#Malayalam

10055 posts
 • bella_bella 26m

  വീട് നന്നായി അലങ്കരിച്ചിരിട്ടുണ്ട്.ചെറുമോന്റെ പിറന്നാളാഘോഷമാണിന്നു.വലിയ കേക്കും സദ്യയുമൊക്കെയുണ്ട്‌. എല്ലാവരും നല്ല സന്തോഷത്തിലാണ്‌,ഞാനും.

  എത്ര കൊതിച്ചിട്ടുണ്ട്‌ ഈ വീട്ടിൽ ഒന്നു കയറാൻ,ഇവരുടെ കൂടെകൂടാൻ.
  കൂനും കാലിന് തളന്തും ഉള്ള ഞാൻ പെങ്ങളെന്നു പറയുന്നത് ഏട്ടനും ഏട്ടത്തികുമൊക്കെ കുറച്ചിൽ ആയിരുന്നു.അന്ന് ഈ വീടിന് ഇത്ര വലിപ്പമില്ലാരുന്നു. അപ്പുറത്ത് ഒരു തൊഴുത്തുണ്ടാരുന്നു അതായിരുന്നു എന്റെ കിടക്കാടം. മുന്നിലേക്കുവാരൻ എനിക്ക് അനുവാദമില്ല. ഒരിക്കൽ ഞാൻ അനുസരണകേടുകാട്ടി.അതിന്റെ ശിക്ഷയായി ഏട്ടത്തി എന്നെ ചങ്ങാലക്കു പൂട്ടി.പലപ്പോഴും ഞാനെന്ന വ്യക്തിയെ അവർ മറന്നിരുന്നു. ഓർക്കുമ്പോൾ ഭക്ഷണമായി വരും.അങ്ങനെ ഒരു ദിവസം, ആകെ ഒരു തളർച്ച തോന്നി,വല്ലാതെ ദാഹിച്ചു, കണ്ണിലാകെ ഇരുട്ടുമൂടി.ആകുംവിധം ഞാൻ അവരെയൊക്കെ വിളിച്ചു ആരും വന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ എല്ലാ വേദനകളും മാറിയതു ഞാൻ അറിഞ്ഞു.ഞാൻ എല്ലാവരെയും പ്രീതിക്ഷിച്ചിരുന്നു,ആരും വന്നില്ല. പിറ്റേന്നു എന്റെ ദേഹത്തൂടെ പുഴുവിറങ്ങുന്നത് ഞാൻ കണ്ടു. അവര് വന്നപ്പോഴേക്കും അടുകാനാകാത്തവിധം ദുർഗന്ധവുമായി.
  അന്നെങ്കിലും ഏട്ടൻ എന്റെ അരികിൽ വരുമെന്ന് ഞാൻ കരുതി_ഒരു ദുരാഗ്രഹം. പക്ഷേ എല്ലാ ആചാരങ്ങളൊടും കൂടെ തന്നെ ഏട്ടൻ എന്നെ യാത്രയാക്കി.

  ഇന്ന് എനിക് യാതൊരു വിലക്കുകളും ഇല്ല. ചങ്ങലയുടെയോ തളന്തിന്റെയോ വിലങ്ങുകളുമില്ല.ഇവരുടെ കൂടെ ഈ സന്തോഷത്തിൽ എനിക്കും കൂടാം.ഇത്തിരി ദൂരത്താണെങ്കിലും ഇവരുടെ കളിയും ചിരിയും എല്ലാം എനിക്ക് അടുത്ത് കാണാം_എല്ലാ ആഘോഷങ്ങളിലും പങ്കെടുകാം. എനിക് വിലകേർപെടുത്താൻ ഇനി ഇവർക്കാകില്ല.
  ~bella

