#Neelimayil

26 posts
 • neelimayil 50w

  അമ്മതൻ മാറിലായ്
  കൊച്ചിളം കാലടിപ്പാടുചൂടി

  പിച്ചവെച്ചന്നാരോമൽ-
  പൈതലാമെന്നുണ്ണിക്ക്

  പരിഭവമേതുമില്ലാതൂട്ടാനെന്നും
  തുണയേകണേയെൻ
  തമ്പുരാനെയെന്ന്,

  ചൊല്ലുന്നവളുടെ
  നാവുമുടലും കുരുതി
  കൊടുക്കാൻ
  കാത്തിരിക്കുന്ന
  വേടന്മാരും,

  അതിനൊത്ത കാലവും...!

  ©neelimayil

 • neelimayil 54w

  നിന്റെയുടലിൽ
  പൂത്തൊരാഴിയിൽ
  പൂണ്ടു,

  ഞാൻ
  നൽകിയ
  വരണ്ട ചുംബനങ്ങൾക്ക്,

  പകരം
  നൽകാനെന്തുണ്ട്
  പെണ്ണെ,

  നിന്റെ കൈയിൽ..?

  എന്നുള്ളയെന്റെ
  ചോദ്യത്തിന്

  അവൾക്കും,

  പ്രണയത്തിന്റെ
  രതിഭാവത്താൽ
  മുങ്ങി നിവർന്ന്‌,

  വശ്യമായി
  കൂമ്പിയടഞ്ഞവളുടെ
  മിഴികൾക്കുമെന്തോ,

  അന്ന്
  ഉത്തരമുണ്ടായിരുന്നില്ല...!

  ഒരു പക്ഷെ,

  ഞാനെന്ന
  കവിയേറെ
  ആഗ്രഹിച്ചതും,

  കാത്തിരുന്നതും,

  അന്നവൾ
  എനിക്ക് തന്ന
  ഈ മറുപടിയായെന്നിരിക്കാം...!!
  .
  .
  .
  .
  .
  #malayalam #mirakee #mirakeemalayalam #Neelimayil #mirakeeworld

  Read More

  .

 • neelimayil 55w

  ഉറക്കം നഷ്ട്ടപ്പെട്ട
  വരികളിൽ,

  ഉപേക്ഷിക്കപ്പെട്ട
  നിഴലിന്റെ ആത്മാവ്
  നിന്നെ തേടുന്നു...

  പാതി വഴികളിൽ
  മുറിഞ്ഞു പോയ
  കവിതയുടെ,

  കാലങ്ങളെ ചേർത്തു
  നിർത്തുന്ന വേഗത്തിൽ,

  ശൂന്യമായ
  ഇടവേളകൾ
  നിന്റെ മങ്ങിയ
  മുഖം വരച്ചെടുക്കുന്നു...!

  പെറുക്കിയെടുക്കാൻ
  ബാക്കിയാവാതെ,

  വെൺമത്സ്യങ്ങളുടെ
  ചെതുമ്പലുകൾ
  കടൽ കടന്നു പോകുമ്പോൾ,

  മണൽ തരികൾ
  പരസ്പരം ചുംബിക്കുന്ന,

  തകർന്ന
  ചില്ലു ജാലകങ്ങളിൽ നിന്ന്

  വക്ക് പൊട്ടിയ
  ഓർമ്മകളെ,

  ഞാൻ തരം തിരിച്ചു
  നിന്റെയുള്ളം കൈയിൽ നൽകാം...

  ശേഷം...

  നീയൊരു
  സ്ത്രീയായ് മാറുക...!
  .
  .
  നീയൊരു
  സ്ത്രീയായ് മാറുക...!
  .
  .
  .
  .
  #malayalam #mirakeemalayalam #miraquill #Neelimayil #love #nature #poetry

  Read More

  .

