#entemalayalam

397 posts
 • karthikeyann 14w

  പലപ്പോഴും ആദ്യം കാണുന്ന ആവേശത്തോടെയും അത്ഭുതത്തോടെയും തന്നെയാണ് MG ശശി അവതരിപ്പിച്ച 'ഹരിയേട്ട'ന്റെ ഭാഗങ്ങൾ കാണാറുള്ളത്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഋതു പ്രിയപ്പെട്ട സിനിമയായി മാറുമ്പോൾ, അതിലൊരു പ്രധാന കാരണം ഹരിയേട്ടനായി മാറുന്നു.
           അച്ഛന്റെ മരണശേഷം, അച്ഛനോട് വേണ്ടവിധം സ്നേഹം പ്രകടിപ്പിച്ചില്ലെന്ന കുറ്റബോധത്തോടെയും,പ്രണയിനിയുടെ വഞ്ചനയിലൂടെയും വിവശനായി തീർന്ന അനുജൻ ശരത്തിനെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ പറയുന്നുണ്ട്,
  "പോവുന്നവരൊക്കെ പോട്ടെ കുട്ടാ, തിരക്കുള്ളൊര്.
  An arrangement of convenience
  അവരവരുടെ കാര്യങ്ങൾ നടന്നുപോകാൻ ഉള്ള ഒരു ഏർപ്പാട്, അത്രേയുള്ളൂ പ്രണയവും, വിപ്ലവവും, ബന്ധങ്ങളുമൊക്കെ.
  Memories are dangerous beings,
  പെട്ടുപോവല്ലേ കുട്ടാ.
  നീ ഒരു എഴുത്തുകാരൻ ആകണം എന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹം, പിന്നെ ആ ഇട്ടിക്കണ്ടപ്പൻ മരുമോനെ ധിക്കരിക്കാൻ അച്ഛനായില്ല. അതിനു നീ അച്ഛനെ വെറുക്കല്ലേടാ... മോനേ ".

  ആദ്യ തവണ സിനിമ കണ്ടതിനു ശേഷം കാലങ്ങൾക്കിപ്പുറവും ഈ സംഭാഷണം മായാതെ നിൽക്കുന്നു. ശരിക്കും arrangement of convenience ആണോ?. എപ്പോഴും അതങ്ങനെ അല്ലായെന്നാണ് ജീവിതവും അതിലേക്ക് കടന്നു വന്ന ആളുകളും പഠിപ്പിച്ചു തന്ന പാഠം.
        പക്ഷെ, ആ ഒരവസ്ഥയിൽ തകർന്നിരിക്കുന്ന അനിയനോട് മറ്റെന്താണ് അയാൾ പറയുക?വീണ്ടും വീണ്ടും ഈ രംഗം കാണുമ്പോൾ ആലോചിക്കാറുണ്ട്, ഇതുപോലെയുള്ള ഹരിയേട്ടന്മാരെയല്ലേ നാം ഓരോരുത്തരും തേടുന്നത്? തകർന്നിരിക്കുമ്പോൾ ചുമലിൽ താങ്ങി, വലതുകൈ കൊണ്ട് പതുക്കെ മുടി കോതിയിട്ടുകൊണ്ട് ലോകസത്യം വിളിച്ചു പറയുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവരെ. അവരവരുടെ കാര്യം മാത്രം പ്രണയങ്ങളിലും, ബന്ധങ്ങളിലും, വിപ്ലവത്തിലും കാണുന്ന കൂട്ടർക്കിടയിൽ ഇവരാകുന്നു നമുക്ക് ഏക ആശ്വാസം. Those who propogates opposite narrative against the thought of 'Arrangement of Convenience'.

  #malayalam#entemalayalam

  Read More

  Movie: ഋതു

  Directed by: ശ്യാമപ്രസാദ്
  Character :"ഹരിയേട്ടൻ"

  (Part-01)

 • rose_giyanna 38w

  കാരണമറിയാതെ അകലാൻ തോന്നുന്നുണ്ട് . ദിക്കറിയാതെ ഓടി പോകാൻ . തിരിഞ്ഞു നോട്ടമെറിയാതെ വിട്ടകലാൻ .

  ©റോസ് _ ജിയന്ന

 • the___saint__achayan 59w

  എന്റെ സ്വപ്നങ്ങളിൽ നീ എന്നെ സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ രാത്രികളിലും ഞാൻ എന്റെ അരുകിലായി ഒരു പുഷ്പം സൂക്ഷിക്കുന്നു ... !
  കാരണം
  ശൂന്യമായ പാത്രങ്ങളിൽ പ്രതീക്ഷയുടെ മാന്ത്രികത ശേഖരിക്കുന്നത് സ്നേഹത്തിന്റെ മാർഗമാണ് !!

