ആരോ
103
#aaro
103 posts-
moonbelle 87w
അയാൾ മടിച്ച് മടിച്ച് വേദനിപ്പിക്കുന്ന ആ സത്യം അമ്മയോട് പറഞ്ഞു. ഡ്രൈവർ സീറ്റിനു സൈഡിൽ വന്നിടിച്ചതുകൊണ്ട് അച്ഛനെ രക്ഷിക്കാനായില്ല."
"അപ്പോ തന്റെ ചേച്ചി?"
"ചേച്ചിക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ രക്ഷിച്ച ഒരാളും, മറ്റാരെയും കാറിലോ അതിനടുത്തോ കണ്ടില്ലെന്നാ പറഞ്ഞേ. ഒരുപാട് തിരഞ്ഞു. പക്ഷേ...."
അവളിൽ നിന്ന് തികട്ടി വരുന്ന കരച്ചിൽ റൂമിലെ ശൂന്യതയുടെ മാറിൽ പിടഞ്ഞു മരിക്കാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു.
"അനുകുട്ടിയേ... എന്നതാ ഇത്... വിഷമിക്കല്ലേ..
തനിക്കു ഒരു നാൾ കണ്ടെത്താൻ പറ്റിയേക്കും."
"പറ്റിയേക്കും എന്നല്ല ചേച്ചി. സാധിച്ചുവെന്ന് വേണം പറയാൻ."
"എന്ന് വെച്ചാൽ?"
"അത്..
എന്റെ ചേച്ചി...
അത് മനു ചേച്ചിയാ."
"ഞാനോ!
നീ.. നീ.. എന്തൊക്കെയാ ഈ പറയുന്നേ...!... ചേച്ചി തന്നെയാ...
നിനക്ക് അറിയുമോ...
എടാ..
ആരോ ഉപേക്ഷിച്ചിട്ടുപോയ എന്റെ കുട്ടികാലം ഒരു അനാഥലായത്തിൽ... പിന്നെ ദൈവദൂതരായി വന്ന സൈമൺ മാഷും റസിയ ടീച്ചറും... ഞാൻ എങ്ങനെ..?"
"ചേച്ചി.. ഞാൻ പറയാം...
ഈ സംഭവങ്ങൾ നടന്നപ്പോൾ ചേച്ചിക്ക് മൂന്നര നാലു വയസ്സൊക്കെയെ പ്രായമുള്ളു. അത് കഴിഞ്ഞുള്ളതല്ലേ ചേച്ചിക്ക് ഓർമ്മയുള്ളു? സ്വാഭാവികമല്ലേ...
അപ്പോൾ എങ്ങനെയാ എന്റെ ചേച്ചി അല്ലെന്ന് ഉറപ്പിക്കാൻ പറ്റുക...അല്ലെ... എബിയേട്ടാ...?"
"ശരി.. ശരി... ആവട്ടെ...സമ്മതിച്ചു.എന്നാൽ പറയു.. പക്ഷേ അത് ഞാനാണെന്ന് അനുവിന് എങ്ങനെ മനസിലായി... കേൾക്കട്ടെ...."
"ആവാമല്ലോ.. തെളിവ് തരാം..
Dove's Nest orphanage.. അത് തന്നെ അല്ലെ ചേച്ചിയുടെ orphanage?"
"അതെ.... But..."
മാനസിയുടെ മുഖത്ത് ചോദ്യങ്ങളുടെ ഞെരുക്കം പ്രകടമായി കാണാമായിരുന്നു.
" മനു ചേച്ചി... പറയാം...
കുട്ടികാലം തൊട്ട് പല ആത്മാക്കളും എന്റെ മുന്നിൽ മിന്നി മറഞ്ഞിരുന്നെന്ന് പറഞ്ഞില്ലേ.
അതിൽ അറിയുമോ ചേച്ചിക്ക്..?
ഏറ്റവും കൂടുതൽ കണ്ടേക്കുന്നത് ...
എൻ്റെ..... അല്ല...
നമ്മുടെ അച്ഛനെ തന്നെ.....!!!
എന്നൊക്കെ അച്ഛനെ കണ്ടോ, അന്നൊക്കെ പറഞ്ഞതും ആവശ്യപ്പെട്ടതും ഒന്നു മാത്രം...
(തുടരും #aaro)28 14 15- raziqu @moonbelle
- jameelamk ബാക്കി കഥ എവിടെ?
- arnavpravindran Hlooo, evide chechiiii
- raziqu ഏവടെന്.....ബാക്കി....
- raziqu
moonbelle 87w
ചിലന്തിവലയായി നെയ്ത ചിന്തകളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഉലഞ്ഞു പൊട്ടി ഞെട്ടിയുണർത്തി മാനസിയെ ആ നിമിഷത്തിലെ എബിയുടെ ചോദ്യം....
"മാനീ.. കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. താൻ എന്തോ കാര്യമായ ആലോചനയിലാണ്. എന്നതാ കാര്യം?"
"അതെ... ശരിയാ ചേട്ടാ.. ഞാനും കണ്ടു...."
"ഏയ്യ്...ഒന്നുമില്ല എബി...
മറ്റൊന്നുമല്ല.
ബാല്യം മുതൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പേറി നടന്നിരുന്നു . അതിനെല്ലാം തൃപ്തമല്ലാത്ത ഉത്തരങ്ങൾ പല രീതിയിൽ ലഭിച്ചെങ്കിലും പലപ്പോഴും എൻ്റെ ജാതകദോഷങ്ങൾ എന്നെ നോക്കി പരിഹസിക്കുന്നതിനെയും കളിതമാശയായി കണ്ടതും...
പക്ഷേ ഒരു ചോദ്യം..
മനസ്സിൻ്റെ ഉള്ളറകളിൽ സ്വയം ചോദ്യമുയർത്തിയിരിക്കുന്നു.
അന്ന്...
എന്നെ സഹായിച്ച അയാൾ..???
അതാരായിരുന്നു....
ആ മുഖം... ഒരിക്കലും കണ്ടിട്ടില്ല...
ഇപ്പോഴും..."
"മാനീ.. ക്ഷമി...
അതിനുള്ള മറുപടിയും എപ്പോഴെങ്കിലും നമ്മളെ തേടിയെത്തും.
ആത്മാർത്ഥയുടെ ഫലം സത്യമല്ലേ...."
"മനു ചേച്ചീ..
എനിക്ക്..
എനിക്കറിയാം... സത്യത്തിൽ അതാരാന്ന്."
"എന്ത്.....???
സത്യം!? നിനക്കെങ്ങനെ...?
ആരാ?"
"പറയാം.
ചേച്ചി ക്ഷമയോടെ കേൾക്കണം."
അവൾ ഓർമകളുടെ ചിരാതുകളെ തേടുന്നവെന്ന് നീറിയെരിയുന്ന മഷിക്കണ്ണുകളിലെ തിളക്കം സൂചിപ്പിച്ചു.
"ചേച്ചി...
ചേച്ചി ഇന്നലെ ചോദിച്ചില്ലേ അച്ഛനെ പറ്റി.
അച്ഛൻ...
എന്ത് സംഭവിച്ചു എന്നത് വെറും പറഞ്ഞറിവ് മാത്രം...
എനിക്ക് 2 വയസ്സുള്ളപ്പോൾ എന്നാ അമ്മ പറഞ്ഞേ.
അച്ഛൻ, അമ്മ, ചേച്ചി, ഞാൻ.. സന്തുഷ്ട മാതൃക കുടുംബം....
അങ്ങനെയൊരു ദിവസം...
ഞങ്ങൾ എല്ലാവരും കൂടി അന്ന് കൊച്ചിയിലേക്ക് ഒരു യാത്ര പോയിരുന്നത്രേ...
ആദ്യമായി വാങ്ങിയ കാറിൽ അച്ഛൻ്റെ ഒരു ആഗ്രഹം...
കുടുംബസമേതം കറങ്ങാൻ. തിരിച്ചു വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
ഹൈവേയിലൂടെ പാഞ്ഞു വന്ന ഒരു മിനി വാൻ.....
അമ്മ കണ്ണ് തുറക്കുമ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്. അരികത്ത് പോറലേൽക്കാത്ത എന്നെയും കയ്യിലെടുത്ത് ഏതോ ഒരു വഴിപോക്കൻ. അച്ഛനെ കുറിച്ച് അന്വേഷിച്ചപ്പോൾ...
(തുടരും #aaro)ആരോ
102
©moonbelle38 11 16moonbelle 89w
"Of course... I have an idea, sir.
അലക്സി മരിച്ച ആ റിസോർട്ടിലെ caretaker ഒരു കൈമൾ ഉണ്ട്.
മാനി ചേച്ചിക്കറിയാം. We can have a talk-show with him... Right sir?"
"That's great!!
മാനസിയോട് പറഞ്ഞ് നാളേക്ക് റെഡി ആക്കു. We can conclude today's news session on the brim."
"Sure sir"
"Ok Deepak. കൂടെ വന്നവരെ Guest cabin ൽ ഇരുത്തിക്കോളൂ.
And be ready @ 9.
You will be the host and this will be your story."
"ഞാൻ റെഡി ആണ് sir."
"Ok. Now it is 7. You have 2 more hours to prepare. And always remember, supernatural powers നു അധികം ഊന്നൽ കൊടുക്കരുത്. എത്രയും വിശ്വസനീയം ആക്കി അവതരിപ്പിക്കുക.
All the best"
"Thank you sir"
വിജയിന്റെ ക്യാബിനിൽ നിന്ന് പുറത്തു വന്ന ശേഷം, ദീപക് എല്ലാവരെയും guest ക്യാബിനിൽ കൊണ്ടിരുത്തി.
"ചേച്ചി ... ഏട്ടൻസ്... ഇത്തിരി wait ചെയ്യാണേ... ഷോ @ 9... എടീ അനൂ.. വല്ല ജ്യൂസ് ഒക്കെ സ്പോൺസർ ചെയ്തൂടെ നിനക്ക്.."
"പോടാ... നീയല്ലേ ഇവിടെ പുലി... പുലിമടയിൽ പൂച്ചയ്ക്കെന്താ കാര്യം... അല്ലേ മാനി ചേച്ചി?"
അവരുടെ നർമ്മസംഭാഷണങ്ങളിൽ വെറുതെ തലയാട്ടി ചിരിക്കുമ്പോഴും, അവൾക്കുള്ളിൽ ചിന്തകൾ മത്സരിച്ച് ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. സമയബന്ധിതമെങ്കിലും, തിരിഞ്ഞുനോക്കുന്ന ഓരോ നോട്ടവും ഹൃദയത്തിൽ അവിചാരിതമായി അവളെ സഹായിച്ച മുഖങ്ങളെ വാർത്തെടുത്തു.
"ആ സ്ത്രീ... ഡയറിയിൽ കുറിച്ചത് അലക്സിയുടെ അമ്മച്ചിയാണെന്ന് കരുതാം...
അനുവിനെയും ദീപുവിനെയും കണ്ടെത്തിയത് യാദൃശ്ചികമാവാം...
പക്ഷേ...