 • neelimayil 55w

  നിന്റെ മറുകിന്റെ
  ആഴങ്ങളിൽ നോക്കി
  ഞാൻ പ്രണയിക്കുമ്പോൾ,

  ആ കറുത്ത മറുകിന്റെ
  മുനമ്പുകളിൽ,

  ഒരു രോമമായെങ്കിലും
  നിന്നെയറിയാൻ
  ഞാൻ കൊതിച്ചിട്ടുണ്ട്...

  ഇന്നലെ പെയ്യാത്ത
  മഴയിൽ നനഞ്ഞു,

  ഞാൻ കണ്ട
  സ്വപ്നങ്ങളിൽ
  ഇന്നേരം വരെ,

  നീ കിനാക്കണ്ണുള്ളവളായി
  തെളിഞ്ഞു നിൽക്കുന്നത്

  ഒരു തോന്നൽ മാത്രം
  എന്ന് വിശ്വസിക്കാനാണ്
  എനിക്കിഷ്ടം...!

  ചില തോന്നലുകൾ

  മരുഭൂമിയിലേക്ക്
  ഇറങ്ങി വറ്റി പോയ

  പ്രണയങ്ങൾക്ക്
  ഒരു പുതു നാമ്പു
  മുളക്കലായിരിക്കാം...!
  .
  .
  .
  .
  .
  .
  .
  #malayalam #mirakee #mirakeemalayalam #mirakeeworld #Neelimayil #love #life #poetry #thoughts #friendship #inspiration #nature #travel #diary

  Read More

  .

 • neelimayil 56w

  ___________


  പാപവിമോചനയാത്രക്കാരന്റെ
  കൂട് വിട്ട ചിന്തകൾ,

  രാപ്പാർക്കാനിടമില്ലാതെ
  തെണ്ടി തിരിയുമ്പോൾ,

  എന്റെ നിഴലിൽ
  പിറന്ന കവിതയ്ക്ക്,

  മറുവരിയില്ലായെന്നു
  അൽപ്പം ജാള്യതയോടെ
  അവളെന്റെ കാതുകളിൽ പറഞ്ഞു...

  ____________


  തന്റെ കാലിലെ
  തിളക്കം വറ്റിയ
  ചങ്ങല കൊണ്ട്,
  നിന്റെ ചിന്തകൾ
  ബന്ധിക്കരുതെന്ന്
  ഞാൻ അവളോട് മറുപടി പറഞ്ഞു...!

  അര നൂറ്റാണ്ടു നേരം
  ഒന്നുമറിയാതെ അവൾ
  പൊട്ടി ചിരിച്ചു...

  ആർത്തിരമ്പുന്ന
  ഭ്രാന്ത് പിടിച്ച തിരമാലയെ
  പോലെയവളുടെ അട്ടഹാസം
  കേട്ടെന്റെ താടി രോമങ്ങളും,

  സിരകളിൽ നിൽക്കാതെ
  ഒഴുകിയ രക്തവും,
  കാലത്തിന്റെ
  അദൃശ്യതയിൽ നിശ്ചലമായി...!!

  ___________  #malayalam #mirakeemalayalam #Neelimayil #mirakeeworld #love #nature #life

  Read More

  .

 • neelimayil 56w

  .

 • neelimayil 57w

  നഗ്ന കവിതകൾ

  ----------

  ഇന്നീ
  പാപവിമോചനയാത്രക്കാരന്റെ
  നഗ്ന കവിതകൾക്ക്,
  ഭൂമിയുടെ മദ്ധ്യരേഖകളിലേക്ക്
  പലായനം ചെയ്ത
  പഴയ രാത്രികൾ
  നഷ്ട്ടമായിരിക്കുന്നു...

  തുരുത്തിലേക്കു
  പ്രവേശനം നിഷേധിക്കപ്പെട്ട
  ഉറക്കമില്ലാത്ത കവിത,

  ഇടവേളകളിൽ ദുഃസ്വപ്‌നങ്ങൾ
  കണ്ടു ഞെട്ടിയുണരുമ്പോൾ,

  അവളുടെ നഖക്ഷതമേറ്റ
  ചില വരികൾക്കിടയിലെ
  അക്ഷരങ്ങൾ തകർന്ന്,
  ചെമന്ന,കറുപ്പ് നിറമുള്ള
  രക്തം താഴേക്ക് വാർന്നൊഴുകുന്നു..!

