#aachiri

4 posts
 • lim_a_ 60w

  #aachiri
  Part -4
  അദ്ദേഹം വീണ്ടും ആ ജനാലയുടെ അടുത്തേക്ക് നടന്നകന്നു......

  എന്റെ ചോദ്യം ആ മുഖത്ത് ഭാവമാറ്റങ്ങൾ വരുത്തുന്നത് ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേതന്റെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമല്ലായിരിക്കാം...ഒരുവട്ടം കൂടി അദ്ദേഹം ഒന്ന് പുറത്തേക്ക് കണ്ണോടിച്ചു...

  "എന്താണ് ഇക്ക ഇൗ നോക്കുന്നത്",ഞാൻ ചോദിച്ചത് തെറ്റായി പോയോ"?

  "ഇല്ല മോളേ bystander ആയിട്ട് ഇവിടെ ആരും ഇല്ല...എല്ലാവരും എനിക്ക് ഉണ്ട് ,സ്വന്തം എന്ന് തോന്നിക്കുന്ന ചിലർ..പക്ഷേ സ്വന്തം എന്ന് പറയാൻ ആരും ഇല്ലാ...എന്റെ സംസാരം ആയിരിക്കാം അവർക്ക് ഇഷ്ട്ടം അല്ലാത്തത്..അല്ലെങ്കിലും ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കാം മൗനത്തിന്റെ ചങ്ങലയിൽ അകപ്പെട്ട് പോയത് ".

  അല്ലേ???

  ആ ചോദ്യം എന്നിൽ അമ്പുതറച്ചത് പോലെ കുത്തിയിറങ്ങി..എന്ത് പറയണം,എന്ത് പറഞ്ഞ് ഇക്കയെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ഞാൻ നിന്നു...

  ജനാലയുടെ അരികിൽ നിന്നും ഇക്ക കിടക്കയയുടെ അരികിലേക്ക് നടന്നു നീങ്ങി...തന്റെ കഥ പറയാനായി അദ്ദേഹം ഒരുങ്ങി.. കേൾക്കാനായി എനിക്കും ഒരു കൗതുകം തോന്നി...

  5 വർഷം മുമ്പാണ് എന്റെ ഭാര്യ എന്നെ വിട്ട് പോയത് അവളെ സ്നേഹിച്ചു തുടങ്ങും മുമ്പേ വിധി എന്നെ അവളിൽ നിന്നും അടർത്തി മാറ്റി...

  ഇത്രയും പറഞ്ഞു അദ്ദേഹം അടുത്തുള്ള മേശയിൽ നിന്നും ഒരു പുസ്തകം എടുത്തു..
  അതിൽ നിന്നും ഏതാനം വരികൾ വായിച്ചു...
  "കഥകൾക്കപ്പുറം ഒരു ലോകം ഉണ്ട്, നക്ഷത്രങ്ങളുടെ ഇടയിലും ഞാൻ നിന്നെ തേടുന്നുണ്ട്...നീ മണ്മറഞ്ഞു പോയെങ്കിലും എന്നിലെ ചുടു ശ്വാസത്തിനു പോലും നിന്റെ ഗന്ധമാണ് പ്രിയേ.."

  "ഞാൻ അവൾക്കായി ഒരുപാട് എഴുതാറുണ്ട്...ഒരു പക്ഷെ ഞങ്ങൾ വീണ്ടും ഒരു ലോകത്തിൽ ജീവിക്കുന്നു എന്നൊരു തോന്നൽ..എന്നിലെ വരികൾ ആയി അവളും ആ വരികൾക്കിടയിലെ ശ്യൂന്യതയിൽ ഞാനും അവളും ഒന്നായി സ്പന്ദിക്കുന്നു"....

  പെട്ടെന്നാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്....

  തുടരും.......

  Read More

  ആ ചിരി
  Part - 4


  ©lim_a_

 • lim_a_ 62w

  #aachiri

  Part -3

  മോളേ........

  ഞാൻ തിരിഞ്ഞുനോക്കി.
  പനി നോക്കുവാനായി വെച്ചിരുന്ന thermometer കൈയ്യിൽ ഉയർത്തി പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെയാണ് ഞാൻ കണ്ടത്.

  ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

  "സോറി ! വെപ്രാളത്തിന്റെ ഇടയിൽ ഞാൻ അത് മറന്നു".

  "സാരമില്ല മോളേ! ഇൗ തുടക്കവും നല്ലതിനാവട്ടെ.പോയി വരൂ.. ഇൗ വ്യാധി എന്നെ ജീവിക്കാൻ അനുവദിച്ചാൽ നമുക്ക് നാളെ കാണാം"....

  മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥന മാത്രം,നാളെയും ആ ചിരി അതുപോലെ നിലനിൽക്കണേ.

  അന്ന് രാത്രി മനസ്സിൽ തെളിഞ്ഞു നിന്ന മുഖവും ആ 8 ാം നമ്പർ മുറിയിലേ രോഗിയുടെത് ആയിരുന്നു..ഒരു പക്ഷേ അന്ന് മറ്റൊരു രോഗിയിലും ഞാൻ കാണാത്ത ഒരു പ്രത്യേകത ,ഒരു പ്രത്യാശ ആ മുഖത്ത് കണ്ടത് കൊണ്ടാവാം.

  പിറ്റേ ദിവസവും എന്റെ തുടക്കം ആ 8 ാം നമ്പർ മുറിയിൽ നിന്നും ആയിരുന്നു...
  ജനാലയുടെ പുറത്തേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് നിൽക്കുകയാണ് അദ്ദേഹം....

  "ഇക്കാ"....ഞാൻ വിളിച്ചു.

  തന്റെ ചിന്തക്ക് വിരാമം കുറിച്ച് അദ്ദേഹം എന്നെ സ്വാഗതം ചെയ്തു... "മോളേ വരൂ"...

  വിടർന്ന പുഞ്ചിരി ആ മുഖത്ത് ഇന്ന് കാണുന്നില്ല.ഒരു സങ്കട കടൽ ആ കണ്ണിൽ പ്രകടമാകുന്നുമുണ്ട്.
  എന്തൊക്കെയോ ചോദിക്കണം എന്ന് എന്റെ ഉള്ളിൽ ഉണ്ട്..പക്ഷേ.... ആ ചോദ്യങ്ങളെ ഒക്കെ പിന്തള്ളി കൊണ്ട് ഞാൻ ചോദിച്ചു..
  "ഇക്കാ കഴിച്ചോ"?

  "കഴിച്ചു മോളേ"...

  "ഉറക്കം ഒക്കെ ഉണ്ടോ"?

  "ഉറക്കം... മ്മ്‌! കുറച്ചൊക്കെ,രാത്രി ആയാൽ അവള് എന്നെ അങ്ങ് കൊണ്ടുപോകും"....

  "ആരാണ് ഇൗ അവള്"?ഞാൻ ചോദിച്ചു!

  ഒരു പുഞ്ചിരിയോടെ ആദ്ദേഹം പറഞ്ഞു:
  "അവള് ഇരുട്ടാണ് !എന്റെ പ്രിയതമ.കത്തി പടരുന്ന അഗ്നിയെ ശമിപ്പിക്കാൻ കണ്ണീരിന്റെ നനവുമായി വരുന്നവൾ".

  എന്താണ് ഇക്ക പറഞ്ഞതെന്ന് എനിക്ക് വ്യക്തമായില്ല, എന്നാൽ ഒന്ന് മനസ്സിലായി.. ആ മനസ്സ് വിങ്ങി പൊട്ടുന്നുണ്ട്,താങ്ങാൻ ആകുന്നതിലെറെ ഭാരവും അതിൽ ഉണ്ട്..

  Read More

  ആ ചിരി
  Part-3

  ഇന്നും പ്രഷർ നോക്കാനായി ഞാൻ ഒരുങ്ങി....
  ആശ്വാസം എന്ന് പറയട്ടെ:"ഇക്ക b.p ഇന്നലത്തേക്കാൾ കുറവുണ്ടല്ലോ".

  ചിരിച്ചു കൊണ്ട് ഇക്ക പറഞ്ഞു: "അവൾക്കും എന്നെ വേണ്ടാതായോ"??

