Grid View
List View
Reposts
 • edwin09 27w

  തമാശ

  ഒരു കൂട്ടുകാരന്റെ അടുത്തേക്ക് ഒരു തമാശയും പറഞ്ഞു കേറി ചെല്ലാൻ അല്പം മടിക്കും


  ..... അമ്മയുടെ വിയോഗത്തിൽ ഇരുന്ന അവന്റെ മുന്നിലേക്ക്‌ എന്റെ തമാശ അവനെ വേദനിപ്പിച്ചിരിക്കും
  ... പുറത്തു കാണിച്ചില്ലെങ്കിലും

  ...... എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാകും വിയോഗങ്ങളിൽ

 • edwin09 27w

  ഏകാന്തത

  പ്രേമിക്കുവാൻ ഒരു മനസ്സും കുറച്ചു ആത്മാർഥതയും മാത്രമേ ബാക്കിയുള്ളു.... ചൂഷണങ്ങളിൽ നഷ്ടപെട്ടത് വരാനിരിക്കുന്ന നല്ലതിനെ പ്രതീക്ഷിക്കുവാൻ മാത്രം ഉപയോഗിക്കുന്നു....
  ©edwin09

 • edwin09 27w

  ഹൃദയം...

  ആദ്യമായി.... കണ്ടപ്പോൾ, തോന്നിയ മറ്റാരോടും തോന്നാത്തൊരു..." കൗതുകം "

  വീണ്ടും വീണ്ടും കാണുവാൻ മനസ് പ്രയരിപ്പിച്ചു കൊണ്ടേ ഇരിന്നു

  ...... എനിക്ക് എങ്ങനെ പറയണമെന്ന് അറിയാത്ത ഒരുപാട് വികാരങ്ങൾ, വാക്കുകൾ..... എല്ലാം ഇങ്ങു തള്ളി കേറി വരും പോലെ....

  അടുത്ത് വരുമ്പോൾ ശ്വാസം എടുക്കാൻ പോലും വയ്യാത്തപോലെ

  നിനക്ക് ഇത് എങ്ങനെ തോന്നുന്നു നി എന്ത് മറുപടി പറയും ഇതൊന്നും ഞാൻ ചോദിക്കുന്നില്ല.... !!

  ഇത്രയും രാത്രികൾ എന്റെ ഉറക്കം കെടുത്തിയത് കാത്തിരുന്നത് ഇത് നിന്നോട് പറയാനുള്ള ധൈര്യം കിട്ടുവാൻ മാത്രമായിരുന്നു...  (പഴയൊരു ലവ് ലെറ്റെറിലെ വരികൾ ഹാപ്പി വാലെന്റൈൻസ് ഡേ ഓൾ)
  ©edwin09

 • edwin09 27w

  വാർധിക്യം

  അയാളുടെ കണ്ണിലെ രക്ത ധമനികൾ മെലിഞ്ഞുണങ്ങി ശോഭ മങ്ങിയിരുന്നു.....

  കയ്യിലിരിക്കുന്ന ഊന്നു വടിയുടെ വിറയൽ കയ്യിൽ പ്രതിഫലിച്ചിരുന്നു........

  യൗവനതിന്റെ പ്രൗഢിയിൽ ഇപ്പോഴും ആ നടുവ് വളഞ്ഞട്ടില്ല.....

  .... അദ്ദേഹത്തിന്റെ കയ്യിലെ ജ്യോതിമന്റെ പുകയിൽ ആ വാക്കുകൾ ഇപ്പോഴുമെന്റെ കാതുകളിൽ പ്രകമ്പനം കൊണ്ട് ഇരിക്കുന്നു......


  സ്വന്തമെന്നു കരുതിയത് കൊണ്ടല്ലേ........ഉപേക്ഷിച്ചത് !! ..
  സ്വന്തമായിട്ടുള്ളതല്ലേ ഉപേക്ഷിക്കാനാകു....?????
  ചിരിച്ചു കൊണ്ട് അയാൾ പതിയെ നടന്നു നീങ്ങി
  ©edwin09

 • edwin09 28w

  നിറങ്ങൾ

  ഞാൻ എഴുതാതെ മനസ്സിൽ കുറിച്ച ചില സ്വപ്നങ്ങളിൽ ......


  ....... അവയിലായിരുന്നു ഞാൻ എഴുതിയതിലേറെ പ്രണയമുണ്ടായിരുന്നത് ....

  ... അക്ഷരങ്ങളാക്കി മോക്ഷം നൽകിയ എന്റെ ചിന്തധാരകൾ.....

  മഴയായ്......

  ഓർമയായി......

  നിനക്കായി.......

  ഈ കവിതകളിൽ നിന്നൊക്കെ ഒരുപാട് അകലെയാണ് ഞാൻ ഇന്ന് തിരിച്ചറിയുന്ന പ്രണയം


  .......എവിടെ ഒഴിക്കണം എന്ന് അറിയില്ലാത്ത പഴയ പ്രണയത്തിന്റെ ചിതാഭസ്‌മം മനസ്സിന്റെ ഏതോ കോണിൽ എന്റെ മറവിക്കായി കാത്തിരിക്കുന്നു..... !!
  ©edwin09

 • edwin09 57w  ഓര്മപെടുത്തേണ്ടി വന്നത് നിന്നിലെ രോഗത്തിന്റെ തുടക്കമാകും...
  എന്തിരുന്നാലും നി ആ സ്നേഹത്തിനു അർഹ അല്ലായിരുന്നു എന്ന് മറ്റാരേക്കാളും നിനക്ക് അറിയായിരുന്നു....