മൈഥിലിയെന്ന സത്വം തന്നെ ഉള്ളം കൈയിൽ വെച്ച് അമ്മാനമാടിയ വേളയിൽ, സഹായിച്ച... അല്പനേരത്തേക്ക് കണ്ടതെങ്കിലും ഐശ്വര്യം നിറഞ്ഞ അയാളുടെ മുഖം ഇപ്പോഴും മായാതെ മനസിലുണ്ട്.
ആരായിരുന്നു അയാൾ???"
(തുടരും #aaro).
62 45 24-
k_a_r_l_a
Chechimaa otta iripinnu ivede varee vayichu....I was eagerly waiting for a time to read this....
No words to tell chechi.... really awesome.... bayankara gripping annu the way the story is going...
Orupadu curiosity undakunnu vayankaril....
Waiting for the next part...
And ur language is just - mashikoott
- kichu_parameswaran ബെല്ല .... എങ്കപൊച്ച് .. ഒന്ന് വരുന്നുണ്ടോ അതോ ഞങ്ങള് അങ്ങോട്ട് വരണോ? ???
-
moonbelle
@kichu_parameswaran
അന്വേഷിച്ചതിൽ സന്തോഷം.. അല്പം തിരക്കിലാണ്.. ഇനി അങ്ങോട്ട് അങ്ങനെ ആവാൻ ആണ് സാധ്യത.. നേരം കിട്ടുമ്പോൾ വരാട്ടോ.... - kichu_parameswaran @moonbelle ok bella.. തിരക്കൊക്കെ മാറി ബാക്കി കഥയും കൊണ്ട് വായോ.. take care..
moonbelle 90w
"...ഇല്ല ചേച്ചി. നമുക്ക് ആ rough copy കിട്ടിയല്ലോ....
പോരാത്തേന് പഴയ കുറേ കുറിപ്പുകൾ.. ഭാഗ്യത്തിന് ...
manuscripts of many other novellas...
ഇത് അലക്സിയുടേതാണെന്ന് തെളിയിക്കാൻ... ധാരാളം..
Be Positive.."
"ഇതാ... നോക്കിയേ...
ഈ ഫോട്ടോയും ടിവിയിൽ നിറഞ്ഞു നിൽക്കണം. മൈഥിലിയെ ഇനി മെല്ലെ ആളുകൾ മറക്കണം...
ഇരുട്ടിലേക്ക് അവൾ പോകും....
വിസ്മൃതിയുടെ താഴ്വരകളിൽ ഗതിയില്ലാതെ ഒറ്റപ്പെട്ട് എരിഞ്ഞു തീരയട്ടെയവൾ..
സ്വകൃതിയായ മാനത്തെ വെള്ളിത്തേരിലൂടെ പുനർജനിച്ച്... നമ്മൾ publish ചെയ്യുന്ന അവന്റെ മറ്റു കഥകളിലൂടെയും അലക്സി ഇനിയും ജീവിക്കും.."
"ചേച്ചിയേ... വികാരധീനയായോ...
ഒന്നൊന്നര സാഹിത്യമാണല്ലോ...
അപ്പോ ചേച്ചി കിടന്നോ. ഇനിയെല്ലാം നാളെ.
ഇതെല്ലാം എന്റെ ബാഗിൽ വെക്കുന്നുണ്ട്. അവര് കാണണ്ട."
"ഉം.. ശരി ദീപു... Goodnight"
"Goodnight ചേച്ചി.."
****
അന്ന് കൊച്ചിയിലെ N T News ആസ്ഥാനത്തിൽ....
"Well done Mr Deepak. I am impressed with your work. Good coverage..."
"Thank you sir."
"Just a minute..."
എന്ന് പറഞ്ഞ് വിജയ് റിസീവർ എടുത്തതും ദീപക് ആകുലപ്പെട്ടു.
"ഹലോ, സ്നേഹ..
Good that you came early.
Like i told you yesterday,
We have an exclusive.
Immediately set up a crawler.
Content file ഇപ്പോൾ തന്നെ മെയിൽ ചെയ്യാം.
.
I need it on the screen any minute from now.
.
Yes. Exclusive @ 9
.
Ok. Now get to work"
"സാർ, എല്ലാം ok അല്ലെ... ഒന്നു ഞാൻ പേടിച്ചു.."
"No nothing man.. Everything is set.. Be cool....
But....
ഈ അലക്സി...ഇപ്പോൾ...?
എവിടെ?
ചോദ്യങ്ങൾ വരും.
അയാൾ മരിച്ചതിനു പിന്നിലെ മാഞ്ഞ സത്യങ്ങൾ.. അങ്ങനെ..
അതും കൂടെ പുറത്തു വന്നേ പറ്റൂ. ഡയറിയിൽ അലക്സിയുടെ ആത്മാവ് എഴുതിയ കഥയായി present ചെയ്യാൻ പറ്റില്ല....
നമ്മൾക്ക്...
So...."
(തുടരും #aaro).
55 40 22moonbelle 90w
"...ആ ഷോക്കിലാ നിലാവിളിച്ചേ.
ഇപ്പോഴെന്നല്ല....കുട്ടിക്കാലം തൊട്ടേ.. പലരെയും കാണുന്നു, പല ശബ്ദങ്ങളും കേൾക്കുന്നു...പലതും...."
"അപ്പോ നീ എന്തെ രാവിലെ പറയാഞ്ഞേ..?"
"ഞാൻ പറഞ്ഞില്ലെ ചേച്ചി.. കുറേ കാലമായി സംഭവിക്കുന്നു. ചെറുപ്പത്തിൽ തൊട്ട് ഇങ്ങനെയാ...
അമ്മയോട് പറഞ്ഞപ്പോ...
ഇതൊക്കെ കളിയായി എടുത്തു. കുട്ടിയായ ഞാൻ മെനഞ്ഞെടുത്ത കുസൃതിക്കഥയായി കരുതി പരിഹസിച്ചു.. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ...
I consulted a doctor.
അവരുടെ opinion, it is all just hallucination...
അല്ലാതെ ഒന്നുമില്ലെന്ന്.
പതിയെ...
I had to accept... My thoughts അങ്ങനെ....
പെട്ടെന്ന് lifeൽ അമ്മയേയും നഷ്ടപ്പെട്ടപ്പോൾ, ആ ശൂന്യതയിൽ ഒരുപാട് കഥാപാത്രങ്ങൾ മിന്നിമറയും.. ഒന്നുമില്ലെങ്കിൽ എന്റെ അമ്മയെയോ അച്ഛനെയോ കാണും ഇടക്കിടക്ക്..."
"അപ്പോ അച്ഛൻ...."
മാനസിയുടെ ആ ചോദ്യത്തിന്റെ ഉത്തരത്തിൽ തങ്ങി നിന്ന അനുവിന്റെ കണ്ണുനീർ തുള്ളികളുടെ ഉത്ഭവത്തിന് ഭംഗമായി ദീപക് റൂമിലേക്ക് കടന്നുവന്നു.
"ആഹാ.. കൊള്ളാം. കൊള്ളാം...
രണ്ടാളും കഥ പറഞ്ഞ് ഇരിക്കുവാണോ..? നിങ്ങള് തിരഞ്ഞു വല്ലതും കിട്ടിക്കാണുമോന്ന് അറിയാനാ ഞാൻ വന്നേ.
എന്റെ ചേച്ചി.. ഈ പെണ്ണിന്റെ വായ തുറന്ന പിന്നെ അടക്കില്ല. നമ്മുടെ പണിയൊന്നും നടക്കില്ല."
"ദീപു.. വാങ്ങിക്കും നീ...എന്റെ കൈയിൽന്ന്"
"ഓ.. രണ്ടും കൂടെ കൂടിയാ അപ്പോ തുടങ്ങും..
ഇതെന്തോന്നെന്റെ കർത്താവെ...
ഇവർ..."
"ശരി. ഞാൻ നിർത്തി.
നിങ്ങള് വേഗം പരിപാടി തീർക്കു. നാളെ നേരത്തെ ഇറങ്ങണം..
വിജയ് സാറിനെ കാണിച്ചിട്ടേ നമുക്ക് ഈ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ പറ്റു."
"Ok ദീപു..deal...
നീ ചെല്ല്.. ഞങ്ങൾ വേഗം തിരച്ചിൽ കഴിഞ്ഞു വന്നേക്കാം.... അല്ലേ അനു..."
* * *
സമയം 2 മണി.
"അതേയ്... ചേട്ടൻ കിടന്നോ ചേച്ചി?"
"ഉം.. medicinesന്റെ effect ഉണ്ടാവുമല്ലോ. എബി ഉറങ്ങി. അനു ദേ സോഫയിൽ തൂങ്ങിയിരുന്നു ഉറങ്ങുന്നു"
"Finally...
ഹാവു.. വയ്യാതായി.
But to an extent, it is perfect.. എല്ലാമായി."
"Ok അല്ലെ ദീപു? ഒരു loop hole പോലുമില്ലല്ലോ?"
"ഇല്ല..." എന്ന ഉത്തരത്തിനായ് നിശയുടെ അഭ്രപാളികളിൽ കർമ്മനിരതരായി രണ്ടു നിഴൽ രൂപങ്ങൾ എങ്ങോ ഇമവെട്ടാതെ..
ദീപകിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു.
(തുടരും #aaro).
47 24 21- daliya ❤️❤️❤️
- haritha_h @moonbelle
- mashikoott
- spiderweb Chechikuttye... aduthath... 100 th post aanu story de... nalla interest aayi kondethikku..... ithuvere poli.... ❤️
- suadhacyusaf
moonbelle 90w
നിലാവെളിച്ചത്തിന്റെ നേരിയ വെട്ടത്തിൽ മാനസി മെല്ലെ അവന്റെ കട്ടിലിന്മേൽ കേറി ഇരിപ്പുറപ്പിച്ച്, എതിരെ കോണിലുള്ള മേശയ്ക്കരികിലേക്ക് കണ്ണോടിച്ചതും...
കസേരയിലിരിക്കുന്ന സ്ത്രീനിഴൽ രൂപം കണ്ട് അവൾ ഞെട്ടിയെഴുന്നേറ്റു. ഭാവവ്യത്യാസമില്ലാതെ അവർ അവിടെയുള്ള എന്തോ വസ്തുവിൽ ആർദ്രമായി തലോടുന്നുണ്ടായിരുന്നു.
"എന്താ മനു ചേച്ചി... ചേച്ചി..
ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ.."
താഴെ നിന്ന് പടികൾ കേറവേ അനുവിൻ്റെ വിളികളുടെ പ്രഭാവമാവാം,
ശ്രദ്ധ തിരിച്ച് മേശയിലേക്ക് കണ്ണെത്തുമ്പോഴേയ്ക്കും അവിടെ അവർക്കു പകരം, ചെറു ശബ്ദങ്ങൾ പുറപ്പെടുവിച്ചു ജനലഴികളിൽ തൂങ്ങിയാടുന്ന ചങ്ങലപ്പൂട്ടുകൾ മാത്രം.
"ദേ.. താഴെന്ന് തീൻമേശയിൽ നിന്നാ മെഴുതിരി കിട്ടിയേ..."
"അതിങ്ങ് തന്നെ അനൂ."
അനു വാതിൽ കടക്കുമ്പോഴേക്കും മാനസി ധൃതിയിൽ മെഴുകുതിരി വാങ്ങിച്ച് മേശയ്ക്കരികിലേക്ക് പാഞ്ഞു.