  ©the___saint__achayan

 • rose_giyanna 63w

  ഏടുകൾ മുറിയാതെ കനലു പൂക്കുന്ന ഓർമ്മകളിലൂടെ
  ഒരിക്കൽ കൂടി യാത്ര ചെയ്യണം ,
  വള്ളിച്ചെടികൾ പൂത്തു നിന്നിരുന്ന തൊടികൾ,
  മഴ പെയ്തു തോർന്ന കാപ്പിത്തോട്ടങ്ങൾ ,
  ഇട മുറിയാതെ പുഴ പോലെ ഒഴുകി
  ഉപ്പുരസത്തിൽ മുങ്ങി പൊങ്ങുന്ന കഴിഞ്ഞ കാലങ്ങൾ .
  നിനക്കായി ഒരു വരി കൂടി എനിക്ക് എഴുതണം
  നാമിടങ്ങളെ മഷിയിൽ മുക്കി
  കടലാസ്സിൽ നീളെ പരത്തി അങ്ങനെയങ്ങനെ
  ഇത് എന്റെ അവസാനത്തെ കവിത എന്ന പോൽ .

  ©റോസ് _ ജിയന്ന

 • rose_giyanna 63w

  വിഴുപ്പ് പേറി
  നിറം മാഞ്ഞൊരീ
  ജീവിതങ്ങൾക്ക് ,
  കാലക്കേടിനുത്തരം
  നൽകാൻ
  ചുണ്ടിൽ ഉറച്ചു പോയൊരീ
  ചെറു പുഞ്ചിരി മാത്രം
  ബാക്കിയായി .

  ©റോസ് _ ജിയന്ന

 • rose_giyanna 63w

  #malayalam #entemalayalam #friendship @githuuu

  അകന്നുപോകുന്ന ചിലർ ����������������

  Read More

  നീ ഒരു ശലഭമാണ് .
  പൂക്കൾ തോറും പറന്നുചെന്ന്
  ഇന്നലെകളെ കാറ്റിൽ പറത്തി
  ഓരോ വേളയും ഇന്നുകളുടെ മാത്രം
  പൂമ്പൊടി പേറുന്ന
  വർണ ശലഭം .

  ©റോസ് _ ജിയന്ന

 • rose_giyanna 63w

  തുരുമ്പെടുത്ത വിജാഗിരികളാകാം ചിലരുടെ ഹൃദയ കവാടത്തെ ഇത്രയധികം കഠിനമാക്കുന്നത് .


  ©റോസ് _ ജിയന്ന

 • rose_giyanna 64w

  #malayalam #entemalayalam #life #love #brotherhoodlove @githuuu

  കൂടെയുള്ളവർ ...❤❤ പ്രിയമുള്ളവർ .❤❤.... ചിലർ ... ❤❤

  Read More

  മുമ്പിലുള്ള വഴി ഏതെന്ന് എനിക്ക് തന്നെ നിശ്ചയമില്ലെങ്കിലും "കൂടെയുണ്ട് " എന്ന നിന്റെ വാക്കുകൾ എനിക്ക് പകരുന്ന കരുത്ത് എത്രമാത്രമെന്നോ ..!!!!!!

  ©റോസ് _ ജിയന്ന

 • rose_giyanna 68w

  #malayalam #entemalayalam #mirakeemalayalam #life @githuuu

  ഒറ്റ വരി കവിത എഴുതാൻ കൊതി തോന്നുന്നു. ഒരു വരിയിൽ ഒരായിരം ആശയങ്ങൾ കൊത്തിയെടുത്ത് അവ മഷി ചൂടി നിൽക്കുന്നത് കൺനിറയെ കാണാൻ തോന്നിപ്പോകുന്നു.രാത്രി കറുക്കുമ്പോൾ ഉമ്മറപ്പടിയിൽ ഇരുന്ന് ചുളിവ് വീഴാത്ത കടലാസ്സിൽ എഴുതണം.

  'ഓ .. എന്റെ പ്രാണനേ , ദൂരെ ഞാൻ കാണുന്ന കുങ്കുമവെളിച്ചം നീ എനിക്കായി കാത്തുസൂക്ഷിച്ച ദിവ്യപ്രണയത്തിന്റെ ബിംബമോ '...??

