Grid View
List View
Reposts
  • charliechaplin 49w

    ചിലരൊക്കെ അത്രമേൽ പ്രീയപ്പട്ടവർ മാത്രം അല്ല അത്രമേൽ വിലപ്പട്ടവർ കൂടിയാണ്...
    ɧą℘℘ყ ცıɾԵհժɑվ ϲհҽϲհíí❤️

  • charliechaplin 65w

    ������������ : @a_dreaming_soul
    Happy teachers day ��❤️��

    Read More

  • charliechaplin 66w

    ���� �������������� ����������������
    ���������� ᴄᴏʀOᑎᗩᗰ ���� ����������
    കലാലയത്തിലെ വസന്തകാലം♡︎

    Read More

    ഈ കാലവും കടന്നുപോകും
    വരുംകാല ചിങ്ങരാവ്പൂക്കും
    ഒരുമയോടന്നുനാം ഒത്തുചേരും
    പലനിറപൂക്കളാൽ തീർത്തിടും നാം
    വിടരേണ്ട മോഹത്തിൻ മലർകളങ്ങൾ...

  • charliechaplin 68w

    അക്ഷരങ്ങളിലൂടെ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നത് നൂറ്റാണ്ടുകളായി മൺമറഞ്ഞ് കിടക്കുന്ന ഒരു മഹാരഹസ്യത്തെയാണ്. നൂറ്റാണ്ടുകളായി ഈ മഹാരഹസ്യത്തിൻ്റെ ശകലങ്ങൾ വാമൊഴികളിലും സാഹിത്യത്തിലും മതങ്ങളിലും തത്വശാസ്ത്രങ്ങളിലും ചിതറിക്കിടപ്പുണ്ടായിരുന്നു.അങ്ങനെയുള്ള ഈ രഹസ്യത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതിൻ്റെ ഒരു സാക്ഷാത്കാരം മാത്രമാണിത്....
    ഈ രഹസ്യംകൊണ്ട് നിങ്ങൾക്ക് നേടാൻ പറ്റാത്തതായി ഒന്നും തന്നെയില്ല!നിങ്ങൾ ആരായിരുന്നാലും എവിടെയായിരുന്നാലും രഹസ്യം സ്വന്തമാക്കാം.ഈ രഹസ്യം നിങ്ങൾ ആഗ്രഹിക്കുന്നത് നേടിത്തരും.അസാധ്യമാണ് എന്ന് നിങ്ങൾ കരുതുന്ന പലതും രഹസ്യം സാധ്യമാക്കിതരും...
    നിങ്ങൾ ഒരുപക്ഷെ അവിടെയിരുന്ന് ചിന്തിക്കുന്നുണ്ടാകാം ''എന്താണ് രഹസ്യമന്ന്".രഹസ്യമെന്താണന്ന് മാത്രം വെളിപ്പടുത്താം,എല്ലാം എഴുതിഅറിയിച്ച് പുസ്തകത്തോടുള്ള ഒരു ആകാംഷയെ ഞാൻ നഷ്ടപ്പടുത്തുന്നില്ല...നമ്മളെല്ലാം പ്രവർത്തിക്കുന്നത് അനന്തമായ ഒരു ശക്തി മൂലമാണ്.നമ്മളെല്ലാം പ്രവർത്തിക്കുന്നത് ഒരേ നിയമങ്ങൾക്കനുസരിച്ചാണ്.നിങ്ങൾ എവിടെയായിരുന്നാലും ശരി,നാമെല്ലാം ആ ശക്തി കൊണ്ടാണ് പ്രവർത്തിക്കുന്നത്.ഒരൊറ്റ നിയമം ആകർഷണ നിയമം!..ആകർഷണ നിയമമാണ് രഹസ്യം..
    ആകർഷണ നിയമം എന്നത് പ്രകൃതി നിയമമാണ്.ഗുരുത്വാഗർഷണ നിയമം പോലെ നിഷ്പക്ഷവും സർവ്വസമാന്നവുമാണ്.ഇതൊരു സങ്കൽപ്പമല്ല മറിച്ച് യാഥാർത്ഥ്യമാണ്.ഈ യാഥാർത്യത്തിലൂടെ പുതുവർണ്ണങ്ങളും രാഗങ്ങളും താളങ്ങളും പല്ലവികളും ഞാൻ ആസ്വദിക്കുകയാണ്...
    രഹസ്യം വായ്ക്കുമ്പോൾ ചാർളിയെയും ലോകത്തിനു മുന്നിൽ രഹസ്യം വെളിപ്പടുത്തിയ മഹാനായ റോൺഡാ ബയേർൺ എന്ന എഴുത്തുകാരനെയും വേണമങ്കിൽ സംശയിച്ചുകൊള്ളു,പക്ഷെ ആകർഷണ നിയമം നിങ്ങൾ ഇത് വായിച്ചു കൊണ്ടിരിക്കുമ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാദാർത്യം..
    ഞാൻ രഹസ്യത്തിൻ്റെ രുചിയും രുചിക്കുട്ടുകളും പറഞ്ഞുതന്നു,രുചി അനുഭവിക്കേണ്ടത് നിങ്ങൾ ഒരോരത്തരുമാണ്...
    This secret is a way of living that offers miracles in life.
    @ ചാർളി