"എന്തെ ചേച്ചി.. വല്ലതും കിട്ടിയോ.."
മെഴുകുതിരി വെട്ടത്തിൽ സൂക്ഷ്മമായി മേശമേൽ എന്തോ പരിശോധിക്കുന്ന മാനസിയോട് അനു ചോദിച്ചു.
"അനു.. പിന്നെ...
ഞാൻ പറഞ്ഞില്ലേ..
address ഡയ്റിയിൽ കുറിച്ചിട്ടു മറഞ്ഞ സ്ത്രീ..."
"അതെ.. പറഞ്ഞിരുന്നു."
"അത്... അത്.. അലക്സിയുടെ അമ്മച്ചിയായിരുന്നു."
"ചേച്ചിക്കെങ്ങനെ..."
"ഇതാ... ഇത് നോക്ക്.."
മേശപ്പുറത്ത് അലക്സിയുടെയും അമ്മച്ചിയുടെയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.
ഇരുട്ടിന്റെ മറകളെ മാറ്റി വെട്ടത്തിലേക്ക് ചുവുടുവെച്ച അനു ഒരുപിടി നല്ല സ്മരണകളുടെ ബാക്കിപ്പത്രമായി അവശേഷിക്കുന്ന ആ ചിത്രത്തിലേക്ക് അത്ഭുതത്തോടെ വീക്ഷിക്കുന്നതിനൊപ്പം അവളുടെ ചോദ്യവും മാനസിയെ തെല്ലും പരിഭവപ്പെടുത്തി.
"ഇത്.. ഇത്...
ഈ സ്ത്രീയെ തന്നെ ആണോ ചേച്ചി ഇന്ന് കണ്ടേ!"
"അതെ അനു.. എന്തെ.. എന്താ മുഖം വല്ലാതായേ!?"
"അപ്പോ.. അപ്പോ.. ഞാൻ കണ്ടത് വെറും തോന്നൽ അല്ല..
ചേച്ചി.. ഞാൻ.. ഞാൻ.."
"എന്റെ അനുക്കുട്ടീ.. എന്താടാ...
കാര്യം പറ.."
"I can see things..."
"...Means..തെളിച്ചു പറ...?"
"ഞാനും...
കണ്ടതാ ചേച്ചി രാവിലെ...."
(തുടരും #aaro).
63 44 23- devikaramachandran @moonbelle❤
- kichu_parameswaran ❤️
- haritha_h @moonbelle
- suby_thanaloram ❤❤❤
- ag_written ❤️❤️❤️❤️❤️
moonbelle 90w
കറന്റ് വന്നതും, അവിടേം ഇവിടേമായി സോപ്പിൽ മുങ്ങിയ അനുവിനെ കണ്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു.
"ഓഹോ...അനു കുളി കഴിഞ്ഞ് എത്തിയല്ലോ.
ഇപ്പോൾ അങ്ങ് പോയല്ലെയുള്ളു?ഇതെന്താ...? ഏതു സോപ്പിന്റെ പരസ്യമാ...
ശരി ശരി തുടച്ച് വായോ..."
"പോടാ.. പോടാ..ഹോ..
നിങ്ങളൊക്കെ എങ്ങനാ പുറത്തെ ബാത്റൂമിൽ കുളിച്ചേ. ഇരുട്ടിൽ മനുഷ്യന് കൈയും കാലും വിറക്കുവായിരുന്നു, കൂടെ തണുപ്പും..
പോരാത്തതിന് രാവിലത്തെ സംഭവോം."
"അതൊക്കെ പോട്ടെ..
ചേച്ചി.. ഭക്ഷണം കഴിച്ച് ഇനിയെന്താ plan?"
"ശരിയാ..നമുക്ക് അധികം സമയമില്ല. അലക്സിയുടെ മുറിയിൽ പോയി ആവശ്യത്തിന് evidence.
അവന്റെ ഫോട്ടോ ഉണ്ടെങ്കിൽ അത്.. most important...
ഈ കയ്യെഴുത്തുപ്രതിയുടെ rough copy ഉണ്ടെങ്കിൽ അതും."
"Yes മനു ചേച്ചി. എല്ലാം നമ്മുടെ ബാഗിലേക്ക് ആക്കിവെക്കാം രാവിലെ ആ തള്ള വന്ന് കണ്ടാ പിന്നെ അത് മതി..."
"Ok മാനീ. ഞാനും സഹായിക്കാം."
"എബി ഒന്നിനും വരണ്ട. rest എടുക്കു... we will.."
"ചേച്ചി..
ഞാനും ചേട്ടനും കൂടെ content develop ചെയ്യാം. ചേച്ചിക്കും അനുവിനും duty അയാളുടെ റൂമിൽ..."
ഭക്ഷണശേഷം ഹാളിന്റെ വലത്തേ അറ്റത്തുള്ള മുകളിലെ മുറിയിലേക്ക് അനുവും മാനിയും പതിയെ നടന്ന്, സ്വല്പം സംശയത്തോടെ തന്നെ വാതിൽ തുറന്നു. ചുമരിലെ ഷെൽഫുകളും ബെഡിൽ നിരത്തിയിട്ട പുസ്തകക്കൂട്ടങ്ങളും അവരിൽ ഒരു ലൈബ്രറിയുടെ പ്രതീതിയുളവാക്കി.
"ഇത് തന്നെ അലക്സിയുടെ മുറി."
"ചേച്ചി... ചേച്ചിക്ക് പേടിയുണ്ടോ?"
എവിടെയോ വിറയലിൻ്റെ സ്വരമിടറി അനു വാക്കുകൾ മുഴുമിപ്പിച്ചു.
"ഹേയ്...എന്തിന്.. അലക്സി നമ്മളെ ഒന്നും ചെയ്യില്ല. അവനെ സഹായിക്കാൻ ആണ് നമ്മൾ വന്നേക്കുന്നെ."
"ശേ... വീണ്ടും കറന്റ് പോയല്ലോ ഞാൻ ഫോൺ എടുത്തോണ്ട് വരാം. ചേച്ചി ഇവിടെ നിൽക്ക്."
"അനുക്കുട്ടീ.... പേടിക്കണ്ട..
ഞാനെടുക്കാം.... വീഴും നീ."
"അയ്യോ...
അത്രേം നേരം ഞാൻ ആ മുറിയിൽ നിൽക്കണ്ടേ..
നമ്മളില്ലേ... ആ പണിക്ക്...
ഞാൻ പോയിട്ട് വരാം."
അനു താഴെക്കിറങ്ങി...
മരത്താൽ പണിത ഗോവണിയുടെ ഞരിഞ്ഞിളകുന്ന പലകയുടെ ദീനരോദനം ആ നിശ്ശബ്ദതയിൽ ഉയർന്നു കേട്ടു.
(തുടരും #aaro).
66 51 24- _muthkunjuzz_
- moonbelle @sooryan pinem thudanganalo.. Athanallo nattu nadapp
- moonbelle @suadhacyusaf വീണേരുന്നു
- moonbelle @spiderweb exam ബോറായിരുന്നു.. Next exam ന് wait ചെയാം ഇനി.. അത്ര തന്നെ..
- spiderweb @moonbelle ✌️✌️
moonbelle 91w
"....അമ്മച്ചി... എന്തേ... അങ്ങിനെ പറയണത്..."
"ഹേയ് കൊച്ചേ... പേടിക്കല്ലേ...രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങല്ലേ.. കുറുക്കനും നരിയും ഒക്കെയുണ്ടേ... പിള്ളേരല്ലേ... അതാ...
നാളെ കാലത്ത് കാണാം.."
എന്നു പറഞ്ഞു മേരി തൻ്റെ ജോലിയിൽ വ്യാപൃതയായി.
* * *
മൃതുസംഗീതം ഇടമുറിയാതെ ആലപിക്കപ്പെട്ടപ്പോൾ നിസ്സഹായരായി മരണം വരിച്ച മനുഷ്യക്കോലങ്ങളുടെ നീറുന്ന ഗന്ധം അവിടെമാകെ തളംകെട്ടി നിന്നിരുന്നു. ഇന്നലെകളുടെ കറുത്ത ഭാരം ചുമന്നു തളർന്ന ആത്മാക്കൾ കാത്തിരിപ്പിൻ്റെ അന്ത്യയാമങ്ങളിൽ എവിടെയോ പരിഭവക്കണ്ണുകളാൽ അവരെ കാണാമറയത്ത് സ്വീകരിച്ചിരുന്നു.
കുളി കഴിഞ്ഞ്, പ്രസരിപ്പോടെ വരുന്ന മാനസിയുടെ മുഖത്തെ ചെറിയ ചാഞ്ചല്യം എബി ശ്രദ്ധിച്ചു.
"മാനീ.. എന്താടോ.. തനിക്ക്...
എന്തു പറ്റി?"
"അല്ല.. ഞാൻ ഓർത്തതാ വെറുതെ...
ജീവിതമെന്നത് സത്യ അസത്യങ്ങളുടെയും തെറ്റിദ്ധാരണകളുടെയും നടുവിലൂടെയുള്ള നൂൽപാലത്തിലൂടെ അടിപതറാതെയുള്ള തേരോട്ടമല്ലേ...എബി.."
"ചേച്ചീ.. മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയാമോ..
ഇതെന്തൊക്കെയാ ഈ പറയുന്നേ.."
"ആ.. ആ... അതേ...
നിങ്ങൾക്ക് ശീലമില്ലാത്തതല്ലേ. ഇതൊക്കെ ഇടയ്ക്കുള്ളതാ..
പക്ഷേ എന്നും അവളുടെ ഡയറിയിൽ കുറിച്ച് വെയ്ക്കുവാ പതിവ്.
ഇതെന്തേ...
മാനീ ഇപ്പോ ഇങ്ങനെ തോന്നാൻ?"
"ഞാൻ പറഞ്ഞത് സത്യമല്ലേ. അലക്സി ഒളിച്ചോടിയതാണെന്നാ മരണം വരെ അവന്റെ അമ്മച്ചി കരുതിയെ... അവനിപ്പോഴും സുഖമായി എവിടെയോ ജീവിക്കുന്നു...
പലരും അവനെ ശപിക്കുന്നു..
കൈമളേട്ടനും കൂട്ടരും അവന്റെ മരണം അപകടമരണവുമാണെന്ന് തെറ്റിദ്ധരിച്ചു.
അങ്ങനെ ഒരാളുടെ ജീവിതത്തെവെച്ച് എത്രയെത്ര അസത്യങ്ങളാണ് ഈ ഭൂമിയുടെ നെഞ്ചിൽ കുറിച്ച് വെക്കുന്നെ....കേവലമൊരു വ്യക്തിയുടെ....."
"ദേ.. ഫിലോസഫി പിന്നെയാവാം.
ആദ്യം fooding... സമയം 8.18...
അതേ... ചേച്ചി...അനു കുളിക്കാൻ പോയി വന്നില്ലേ?"
ദീപകിൻ്റെ ചോദ്യത്തിന് അർത്ഥവത്തായ ഗംഭീര്യം പാകിയതുപോലെ വെളിച്ചം മിന്നിക്കത്തി ഇരുട്ടിലേക്ക് അവരെ തള്ളിയിട്ടു. പിൻഭാഗത്തെ പൊന്തക്കാടുകളിൽ നിന്നെവിടെയോ ശ്വാനസന്നാഹം ഓരിയിട്ടു.