  "ചിലപ്പോ പിണങ്ങി പോയി കാണും അല്ലെ"... ആ മുഖത്ത് ഒരു ഭാവഭേദം ഞാൻ കണ്ടൂ.

  "എന്താണ് ഇക്ക അസുഖം?എത്ര ദിവസമായി ഇവിടെ വന്നിട്ട്"?

  "അസുഖം..അതൊരു വെല്യ പേരാണ് മോളേ...
  വന്നിട്ട് എത്ര ദിവസങ്ങൾ ആയി എന്ന് ചോദിച്ചാ...അത് അറിയില്ല.. എന്നാല് വർഷങ്ങളായി എന്ന് തോന്നിക്കുന്ന ഒരു തരം ഏകാന്തതയാണ് എനിക്ക്".

  എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു..

  ആ കണ്ണു നിറയാൻ തുടങ്ങുന്നതിന് മുമ്പേ മുറിയിൽ നിന്നും ഇറങ്ങാൻ ഞാൻ ആഗ്രഹിച്ചു.

  "മോളേ..സമയം കിട്ടുമ്പോൾ ഇടക്ക് ഒന്ന് വരണേ.. മോളോട് സംസാരിക്കുമ്പോൾ ഒരു ആശ്വാസം പോലെ".

  "വരാം ഇക്കാ"....

  "ഇക്കയുടെ bystander അയിട്ട്‌ ആരാണ് ഇവിടെ ഉള്ളത്"?

  ആദ്ദേഹം വീണ്ടും ആ ജനാലയുടെ അടുത്തേക്ക് നടന്നു നീങ്ങി...

  തുടരും....
  ©_lim_a

 • lim_a_ 63w

  #aachiri

  Part 2

  8 ാം നമ്പർ മുറിയുടെ മുമ്പിൽ നിൽക്കുകയാണ് ഞാൻ!
  സ്വന്തമായി എന്നെ തന്നെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുമാണ്....

  First year ആണെന്ന് ആരും കരുതേണ്ട,എല്ലാം അറിയാം എന്ന ഭാവത്തിൽ നിൽക്കാം!

  Ok u can! All is well !
  ഇൗ വക മുദ്രാവാക്യങ്ങളും മനസ്സിൽ പറഞ്ഞ് വാതിലിൽ മുട്ടി! വാതിൽ ഞാൻ തുറന്നു!

  കാഴ്ചയിൽ ഒരു മധ്യവയസ്ക്കൻ അദ്ദേഹം ഉറങ്ങുകയായിരുന്നു.ഞാൻ വാതിൽ തുറന്ന ശബ്ദം കേട്ട്
  അദ്ദേഹം കണ്ണുകൾ മെല്ലെ തിരുമ്മി ഉണർന്നു.

  "ഗുഡ് മോണിംഗ്! ഞാൻ പ്രഷർ നോക്കാൻ വന്നതാണ്,
  ഉറക്കത്തിൽ ശല്യപെടുത്തിയതിൽ ക്ഷമിക്കണം".

  അദ്ദേഹം പതിയെ എഴുന്നേറ്റ് തലയിണയിൽ ചാരിയിരുന്നു.

  "സാരമില്ല, മോള് വരൂ"...!

  നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു...

  "ഞാൻ ഉറങ്ങുക ഒന്നും ആയിരുന്നില്ല.ഒരു മയക്കം.രാത്രിയായാൽ അവള് എന്നെ അങ്ങ് കൊണ്ടുപോകും".

  ആരാണ് ഇൗ അവള്??ഒന്ന് ചോദിച്ചാലോ!?ഒരു കൗതുകം തോന്നി അറിയാൻ...അല്ലെങ്കിൽ വേണ്ട പിന്നീട് ഒരിക്കൽ ആകാം..