 • sreelakshmi_tr 4h

  ചക്രവാളസീമയിൽ അണിഞ്ഞ സിന്ദൂരം മായ്ച്ചു കൊണ്ട്നഷ്ടപ്രണയത്തിന്റെ ഒരു പകലറുതിയിൽ നിന്ന് സന്ധ്യ പടിയിറങ്ങിപ്പോയി.ബന്ധുക്കളേറെ നിർബന്ധിച്ചിട്ടും ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ത്രേസ്യാമ്മ തന്റെ മുറിയിലേക്കും. മാമച്ചൻ മാപ്പിളയുടെ മകൾ ത്രേസ്യ മേലാവ് വീട്ടിലെ മാധവൻ കുട്ടിയോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട നീണ്ട നാല്പത്തിയെട്ടു കൊല്ലത്തെ വിപ്ലവ ജീവിതത്തിന്റെ സാക്ഷ്യപത്രത്തെ അലമാരയിൽ തിരഞ്ഞു.കല്യാണം കഴിഞ്ഞാദ്യമായി തങ്ങളൊന്നിച്ച് വാങ്ങിയ ചുവപ്പു കരയുള്ള പട്ടുസാരിക്കടിയിൽ ഭൂതകാലത്തിന്റെ അവശേഷിപ്പു പോലെയതു തന്നെ നോക്കി പുഞ്ചിരിക്കുകയാണെന്നു തോന്നി. പ്രേമലേഖനം!കൈകുഞ്ഞിനെയെന്നവണ്ണം ത്രേസ്യാമ്മ മാറോടണച്ചു. 'ആകാശമിഠായി' ന്ന് ഓമനിക്കാൻ അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. "ഇറങ്ങിപ്പോയതിന്റെ അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷയാ" എന്ന ബന്ധുക്കളുടെ കുത്തുവാക്കുകൾ പുഞ്ചിരിയോടെയവർ അവഗണിച്ചിരുന്നു. ദൈവത്തിനെവിടെ ജാതീം മതോം!

 • sreelakshmi_tr 4h

  ഞായറാഴ്ചയിലെ ആകാശത്തിന് മരണവീടിന്റെ മുഖമായിരുന്നു. വേർപാടിന്റെ നിശ്വാസമെന്നോണം ഒരു കാറ്റ് അതിനകമ്പടിയായി കടന്നുപോയി. സാറാമ്മയുടെയും കേശവൻനായരുടെയും 'പ്രേമലേഖനം' കൈമാറി വിരിഞ്ഞ പ്രണയത്തിന്റെ പാതി തെക്കേതൊടിയിൽ എരിയുന്നത് നോക്കി ത്രേസ്യാമ്മ വരാന്തയിൽ ഇരുന്നു. കണ്ണുകളിൽ മരവിപ്പ് പടർന്നു കയറിയിരുന്നു. പ്രേമലേഖനത്തോടുള്ള ഇഷ്ടം അത് വായിക്കാൻ പ്രേരിപ്പിച്ച ലൈബ്രേറിയനോടുള്ള പ്രണയമായി മാറിയ ഭൂതകാലത്തിന്റെ രസച്ചരടിൽ മനസ്സുടക്കി നിൽക്കുകയാണ്. അയാളാണിന്ന് ഹൃദയാഘാതത്തിന്റെ പേരിൽ തെക്കേതൊടിയിൽ പുകയായുയരുന്നത്. വരാന്തയിലൂടെ ഓടി നടക്കുന്ന കൊച്ചരിപല്ലുകാരിയുടെ കൈതട്ടി അരികിലിരുന്ന ഗ്ലാസിലെ വെള്ളം നേര്യതിലേക്കു വീണിട്ടും ത്രേസ്യാമ്മ അറിഞ്ഞില്ല.