(തുടരും #aaro)കഥയ്ക്ക് ചെറിയൊരു
ഇടവേള മാത്രം...
വീണ്ടും കാണാം
@night, Oct 2nd.72 62 24- bhrandhante_dhuniyavu666
- _muthkunjuzz_ @moonbelle ഇടുക്കിക്കാരി ആണേ
-
moonbelle
@_muthkunjuzz_ ahaa..
Enth cheyyunnu ipo? Padikkyaano? - _muthkunjuzz_ @moonbelle njan student anu... Degree final yearonline cls okke ayitt ingane pokunnu
- ag_written ❤️❤️❤️
moonbelle 91w
വകവെക്കാതെ മാനസി തുടർന്നു...
"....ഇല്ല... അതല്ലേ രസം...
ഞാൻ അലക്സിയുടെ ഒപ്പം പഠിച്ചതാ. എന്റെ കെട്ടിയോനോടാ നിങ്ങൾ നേരത്തെ സംസാരിച്ചേ.
ആ കാറിൽ ഇരിക്കുന്നത് ഞങ്ങളുടെ മറ്റു സുഹൃത്തുക്കൾ. കല്യാണത്തിന് ശേഷം അലക്സിയോട് contact ഒന്നും ഇല്ലായിരുന്നു. അപ്പോ അവനെ ഒന്ന് കാണാമെന്നു കരുതി വന്നതാ. ഒരു കൂട്ടായ്മയുണ്ടെ കോളേജിൽ... അതാ.."
"ആണോ.. അത് നടക്കത്തില്ല മോളേ.
അവൻ ഏതോ ഒരുത്തീടെ കൂടെ ഒളിച്ചോടി. പിന്നെ അവന്റെ ഒരു വിവരോം ഇല്ലന്നെ."
"എവിടെയാണെങ്കിലും... അല്ല...
അപ്പോ അവന്റെ അമ്മച്ചി..?"
"കഷ്ടമാണ്...
അവര് കഴിഞ്ഞ ആഴ്ച മരിച്ചു. കൊറേ തീ തിന്നു ആ പാവം.
ആ നശിച്ച ചെക്കൻ..."
"പ്രാകല്ലേ.. ഒന്നുല്ലെങ്കിലും.."
"പിന്നല്ലാതെ.. പെറ്റ തള്ളക്ക് ചാകാൻ നേരം ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും വന്നില്ല... അവൻ.
ചെക്കനെ കുറിച്ച് ഓർത്തോർത്ത് സൂസന്നാമ്മ ദീനം പിടിച്ചാ മരിച്ചേ... അതേപ്പിന്നെ ഞാൻ ഇടയ്ക്കൊന്ന് വന്ന് അടിച്ച് നനച്ചിട്ട് പോവും.. ഞാനും സൂസന്നമ്മേം അങ്ങനെ ആയിരുന്നേ...
ഹ ഇനീപ്പോ .. പറഞ്ഞട്ടെന്നതാ കാര്യം"
നേരം ഇരുട്ടുന്നു മോളേ. നിങ്ങള് പോവാൻ നോക്കിക്കോ. ഇവിടെ നിന്നാ ആരേം ഇനി കാണാനില്ല."
"അല്ല.. ഞാൻ ബാംഗ്ലൂരിന്ന് വരുവാ. എല്ലാവർക്കും നല്ല ക്ഷീണം ഒണ്ട്. ഞങ്ങൾ അലക്സിയുടെ കൂടെ നിക്കാമെന്നാ വെച്ചേ. ടൗണിലെ മുറിയെടുക്കുന്ന പൈസ തരാം. ഇന്ന് രാത്രി ഇവിടെ നിന്നോട്ടെ?
അത്രേം വയ്യ. അതാ..
ഭക്ഷണം പോലും വേണ്ട. വരുന്ന വഴി കഴിച്ചതിന്റെ ബാക്കിയുണ്ട് കൈയിൽ.
ചേതമില്ലാത്ത ഒരു ഉപകാരം അല്ലെ..
സ്വന്തം മോളായിരുന്നെങ്കിലോ ഞാൻ.."
"ശരി.ശരി... വലിയ പൈസ ഒന്നും വേണ്ട വല്ല പത്തോ നൂറോ മതി. നാളെ പൊയ്ക്കോളില്ലേ... ?"
"രാവിലെ തന്നെ പോയ്ക്കോളാം."
"എന്നാ കേറിക്കോ... ഞാൻ ഇപ്പോൾ തുടച്ച് ഇട്ടതെയുള്ളു. താക്കോൽ ആ ജനൽ പടിയിലൊണ്ട്. മുറ്റം തൂത്ത് ഞാൻ പോയേക്കാം....
പിന്നേ... രാത്രി ശ്രദ്ധിച്ചേക്ക്..."
മേരിയുടെ കരുതൽ വാക്കുകൾ ഒരു നിമിഷത്തിൽ എന്തോ ഭവിഷ്യത്തിൻ്റെ താക്കീതയായി മാറിയോ..???
(തുടരും #aaro).
62 43 22- malayalipenn_
- haritha_h @moonbelle randum vaychu tto...
- sukrutheshkrishna ❤️❤️❤️
- amrutha_ammu ❣️❣️❣️
- mashikoott ❤️
moonbelle 91w
മഴയൊഴിഞ്ഞ പ്രഭാതത്തിന്റെ കുളിർമയിൽ നീതിയുടെ സമത്വം തേടി, താഴ്വരകൾ പിന്നിട്ട് പായുന്ന വാഹനത്തെ നോക്കി,
ഞൊറിഞ്ഞുടുക്കാത്ത സാരി വലിച്ചിഴച്ച് നടക്കുന്ന അവ്യക്തമായ സ്ത്രീരൂപം ഇരുമ്പുകാലുകളിൽ നാട്ടിയ ചൂണ്ടുപലകയിൽ ഊന്നി നിന്നുകൊണ്ട് ഊറി ഊറി വാവിട്ടു അട്ടഹസിച്ചു.
ഒറ്റക്കാലിലെ കനമുള്ള കൊലുസ്സെന്നപോലെ കിലുങ്ങിചിരിച്ച് അവരുടെ പാദത്തിലെ ചങ്ങലകളും....!!!
* * *
പുഴ കൈവഴികളായി പിരിയുന്നിടത്ത് ചെറിയ കുന്നിൻ ചെരുവിൽ, വിണ്ണിൻ്റെ നരച്ച പടവുകളിറങ്ങുന്ന ആ സന്ധ്യാ നേരത്ത് മനോഹരമായി നിർമ്മിച്ച വീട് "ആരെ"യോ കാത്തിരിക്കുന്നതായി മാനസിക്ക് തോന്നി.
"ആരാ.. എന്തു വേണം?"
മുറ്റം തൂത്തു കൊണ്ടിരുന്നു ഒരു സ്ത്രീയുടെ കടുപ്പമുള്ള ചോദ്യം.
"ഞങ്ങൾ....
അലക്സിയുടെ വീടല്ലേ...ഇത്?"
"അതെ... അതെ.. നിങ്ങളാരാ..?
ഇവടെയെങ്ങും കണ്ട മട്ടില്ലല്ലോ"
"അലക്സിയുടെ അമ്മച്ചി ആണോ?"
"ഹാ ഹ്.. കൊള്ളാം... ഇതെന്നതാ കൊച്ചേ..
ഞാൻ ചോദിക്കുന്നെനൊന്നും മറുപടി പറയത്തില്ല. ഇങ്ങോട്ട് തെരുതെരെ ചോദ്യോം..."
"എബി... ഇങ്ങ് പോരേ.. ഞാൻ..."
കാര്യങ്ങൾ വഷളാവുമോയെന്ന് ഭയന്ന് മാനസി ഇടപ്പെട്ടപ്പോൾ, തിരിഞ്ഞു കാറിലേക്ക് നടന്ന എബിയെ അവർ സൂക്ഷിച്ചൊന്ന് നോക്കി.
"അമ്മച്ചി... ഞങ്ങൾ..."
"ഞാൻ ആരുടേം അമ്മച്ചിയല്ല.
എന്റെ പേര് മേരി. അലക്സിയുടെ വകേലൊരു ബന്ധുവാ.
ദേ... അവിടെയാ താമസം.
ഇനിയെങ്കിലും പറ. മോളേതാ? ഇതെന്നതാ ഇവിടെ ഈ നേരത്ത്?"
"അമ്മച്ചി. ഞാൻ മാനസി. അലക്സിയുടെ സുഹൃത്താണ്..."
"നിന്റെ കൂടെ ആണോടീ കൊച്ചേ അവൻ ഒളിച്ചോടിയെ?"
"What! ഞാനോ.. ഞാനൊന്നുമല്ല. അലക്സി ഒളിച്ചോടീന്നോ!"
"അപ്പോ കൂട്ടുകാരന്റെ കഥ ഒന്നും അറിയത്തില്ല അല്ലിയോ?"
തന്നേക്കാൾ കൂടുതൽ അവന്റെ പാതി ജീവിത യാഥാർഥ്യങ്ങൾ അറിയുന്ന മറ്റൊരാളില്ലെന്ന് തിരിച്ചറിയാതെയുള്ള സംസാരം അവൾ ഭാവവ്യത്യാസം പ്രകടിപ്പിക്കാതെ ഒന്നും കൂടെ ശ്രവിച്ചപ്പോൾ...
...ഇരുളിൻ്റെ മറവില്ലാക്കോണിൽ സ്നേഹത്തിൻ്റെ കാന്തികശക്തിയിൽ ക്ലാവ് പിടിച്ച ചങ്ങലക്കണ്ണികൾ നിർവൃതിയുടെ ലഹരിയിൽ ഉന്മാദിക്കുകയായിരുന്നു...
(തുടരും #aaro).
47 14 21moonbelle 91w
കാലിലെ വേദനയെ അതിജീവിച്ച് മുടന്തിയെത്തിയ എബി വെപ്രാളത്തോടെ ആരാഞ്ഞു.
"ഞാൻ ......കണ്ടു..
എബി...
ഒരു സ്ത്രീ..
ആരാന്നറിയില്ല.
ആ ഡയറിയിൽ എന്തോ... എഴുതി.. പിന്നെ.. പിന്നെ..."
"എന്നിട്ട്...അവരെവിടെ മാനീ?"
"എനിക്ക്... ഒന്നും...അറിയില്ല എബി... അവിടെ അവിടെ.."
അപ്പോഴേയ്ക്കും മെയ്വഴക്കത്തിൽ രുദ്രതാണ്ഡവമാടിയ പ്രകൃതി ശ്രേഷ്ഠവതിയായി ശാന്തത കൈവരിച്ചിരുന്നു. അതിൻ്റെ മടിത്തട്ടിലൂടെ ദൂരേയ്ക്കകന്നു പോകുന്ന സ്ത്രീരൂപത്തെ ഉൾക്കണ്ണിൽ ശ്രദ്ധിച്ച അവൾ സാവധാനം ഡയറിയ്ക്കരികിലേക്ക് നടന്നു.