  അതെ,

  അത് തന്നെയാണ് നിന്റെ കുറ്റബോധത്തിനു കാരണം,
  ©edwin09

 • edwin09 59w

  ഓഹ്

  എന്നെ എനിക്ക് തന്നെ പലപ്പോഴും, വിശ്വസിക്കാൻ പറ്റാറില്ല..... പിന്നെ ഞാനെങ്ങനെ നിന്നെ വിശ്വസിക്കും .........
  ..
  ©edwin09

 • edwin09 63w

  നമ്മൾ

  ഞാൻ...... നി..... ഇനി എന്ന് നമ്മളെന്ന് പറയും

  ഇനിയെത്ര മാരികൾ വന്നു പോയെന്നാലും

  ഇനിയെത്രപേർ ഇവിടെ മരിച്ചു വീണെന്നാലും

  ഇനിയെത്ര ലോകം കുതിച്ചു പാഞ്ഞെന്നാലും

  ഞാൻ...... നി..... ഇനി എന്ന് നമ്മളെന്ന് പറയും

  ഉപജീവനങ്ങളിൽ ഒന്നായിരുന്നു

  അതിജീവനങ്ങളിൽ രണ്ടായിരുന്നു

  വിശപ്പെന്നും നമുക്ക് ഒന്നായിരുന്നു

  കഴിക്കുന്നതെല്ലാം രണ്ടായിരുന്നു

  രക്തം നമുക്കെന്നും ഒന്നായിരുന്നു

  ശബ്ദം നമുക്കെന്നും രണ്ടായിരുന്നു

  ഘടനകളിൽ നമ്മൾ ഒന്നായിരുന്നു

  വികടനങ്ങളിൽ നമ്മൾ രണ്ടായിരുന്നു

  വൈദ്യങ്ങളെല്ലാം ഒന്നായിരുന്നു

  ദൈവങ്ങൾ എന്നും രണ്ടായിരുന്നു

  മതങ്ങളെല്ലാം എന്നും ഒന്നായിരുന്നു

  പുരോഹിതർക് മാത്രമത് രണ്ടായിരുന്നു

  അറിയുന്നതിൽ നമ്മൾ ഒന്നായിരുന്നു

  പറയുന്നതിൽ നമ്മൾ രണ്ടായിരുന്നു

  എന്നെങ്കിലും നി അറിയുമോ

  നമല്ലാതെ ബാക്കിയൊക്കെയും ഒന്നായിരുന്നു

 • edwin09 65w

  Mension

  നിങ്ങള്ക്ക് സ്വയം നല്ലതെന്നു തോന്നുന്ന നിങ്ങളുടെ പോസ്റ്റിൽ എന്നേ മെൻഷൻ ചെയ്യണം... ഞാൻ വായിക്കാതെ വിട്ടു പോയവ ഒരുപാടുണ്ടെന്നു തോന്നുന്നു കുറെ കാലത്തിനു ശേക്ഷം ഉള്ള തിരിച്ചു വരവാണ്
  ©edwin09

 • edwin09 65w

  നിങ്ങൾ

  നിങ്ങൾ ഓരോരുത്തരും മിറാകെയിൽ
  എത്രയേറെ... ചിന്തകളിലൂടെയും കണ്ടെത്തലുകളിലൂടെയും തോന്നലുകളിലൂടെയും തിരുത്തിയും കൂട്ടിയും കുറച്ചും താരതമ്യം നടത്തിയും പല സോഷ്യൽ നെറ്റ്വർക്കുകളിലും വേണ്ടത്ര പരിഗണനയോ കിട്ടാത്തവർ അവഹേളനം ഏറ്റുവാങ്ങിയവർ സാധാരണ ഒരു മനുഷ്യനെ പോലെ ഒരു വശം മാത്രം നോക്കാതെ 16 വശങ്ങളിലൂടെയും ഒരു കാര്യത്തെ കണ്ടെത്താൻ ശ്രമിച്ചവർ...... അങ്ങനെ പലതരത്തിലുള്ള ആളുകൾ

  ഒരു ലൈക്കോ ഒരു റീപോസ്റ്റോ... വായിച്ചു മനസ്സിലാക്കാതെ നൽകുന്ന ഇവയൊന്നും പകരമല്ലെന്നു തിരിച്ചറിയണം ഒരു പോസ്റ്റ്‌ ആണ് എങ്കിലും എഴുതിയവരുടെ കൂടെ അല്പം സഞ്ചരിക്കണം ഒരു ചോദ്യം ചോദിക്കണം ഒന്ന് അറിയണം..... പലരും ചെയ്യാതെ പോകുന്നതും പലരും ആഗ്രഹിക്കുന്നതും അത് മാത്രം  നന്ദി