  B.P നോക്കാൻ ആയി apparatus എടുത്ത് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
  കൈയിൽ B.P cuff കെട്ടുന്നതിനിടെ ഞാൻ ആ കണ്ണുകൾ ശ്രദ്ധിച്ചു..
  ആ കണ്ണുകൾ കണ്ടാൽ അറിയാം ദിവസങ്ങളായി ഒന്ന് നന്നായി ഉറങ്ങിയിട്ടെന്ന്‌. വിടർന്ന പുഞ്ചിരിക്ക് പിന്നിലും അദ്ദേഹം എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.ഒരുപക്ഷേ രോഗത്തെക്കുറിച്ചുള്ള വേവലാതി ആയിരിക്കാം...

  എന്താണ് രോഗം എന്ന് ചോദിച്ചാലോ..
  വേണ്ട!ആ ഉദിച്ചു നിൽക്കുന്ന പുഞ്ചിരി ഞാൻ ആയി അസ്തമിപ്പികുന്നില്ല...

  പെട്ടെന്നാണ് ആ ചോദ്യം ഉയർന്നത്..

  "മോള് first year ആണല്ലേ"?

  ഞാൻ പെട്ടെന്ന് കഴുത്തിൽ ഇട്ടിരുന്ന ID കാർഡിലേക്ക് ഒന്ന് നോക്കി.ഇല്ല അതിൽ എഴുതിയിട്ടില്ല first year എന്ന്.
  പിന്നെ ഇത് എങ്ങനെ??ഒരു നിമിഷം ചിന്തിച്ചു!

  ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:"മോള്ടെ കൈ വിറക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്".

  ഉള്ളിലെ ധൈര്യം എന്തോ മുഖത്ത് പ്രകടമായില്ല.നന്നായി വിയർക്കാനും തുടങ്ങിയിരിക്കുന്നു.

  പതറിയ ഒരു സ്വരത്തിൽ ഞാൻ പറഞ്ഞു
  "അതേ first year ആണ്".

  Read More

  ആ ചിരി
  Part 2


  "മോള് പേടിക്കണ്ട! ധൈര്യായി നോക്കിക്കോളൂ,ഇതൊരു നല്ല തുടക്കം ആവട്ടെ".

  ആ വാക്കുകൾ എന്നിൽ ആശ്വാസം പകർന്നു.
  (അങ്ങനെ B.P നോക്കാൻ തുടങ്ങി)

  ആകാംക്ഷയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം ചോദിച്ചു:"എങ്ങനെ ഉണ്ട് മോളെ പ്രഷർ"?

  180/90 അത് എന്നെ വല്ലാതെ ഞെട്ടിച്ചു.എങ്കിലും അത് തുറന്ന് പറയാൻ മനസ്സ് എന്നെ അനുവദിച്ചില്ല.സിസ്റ്റർ പറഞ്ഞിരുന്ന വാക്കുകളും എന്റെ മനസ്സിൽ മിന്നി മാഞ്ഞു.
  നിത്യേന പറയുന്ന കുഴപ്പം ഇല്ല എന്ന ചൊല്ലും, ചിരിയും ഞാൻ മറുപടി നൽകി.

  നിരാശയുടെ അതിർ കടന്നും അദ്ദേഹത്തിന്റെ മുഖത്തും പുഞ്ചിരി വിടർന്നു.

  "എന്നാ കിടന്നോളൂ.ഞാൻ പോകുന്നു, പിന്നെ വരാം".
  ഇത്രയും പറഞ്ഞു ഞാൻ ആ സംഭാഷണം അവസാനിപ്പിച്ച് മുറിയുടെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.

  പെട്ടെന്നാണ് പിന്നിൽ നിന്നും ആ വിളി ഉയർന്നത്
  "മോളെ"....

  തുടരും..

 • lim_a_ 63w

  ആദ്യമായി നടത്തുന്ന ഒരു പരീക്ഷണം ആണ്.ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒരു ഭാഗം..
  എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
  തെറ്റ് കുറ്റങ്ങൾ കമന്റ് ചെയ്യുക.

  #aachiri
  Part 1
  ദാ..! ആ വരുന്നത് ആണ് ഇൗ വാർഡിന്റെ ഇൻചാർജ്..നിങ്ങൾ ചെയ്യേണ്ട കാര്യമെല്ലാം സിസ്റ്റർ നിങ്ങൾക്ക് പറഞ്ഞു തരും. ഇത്രയും പറഞ്ഞു കൊണ്ട് മാഡം നടന്നു നീങ്ങി...