"ആരോൺ അലക്സി
HAPPY NEST
നോർത്ത് പറവൂർ,
എറണാംകുളം."
"എബി... കണ്ടോ...
ഇത്.. ഇത്..
അലക്സിയുടെ address ആണ്!"
"വിശ്വസിക്കാൻ കഴിയുന്നില്ല... മാനി..
ഇതെന്നതൊക്കെയാ കർത്താവെ സംഭവിക്കുന്നെ..
നിനക്കെങ്ങനെ... അതും... ഇത്ര ധൈര്യത്തിൽ ഇതെല്ലാം സ്വീകരിക്കാൻ കഴിയുന്നു മാനീ......?"
"ആഹാ... വിശ്വസിക്കണം എബി....
എന്റെ ജീവിതപാഠങ്ങൾ..
പിന്നെ..
ഇതിലും വലിയ സംഭവങ്ങൾ ഞാൻ നേരിട്ടതാണ്."
മനസിന്റെ കോണിൽ ദ്രവിക്കാതെ ഉണർന്നിരിപ്പുണ്ടായിരുന്ന മൈഥിലിയുടെ വികൃതരൂപവും, ചോരയിറ്റുവീഴുന്ന കരങ്ങളും, കൃമികീടങ്ങളാൽ ദുർഗന്ധം വമിക്കുന്ന വൃണങ്ങളും മാനസിയുടെ കൺമുന്നിലൂടെ മിന്നൽ വേഗത്തിൽ ചിത്രകലാപ്രദർശനം നടത്തി.
"ചേച്ചീ..
ഇനി സമയം വൈകിക്കണ്ട. അനു പെട്ടെന്ന് കണ്ട ചെറിയ ഷോക്കിലാണെന്നേയുള്ളൂ.
ഞാൻ സംസാരിച്ചു. She is normal....
യാത്ര ചെയ്യുമ്പോൾ ശരിയായിക്കോളും. ഇറങ്ങിയാലോ?
നമുക്ക് address എങ്ങനെങ്കിലും കണ്ടുപിടിക്കാം."
"Deepak... Address കിട്ടി... ദേ.."
എബി ഡയറി അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ഹാ... കൊള്ളാം..
നോർത്ത് പറവൂർ...
ഇതിപ്പോ എളുപ്പായല്ലോ.
കൊച്ചിയിലാ എൻ്റെ ജോലി സ്ഥലം...
അല്ല..
ഇതെങ്ങനെയാ...
ഈ മണ്ണൊക്കെ...."
മാനസി ഒന്ന് പുഞ്ചിരിച്ചു.
അവളുടെ ചിരിയിൽ പിറവിയെടുത്ത കുഞ്ഞു നുണക്കുഴിയിൽ ഒളിഞ്ഞിരുന്ന അർത്ഥങ്ങൾക്ക് ഒരുപാട് സത്യധർമ്മങ്ങളുടെ വ്യാപ്തിയുണ്ടായിരുന്നു.
ദീപകിന്റെ കാറിൽ അവർ നാലുപേരും യാത്ര തിരിക്കുമ്പോൾ...
ചക്രവാള സീമകൾക്കപ്പുറം.....
(തുടരും #aaro).
67 48 26- suadhacyusaf ✍️✍️
- _athira_ ❤️❤️
-
the__meraki__
Oru aashwasamind
Ini nthaano sambavikkan pokunne - daliya
moonbelle 91w
പെട്ടെന്ന്...
"അനുവിന്റെ ശബ്ദമല്ലേ കേൾക്കുന്നെ!"
അവളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് എല്ലാവരും പരിഭ്രാന്തരായി മുറിയിലേക്ക് ഓടി.
"അനൂ... അനൂ.."
മുറിയുടെ താഴെ മൂലയിൽ ചുരുണ്ടിരുന്നിരുന്നു അവൾ. ഭയമെന്ന മന്ത്രവാദിയുടെ മായാവലയത്തിൽ അകപ്പെട്ട്, ആകെ വിളറി വെളുത്തിരിക്കുന്ന അവളുടെ അരികിലേക്ക് ചെന്ന് മാനസി സംഭ്രമത്തോടെ ചോദിച്ചു.
"അനുക്കുട്ടീ... അനുവേ...
എന്ത് പറ്റി? എന്താ ഉണ്ടായേ?"
"ദേ... അവിടെ..."
അവൾ എതിർവശത്തേക്ക് കൈചൂണ്ടി.
അവിടെ ജനലരികിലെ ഭിത്തിയിൽ മണ്ണ് പൊതിഞ്ഞ കാൽപാടുകൾ തെളിഞ്ഞു തെളിഞ്ഞു വരുന്നു...
അവ ഭിത്തിയിൽ നിന്നിറങ്ങി മെല്ലെ മെല്ലെ മുറിയുടെ പുറത്തേക്കു നടന്നുനീങ്ങി. ഏവരും അമ്പരന്ന് നിൽക്കെ, മാനസി ധൈര്യം സംഭരിച്ച് ആ കാൽപാടുകളെ പിന്തുടർന്നു. അടുക്കളകോണുകളെ താണ്ടി, നേരെ സിറ്റിംഗ് റൂമിലെ വെച്ചിരുന്ന ടി വി സ്റ്റാൻഡിനു മുന്നിലേക്കാണ്
ചെമ്മനടികൾ നടന്നടുത്തത്.
വീശിയടിക്കുന്ന കാറ്റിൻ്റെ തിരതല്ലലിൽ തുറന്ന താളുകളുമായി മേശപ്പുറത്തയുള്ള അലക്സിയുടെ ഡയറി ആരെയോ കണ്ടതുപോലെ ഏറെ ഉന്മേഷവാനായി സ്വാഗതം ചെയ്യുകയായിരുന്നു.
പതിയെ കാൽപാടുകൾ മാഞ്ഞ്, അവ്യക്തമായ രൂപം തെളിഞ്ഞു വന്നു. ശോഷിച്ച മേനിയും, കാറ്റിൽ പാറിക്കളിച്ച മുടിയിഴകളും, വാരിവലിച്ചുടുത്ത സാരിയും ചേർന്ന് ആരെന്നറിയാത്ത ഒരു സ്ത്രീരൂപം. മണ്ണുപൊതിഞ്ഞ, നനഞ്ഞ നോവിൻ ചൂണ്ടുവിരലാൽ അവർ ആ ഡയറിയിൽ എന്തോ കോറിയിട്ടു. തന്നിലേക്ക് ഭീതിയില്ലാതെ നടന്നടുക്കുന്ന മാനസിയ്ക്കു നേരെ ക്ഷീണിച്ച്, കുഴിഞ്ഞുപോയ കണ്ണുകളാൽ ദയനീയമായൊരു നോട്ടമെറിഞ്ഞു എന്തോക്കെയോ പിറുപിറുത്ത് ശൂന്യതയുടെ മറവിലേക്ക് അവർ മായവേ,
"....അവളിലെ ചൂടിനാൽ അവരേകിയ വിഷവിത്തുകൾ ഈ ഭൂമിയിൽ പിറക്കരുത്...
കാലത്തിൻ്റെ നിയമവാഴ്ചയുടെ കോടതിയിൽ അവൾക്കു ശിക്ഷാവിധി നടപ്പിലാക്കട്ടെ... നൽകട്ടെ..."
അകമ്പടിയായ് കരച്ചിലിൻ്റെ ഭാഷയിൽ അട്ടഹാസങ്ങൾ എങ്ങും മുഴുങ്ങി.
"മാനീ.. എന്താണ് ഇതൊക്കെ... ആരാ..?? കാൽപാടുകളെല്ലാം തനിയെ മാഞ്ഞു. താൻ കണ്ടോ...?"
(തുടരും #aaro).
66 42 26- neermathalapoov .... ❣️
- haritha_h @moonbelle
-
suadhacyusaf
Yaarath
- spiderweb Ballom kando....? Aaradh...
- harithahari Entammo...
moonbelle 92w
എടീ വല്ലോം പറ്റിയോ?"
ദീപക് പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടെ ചോദിച്ചു.
"You ok Anu?"
"ഇല്ല. I'm ok.."
"നീ ഇങ്ങോട്ടിരുന്നേ.. കാലുളുക്കിയോ?"
"ഇല്ല ചേച്ചി. എനിക്ക് കുഴപ്പൊന്നുല്ല...
I am fine... എന്തോ...
എബിയേട്ടൻ പറഞ്ഞപോലെ ചേച്ചി ആ പുള്ളിയെ വിളിക്കു. എന്റെ പുറകെ നിന്ന് നേരം കളയണ്ട"
"Ok. ഞാൻ വിളിക്കാം."
ഒട്ടും അമാന്തിക്കാതെ മാനസി ഫോണെടുത്തു.
"ഹലോ. കൈമളേട്ടാ..
.
ഞാനാ മാനസി.
.
ഇല്ലല്ലാ.... പേടിക്കണ്ട... ഒരു കുഴപ്പവും പറ്റിയില്ല... അവിടെയോ...
.
അതേ.. കാർ ഞങ്ങളുടെ ഒരു സുഹൃത്ത് കൊണ്ടു തരും കേട്ടോ.. ഞങ്ങളൊന്ന് നാട്ടിലോട്ട് പോകുവാ.
.
ആഹാ... വിശേഷം പറയാണെങ്കിൽ ഒത്തിരിയുണ്ട്
പോയേച്ചും വന്നട്ട് അങ്ങോട്ട് വരവുണ്ട്, വിശദമായി പറയാം... എല്ലാം...
പിന്നേ..
ഞാൻ ഒരു കാര്യം കൂടെ അന്വേഷിക്കാനാ വിളിച്ചേ.
അന്ന് check in ചെയ്യുമ്പോൾ അലക്സിയുടെ address എങ്ങാനും വാങ്ങി വെച്ചാർന്നോ?
.
ഉറപ്പാണോ?
.
അതെയോ.. എന്നാൽ ശരി.
ഞാൻ പിന്നെ വിളിക്കാം.
.
ഓ.. എബി ഇവിടൊണ്ട്. ഞാൻ പറഞ്ഞേക്കാം.
ശരി.."
"എന്തെ മാനീ? കൈമളേട്ടൻ എന്നതാ പറഞ്ഞേ?"
"മൈഥിലിയ്ക്ക് അത്യാവശ്യം പിടിപാടുള്ള കൂട്ടത്തിലാണല്ലോ. അവൾ ആരുടെയോ സ്വാധീനത്താൽ...
മുതലാളി വഴിയാ ബുക്കിങ് നടത്തിയെ.
അതോണ്ട് മറ്റൊരു ഡീറ്റൈൽസും അവിടെ ഇല്ലാന്നാ പറഞ്ഞേ?"
"ഇനിയെന്നാ ചെയ്യും?"
"നമുക്ക് വഴിയുണ്ടാക്കാമെന്നെ. നിങ്ങൾ പേടിക്കല്ലേ. ഒന്നുല്ലെങ്കിലും നിങ്ങളുടെ കൂടെ ഒരു ന്യൂസ് റിപ്പോർട്ടർ കൂടെ ഇല്ലെ?"
"അതെന്നെ. നമുക്ക് എന്തെങ്കിലും വഴി തുറന്നു കിട്ടാതെ ഇരിക്കില്ല."
