chrisvarghese_

love hunter_being traped in THE TRUE LOVE ❤being followed by THE TRUE LOVE ❤����

Grid View
List View
Reposts
 • chrisvarghese_ 2w

  ശ്വാസം

  ഒരു നിമിഷം ശ്വാസം നിലച്ചു പോയാലുള്ള അവസ്ഥ എന്താ? പ്രാണനെ പിടിച്ചുനിർത്തുന്ന ഈ ശ്വാസത്തിന്റെ വില പലപ്പോഴും നാം മറന്നു പോകാറുണ്ട്.സ്രഷ്ടാവിനോട് നന്ദി പറഞ്ഞിട്ടുണ്ടോ ഈ മഹാദാനത്തിന്? ICU യിൽ മരണത്തോട് മല്ലിടുന്നവർക്ക് അറിയാം ഈ ദാനത്തിന്റെ വില.... ശ്വാസംമുട്ടൽ മൂലം പിടയുന്ന ആസ്ത്മ രോഗിയും തിരിച്ചറിയുന്നുണ്ട് അത്... ജീവിതത്തിന്റെ ക്ഷണികതയെ ധ്യാനിക്കാൻ ഇതിലും നല്ല മാർഗ്ഗമില്ല... ദൈവം മനുഷ്യന്റെ നാസാരദ്രങ്ങളിലേക്കു നിശ്വസിച്ചു കൊണ്ട് പകർന്നേകിയ ജീവശ്വാസമാണ് അത്. അതായത്, ദൈവികശ്വാസം അഥവാ ദൈവികജീവൻ. തിരിച്ചറിയാം... നന്ദിയുള്ളവരാകാം..
  ©chris ❤️ Christ

 • chrisvarghese_ 3w

  # Birth # the Miracle of God❤️

  Read More

  പിറവി

  ഓരോ പിറവിയും വിസ്മയമാണ്. ദൈവം മണ്ണിനെ ചുംബിക്കുമ്പോൾ സംഭവിക്കുന്ന വിസ്മയം. അഥവാ, ദൈവം മനുഷ്യനെ ചുംബിക്കുമ്പോൾ വെളിപ്പെടുന്ന അത്ഭുതമാണ് ഓരോ നരജന്മവും. ഓരോ പിറവിക്ക് പിന്നിലും വലിയ ഒരു ഈറ്റുനോവ് ഉണ്ട്. ആരൊക്ക ഈറ്റുനോവ് ഏറ്റെടുക്കാൻ തയാറാകുന്നുവോ അവർക്ക് പിറവിയുടെ ആനന്ദം അനുഭവിക്കാനാകും.ഓരോ പിറവിക്ക് പിന്നിലും, അവന്റെ അദൃശ്യകരങ്ങളെ കാണാനാവും, ആ തച്ചന്റെ. അവന്റെ കൈമുദ്ര പതിഞ്ഞ പിറവികൾക്ക് നാം ഒരു തടസമാകാതിരിക്കട്ടെ.
  ©chris ❤️ Christ

 • chrisvarghese_ 3w

  # miraculous life # Samanda

  Read More

  ഈശോപ്പേടെ വാവ

  അവൾ ഒരു വിസ്മയമാണ്... ഉള്ള് നിറയ്ക്കുന്ന പുഞ്ചിരിയുമായി അങ്ങനെ.. അവന് അവളെക്കുറിച്ചൊരു പ്ലാൻ ഉണ്ട്. A special plan for His beloved vava❤️ വേദനകൾ എന്നും അവന്റെ ഉറ്റത്തൊഴാനായിരുന്നു, അവളുടെയും.. അവളുടെ കഥ ആദ്യമായി കേട്ടപ്പോൾ തന്നെ ഈ വാവയെ,അവൻ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. അടുത്തറിഞ്ഞു തുടങ്ങിയപ്പോൾ അത്ഭുതങ്ങൾ നിറഞ്ഞ ജീവിതമാണ് അവളുടേതാണ് മനസിലായി. Yes, the beloved vava of the Jewish Carpenter.❤️
  # Miraculous Life # Inspiring Love
  ©Chris