 • ssa_writes 13h

  എനിക്ക് എത്തിപ്പിടിക്കാനാവാത്ത അകലത്തിലാണോ നീ ഇന്ന്.
  ഈ ലോകത്തിന്റെ ബന്ധനങ്ങളിൽ നിന്ന് എന്നെ അടർത്തിമാറ്റുവാൻ എന്തേ നിന്റെ മാന്ത്രിക വിരലുകൾ ഇന്ന് ചലിക്കാത്തത്.
  എന്റെ മനസിന്റെ അറയിൽ ഉറക്കികിടത്തിയ നഷ്ടസ്വപ്‌നങ്ങൾക്ക് ജീവൻ പകരുവാൻ നീ എത്തുന്നതുംകാത്ത് നാഴികകൾ എണ്ണിനീക്കുകയാണ് ഞാൻ.
  നീ എന്നെ നിന്റെ ലോകത്തിലേക്ക്
  ക്ഷണിക്കുന്ന നിമിഷത്തിൽ,
  നിന്നെ ഞാനെന്ത് വിളിക്കുമെന്ന് അറിയില്ല.
  ഈ ലോകത്തിൽ നാം കണ്ടുമുട്ടുകയില്ല സഖീ,
  നിന്റെ ഓർമ്മകൾ മാത്രമേ എന്നിൽ അവശേഷിക്കുകയുള്ളു.
  നിന്റെ ലോകം വിചിത്രമാണെങ്കിലും നീ ഉണർത്തുന്ന ഓർമ്മകൾക്ക് മധുരമാണ്.
  നിന്റെ കുസൃതിയാൽ കുത്തിനോവിക്കുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ സൗഹൃദം.
  ഞെട്ടലോടെ ഞാൻ നിന്നിൽ നിന്ന് അകലുമ്പോൾ കൈവിടുന്നതെൻ ഓർമ്മകളൊക്കെയും.
  തിരികെ വിളിക്കുവാൻ നീ മടിക്കുമ്പോഴും ആ നിമിഷത്തിലേക്ക് തിരികെയെത്തുവാൻ
  ഞാൻ ആഗ്രഹിക്കാറുണ്ട്.
  നിന്നെക്കുറിച്ച് കുറേ പറയണമെന്നുണ്ട്
  പക്ഷേ ഇന്നും നീ എനിക്ക് ഒരു അപരിചിതയാണ്...
  കണ്ടുമുട്ടലുകളുടെ ഓർമ്മകൾ പോലും ചിലപ്പോൾ അവശേഷിപ്പിക്കാതെ മിന്നിമറയുന്ന
  പേര് പോലും അറിയാത്ത
  സ്വപ്നം എന്ന അപരിചിത.

  ©Sruthy S Anand

 • oru_btech_braanthan 18h

  ������������
  #malayalam #miraquill

  Read More

  "ചിലരുടെയൊക്കെ ജീവിതം, വലിച്ചെറിഞ്ഞ plastic cover പോലെയാണ്, ആർക്കും ഒരു ഉപയോഗവും ഇല്ല, എന്നാലൊ പെട്ടെന്ന് നശിച്ചും പോകുന്നില്ല... വെറും ഭൂമിക്ക് ഒരു ഭാരമായി തങ്ങിനിൽക്കുന്നു.... "
  ©oru_btech_braanthan

 • ormakal 1d

  ചതി

  ഓരോ തവണ
  ചതിക്കപ്പെടുമ്പോഴും,
  ചതിച്ചവർ ചിരിക്കുമ്പോഴും,
  ചതിക്കപ്പെട്ടവൻ്റെ
  ഉള്ളിൽ ഉയരുന്ന ചിന്ത-
  ഇനിയും വിശ്വസിക്കാൻ
  പറ്റുന്നവർ ഭൂമിയിൽ
  ഉണ്ടെന്നു തന്നെയാണ്
  ©ormakal

 • jishariias 1d

  കവിതകളുടെ ചുരുളറ്റം
  നിവർത്തരുത്!!
  കൈചുറ്റിലൊതുക്കിയത്
  നിവരും തോറും ചുഴികളാവും...
  ഉൾകാട്ടിലെ ഗർജജനങ്ങൾ പോലെ
  മറവിലവ അലയൊലികളായി
  ആകാശം തൊടാതെ ഭൂമി തൊടാതെ
  കടലും നിലാവും നക്ഷത്രങ്ങളും സാക്ഷിയാക്കി
  തിരകളിൽ അലിഞ്ഞു ചേരും!!
  ©jisharias

 • kuruthamkettavan 2d

  #മലയാളം
  #malayalam

  Read More

  അവസാന ചുംബനം നൽകാൻ കഴിയാതെ നിന്നു നിശ്ചലമായി
  അത്രമേൽ കൊതിയോടെ നോക്കിയ രൂപമെ
  ഇന്ന് നിൻ മരണം നിശ്ചയമാക്കി
  കൊതിയോടെ ചുംബിച്ച നെറ്റിയിൽ വിടവാങ്ങൽ തളംകെട്ടി
  അവസാന ചുംബനം അത്രമേൽ കടിനമോ
  ഭീകരമായൊരു ഏകാന്തതയിൽ ഞാൻ മാത്രം ദൂരെ നീയും
  ©kuruthamkettavan