  -----------

  എന്നാൽ..
  ആ രക്ത തുള്ളികൾ
  അസ്വസ്ഥതയോടെ
  വിദൂരതയിലേക്ക് മാറി നിൽക്കുന്ന

  എന്റെ പാഴ് ചിന്തകളെ
  പൊതിഞ്ഞ
  മുഷിഞ്ഞ തുണിയിൽ
  കുതിർന്നപ്പോൾ,

  എനിക്ക് മറുവരി
  എഴുതിയവളുടെ
  ഉള്ളം കൈയിലെ
  തിരുമുറിവുകൾ
  കാലമറിയാതെ
  ആഴകടലിന്റെ ഉപ്പുകാറ്റിൽ
  മുങ്ങിയുണങ്ങുന്നു...!

  ------------

  പക്ഷെ...

  അവളുടെ വിചാരങ്ങളെ
  മാനഭംഗം ചെയ്തു,

  വീണ്ടുമൊരു തിരുമുറിവാകാൻ
  ഞാനിതാ നിന്നിലേക്കിറങ്ങുന്നു...!

  ------------

  എന്ന്,

  ഭ്രാന്ത് പിടിച്ചലയുന്ന
  പകലിൽ പിറവിയെടുത്ത
  ഇരുളിന്റെ മറ്റൊരു കവിത...!!

  *------------*


  ©neelimayil

 • neelimayil 57w

  .

 • neelimayil 57w

  @abinesh_kozhikkode മറുപടി പോസ്റ്റ് ആക്കുന്നു...


  #malayalam #mirakeemalayalam #Neelimayil

  Read More

  അവൾക്കായ്
  എഴുതിയ പാതി മുറിഞ്ഞ
  വാക്കുകളെ കടമെടുത്തു,
  അവളുടെ ഉള്ളം കൈയിൽ
  നൽകുക...

  ശേഷം...

  നീ നടന്നകലുമ്പോൾ
  മൗനത്തിൽ കുതിർന്ന
  അവളുടെ
  കണ്ണ് നീർ തുള്ളികളാൽ,

  തകരുന്ന
  നിന്റെ കവിതയുടെ
  ആത്മാവിനെ
  നിനക്ക് പ്രണയത്തിന്റെ
  ഇടനാഴികയിൽ കാണാം...!

  ©neelimayil

 • neelimayil 57w

  ഇന്നത്തെ
  വിഷാദം നിറഞ്ഞ
  പകലുകളിൽ,

  വികാരമില്ലാത്ത
  മുഖങ്ങളിൽ ഒരു ചിരി,
  കഷ്ട്ടപ്പെട്ടു
  വരുത്തി തീർക്കുന്ന
  വരണ്ട കവിതകളായി
  മാറിയേക്കാം നമ്മൾ...

  സാങ്കല്പികമായ
  പ്രണയം മടുക്കുന്ന
  തിരക്കുള്ള തെരുവുകളിൽ പിന്തിരിഞ്ഞകലുമ്പോൾ,

  സ്വപ്നങ്ങളിൽ
  കണ്ട വരികൾ പോലും
  ഉടക്കി നിൽക്കാത്ത
  വസന്തങ്ങൾ ചുണ്ടിൽ
  വിരിയുന്നവരായേക്കാം
  നമ്മൾ...

  ഒരുപക്ഷെ...

  നാളെയുടെ
  ഭിന്നിപ്പിക്കുന്ന
  നിയമത്തിന്റെയും,
  വിശ്വാസത്തിന്റെയും നാട്ടിൽ
  ഏറെ പരിചിതരായ
  അപരിചിതരായി
  മാറിയേക്കാം നമ്മൾ...!!!
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  #malayalam #mirakee #mirakeemalayalam #neelimayil

  Read More

  .