"അല്ല...അനു.. നീ എങ്ങോട്ടാ ഈ പോകുന്നെ?"
"ദാ വരുന്നു. Washroom പോവട്ടെ."
"ദേ ആ കാണുന്ന റൂമിലോട്ട് കേറിയാൽ ലെഫ്റ്റിൽ ആണ്. ഞാൻ വരണോ? നടക്കാൻ ബുദ്ധിമുട്ടുണ്ടോ?"
"ഇല്ല ചേച്ചി. എനിക്ക് വേദന ഒന്നും തോന്നുന്നില്ല."
"സൂക്ഷിച്ച് കേട്ടോ.."
"ചേച്ചി.. മഴ വരുമോ.. ആകെ അന്തരീക്ഷം നോക്കിയേ...
ദീപക് പറഞ്ഞു തീരും മുന്നേ, ആവരണം ചെയ്യപ്പെട്ട കാർമേഘക്കൂട്ടങ്ങൾ സാന്ദ്രതമസ്സ് എങ്ങും പരത്തി, അലറി വിളിച്ച് കാറ്റാൽ, മഴതുള്ളികളായി രൂപാന്തരപ്പെട്ട് ആഞ്ഞടിച്ചു.
"ആഹ്ഹ്ഹ്ഹ്.... "
(തുടരും #aaro).
75 41 26- the__meraki__ Nilavilikal kett kett ullil oru pediyan☹️ ippo nthina aa kutty nila viliche..
- a____a
- bhrandhante_dhuniyavu666
-
kichu_parameswaran
നീ അവളെ ഇട്ട് പൊറാട്ട അടിക്കുവാണോ ബെല്ലെ.. എപ്പോളും വീഴ്ച മാത്രേ ഒള്ളു ല്ലോ? .. പാവത്തിന് വല്ലോം പറ്റിയോ ആവോ.. ...
Waiting.❤️ - mashikoott
moonbelle 92w
എബീ എബീ... അവരിപ്പോ എത്തും. കഴിഞ്ഞില്ലേ? ഇതെന്നാ കുളിയാ"
"കഴിഞ്ഞെടോ..
ഹോസ്പിറ്റലിലെ കുളി ആയിരുന്നില്ലേ ഇന്നലെ വരെ. ഒന്ന് സമാധനമായി കുളിച്ചത് ഇപ്പോഴാ"
"ഡിംഗ് ഡോങ്"
"അവരായിരിക്കും. നോക്കട്ടെ"
"Hai ചേച്ചി.."
"വാ.. വാ.. ദേ എബി..
അനു.. ദീപക്.
കുടിക്കാൻ എന്താ എടുക്കണ്ടേ.?"
"അയ്യോ ഒന്നും വേണ്ട മനു ചേച്ചി. നമുക്ക് ഇറങ്ങാൻ... ."
"അതെ. വൈകിക്കണ്ട..
പിന്നേ.. ചേച്ചി, ഒരു ചിന്ന പ്രശ്നം."
"എന്തെ.. എന്ത് പ്രശ്നം?"
"അയ്യോ...പേടിക്കാനൊന്നുമില്ല. വിജയ് sir വിളിച്ചിരുന്നു വരുന്ന വഴിക്ക്...
പുള്ളിയുടെ കാഴ്ചപ്പാടിൽ ഇത്തിരികൂടെ തെളിവ് കിട്ടിയാൽ.... reliability and publicity കൂടില്ലേ... പിന്നെ നമുക്കെതിരെ ചൂണ്ടുന്ന കൈകൾ കുറയുമെന്നാണ്..
ചാനൽക്കാരുടെ വയറ്റു പിഴപ്പല്ലേ ചേച്ചി... കട്ട watching അല്ലേ ബാക്കി ലവൻമാർ..."
"തെളിവോ..... ഇനി എന്ത് ? ? മാത്രമല്ല എവിടെന്നു കിട്ടും?"
"മാനീ.. താൻ പറഞ്ഞില്ലേ അന്ന് വായിച്ച ഡയറിയിൽ...
അലക്സിയുടെ വീട്.. അമ്മച്ചി..
അവിടെ എന്തെങ്കിലും..."
എബിയുടെ ചിന്താധാരകളെ കീറിമുറിച്ച വരുന്ന ആശയങ്ങളിൽ മാനസിക്ക് ആശ്ചര്യം തോന്നി. അവളുടെ കാൽപ്പനികലോകത്തിലെ ഒറ്റനിമിഷ യാത്ര അനുവിൻ്റെ ത്വരിതമായ മറുപടിയാൽ ചർച്ച മുറുകി.
"അത് ശരിയാ.. എബിയേട്ടൻ പറഞ്ഞത്..
മനു ചേച്ചി. ആൾടെ വീട്ടിൽ നിന്ന് എന്തെങ്കിലും കിട്ടാതിരിക്കില്ല. ഒന്നുല്ലെങ്കിലും അലക്സിയുടെ അമ്മച്ചിക്കറിയുമായിരിക്കുമല്ലോ മകന്റെ നോവലിനെ പറ്റി."
"ശരിയാണ്. പക്ഷേ... address.."
"അതെന്നെ... അതൊരു വിഷയമാണ്. അലക്സിയുടെ സുഹൃത്തുക്കളെയോ ഒന്നും പരിചയമില്ലല്ലോ"
"എബി..
ഞാൻ കൈമളേട്ടനെ വിളിക്കാം... അവിടെ... അവരുടെ visitor's ലിസ്റ്റിൽ ഒരുപക്ഷേ ഉണ്ടെങ്കിലോ?
എന്നതായാലും കാർ വിവേകിന്റെ കൈയിൽ കൊടുത്തയക്കുന്നത് പറയണമല്ലോ."
"അത് ശരിയാ.. താൻ വിളിക്കു."
"അതേ...നിങ്ങളെല്ലവരും തീരുമാനം എടുക്കൂ...
മനു ചേച്ചി.. washroom എവിടെയാ..
എനിക്കൊന്ന്..."
"ആനക്കാര്യത്തിന്റെ ഇടക്കാ ചേനക്കാര്യം. ഈ പെണ്ണ്.."
"നീ പോടാ മാക്കാനെ."
ഇതുപറഞ്ഞു തിരിഞ്ഞതും, അനുപമ തെന്നി വീണതും ഒന്നിച്ചായിരുന്നു.
(തുടരും #aaro).
64 42 26moonbelle 92w
"എന്താ അനു,..? എന്തുപറ്റി?
വിളി കേട്ട് ഞാൻ പേടിച്ചു..."
"ഹേയ്.. എന്തിനാ...
അപ്പോ ചേച്ചി..
ഇങ്ങോട്ട് പോരെ.. ചേച്ചിക്കുള്ള റൂം റെഡി.... ഞാൻ just stage വരെ പോയി വരാം...ചേച്ചി കിടന്നോ..."
"അയ്യോ അനു.... ഞാൻ... അത്... എബിയെ സമാധാനിപ്പിക്കാൻ വേണ്ടി...
താഴെ കാർ ഉണ്ട്..
ഞാൻ അവിടെ.."
"അയ്യോടാ..ചേച്ചി.. അതൊന്നും വേണ്ട. എന്തിനാ അവിടെ പോയി കിടക്കുന്നെ?
ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെയാ.... ദീപു... ടാ ചെക്കാ... ഒന്ന് പറയു."
"അനു പറഞ്ഞത് ശരിയാ.
ഇത്രേം വല്യേ റൂം ഇവിടെയുള്ളപ്പോ ചേച്ചി എന്തിനാ മാറിക്കിടക്കുന്നെ.
ചെല്ലു....
നമ്മുടെ അനുകുട്ടിയുടെയല്ലേ...
നന്നായി റസ്റ്റ് എടുക്കു. നാളെ പോവാനുള്ളതല്ലേ.
ഇപ്പോൾ തന്നെ സമയം എത്ര ആയി എന്നറിയോ?"
"ശരി. നിങ്ങളെപ്പോലുള്ള പിള്ളേർ ഇന്നത്തെ കാലത്ത് കാണാൻ പ്രയാസമാണ്.
എന്നാ ഞാൻ കിടക്കട്ടെ. നാളെ കാണാം.
Good night."
"Good night ചേച്ചി"
"Good night മനു ചേച്ചി"
"അനു എന്താ വിളിച്ചേ?"
"മനു ചേച്ചീന്ന്.
എന്തെ തെറ്റായിപ്പോയോ?"
"ഏയ്. ഇല്ല. അങ്ങനെ വിളിച്ചാൽ മതി."
തന്റെ മുറിയടച്ച് തിരഞ്ഞപ്പോൾ എവിടെയോ കേട്ടുമറന്നൊരു നാമം പോലെ അവളുടെ ചെവിയിൽ പ്രതിധ്വനിച്ചു,
"മനു...മനു.."
ചിന്തകളുടെ വേലിയേറ്റത്തിനിടം കൊടുക്കാതെ സമയവും ക്ഷീണവും സഞ്ചാരിയുടെ ഭാണ്ഡക്കെട്ട് കണക്കേ നിദ്രയായി അവളുടെ കണ്ണുകളെ തഴുകി.
* * *
ജനൽ പാളികളിൽ പൊൻകിരണം പൊതിഞ്ഞ നനഞ്ഞ പ്രഭാതം പോലും മാനസിക്ക് ദിനങ്ങൾക്കു ശേഷം പുത്തൻ ഉണർവേകി.
"അനു... ഞാൻ ഇറങ്ങട്ടെ... എബിയെ ഡിസ്ചാർജ് ചെയ്താൽ നേരെ പോയി സാധനങ്ങൾ pack ചെയ്ത് റെഡി ആവാം ഞങ്ങൾ."
"Yes മനു ചേച്ചി...
ശരി എല്ലാം പറഞ്ഞപോലെ...
ദീപു jogging കഴിഞ്ഞ് വരുമ്പോ ഞാൻ പറഞ്ഞോളാം.
നോക്കി പോവുട്ടോ. See you."
* * *
"ഹലോ അനു..
.
ആ.. അതെന്നെ സ്ഥലം.
നേരെ opposite ആയി...
പഞ്ചാബി ഡാബ കണ്ടോ? അതിന്റെ സൈഡിലെ വഴിയിലൂടെ striaght വന്നാ മതി. നേരെ കാണുന്നത് ഞങ്ങളുടെ apartment...
"Dove's corner...
13 D..."
(തുടരും #aaro).
65 41 23- the__meraki__ Nale twist vallom ondo!!! Ennum ingne mulnuayil nirthi povunnu☹️
- _muthkunjuzz_
- bhrandhante_dhuniyavu666
- anuradhas
- haritha_h @moonbelle
moonbelle 92w
മാനസിയുടെ മുഖത്തെ അങ്കലാപ്പുകളുടെ ഘനപാളികൾ പടർന്ന് ഇരുൾ മൂടുന്നത് കണ്ടാവാം ദീപക് മെല്ലെ ബാൽക്കണിയിലേക്ക് നടന്നു. അയാളുടെ സംസാരത്തിനൊത്തുള്ള ചേഷ്ടകൾ അവളെ അക്ഷമയാക്കിക്കൊണ്ടിരുന്നു. അല്പം നേരത്തെ ചർച്ചയ്ക്ക് ശേഷം ദീപക് അകത്തു കയറി.
