... കൈകഴുകാൻ ഇറങ്ങിയപ്പോഴും ചന്തു പുഴക്കരയിൽ നിന്ന് വന്നിട്ടില്ല എന്ന് ജാനുവിന് മനസിലായി.....

  യാത്ര പറയാൻ ചെന്നപ്പോൾ

  പുഴ അവനോടായി എന്തോ മിണ്ടുകയാണെന്ന് ജാനുവിന് തോന്നി....

  ചന്തു...

  ഞാൻ ഇറങ്ങുകയാണ്.....

  തിരിഞ്ഞു നോക്കിയ അവന്റെ കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന ഒരു പുഴ അവൾ കണ്ടു.....

  ചന്തുവിന്റെ മൗനാനുവാദത്തിൽ അവൾ തിരിച്ചു....
  കാർമേഘം മൂടി കെട്ടി...

  ചാർജിങ്ങിൽ വെച്ച ഫോൺ എടുത്ത് ഓൺ ആക്കിയതും ഒരു call വന്നു.....

  (തുടരും )

  #piccredittorightfulowner


  ©|കുപ്പിവളക്കാരി||anagha_jayadas|

  Read More

  .