 • neelimayil 57w

  പെണ്ണിന്റെ
  വികാരവിചാരങ്ങളെ
  നിശ്ചലമാക്കുന്നത്,

  വിളക്കിന്റെ
  തീയണയുമ്പോൾ

  ജ്വാലകൾ
  വ്യാഖ്യാനമില്ലാത്ത
  കവിതകളിലേക്ക്

  പിണങ്ങി പോകുന്നത്
  പോലെയാണ്...!!

  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  #mirakee #neelimayil #love #malayalam ##mirakeemalayalam #malayalamquotes

  Read More

  .

 • neelimayil 58w

  പ്രിയപ്പെട്ടവളെ...

  നിന്റെ മടിത്തട്ടിൽ,
  ക്ഷീണിതനായി
  ഞാൻ മയങ്ങുമ്പോൾ

  പ്രണയത്തിന്റെ
  സാങ്കൽപ്പിക വനങ്ങളിൽ പൂത്ത
  പിച്ചക പൂക്കളുടെ
  വിയർപ്പു ഗന്ധമുള്ള,

  നിന്റെ നാഭിചുഴിയിൽ തൊട്ട്,
  ഉടലാഴങ്ങളിൽ മാത്രം
  പൂക്കുന്ന,

  വേരില്ലാത്ത പൂക്കളിലെ
  എന്റെ തുരുതുരെയുള്ള
  ചുംബനങ്ങൾ

  നിന്റെ മാറിലെ
  ഞാവൽ പഴങ്ങൾക്ക്
  അതിമധുരം നൽകുമെന്നറിയുക...!!!
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  #malayalam #Neelimayil #mirakeemalayalam

  Read More

  .

 • neelimayil 58w

  ഭൂമിയുടെ
  മാറു പിളർക്കും
  സൗന്ദര്യമുള്ള,

  നിന്റെ
  പാഴ് വാക്കുകളാൽ
  ചിതറപ്പെട്ട മൗനത്തിന്റെ,

  വക്ക് പൊട്ടിയ ശബ്ദങ്ങളെ
  ഞാനിതാ ചേർത്ത് വെയ്ക്കുന്നു...

  കാഹളം മുഴക്കുന്ന
  നിന്റെ വറ്റാത്ത
  മിഴിനീർ തുള്ളികളിൽ
  ഒന്നെടുത്തു
  അവയിൽ നിറയ്ക്കുക...!

  രാത്രികളുടെ
  കൊലക്കയറിൽ
  ബാക്കിയാവുന്ന
  നഷ്ട്ടസ്വപ്‌നങ്ങളെ

  ആ കണ്ണുനീരിൽ
  മുഴുവനായും മുക്കിയിടണം...!

  ഇനിയുമൊന്നുയരാത്ത
  വിധം ഉപ്പുരസത്താൽ,

  ഇരുട്ടിന്റെ കൽപ്പടവുകളിൽ
  അവ കുതിർന്നു കിടക്കട്ടെ...!
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  #Neelimayil #mirakee #malayalam #mirakeemalayalam

  Read More

  .

 • neelimayil 58w

  ഋതു ഭേതങ്ങളിൽ
  വാടാത്ത പെൺപൂവേ,

  തളിരിലകളിൽ
  നീ നിന്റെ,

  ചില്ലകളിൽ
  പടർന്ന നോവിനെ
  കുറിച്ച് വെയ്ക്കാ...

  ഇതളുകൾ പോലും,

  ആ വഴി മൂകമായി
  കടന്നു പോകുന്ന
  ചെറു കാറ്റിനോട്,

  കുശലം പറയട്ടെ..."

  ©neelimayil

 • neelimayil 62w

  പെണ്ണെ...

  നിന്റെ വാക്കുകളെ
  ഞാനിതാ കടമെടുക്കുന്നു...

  ഒരിക്കൽ
  ഹൃദയത്തിന്റെ
  ആഴങ്ങളിൽ എഴുതിയാൽ
  മാഞ്ഞു പോകുന്ന
  പുസ്തകങ്ങളിൽ കുറിച്ചിടാൻ...!!