 • kuruthamkettavan 2d

  #malayalam
  #മലയാളം

  Read More

  മറഞ്ഞു തുടങ്ങിയ പലതും തേടിയെത്തുന്നു പുതിയ മുറിവിൻ്റെ ആഴങ്ങളെ ചുവടു പിടിച്ച്
  എല്ലാം മറന്ന് തുടങ്ങിയതോ അതോ എല്ലാം ഒളിപ്പിച്ചതോ
  തോൽവിയുടെ ആഘാതം എല്ലാത്തിനെയും മറവിക്ക് വിട്ടുകൊടുത്തു ഇരുട്ടിൽ ഒളിച്ചതോ എന്തോ വീണ്ടും ഒരു ഭയം.....
  ©kuruthamkettavan

 • kuruthamkettavan 2d

  #മലയാളം
  #malayalam

  Read More

  ഇരുണ്ടു മൂടുന്ന ആകാശത്തിൽ ശൂന്യത നിറച്ചു നീ പെയ്തൊഴിയാതെ
  നെഞ്ചിടിപ്പിൻ്റെ വേഗത്തിൽ നിന്നിലെ നിന്നെ അവ നിന്നെ മറക്കുന്നു
  ഉള്ളിലെ സൂര്യനെ പുകമറ തീർത്തു മറച്ചു ദൂരെ...
  ©kuruthamkettavan

 • johnettan 2d

  ചിലതങ്ങനെയാണ്
  ചവറുകൾ കൊണ്ട് മൂടപ്പെട്ടാലും
  ചികഞ്ഞു നോക്കവേ ചിരിച്ചു നിൽക്കും
  ©johnettan

 • ssa_writes 2d

  ഇത് മനുഷ്യൻ (പാഠം 1) ന്റെ തുടർച്ചയാണ്...
  #malayalam #poem #Malayalamkavitha #malayalampoem #love

  Read More

  മനുഷ്യൻ (പാഠം 2)

  ചില പാഠങ്ങൾ വളരെ പ്രയാസമാണ്.
  അവയിലെ വാക്കുകളും അർഥവും തമ്മിൽ നിരന്തരം യുദ്ധത്തിലാണോയെന്നുപോലും തോന്നിപ്പോകും.
  കൂട്ടിയും ഗുണിച്ചും വാക്കുകളെ ക്രമപ്പെടുത്തി സ്വയം അർഥമായിതീരുന്ന ചില പാഠങ്ങൾ.
  കഠിനമാണെന്നുള്ള തോന്നൽ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ പിന്നീടൊരിക്കൽ പഠിക്കാമെന്നവണ്ണം എല്ലാവരാലും മാറ്റിവെക്കപ്പെടുന്ന പാഠങ്ങൾ.
  എന്നാൽ ഇതൊന്നുമറിയാതെ സ്വന്തം അഹങ്കാരം നിറഞ്ഞ വാക്കുകളിൽ ആനന്ദംകൊണ്ട് മറ്റുള്ളവരുടെ കഴിവുകേടെന്ന് സ്വയം വിശ്വസിച്ചു വീണ്ടും സ്വയം അർഥമായി മാറുവാൻ തിടുക്കം കാട്ടുന്ന ചില പാഠങ്ങൾ.

  വേറെയും ചില പാഠങ്ങളുണ്ട് എളുപ്പമോ കഠിനമോ അല്ലാത്തവ.
  ഒറ്റനോട്ടത്തിൽ കഠിനമായി തോന്നുമെങ്കിലും വായിക്കുംതോറും തന്നിലേക്ക് അടുപ്പിക്കുന്നവ.
  താളുകളിലൂടെ സഞ്ചരിക്കുന്നവർക്ക് മുന്നിൽ കടലോളം അർഥങ്ങളെ വരച്ചുകാട്ടി വരികളിലൂടെ ആഴ്ന്നിറങ്ങി ലയിച്ചുചേരുവാൻ പ്രേരിപ്പിക്കുന്നവ.
  ചിലപ്പോഴൊക്കെ തന്റെ അർഥങ്ങളെക്കാൾ മികച്ചതായി തോന്നുന്നവയെ സ്വയമുൾക്കൊണ്ടു തന്റെതന്നെ
  അംശമായി മാറ്റുന്നവ.
  അങ്ങനെ പഠിക്കാൻ എത്തുന്നവർക്ക് മുന്നിൽ വാക്കുകൾക്കൊണ്ട് വിസ്മയം തീർക്കുന്ന ചില പാഠങ്ങൾ.