  വിടർന്ന പുഞ്ചിരിയുമായി ഇൻചാർജ് സിസ്റ്റർ ഞങ്ങളുടെ അടുത്തേക്ക് കടന്നു വന്നു.

  Good morning!
  നിങ്ങളുടെ പോസ്റ്റിങിന്റെ ആദ്യ ദിവസമാണ് ഇന്ന്.അല്ലേ?

  മനസ്സിൽ പേടിയുണ്ടാകും!എല്ലാം നിങ്ങൾക്ക് പുതുമ നിറഞ്ഞ കാര്യങ്ങൾ ആണ്. ഈ അന്തരീക്ഷവുമായി നിങ്ങൾ പൊരുത്തപ്പെടണം...

  പെട്ടെന്നാണ് ഒരു announcement കേട്ടത് ...
  'code violet code violet'..

  ഞങ്ങളുടെ കൂട്ടത്തിൽ ഉളള ഒരു കുട്ടി ചോദിച്ചു:
  "എന്താണ് സിസ്റ്റ്റെ 'code violet"??

  "Code violet എന്നാൽ poly trauma എന്നാണ്"!

  (ഒരു മനുഷ്യന് അപകടത്തിൽ പെട്ട് കഴിഞ്ഞു, ഒന്നിലധികം ശരീര ഭാഗത്തിനും അവയവങ്ങൾക്കും പരുക്കേറ്റ് casualty കൊണ്ട് വരുമ്പോൾ എല്ലാ വിഭാഗത്തിലെയും Doctors വരുവാൻ വേണ്ടി നമ്മൾ നൽകുന്ന അറിയിപ്പാണ് ഇത്)

  ഇതൊക്കെ കേട്ട് ഞെട്ടി തരിച്ച് നിൽകുകയാണ്‌ ഞാൻ...

  ഉടനെ സിസ്റ്റർ ചോദിച്ചു:
  "നിങ്ങള് 5 പേര് ആണല്ലെ ഈ വാർഡിൽ ഉള്ളത്"?

  നിങ്ങള് മൂന്ന് പേര് പോയി ആദ്യ 5 റൂമിലും ബെഡ് ഷീറ്റ് വിരിക്കൂ.

  സിസ്റ്റർ എന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു..

  "നീ പോയി 8 ാം നമ്പർ റൂമിലെ vitals(temperature, pulse ,blood pressure) നോക്കൂ"..

  ഞാൻ ഒറ്റക്കോ??എന്ന ചിന്ത എന്റെ ഉള്ളിൽ ഉയർന്നു..
  എങ്കിലും അതൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ 'ok sister'
  പറഞ്ഞ് ഒരു പുഞ്ചിരിയും നൽകി...

  TPR tray കൈയ്യിൽ തന്ന് സിസ്‌റ്റർ പറഞ്ഞു:

  "ഈ ബുക്കിൽ എല്ലാം അടയാളപ്പെടുത്തുക ,നമ്മുടെ വാർഡിൽ കൂടുതലും കിഡ്നി സംബന്ധം ആയ രോഗികൾ ആണ് ഉള്ളത് അവർക്ക് പ്രഷർ കൂടുതൽ ആയിരിക്കും..അവർ ചോദിച്ചാൽ അതൊന്നും വെട്ടി തുറന്നു പറയാൻ നിൽക്കരുത്".

  പിന്നെ റൂമിൽ കയറുന്നതിനു മുൻപ് door knock ചെയ്യുക! patient നെ വിഷ് ചെയ്യുക.

  എന്നാല് നീ ചെല്ല്‌...

  എന്തൊക്കെയോ ചിന്തകൾ എന്റെ മുഖത്ത് മിന്നി മറഞ്ഞു!
  അങ്ങനെ 8 ാം നമ്പർ മുറിയുടെ മുമ്പിൽ നിൽക്കുകയാണ് ഞാൻ...  തുടരും....

  Read More

  ആ ചിരി
  Part -1


  ©_lim_a