  ©neelimayil

 • neelimayil 63w

  ഒരിക്കലും
  നിലയ്ക്കാതെ
  ഒഴുകുന്നവളെ...

  വെറുമൊരു
  നോട്ടം കൊണ്ട്
  പ്രണയത്തിലൂന്നിയ കാമമെന്ന,

  ദൈവീകമായ
  വികാരത്തെ
  എന്റെ കനത്ത
  ശിഖരങ്ങളിൽ
  നിറച്ചവളാണ് നീ..

  എങ്കിലും വികാരങ്ങളുടെ
  വേലിയേറ്റങ്ങളിൽ
  എന്റെ പ്രണയത്താൽ നിന്നെ,

  മദം പൊട്ടിയ ഗജത്തിന്റെ
  കണ്ണുകളിൽ ഞാൻ
  തളയ്ക്കില്ല...

  അതി മാരകമായ
  രതിയുടെ ഗന്ധമുള്ള
  പിച്ചക പൂക്കൾ
  പൂത്ത,

  നിന്റെ മാറിലെ
  മടകൾ പൊട്ടിയൊലിക്കുന്ന
  നേരങ്ങളിൽ പിറവിയെടുത്ത,

  നിർച്ചാലുകൾ
  കാട്ടു വേണികളിൽ
  നനവ് പടർത്തി,

  നിലയ്ക്കാതെ
  എന്റെ ചെമന്ന
  നാവിലൂടെ,

  എന്റെ വിറയ്ക്കുന്ന
  വേരുകളിലൂടെ
  ഒഴുകിയൂറട്ടെ...

  എന്നാൽ...

  വെറി പിടിച്ച
  ആ രാത്രികളിൽ,

  ചെന്നായ്ക്കളുടെ
  ഓരിയെക്കാൾ,
  നാല് ദിക്കും
  പായുന്ന വേഗതയിൽ നിന്റെ
  പ്രാണവേദനയുടെ സ്വരം കേട്ട്
  കറുത്ത കണ്ണുകളുള്ള
  വവ്വാലുകൾ പോലും
  കടൽ കടന്നു പോയേക്കാം...!

  എങ്കിലും പെണ്ണെ...

  നിന്റെ ഉച്ചിയിലെ
  ചന്ദ്രഗിരി മുതൽ,

  പൊക്കിളിലെ
  ഇഷ്ടമുടിയിൽ വരെ,

  ദാഹചുംബനത്താൽ
  കഴുത്തടക്കം മുങ്ങി പോകുന്ന
  ഇരു ദേഹങ്ങളായി മാറട്ടെ
  ഞാനും,നീയും...

  അതിക്രൂരനായ
  മൃതുവെന്നെ രുചിക്കുന്നതിന്
  മുൻപേ...

  ക്ഷയക്ഷീണം
  ഫലിക്കാത്ത സർപ്പത്തെ
  പോൽ നിന്നിൽ ഉറങ്ങാതെ,
  ഉറങ്ങണമെനിക്ക്...!

  ആ മയക്കത്തിൽ
  എന്നിൽ
  നിന്ന് ഒഴുകുന്ന,

  മരണത്തിൽ വിരിഞ്ഞ
  അരളി പൂക്കളുടെ
  മടുപ്പിക്കുന്ന ഗന്ധം,

  വിരഹ വേദനയിൽ
  പിന്തിരിഞ്ഞകലുന്ന നിന്നെ,

  പ്രണയത്തിന്റെ
  ഇടനാഴികകളിൽ
  തളച്ചിട്ട് ദീർഘദൂരം അലട്ടിയേക്കാം...

  ഉന്മാദങ്ങൾ നിറഞ്ഞ രാത്രികളിൽ,

  എന്റെ മാറിലെ
  ചെറു രോമങ്ങളിൽ
  പെരുവിരൽ ഓടിച്ചു കൊണ്ട്,

  നീ പറഞ്ഞ വാക്കുകളെ
  ഞാൻ കടമെടുക്കുന്നു...