  പാഠങ്ങൾ ലളിതമോ, കഠിനമോ എന്തുതന്നെയായാലും മറ്റൊരാളുടെ ശരികളിലൂടെ നോക്കിക്കാണാതെ സ്വയമേ പഠിക്കുന്നതല്ലേ നല്ലത്?

  ©Sruthy S Anand

 • ssa_writes 2d

  എഴുതി വന്നപ്പോൾ കുറച്ച് നീളം കൂടിപ്പോയത്കൊണ്ട് രണ്ട് ഭാഗം ആക്കി മനുഷ്യൻ (പാഠം 1), (പാഠം 2) എന്ന തലക്കെട്ട് നൽകുകയാണ്.
  #Malayalam #poem #love #miraake #Malayalamkavitha #malayalampoem

  Read More

  മനുഷ്യൻ (പാഠം 1)

  ഓരോ മനുഷ്യരും ഓരോ പാഠങ്ങളാണ്.
  ക്ലാസ്സ്‌റൂമിന്റെ ചുവരുകളിലോ പുസ്തകതാളുകളിലെ വരികൾക്കിടയിലോ ഒതുക്കിനിർത്തി വിവരിച്ചു പഠിപ്പിക്കാൻ പറ്റാത്തത്രയും സങ്കീർണമായ പാഠങ്ങൾ.
  പഠിപ്പിക്കാനും പറഞ്ഞു തരാനും ആരുമില്ലാത്തത്കൊണ്ടും,
  പഠിപ്പിക്കാൻ വന്നാൽ അത്‌ അന്യന്റെ സ്വകാര്യതയിലേക്കുള്ള
  കടന്നുകയറ്റമാവുന്നത് കൊണ്ടും,
  ഇന്നും വ്യക്തമായി നിർവചിക്കാൻ കഴിയാതെ വായനക്കാരുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും അനുസരിച്ചു അർഥങ്ങൾ മാറിമറിയുന്ന പാഠങ്ങൾ.

  ചില പാഠങ്ങൾ വളരെ എളുപ്പമാണ്,അതിലെ വാക്കുകൾ തന്നെയാണ് അതിന്റെ അർഥവും.വെട്ടും തിരുത്തുമില്ലാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നിപ്പിക്കുന്ന ലളിതമായ പാഠങ്ങൾ.
  ചിലപ്പോഴൊക്കെ ലാളിത്യം വായനക്കാരെ മടുപ്പിച്ചേക്കാം...മറയില്ലാതെ തുറന്നുകാട്ടുന്ന ജീവിതങ്ങൾ ചിലരിലെങ്കിലും പുച്ഛമുണർത്തിയേക്കാം.
  വാക്കുകളിൽ അർഥം ഒളിപ്പിക്കാൻ മറന്നതുകൊണ്ടുതന്നെ സ്വന്തം അർഥത്തെ തുറന്നുകാട്ടി അതിൽ അഭിമാനം കൊള്ളുന്ന നിഷ്കളങ്കരാണ് ഈ പാഠങ്ങൾ.