  തൃപ്തി വരാതെ ചുക്കിചുളിച്ചു വികൃതമാക്കി ഇരുളിൽ ഒളിച്ചിരിക്കുന്ന ദുർഭൂതങ്ങൾക്ക് നേരെ ആ കടലാസ്സുണ്ട വലിച്ചെറിഞ്ഞ് വീണ്ടും വിലപിക്കണം.
  "ഒറ്റ വരി കവിത എഴുതാൻ കൊതി തോന്നുന്നു. ഒരു വരിയിൽ ഒരായിരം ആശയങ്ങൾ കൊത്തിയെടുത്ത് അവ മഷി ചൂടി നിൽക്കുന്നത് കൺനിറയെ കാണാൻ തോന്നിപ്പോകുന്നു"...........

  Read More

  കൈക്കുടന്നയിൽ നിറയെ അക്ഷരപൂക്കൾ കോരിയെടുക്കണം . മഷി കുടിപ്പിച്ച് അവയെ മെല്ലെയുറക്കി മന്ത്രം ചൊല്ലി കവിതകളാക്കണം. മണ്ണിൽ പൂണ്ടുറങ്ങുന്ന നാൾ വരെയും ആ കവിതകളെങ്കിലും എനിക്ക് കൂട്ടുണ്ടാകുമല്ലോ.  ©റോസ്_ ജിയന്ന

 • rose_giyanna 74w

  ഉപ്പ്

  പെറ്റുപ്പെരുകിയ
  മുറിവും
  നീറ്റൽ വിടാത്ത
  വടുക്കളും
  ഉപ്പ്
  രുചിച്ചു മടുത്ത
  ചുണ്ടുകളും .

  ©റോസ്_ ജിയന്ന

 • rose_giyanna 74w

  മിറാകീ കുടുംബത്തിന് സ്വാതന്ത്ര്യദിനാശംസകൾ ��������
  #malayalam #entemalayalam #Indian #independenceday #mine

  Read More

  മാനം കറുത്താൽ
  പുറ്റിനുള്ളിൽ
  ചുരുളണം ,
  ആണൊന്ന് നോക്കിയാൽ
  പുടവ പുതുക്കണം
  അരുതെന്ന
  അഴികളിൽ
  കാലം വിലങ്ങിട്ട
  പെണ്ണിന്റെ മോചനം
  ഇനിയേതു യുഗത്തിൽ !!!

  ©റോസ് _ ജിയന്ന

 • rose_giyanna 75w

  #malayalam #entemalayalam #life @githuuu @_black_pearl

  ഐസ് ക്രീമിൽ വിഷം ചേർത്തു കൊടുത്തു അനുജത്തിയെ കൊന്നു കളഞ്ഞിരിക്കുന്നു അത്രേ.

  Read More

  ഏട്ടന്റെ
  കൈ പിടിച്ചു
  ഓടിനടന്നപ്പോഴും ,
  കുറുമ്പു കാണിച്ചു
  തോളത്തേറിയപ്പോഴും ,
  ഏട്ടൻ ഉണ്ണുമ്പോൾ
  അടുത്തു നിർത്തി ഊട്ടിത്തരുമ്പോഴും ,
  ഏട്ടന്റെ മനസ്സിൽ
  മോളെ
  കൊല്ലണമെന്നായിരുന്നല്ലേ .!!!

  ©റോസ് _ ജിയന്ന

 • rose_giyanna 75w

  നിനക്ക്
  എന്നെ കൊല്ലണമോ !
  അതോ
  ഞാൻ വീണ്ടും
  തോറ്റു കണ്ടാൽ മാത്രം
  മതിയോ !
  നിന്റെ കൈയ്യിൽ
  ചോര പുരളാതെ
  എന്റെ
  അന്ത്യം കാണണമോ !
  ഒന്നു മാത്രം ചെയ്യുക
  നീ എന്റെ
  ആത്മവിശ്വാസം
  തല്ലിക്കെടുത്തിയേക്കൂ .

  ©റോസ് _ ജിയന്ന

 • githuuu 75w

  ഞാവൽപ്പഴങ്ങളുടെ കറകൾ
  വീണ പുള്ളിയുടുപ്പുകൾ ,
  പറങ്കിമാങ്ങകൾ തല്ലിക്കൊഴിച്ചു
  പേരമരക്കൊമ്പിൽ ഊഞ്ഞാലാടി
  നാവിൽ പുളിച്ചു തികട്ടും
  രസകുമിളകളുമായി
  പാറിപ്പറന്നു നടന്നൊരു
  കാലം ...
  എന്റെ കുട്ടിക്കാലം .
  ©githuuu

 • rose_giyanna 75w

  ചിലരുണ്ട് ഇങ്ങനെയും ��❤
  #malayalam #entemalayalam #life#special #brotherhoodlove @githuuu @_black_pearl

  Read More

  കൂമ്പിയടഞ്ഞ കണ്ണുകളോട്
  കനിവുള്ളവർ ,
  വിളറി വെളുത്ത
  കവിളുകളിൽ
  ചായമെഴുതുന്നവർ ,
  നുള്ളി നോവിക്കാതെ
  ഹൃദയം പകുത്തെടുത്ത്
  സ്നേഹം മാത്രം
  പകരമായി വിളമ്പുന്നവർ .