  "എഴുതിയാൽ മാഞ്ഞു പോകുന്ന പുസ്തകങ്ങളിൽ കുറിച്ചിടാൻ..."

  എങ്കിലും സ്ത്രീയെ...

  വിലാപങ്ങളുടെ രതി സ്വരം
  മുഴങ്ങുന്ന
  ആ രാത്രിയിൽ,

  നീയാ പൂവെടുത്തു,
  എന്റെ മാറിലെ വിയർപ്പു
  തുള്ളികളാൽ നനഞ്ഞ
  നിന്റെ മുടിയിഴകളിൽ
  അണിയുക...!

  യുദ്ധഭേരികൾ
  തുടിക്കുന്ന
  സമുദ്രത്തിൽ
  മഹാ ശാന്തത നിറയട്ടെ...!

  എന്നും...

  മഹാ ശാന്തത നിറയട്ടെ...!!!


  #malayalam #mirakee #neelimayil

  Read More

  .

 • neelimayil 67w

  കാലം പകുത്ത ഓർമകളെ,
  നിന്റെ ശിരസ്സിനെ മുണ്ഡനം
  ചെയ്തതിനു ശേഷം നിനക്ക്
  ഞാൻ നൽകാം...

  അത് കാണുമ്പോൾ
  പരിഹാരമില്ലാത്ത
  ഘോര പാപങ്ങളുടെ
  ജീവനില്ലാത്ത യാത്രകൾക്ക്
  അവർ തുടക്കമിട്ടേക്കാം...

  തലയോട്ടിയിൽ നിന്ന്
  ധാര ധാരയായി ഒഴുകുന്ന
  രക്ത പുഴകൾ,

  ഒരു നിമിഷം
  നിന്റെ കാഴ്ച മറച്ചാലും
  അത്ഭുതപ്പെടേണ്ടിയില്ല
  എന്നറിയുക...

  കണ്ണിനെ നനച്ചു,

  തെറ്റുകൾ പറഞ്ഞ
  നിന്റെ നാവിലേക്ക്
  എത്തുമ്പോൾ

  അവയ്ക്ക്
  നിന്റെ ചിന്തകളുടെ
  രുചിയായിരിക്കാം...!!!
  .
  .
  .
  .
  .
  .
  .
  .
  #Malayalam #neelimayil

  Read More

  ©neelimayil

 • neelimayil 67w

  ..

 • neelimayil 69w

  അകാലത്തിൽ
  മരണത്തിലേക്ക്
  യാത്ര പോയവർ
  തിരിച്ചു വരുന്നു...

  അവർക്ക് കൂട്ടായി
  ചിതാ ഭസ്മത്തിന്റെ മണമുള്ള
  കുറച്ചു കവിതകൾ വേണമത്രേ...!

  ഞാൻ ഒരു നിമിഷം
  നിശ്ചലനായി നിന്നു.

  മുഷിഞ്ഞു കീറിയ
  പഴകിയ തുണി സഞ്ചിയിൽ,

  എന്റെ വിരലുകൾ
  കവിതകൾക്ക് വേണ്ടി പരതി നടന്നു...

  പക്ഷെ...!

  ബാക്കിയായത്
  കാലത്തിന്റെ രുചി വറ്റിയ,
  ഒരു മുന പോയ തൂലിക മാത്രം...!

  നായ്ക്കൾ കുരയ്ക്കുന്നു...

  പരേതരെ കണ്ടിട്ടാണോ എന്തോ...??

  ചെളി വെള്ളത്തിൽ
  കുതിർന്നു കിടന്ന
  ഒരു കവിത എന്നെ നോക്കി പറയുന്നു...

  "എന്റെ പാപ കറ പുരണ്ട,
  വിഷ കവിതകൾ തിന്ന്
  തെരുവ് നായ്ക്കൾക്കും
  വെറി പിടിച്ചിരിക്കുന്നു..."