  ©Sruthy S Anand

 • jishariias 3d

  നാട്ട്യാ പ്രധാനമീ ജീവിതം..!!!!
  അരങ്ങിൽ തകർത്താടുന്നു
  അണിയറയിൽ കൊഴുക്കുന്ന
  വേഷ പകർച്ചയിൽ
  പച്ചയായ ജീവിതങ്ങൾക്ക് മേൽ
  ഛായ കോപ്പകൾ കമഴ്ത്തി
  ആടുന്ന നടന വിസ്മയങ്ങൾക്കിടയിൽ
  സ്നേഹം എന്ന് കരിമ്പടം കൊണ്ട്
  ഇറുക്കെ പുണരുക നല്ലതൊന്നൊരു
  അലർച്ചയിൽ തളർന്നു വീഴുമാറു ഉച്ചത്തിൽ
  നീ നിന്നെ മറന്നു വെച്ചതെവിടെ
  ചോദ്യങ്ങൾ അട്ടഹാസങ്ങൾ കേട്ടില്ലന്ന് നടിക്കുക
  അവരത്രെ നല്ല അഭിനേതാക്കൾ
  ©jishariias

 • kuruthamkettavan 12h

  #malayalam
  #മലയാളം

  Read More

  മരണമെ നിൻ നിറമേത്
  ഒളിയിടങ്ങൾ കുറയുമ്പോൾ ഞാനിടംങ്ങൾ അകലുന്നു.
  ആറടി മണ്ണിലെ കീടങ്ങൾ കൊത്തിനുറുക്കുമ്പോൾ ഞാനെവിടെ.
  എന്നെ കാക്കാൻ നോവാതിരിക്കൻ ഞാൻ എവിടെ.
  ഇന്നു ഞാൻ സ്വയം മുറിയാതെ മുറിവുകൾ കൂട്ടുന്നു.
  നാളെ എൻ മരണത്തിൻ മുറിവുകൾ സ്വയം നോക്കിനിൽക്കും.
  മൃതനായ ജഡമോ വിസ്മൃതിയുടെ മരണമോ.
  കാലത്തിൻ അപ്പുറം മരണത്തിൻ വാതിലുകൾ.
  എവിടെയും തീ തുപ്പുന്ന മരവിപ്പിനും
  ചലനം നിലച്ചൊരു ഇരുളും ഇടയിൽ.
  ©kuruthamkettavan

 • kuruthamkettavan 3d

  #മലയാളം


  #malayalam

  Read More

  ഞാനുറങ്ങുന്ന പാതിമിഴികളിൽ മൗനം പോലെ നീ ഒഴുകിയെത്തുമ്പോൾ നിൻ ചിരിവളകൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു ...
  ©kuruthamkettavan

 • featherheart 3d

  മഴ

  മഴമുഖങ്ങൾ പ്രണയം പോലെ...
  ആർദ്രതയിൽ പെയ്തു തോരുമ്പോഴും,
  രൗദ്രമായ് മതിച്ചൊഴുകുമ്പോഴും,
  നിറഞ്ഞ് മെത്തുമ്പോഴും,
  നനച്ചുലയ്ക്കുമ്പോഴും,
  കവിഞ്ഞൊഴുകുമ്പോഴും,
  കവർന്നെടുക്കുമ്പോഴും,
  കടന്ന് പോകുമ്പോളും,
  വരാൻ മടിക്കുമ്പോളും,
  മഴമുഖങ്ങൾ... പ്രണയം പോലെ...
  തണുത്തുറഞ്ഞു നോവുന്ന,
  പ്രണയം പോലെ...!!!
  ©featherheart

 • jishariias 3d

  ഉയിര് ചീന്തി കീറുന്ന
  മുറിവുകളിൽ കടലുപ്പ്
  നീറിയിട്ടും
  തിര ഞൊറിയുന്ന കാറ്റിൽ
  പിടഞ്ഞു പരക്കുന്ന വൃണങ്ങളിലും
  ഒഴുകി പരക്കുന്നു
  ഹൃദയങ്ങൾ ചേർത്ത്
  മൂളുന്ന
  മർമ്മരങ്ങൾ
  ©jishariias