"ദീപു.. എന്തു പറ്റി?
ആൾ... എന്തെങ്കിലും...
പറ്റില്ലെന്ന് പറഞ്ഞോ?"
"ഏയ്.. ഇല്ല അനു.
ആള് ആദ്യമൊന്ന്...
എന്നെ വിരട്ടി തമാശയ്ക്ക്.
He was just...
അത് ശരിയാവില്ലെന്നൊക്കെ. പക്ഷേ..."
"പക്ഷേ...??" അനുവിന്റെയും മാനസിയുടെയും ഒന്നിച്ച സ്വരങ്ങൾ ആ രാത്രിയുടെ യാമങ്ങളിൽ മാറ്റൊലിയായി റൂമിൽ മുഴങ്ങി.
"എന്താ ഇങ്ങനെ... Nothing...
I am so excited.
ചേച്ചി..
വിജയ് സാർ ഓക്കേ പറഞ്ഞു.
We can...
ഞാൻ ചാനലിൽ join ചെയ്തിട്ടിപ്പോ 2 മാസമേ ആയുള്ളൂ.
അപ്പോഴേക്കും ഒരു exclusive..
I'm lucky.
Thank you so much."
"ഹേയ്...ഞാൻ നിങ്ങളോടല്ലേ നന്ദി പറയേണ്ടത്.ഈ കാര്യങ്ങൾ പുറംലോകത്തെ അറിയിക്കുമെന്ന് യാതൊരു നിശ്ചയവുമില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് അത് പറ്റുമെന്നായപ്പോൾ...
കർത്താവെ..."
"ആഹാ.. ഇത് കൊള്ളാലോ ചേച്ചിയും ഇവനും ഇപ്പൊ ഒന്നായോ.. ഇടനിലക്കാരിയായ ഞാനോ...
ആവട്ടെ.. അല്ലെ?"
"അനു.. നീ എന്റെ കൂടെ നാട്ടിൽ വരാനായിരുന്നില്ലേ plan.
അപ്പോ എല്ലാം settle ആയാൽ നിനക്ക് ചിലവ്.
അല്ലെ ചേച്ചി?"
"അതെ... അതെ.. I am ready..
ദീപക്.. അനു...
നമുക്ക് അധികം സമയമില്ല.
എത്രയും വേഗം നാട്ടിലെത്തണം."
"Yes ചേച്ചി...
എന്റെ കാറിൽ പോവാം."
"ചേച്ചി.. ദേ ചേച്ചിയുടെ ഫോൺ ring ചെയ്യുന്നു."
"ഓ.. ഇതെങ്ങനാ silent mode ൽ ആയെ..!
ഒരു സെക്കന്റെ... husband ആണ്.
ഹലോ..
.
.
Yes എബി.... I'm fine... എബിയുടെ clue did the job.. manuscript കിട്ടി.
.
ഇല്ല. എനിക്ക് ഒന്നും പറ്റീല്ല.
.
പിന്നെ.. എനിക്ക് നാട്ടിലോട്ടൊന്ന് പോകണം..
സംഭവിച്ചതെല്ലാം വെളിച്ചത്തിൽ കൊണ്ടുവരണം.
.
അതൊക്കെ വഴിയുണ്ടാക്കിയിട്ടുണ്ട്...
God is great..
I met someone.
എല്ലാം കാണുമ്പോൾ പറയാം.
.
എബി എങ്ങനെ വരാനാ??
.
ആണോ.. Good...
discharge ആവോ?
.
വയ്യാതെ ആവില്ലേ എബി?
.
അങ്ങനാണോ...
എന്നാൽ ശരി. നമുക്ക് എല്ലാവർക്കും കൂടെ നാളെ പോവാം.
.
ആണ് എബി... I am safe...
ഞാൻ ഇവിടെ തന്നെ സ്റ്റേ ചെയ്തോളാം.
.
See you tomorrow.
Love you Ebi... Take care"
"ചേച്ചി.. ചേച്ചി..."
അനുവിന്റെ നീട്ടിയ വിളികൾ മാനസിയിൽ പരിഭ്രമം പടർത്തി.
(തുടരും #aaro).
61 44 23- hater13 Veendm entha
- suby_thanaloram ❤❤❤
- _muthkunjuzz_ Nice ayittum oronnumtwist twist twist... ⚡️
- ormakal ❤️❤️❤️
- mashikoott
moonbelle 92w
"... Anu...listen...
തെളിവ് വേണമെങ്കിൽ തരാം."
റിസോർട്ടിൽ നിന്ന് തന്റെ കൈവശമെടുത്ത അലക്സിയുടെ ഡയറിയും മറ്റു പുസ്തകങ്ങളും അവൾക്കായ് മാനസി നിരത്തി വെച്ചു, കൂടെ കയ്യെഴുത്തുപ്രതിയും.
"See...
Handwriting നോക്കു. സാമ്യമില്ലേ?
ഈ ഒറിജിനൽ mansucriptൽ ഉള്ള പേര്.. ആരോ..
അതായത് ആരോൺ അലക്സി."
"How dare... I can't..
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഒരുപാട് ആരാധിച്ചിരുന്ന എഴുത്തുകാരി..
Now.. turned to be the queen of deception.."
"So true...
അതങ്ങനെയാണ്..
അല്ലെങ്കിലും സത്യത്തിന്റെ മുഖം എപ്പോഴും കറുത്ത് തന്നെയാണല്ലോ...
പക്ഷേ, സത്യം നീതിയാണെന്നത് തിരിച്ചറിയുമ്പോൾ കറുപ്പിന് ഏഴഴകണെന്നും നമ്മൾ മനസിലാക്കും....
ല്ലേ...
ശരി.. ഞാൻ ഇറങ്ങട്ടെ?
I really appreciate your concern..."
"ഇത്ര വേഗമോ... No no...
ഇത്തിരി കഴിഞ്ഞ് പോരെ?
I read from your face... ഒരുപാട് tired ആണ്.
ഒന്ന് rest എടുത്തോളൂ"
"No..
എനിക്ക് പോയേ പറ്റു... അനു.
ഈ സത്യം ലോകം മുഴുവൻ അറിയണം.
അറിയിക്കണം.
ആരോൺ അലക്സിയെ ലോകം അറിഞ്ഞാലേ അയാൾക്ക് ഇരുട്ടിൻ്റെ പുതപ്പുകൾ മാറ്റി വെള്ളി വെളിച്ചത്തിൽ മുക്തി ലഭിക്കു."
"ചേച്ചി...
അങ്ങനെയുമുണ്ടല്ലേ..
Quite interesting...
എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ?"
"എന്താ.. പറയു."
"എന്റെ സുഹൃത്ത് നാട്ടിൽ നിന്ന് വന്നിട്ടുണ്ട്... ഇവിടെ..
Deepak.
അവൻ എൻ ടി ന്യൂസിന്റെ റിപ്പോർട്ടറാണ് . നമുക്ക് എന്നാ ഈ സത്യം ചാനലിലൂടെ അറിയിച്ചാലോ?"
"ആഹാ...അനു....
അത് നല്ലൊരു കാര്യമാണ്..
തന്റെ friend..
അവൻ എവിടെയാ താമസം?"
"ഇവിടെ എന്റെ കൂടെ തന്നെ. താഴെ programme നടക്കുന്നിടത്ത് ഉണ്ടാവും.
I'll call him."
* * *
"ചേച്ചി... ഇതാണ് ഞാൻ പറഞ്ഞ ആൾ.. ദീപക്...
ദീപു... ഇതു മാനസി...
She wants to reveal and discuss some important info..."
എല്ലാം വ്യക്തമായി കേട്ടശേഷം ദീപക്കിൻ്റെ ആലോചന മാനസിക്ക് സന്ദേഹത്തിൻ്റെ വിത്തുകൾ പാകി.
"ബുദ്ധിമുട്ടാണങ്കിൽ വേണ്ട ട്ടോ..."
"No.. No...ചേച്ചി..
നമുക്ക് ചെയ്യാം... Wait...
പക്ഷേ..
ഇത് എനിക്ക് ഒറ്റയ്ക്ക് എടുക്കാവുന്ന decision അല്ല.
You know it is an exclusive.
ഞാൻ ന്യൂസ് ഡയറക്ടറെ ഒന്ന് വിളിച്ച് നോക്കട്ടെ."
"
.
.
ഹലോ.. വിജയ് sir?
.
രാത്രിയിൽ വിളിച്ചു disturb ചെയ്തതിൽ ക്ഷമിക്കണം. Urgent matter ആണ്.
We have an exclusive story.
.
But, sir.. Why??"
ദീപക്കിൻ്റെ why എന്ന ചോദ്യചിഹ്നം തന്റെ ആത്മാർത്ഥതയ്ക്കു നേരെ കൊഞ്ഞനം കാട്ടി ചിരിക്കുന്നതായി മാനസിയ്ക്ക് തോന്നി.
(തുടരും #aaro).
64 42 23- spiderweb Konjanam kaatunna pole.... , ❤️
- the__meraki__ Yyy but yyy!!!
- harithahari
- amrutha_ammu
- mashikoott
moonbelle 92w
"നീചേ...
സത്യങ്ങൾക്ക് മാന്ത്രികദ്രാവകത്തേക്കാൾ തൃഷ്ണമായ കയ്പ്പും, അസാധാരണശക്തിയുമാണ്...
സത്യമാണ് നിശ്ചയം...
സത്യമാണ് ഭാവം...
സത്യത്തിന് വീരമൃതുവില്ല...
മരണത്തിന് കറുത്ത മുഖമേകി, മൃത്യുവാം സന്തതസഹചാരിയുടെ വൈചിത്ര്യങ്ങളിൽ എത്രയെത്ര പൊയ്മുഖങ്ങൾ അഭിനയിച്ചു നീ...
ഇനി ഉണരാത്ത നിദ്രയിൽ സർവ്വം മറന്നു മഹാനിദ്രയിൽ ലയിക്കുക...
എരിയാതെയെരിയുന്ന ചിതകളിൽ നീയും അടങ്ങൂ..."
എവിടെയോ നിന്ന് അശരീരിധ്വനികൾ മൈഥിലി കേട്ടു...
"ആരോ... നീ..."
ദുഷ്ടതയെ നിഗ്രഹിക്കാൻ സത്യമേന്തുന്ന ചിറകുള്ള കാലാൾപ്പടകൾ ചുറ്റും വട്ടമിട്ടു പറന്ന്, വിണ്ണിൽ പൊടിപടലങ്ങളാൽ സൃഷ്ടിച്ച തമോഗർത്തത്തിലൂടെ അവളെ വായുമണ്ഡലങ്ങളിലേക്ക് ശൂന്യതയുടെ കയ്യാമം വെച്ച് ചങ്ങലകളാൽ വലിച്ചു.
പ്രകൃതി ശാന്തമായി, കാലത്തിനപ്പുറത്തു വലഞ്ഞ കാറ്റിന് സ്വാന്തനമായി പനിനീർ പൂമണം തഴുകിയെത്തി. അല്പനേരത്തേക്ക് പരിഭ്രമിച്ച സദസ്സിനോടായി ആ യുവതി നിർദ്ദേശിച്ചു,
"Nothing to worry guys...