 • chrisvarghese_ 6w

  യാത്രകൾ അങ്ങനെയാണ്. പല കാര്യങ്ങളും പഠിപ്പിക്കും... ചിന്തിപ്പിക്കും.. ഓരോ യാത്ര കഴിയുമ്പോഴും മടുക്കും.. എങ്കിലും വീണ്ടും ചാടി ഇറങ്ങും..ഇന്ന് ആ സഞ്ചാരി ഒരു സഹയാത്രികന്റെ രൂപത്തിൽ കൂടെയുണ്ടായിരുന്നു.. ദേവാലയങ്ങളും കുരിശടികളും കാണുമ്പോൾ മാത്രമല്ല, ചുറ്റുമുള്ള - കൂടെയുള്ള - ഉള്ളിലുള്ള ദൈവത്തെ എപ്പോഴും സ്മരിക്കണമെന്ന് ഓർമിപ്പിച്ചു."എന്റെ കൃപ നിനക്ക് മതി" എന്ന വേദവാക്യം തിരുമൊഴിയായ് ഉള്ളിൽ നിറഞ്ഞു. നമ്മളെല്ലാവരും ഏകദൈവത്തിന്റെ മക്കളാണെന്നും ദൈവകൃപയാണ് ഏറ്റവും വലുതെന്നും തുടങ്ങിയ ആ വൃദ്ധ സന്യാസിയുടെ ജ്ഞാനവചസ്സുകൾ യാത്രയെ വ്യത്യസ്തമാക്കി. സഞ്ചാരി സഹയാത്രികനായി കൂടെ - സ്വാമി ആത്മാനന്ദ..
  ©grace chris

 • chrisvarghese_ 7w

  # janaki writings # ജാനകി ❤️

  Read More

  അകലങ്ങളൊക്കെയും നിന്നിലേക്കുള്ള എന്റെ യാത്രയുടെ ദൂരം കുറയ്ക്കുകയായിരുന്നു.....
  ©ജാനകി ❤️

 • chrisvarghese_ 7w

  # love # Janaki ❤️ # ജാനകി

  Read More

  കൊഴിഞ്ഞുവീണ ഇലകൾക്കും
  പറയുവാനുണ്ട് നഷ്ടമായൊരു
  പ്രണയത്തിൻ കഥ....
  സൂര്യനെ പ്രണയിച്ച താമരയെ പോലെ
  കരയെ പ്രണയിച്ച തിരയെ പോലെ...
  ©ജാനകി ❤️

 • chrisvarghese_ 7w

  # Dreams # Women # Malayalam # Swapnagal

  Read More

  സ്വപ്‌നങ്ങൾ

  അവൾക്കും ഇല്ലേ സ്വപ്നങ്ങൾ? എന്തേ മതത്തിന്റെയോ പാരമ്പര്യത്തിന്റെയോ മറ്റ് പലതിന്റെയോ ഒക്കെ പേരിൽ അവ അവഗണിക്കപ്പെടുന്നു...?സ്വന്തം അഭിപ്രായങ്ങൾ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മതത്തിന്റെയും ഒക്കെ പേരിൽ തച്ചുടയ്ക്കപ്പെടുന്നു...? എന്ത് അവൾക്ക് കിനാവ് കാണാൻ പാടില്ലെന്നോ?? സ്വന്തമായി നിലപാടുകൾ ഉണ്ടായാൽ അവൾ ഫെമിനിച്ചിയോ? എന്ത് അവളുടെ ജീവിതം ചിലരുടെ ഇഷ്ടങ്ങൾക്ക് ബലി കഴിക്കേണ്ടതാണോ? തെറ്റുകൾ വീണ്ടും ആവർത്തിക്കേണ്ടതുണ്ടോ? പലതും മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... നമ്മുടെ സ്വപ്നം അതാവട്ടെ....അവളുടെ സ്വപ്‌നങ്ങൾ പൂവണിയുന്ന ദിവസം ❤️
  ©Grace Chris

 • chrisvarghese_ 8w

  അമ്മയുടെ ഫോൺ വിളിയാണ് ഇപ്പൊ ജീവിതത്തെ പിടിച്ചു നിർത്തുന്നത്. കേൾക്കാൻ ഒരാൾ ഉണ്ടെന്ന വിശ്വാസം. ഇങ്ങോട്ട് വിളിച്ചു എന്റെ പരാതിയും വിഷമങ്ങളും കേൾക്കുന്ന വ്യക്തി. മുമ്പോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തി... അമ്മ.. നിർബന്ധങ്ങളില്ലാതെ അവൾ കേൾക്കുന്നു... സംസാരിക്കുന്നു... വളർത്തുന്നു... നയിക്കുന്നു... വാക്കുകളിൽ ഒതുങ്ങാത്ത അനുഭവം ❤️
  ©ഗ്രേസ് ക്രിസ്