 • megha_99 3d

  #malayalam
  ശൈത്യത്തിന്റെ അവസാനം മുതൽ
  Artists Square ലെ തെരുവുകൾ തിരക്കുള്ളത് ആവും. ചിത്രകാരന്മാർ,ആസ്വാദകർ,ആർട്ട്‌ ഗാല്ലറികൾ, പ്രദർശനങ്ങൾ അങ്ങനെ ഓരോ കോണിലും ക്യാൻവാസുകൾ,അവ നിറഞ്ഞു നിൽക്കുന്ന നിറങ്ങളും.Van Gofh ഉം,Monet ഉം പകർത്തി വരച്ച paris ഉം അതിന്റെ മുഴുവൻ ഭംഗിയും ഈ തെരുവിലുണ്ട്.ഈ തെരുവിലെ ആകാശത്തിന് പോലും പല നിറങ്ങൾ ആണ്.എവിടെ നോക്കിയാലും ചായങ്ങൾ മാത്രം.
  നിറങ്ങളെ തേടിയായിരുന്നു എന്റെയും
  ഇവിടേക്കുള്ള യാത്ര.പൂർത്തിയാകാതെ ബാക്കി വച്ചൊരു ചിത്രമുണ്ട് മനസ്സിൽ ഇന്നും ബാക്കിയായി,അതിന്റെ പൂർണത തേടിയുള്ള അലച്ചിൽ ആണ് എന്നെ ഇവിടെ എത്തിച്ചത്.അന്ന് Le Paname യിലെ ചിത്ര പ്രദർശനത്തിന്റെ ഇടയിൽവച്ചാണ് ഞാൻ ആ കണ്ണുകൾ കാണുന്നത്,കടും നീല നിറമായിരുന്നു അവളുടെ ആ കണ്ണുകൾക്ക്.ഇതു വരെ ഇതു പോലെ ഒന്ന് എന്നെ പിടിച്ചു നിർത്തിയിട്ടില്ല.കടലിന്റെ ആഴം ഉണ്ട് അവയ്ക്കെന്ന്‌ എനിക്ക് തോന്നി, അല്ല ഒരു കടൽ തന്നെ ആണ് അതിനുള്ളിൽ.

  അടുത്ത ദിവസം ഞാൻ അവളെ വീണ്ടും ആ തെരുവിൽ കണ്ടുമുട്ടി.കലയെ തേടി, അതിന്റെ ആത്മാവ് തേടി യൂറോപ്യൻ നാടുകളിൽ തീർത്ഥാടനം നടത്തുന്ന അമേരിക്കക്കാരി...പിന്നീടങ്ങോട്ടു കലയെക്കാൾ എന്നെ അവളുടെ കണ്ണുകൾ പിൻതുടർന്നു. ഒരുമിച്ചുള്ള യാത്രകളിൽ എല്ലാം ആ കണ്ണുകളുടെ അഴങ്ങളിൽ നീന്തികയറാൻ ആണ് ഞാൻ കൊതിച്ചതും.അവളെ ഒരിക്കലും എന്റെ ചായങ്ങൾക്ക് പകർത്താൻ കഴിഞ്ഞില്ല,എന്റെ ചായങ്ങൾ മതിയാവില്ല ഒരിക്കലും അവളുടെ കണ്ണുകൾ വരക്കുവാൻ... ആ നിറം അവളുടെ മാത്രമാണ്.. അവൾക്കു മാത്രം സ്വന്തമായവ..

  Read More

  തന്റെ കുട്ടികാലത്തെ പറ്റി പറഞ്ഞ് ഒരിക്കൽ എന്റെ മുന്നിൽ അവൾ പൊട്ടികരഞ്ഞു. അന്ന് പ്രളയമുഖമായിരുന്നു അവൾക്ക്.ആ രാവിൽ അവളെ ചേർത്ത് നിർത്തി ഞാൻ ആ ആഴങ്ങളിലേക്ക് ഞാൻ എടുത്തുചാടി. നിലതെറ്റി ശ്വാസം കിട്ടാതെ അതിന്റെ അഴങ്ങളിലേക്ക് ഞാൻ വീണപ്പോഴും കൂടെ അവൾ ഉള്ളതു പോലെ എനിക്ക് തോന്നി.ആഴങ്ങൾക്കും,ഇരുട്ടിനും അപ്പുറം ഒരു പുതിയ തീരം ഉണ്ടായിരുന്നു. അവിടം തികച്ചും ശാന്തമാണ്, നിശബ്ദമാണ്.എങ്ങും കടും നീല നിറം മാത്രം.
  തിരയിളകി, നിലയില്ലാതെ പേടിപ്പിക്കുന്ന കടൽ മാത്രമായിരുന്നു അന്ന് വരെ ഞാൻ കണ്ടിട്ട് ഉള്ളത്.ആഴങ്ങളിൽ കാണാൻ മറന്ന ഏകമായ ഒന്നിനെ ഞാൻ അന്ന് ആസ്വദിച്ചു.അവിടെ ഓളങ്ങൾ ഇല്ല.. എന്നിലേക്ക് മാത്രമായി ഒഴുകി,
  എന്നിലേക്ക് മാത്രമായി അവസാനിച്ച ഒരു കടൽ.ശ്വാസമറ്റ ചുംബനങ്ങൾക്ക് അപ്പുറം ഞാനും ഒരു ആഴി ആയി..
  എന്നിലെ പൂർണതയെ അന്ന് ഞാൻ കണ്ടെത്തി.അവളുടെ ആഴങ്ങളിൽ നിന്ന് ഞാൻ അവ നീന്തി എടുത്തു. അന്ന് മുതൽ ഞാൻ കണ്ടതിനൊക്കെ അവളുടെ കണ്ണുകളുടെ നിറമായിരുന്നു.
  എന്റെ ചായങ്ങൾക്കും ഒരേ നിറം മാത്രം...അവളുടെ കണ്ണുകളുടെ കടും നീല നിറം.
  ©megha_99