  അവർ വന്നത്
  എന്നെ വിളിക്കാനാണത്രെ...!
  #malayalam #Neelimayil #malayalamkavitha

  Read More

  ©neelimayil

 • neelimayil 69w

  നിന്റെ ഓർമ്മകളുടെ
  കല്ലുകൾ പാകിയ വഴിയരികിൽ,

  കാത്തിരിപ്പിന്റെ
  നോവുകൾ,
  അവളുടെ മാറിൽ
  വിരഹത്തിന്റെ
  നഖമുനകളാൽ തിരുമുറിവുകൾ സൃഷ്ടിച്ചിരിക്കുന്നു...!

  മഹാപാരാധങ്ങളുടെ
  കണക്കെടുപ്പിൽ
  പിന്തിരിഞ്ഞു നോക്കാൻ
  അയാൾക്കാവുന്നില്ല...

  ഇന്നവളുടെ
  ഭ്രാന്ത് പിടിച്ചലയുന്ന
  പകലുകൾ,

  ഉന്മാദങ്ങളുടെ
  കൊതി തീരാത്ത
  രാത്രികളുടെ
  അന്തകൻ ആകുന്നു...

  അവർ നടന്നു തീർന്ന
  ഇടവഴികളിൽ,

  പ്രണയം
  ഉപേക്ഷിക്കപ്പെട്ട
  വെറും ചാരമായി
  അവശേഷിക്കുന്നു,

  അലസതയുടെ
  തേരിറക്കങ്ങൾ
  ഞെരിയുന്ന കാടുകളിൽ,

  അവന്റെ കാൽപ്പാദങ്ങൾ
  ഭൂമിയെ സ്പർശിക്കുന്നില്ല...


  സ്ത്രീയെ...

  "നിന്റെ കണ്ണുകളിൽ
  തിളങ്ങുന്ന സൂര്യനെ,

  അയാളുടെ
  വെയിലിൽ നിന്ന്
  വേർപ്പെടുത്തി,

  അവനു വേണ്ടി
  ദാഹിക്കുന്ന
  നിന്റെ അധരങ്ങളുടെ
  അഗ്രങ്ങളിൽ
  കൊതിയോടെ ചുമക്കുക..."

  തീവെയിൽപെണ്ണായി
  നീ മാറുന്ന നേരം,

  മഴക്കാടുകളിൽ
  മറഞ്ഞിരിക്കുന്ന
  കാർമേഘങ്ങളുടെ
  കറുത്ത സന്ധ്യയിൽ,

  ഒരു കടൽ തന്നെ
  നിനക്കായി
  ഭൂഗർഭത്തിലെ
  വലിയ പ്രണയ തിരമാല
  സൃഷ്ടിച്ചേക്കാം...!

  നിന്റെ ഉച്ചിയിലെ
  ചന്ദ്രഗിരി മുതൽ,

  നിന്റെ പാദങ്ങളിലെ
  പെരു വിരൽ വരെ

  പ്രണയവും,കാമവും
  വേർതിരിച്ചെടുത്തവൻ...

  നിന്റെ പിൻ കഴുത്തിൽ
  നീലച്ചു കിടക്കുന്ന
  ചുംബനത്തിന്റെ ഉടമ,

  നിന്റെ നെഞ്ചിൽ
  നനയാത്ത ഒരു കവിത,

  വിരഹത്തിന്റെ
  കാൽപ്പാന്തവേദനയാൽ മരിച്ച,
  ഒരു കുരുവിയുടെ
  ചുണ്ട് കൊണ്ട് നീയറിയാതെ
  അവൻ എഴുതട്ടെ...!

  പുഞ്ചിരിക്കാൻ മറന്ന
  ഒരു പെണ്ണിന്റെ കഥ,

  അത് ഇന്നൊരു
  പുതിയ യുഗത്തിലെ കവിതയായി പുനർജനിക്കട്ടെ...!!

  പെണ്ണെ...
  നീ കാത്തിരിക്കുക...

  വിഷകനി തേടിപോയ
  ആ കവി ഹൃദയത്തിന് വേണ്ടി...!

  നീ കാത്തിരിക്കുക...!!!


  #malayalam #mirakee #pranayam #Neelimayil

  Read More

  ....