 • chrisvarghese_ 9w

  ഏകാന്തത

  കൂടെയുണ്ടാവുമെന്ന് കരുതിയവരും പറഞ്ഞവരും പലരും വീഴ്ചകളും ബലഹീനതകളും കുറവുകളും പ്രശ്നങ്ങളും കണ്ടു അകന്നുപോയി.... മുഖമൂടി അണിഞ്ഞ എന്നെയായിരുന്നു എല്ലാവർക്കും ഇഷ്ടം..യഥാർത്ഥ്യങ്ങളുടെ കൂടെ നിൽക്കാൻ, എല്ലാവർക്കും മടിയായിരുന്നു. നല്ലവനായ ഉണ്ണിയെ ആയിരുന്നു എല്ലാവർക്കും വേണ്ടത്, പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന റോൾ മോഡലിനെയായിരുന്നു വേണ്ടത്.കുറവുകളോടെ, പ്രശ്നങ്ങളോടെ, എന്നെ സ്വീകരിക്കാൻ, മനസിലാക്കാൻ ആരുമില്ല... കയ്പ്പേറിയ യഥാർഥ്യങ്ങളെക്കാൾ മനുഷ്യർക്കിഷ്ടം കള്ളത്തിൽ പൊതിഞ്ഞ അഭിനയമാണ്... മുഖമൂടി അണിഞ്ഞ ജീവിതമാണ്... ഞാൻ ഞാനായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ, സ്നേഹിക്കാൻ, എല്ലാവർക്കും മടിയാണ്... ബുദ്ധിമുട്ടാണ്. ഞാനും ഇങ്ങനെയൊക്കെയായിരിക്കാം എന്നാലും വെറുതെ മോഹിച്ചു പോവുന്നു പലതും... ഒരു നല്ല കൂട്ടിനായി.. ഒറ്റപ്പെടലിനു മുമ്പിൽ, വല്ലാതെ ഏകാന്തനാവുന്നു... മിഴികൾ നിറയുന്നു.... കപടത നിറഞ്ഞ നല്ല വാക്കുകളെക്കാൾ എനിക്ക് വേണ്ടത് കൂട്ടാണ്... എന്നെ പൂർണമായി മനസിലാക്കാൻ അവനു ( ജീസസ് )മാത്രമേ കഴിയൂ എന്ന് അറിയാമെങ്കിലും... ചില കനവുകൾ അങ്ങനെ...
  ©ഒറ്റയാൻ

 • chrisvarghese_ 11w

  മടുപ്പ്

  വല്ലാത്ത മടുപ്പ്... കൂടെയിരിക്കാൻ ആരുമില്ലെന്ന തോന്നൽ...എല്ലാവർക്കും അവരവരുടെ ആവശ്യങ്ങൾ... കാര്യങ്ങൾ... കണ്ടുമുട്ടുന്നവർ പലരും അവരുടെ ദാഹം ശമിപ്പിച്ചതിന് ശേഷം കടന്നുപോവുന്നു.. ഞാൻ ഇതാ ഒരു സഞ്ചാരിയായി അലയുന്നു... ലക്ഷ്യമില്ലാത്ത യാത്രകൾ..ലക്ഷ്യം നഷ്ടപെട്ട് വഴിവക്കിൽ അങ്ങനെ...ആർക്കൊക്കെയോ വഴി പറഞ്ഞു കൊടുക്കാൻ ശ്രമിച്ച ഞാൻ വഴി തെറ്റി അലയുന്നവനായി... കാലത്തിന്റെ വിരോധാഭാസങ്ങൾ.... വൈരുദ്ധ്യങ്ങളുടെ കാലചക്രം വീണ്ടും ഉരുളുകയാണ്..ഒരു വിളിക്കോ സംസാരത്തിനോ കണ്ടുമുട്ടലിനോ അപ്പുറം ബന്ധങ്ങൾക്ക് ആഴം നഷ്ടപ്പെടുന്നെന്ന് തോന്നുന്നു... എന്നിൽ നിന്ന് പ്രതീക്ഷിച്ച പലതും എന്നിൽ കിട്ടാതായപ്പോഴോ, പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോഴോ, അകന്നുപോവുകയാണോ.... ജീവിതത്തിന്റെ അർത്ഥം ചിലപ്പോഴൊക്കെ മനസിലാവാതെ തപ്പിത്തടയുന്നു....
  ©അലയുന്നവൻ