 • ssa_writes 3d

  നിറഞ്ഞ ആൾക്കൂട്ടത്തിനിടയ്ക്ക് തനിച്ചായിപോയി എന്ന തോന്നലോടെ ഏകാന്തത അനുഭവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
  ശരിക്കും അവരെ ആരാണ് തനിച്ചാക്കിയത്?
  അതോ... എല്ലാവരിൽനിന്നും അകന്ന്
  സ്വയം അവർ തനിച്ചാവുന്നതാണോ?

  തനിച്ചിരിക്കാൻ ഒത്തിരി ഇഷ്ടമാണെന്ന് പറയുന്നവൻ എന്തേ അങ്ങനെ പറഞ്ഞത്?
  അവന് പറയാനുള്ളതും കേൾക്കാനുള്ളതുമെല്ലാം അണുവിടാതെ അവൻ ആരോടെങ്കിലും പണ്ടേ
  പറഞ്ഞും കേട്ടും കഴിഞ്ഞത് കൊണ്ടായിരിക്കുവോ?

  കേൾക്കാനും പറയാനും ഒന്നും അവശേഷിപ്പിക്കാതെ അവന്റെ മനസ്സിൽ വർണങ്ങൾകൊണ്ട് ഇരുൾ മൂടിയതാരായിരിക്കും?

  അത്രമേൽ അവന് പ്രിയപ്പെട്ട ആരോ ആയിരുന്നിരിക്കണം അത്‌ ,
  അല്ലെങ്കിൽ അവൻ ഒരിക്കലും മനസ്സിനെ പിന്നിലേക്കോടിച്ചു അവരുടെ ഓർമകളിൽ മുങ്ങിതാഴ്ന്നുപോകില്ലല്ലോ...

  അവന്റെ സ്നേഹത്തിന്റെ ഉറവ ഇന്നുകളിൽ വറ്റിപോയിട്ടുണ്ടാവാം...
  വീണ്ടും പുനർജനിച്ചു ചെറിയ അരുവികൾതീർത്ത് പതഞ്ഞൊഴുകാൻ അവന്റെ ഇന്നലകളിലെ ആ കുളിർമഴയെ ആവാഹിക്കുകയായിരിക്കാം അവൻ ഏകാന്തതയിലൂടെ...

  അവന്റെ ഇന്നലെകളിൽ ആയിരിക്കാം
  അവന്റെ യാഥാർഥ്യം ഒളിഞ്ഞും മറഞ്ഞുമിരിക്കുന്നത്.
  അവന് ഇന്നുകൾ വെറും പൊള്ളയായ അവശേഷിപ്പുകൾ മാത്രമായിരിക്കാം.
  അവന്റെ കഴിഞ്ഞ കാലത്തിലെ പച്ചപ്പിന്റെ മായകൾകാട്ടി ഭ്രമിപ്പിക്കുന്ന മരീചികയാണ് അവന് `ഇന്ന് ´.

  ©ssa_writes