It's just the weather. Please continue the programme..."
* * *
അവൾ മാനസിയെയും കൊണ്ട് ചെന്നത് ഗ്രൗണ്ട് ഫ്ലോറിലെ അവളുടെ ഫ്ലാറ്റിലേക്കാണ്. കുടിക്കാൻ വെള്ളം കൊടുക്കവേ, വിശ്വസിക്കാനാവാത്ത കണ്ണുകളോടെ അവൾ മാനസിയെ നോക്കി.
"ചേച്ചി.. എന്നാലും... ഈ രാത്രിയിൽ അതും.."
ഞാൻ പരിചയപ്പെടുത്താൻ മറന്നു...
I'm അനുപമ... Call me Anu
ഈ flat association സെക്രട്ടറി."
"..മാനസി..."
നടന്ന സംഭവങ്ങളെല്ലാം മാനസി ചുരുക്കത്തിൽ അനുപമയെ ധരിപ്പിക്കുമ്പോഴും അവളിലെ ആശ്വാസവും ആശങ്കകളും
കിതപ്പിൻ്റെ താളങ്ങളായി മനസ്സിൽ തിരതല്ലിയിരുന്നു.
"അനു.. ഇതൊക്കെയാണ് നടന്നത്.. അല്ലാതെ നിങ്ങൾ കരുതുന്ന പോലെ മൈഥിലിയല്ല ഈ കൃതി എഴുതിയത്... Believe me..."
"ചേച്ചി എന്താ ഈ പറയുന്നേ?
How can that be even possible?
മാനത്തെ വെള്ളിത്തേരിന്റെ പുസ്തകപ്രകാശനം നടത്തുമ്പോൾ, as her invitee ഞാനും ഉണ്ടായിരുന്നു."
"ഞാൻ പറഞ്ഞത് സത്യം മാത്രം...
The NAKED DARK TRUTH that had been concealed from everyone."
മാനസിയുടെ ശബ്ദതരംഗങ്ങൾ വിദ്യുത്പ്രവാഹങ്ങമായപ്പോൾ എവിടെയോ "ആരോ" മൊഴിഞ്ഞു...
അക്ഷരങ്ങൾക്ക് അഗ്നിയേക്കാൾ താപമുണ്ടെന്ന്...!!!
(തുടരും #aaro).
64 43 20- __akkzz__ ❤️❤️❤️❤️
- neermathalapoov ❣️❣️❣️❣️
- spiderweb Adipoli.... chechikuttye... ❤️
- mindroots Vaayich thudangiyitte ullutto.. nalla bhavanayulla manassanuathezhuthilekk kond varaanulla kazhivum
- mashikoott
moonbelle 92w
തൻ്റെ പാദങ്ങളെ ആലിംഗനം ചെയ്ത വികൃത ചോരക്കരങ്ങളെ കുടഞ്ഞ് അവൾ മുൻവശത്തെ കാർപോർച്ചിലേക്ക് ഓടിക്കയറി.
അവിടെ സെക്യൂരിറ്റി പറഞ്ഞത് പോലെ Apartmentലെ annual day പ്രോഗ്രാം തകർത്താടുന്നുണ്ടായിരുന്നു. വെള്ളിവെളിച്ചങ്ങളാൽ മിന്നിതിളങ്ങുന്ന പോർച്ചിലെ മധ്യത്തിലുള്ള സ്റ്റേജിൽ
"അപ്ന ടൈം ആയേഗാ" എന്ന ഗാനത്തിനു തിമിർത്താടുന്ന ആൾക്കൂട്ടത്തിനിടയിൽ ഓടവേ, കൂട്ടിപ്പിണഞ്ഞ സ്പീക്കറിന്റെ വയറുകളിൽ തട്ടി വീഴാൻ പോയ അവളെ നറുപുഞ്ചിരിയോടെ കൈയിൽ മൈക്കുമേന്തിയ ഒരു പെൺകുട്ടി താങ്ങി.
"ക്യാ ഹുവാ ദീദി.... ക്യാ ഹുവാ..?"
"Nothing... കുച്ച് നഹി.. കോയി മേരി..."
"ക്യാ.. കോയി നഹി.. അപ് ബേട്ടിയേ ഇദർ ദീദി..."
ഒഴിവുള്ള ചെയർ നീക്കിയിട്ട് അവൾ പറഞ്ഞപ്പോൾ മാനസി തന്റെ ബാഗിൽ സ്ഥാനം തെറ്റി വീഴാൻ ഭാവിക്കുന്ന manuscriptനെ ഒതുക്കി വെച്ചു.
"ചേച്ചി... ചേച്ചി മലയാളി ആണോ?"
"അതെ."
"മാനത്തെ വെള്ളിത്തേര്...
I love that book..
ഇതിന്റെ ഒറിജിനൽ..
എവിടെന്നു കിട്ടി!
Oh my god.
One of my favourite writer..
മൈഥിലി എന്ന യുവ എഴുത്തുക്കാരിയുടെ...."
പറഞ്ഞ വാക്കുകൾ മുഴുപ്പിക്കുന്നതിനു മുന്നേ മാനസി ഉച്ചത്തിൽ ആക്രോശിച്ചു.
"Stop this nonsense...!!!
മാനത്തെ വെള്ളിത്തേര്...
This is written by Aaron Alexi...
Not Maidhili Madhavan."
ആരോ മനഃപൂർവം ഓൺ ആക്കിയ അല്ലെങ്കിൽ തനിയെ ഓണായ മൈക്കിലൂടെ അവളുടെ ശബ്ദം അവിടമെങ്ങും പ്രകമ്പനമായപ്പോഴും വേദിയിലെ ഗാനം നിലച്ചിരുന്നില്ല.
"ക്യൂൻകി അപ്ന ടൈം ആയേഗാ
തു നങ്ക ഹി തോ ആയാ ഹേ
ക്യാ ഘണ്ട ലേക്കർ ജായേഗാ
അപ്ന ടൈം ആയേഗാ...."
* * *
സത്യത്തിന്റെ ജല്പനങ്ങളാൽ പ്രഹരമേറ്റ്, സർവ്വനാഡികളും തളർന്ന്, താഴെ കിടന്ന് മൈഥിലി വിറക്കുന്നുണ്ടായിരുന്നു. ഞൊടിയിൽ അവസാന ശ്വാസം നിലപ്പിച്ച്, ഉയർന്ന നെടുവീർപ്പും കൊടുങ്കാറ്റായി വീശി. നിലവിളിയുടെ ക്രൂരഗർജനത്തിൽ ഭൂമിയുടെ ചുവടു പിഴച്ച് അഗ്നിതൻ മൂർത്തിഭാവത്താൽ ഇടിമുഴക്കങ്ങളായി തുടരെ തുടരെ അന്തരീക്ഷത്തിൽ കോലാഹലം പടർത്തി.
"നീചേ..."
(തുടരും #aaro).
63 44 20- suby_thanaloram ❤❤❤
- suadhacyusaf ✍️.....
- hater13 Apna time aayegaa crct aa
- mashikoott
- arnavpravindran Njn veedum ethi
moonbelle 93w
...ഇടിയുടെ ആഘാതത്തിൽ ലിഫ്റ്റിനുള്ളിലെ ബൾബുകൾ പൊട്ടിത്തറിച്ചു ചുറ്റുപാടും ചിന്നിച്ചിതറിയതും സീലിംങ്ങിലെ ദ്വാരത്തിലൂടെ ചോരയൊലിക്കുന്ന കറുത്ത നഖമുള്ള ഹസ്തം അവളെ എത്തിപ്പിടിക്കാനുള്ള ആവേശത്തിൽ തലങ്ങും വിലങ്ങും ഭ്രാന്തമായി അലറി തിരഞ്ഞു.
ഇരയെ തേടുന്ന വേട്ടമൃഗത്തിൻ്റെ വ്യഗ്രതയും ചലനവും ഭയന്ന് മാനസി ഗത്യന്തരമില്ലാതെ തന്റെ കയ്യിലിരുന്ന ഭസ്മം സീലിംഗ് ലക്ഷ്യമാക്കി വീശിയെറിഞ്ഞതും...
വെളുത്ത പുകപടലം എങ്ങും പടർന്നു, പൊള്ളാലേറ്റവിധം ആ കൈകളിൽ നിന്ന് ആവി പറന്നു. മൈഥിലിയുടെ വേദനാജനകമായ ഓളിയിടലിൻ്റെ കർണ്ണകഠോര ശബ്ദം ശ്രവിക്കവയ്യാതെ കാതുപൊത്തി മാനസി മുട്ടുമടക്കി താഴെയിരുന്നതും, ദുഷിച്ച ചെറുമാംസകഷ്ണങ്ങൾ നിലത്തേക്ക് പതിച്ചു. ഇറച്ചിക്കൂട്ടങ്ങൾ വെന്തുനീറി വമിക്കുന്ന ദുർഗന്ധത്തിൽ നിന്ന് രക്ഷാമാർഗത്തിനായ് അവൾ ലിഫ്റ്റിലെ കതകിൽ ശക്തമായി തട്ടി നിലവിളിച്ചു.
"HELP ME... HELP..."
ആരും കേൾക്കാത്ത അന്യമായ വാക്കുകൾ പോലെ, നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പാൻ കൊതിക്കുന്ന തേങ്ങലായി തൻ്റെയും മാറുമെന്ന് ചിന്തിച്ച് മാനസി മുകളിലേക്ക് ദൈന്യതയോടെ നോക്കിയതും അസ്ഥി നുറുങ്ങുന്ന നോവിൽ പുളയുന്ന മൈഥിലിയുടെ കണ്ണുകൾ തെളിഞ്ഞ്, ആകാശം സമം വികസിച്ചു.
അതാ..
പാതിമുറിഞ്ഞ് കൂർത്ത കൊമ്പിൽ ചോരയിറ്റുവീഴുന്ന കൈത്തടം അവൾക്കുനേരെ വീണ്ടും അടുക്കുന്നു...
"GROUND FLOOR"
അവൾ ചെകുത്താന്റെ പരിവേഷം നൽകിയ ശബ്ദരേഖ ദൈവപുത്രിയായി പരിണമിച്ചോ?
ലിഫ്റ്റിന്റെ വാതായനങ്ങൾ കാത്തിരുന്നെന്നപോലെ തുറക്കപ്പെട്ടപ്പോൾ ഇരുന്നയിരുപ്പിൽ അവൾ മുന്നോട്ട് കുതിച്ച്, ഇഴഞ്ഞ് വെളിയിലെത്തി. വാച്ചിലെ സെക്കന്റ് സൂചിമുനകളിൽ ഒളിച്ചിരിക്കുന്നതു തൻ്റെ ചരമ നാദമോയെന്ന് അവൾ സംശയിച്ചു.
അത്രെയേറെ പ്രാധാന്യമുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ..
പന്ത്രണ്ടാവാൻ 11 സെക്കന്റ് മാത്രം...
കാലുകൾ ഉറച്ചു പോയോ എന്ന് കരുതി തിരിഞ്ഞതും...
(തുടരും #aaro).
63 45 21- suby_thanaloram ❤❤❤
-
arnavpravindran
Thirinjathummmm
ആരോ....??? - daliya ❤️❤️
- handhala
- hater13 pedippikkalle