  ©റോസ് _ ജിയന്ന

 • rose_giyanna 75w

  #malayalam #entemalayalam #life #disappointment@githuuu
  പഴികളും കുറ്റപ്പെടുത്തലുകളും അതിന്റെ ഉച്ഛസ്ഥായിലായിട്ടുണ്ട് .മടുത്തിരിക്കുന്നു ❤❤❤

  Read More

  മടുത്തു തുടങ്ങി
  കുറ്റവും
  കൂക്കിവിളികളും
  നിന്ദനവും .
  വിലയറ്റു വീണതെൻ
  മാനം ,
  നിലയുറച്ചതോ
  എന്റെ
  കുറവുകളും .
  തട്ടു തട്ടായി ഉയർന്ന്
  പടു കൂറ്റനൊരു
  ഇഷ്ടിക മരമായി
  കുത്തനേ ഇടിഞ്ഞെന്റെ
  മേൽ ഇതാ
  എന്റെ മാത്രം
  ഏറ്റക്കുറിച്ചിലുകൾ .

  ©റോസ് _ ജിയന്ന

 • arpana_ 75w

  ;
  അത്രമേൽ സുന്ദരമാകണമെന്നാഗ്രഹിച്ചവയെല്ലാം
  അപൂർണ്ണതയുടെ വിഹായസ്സിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു..!!
  ©arpana_

 • rose_giyanna 75w

  വേരുകളിൽ ചിതൽ പുറ്റുകൾ ഒളിച്ചു കളിക്കുന്നുണ്ട്. ഇലകളിൽ മഞ്ഞപ്പു കലർന്നിരിക്കുന്നു. ആസന്നമാകുന്ന അരുതുകൾ ഭയം തീണ്ടാൻ ഉള്ളതല്ല , മറിച്ചു തിരിച്ചറിവുകളും തിരുത്തലുകളും വിദൂരത്താകാതിരിക്കേണ്ടതിനുള്ള ഓർമ്മപ്പെടുത്തലാണ്.

  ©റോസ് _ ജിയന്ന

 • rose_giyanna 76w

  നീർകുമിളകൾ പൊട്ടിച്ചിതറുന്ന ലാഘവത്തോടെയോ ഞാൻ ബന്ധങ്ങളുടെ കണ്ണികൾ വിട്ടകലുന്നത് നോക്കി നിന്നത് ...!!!

  ©റോസ് _ ജിയന്ന

 • karthikeyann 76w

  ഷഹബാസ്

  രണ്ടു ഭൂഖണ്ഡങ്ങൾക്കു
  മദ്ധ്യേയിരുന്നു നൂറ്റാണ്ടിന്റെ ഗായകൻ
  കറുപ്പിലൂടെയും വെളുപ്പിലൂടെയും
  ഉറക്കെ പാടി.

  അവന്റെയോരോ പാട്ടിലും
  ഇണകൾ, പ്രേമത്തിന്റെ രാഷ്ട്രീയം മറന്നു
  ഉദിച്ചസ്തമിച്ചു.

  ഒരു വരി, ഹൃദയങ്ങൾക്ക് മാത്രം
  മനസ്സിലാകുന്ന തിരിച്ചറിവോടെ
  അതിന്റെ പിൻവരികളെ സ്നേഹിച്ചു.

  ഹാർമോണിയത്തിന്റെ വിരലുകളെ
  കടുംനീല സംഗീതത്തിലിറക്കി വെച്ചുകൊണ്ട്
  അയാളൊരു നദിയായൊഴുകി,
  ഓരോ വാക്കിനേയും തൊട്ടു തലോടി
  അവനവനു വേണ്ടി പാടി.

  അവന്റെ തൊണ്ടയിലെ ചന്ദ്രക്കല
  നോക്കിയിരുന്ന ആയിരക്കണക്കിനാളുകളുടെ
  ഓർമയിൽ നിന്നും ഒരു വൻകര
  കൂടി നഷ്ടപ്പെട്ടു.

  കാലാതിവർത്തിയെപ്പോലെ
  അവൻ താടി തടവി ചിരിച്ചു.

  ©karthikeyann