    Read More

    The secret

  • charliechaplin 72w

    ദൈവത്തിൻ്റെ ചാരന്മാർ എന്ന പുസ്തകത്തിലെ ഫെമിനിച്ചി എന്ന ഭാഗം വായിച്ചപ്പോൾ എഴുതാൻതോനിയ ഒരേടാണ് ഇത്...
    ഒരു ആണ് എന്ന നിലയിൽ അങ്ങേയറ്റം കാഴ്ച്ചപ്പാടുകൾ നൽക്കിയ ഒരു പുസ്തകവും അതിലെ ഒരു ഭാഗവുമാണിത്. എൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന തെറ്റായ ഫെമിനിസ്റ്റ് ആശയങ്ങളെയും ചിന്താഗതികളെയും പാടെ കീറിമുറിച്ചുകൊണ്ടുള്ള ആശയങ്ങളും എഴുത്തുകളും അതിലേറെ അനുഭവങ്ങളും...
    പക്ഷെ അതൊന്നുമല്ല ഞാനിവിടെ പറയാൻ പോകുന്നത്,എൻ്റെ ഉള്ളിൽ അങ്ങേയറ്റം അലയടിപ്പിച്ച ഒരു തിരിച്ചറിവിനെക്കുറിച്ചാണ്.'സ്ത്രീകളെ അലറാൻ പഠിപ്പിക്കുന്ന ക്യാമ്പയിനുകൾ അല്ല നമുക്ക് വേണ്ടത്,അവൾക്ക് അലറാൻ അവസരമുണ്ടാക്കാത്തവിധം മാന്യമായി പെരുമാറാൻ പുരഷന്മാരെ പഠിപ്പിക്കുന്ന ക്യാമ്പയിനുകൾ ആണ്'.അതെ അങ്ങനെയുള്ള ക്യാമ്പയിനുകളും ക്യാമ്പസുകളുമാണ് നമുക്ക് വേണ്ടത്...മുറിയപ്പെട്ട ഏതൊരു സ്ത്രീയിലും ഒരു ഫെമിനിസ്റ്റുണ്ട്.ഫെമിനിച്ചിയന്നും കൊച്ചമ്മയന്നും അലമുറകൂട്ടുന്ന സമൂഹത്തെയല്ല,നീതിയും സ്നേഹവും അവൾക്കുമുന്നിൽ സമ്മാനിക്കുന്ന സമൂഹത്തെയാണ് കാഴ്ച്ചവെക്കേണ്ടത്.
    എൻ്റെ ഈ എഴുത്തിന് ഇന്നും പ്രസക്തിയുണ്ട് എന്ന് അങ്ങേയറ്റം സങ്കടത്തോടുകൂടി പറയേണ്ടിവരുന്നു കാരണം നമ്മൾ ഇത്തരമൊരു ദുരനുഭവത്തെ,നീതിദേവത കണ്ണടയ്ക്കപ്പട്ട നിമിഷത്തെ നേരിൽകണ്ടിട്ട് നാളെറെയാക്കുന്നില്ല.നങ്ങേലിയിൽ തുടങ്ങി പിന്നയും ഒടുങ്ങാത്ത ഒട്ടേറെ അനുഭവങ്ങളും കാഴ്ച്ചകളും...
    കാലം മാറ്റത്തിൻ്റെ കണ്ണാടിയാണ്,നമുക്ക് മാറ്റത്തിൻ്റെ ചിത്രകാരന്മാരാകാം.

    Read More

    SHE

  • charliechaplin 76w

    നാം ഒരുമിച്ച് കിന്നാരം പറഞ്ഞിരുന്ന ആ വഴിയോരങ്ങളിൽ ചിത്രശലഭം ഇന്നും നിന്നെ അന്വഷിക്കുന്നുണ്ട്.ഒരിക്കൽപോലും വരിലങ്കിലും വരുമന്ന് കള്ളം പറഞ്ഞ് ഞാനും ആ പ്രതീക്ഷയിൽ ഇന്നും നിന്നെയും കാത്തിരിക്കുന്ന ചിത്രശലഭവും....

  • charliechaplin 78w

    ചിലരുടെ ഒക്കെ സ്നേഹം എഴുതിഅറിയിക്കുവാൻ വാക്കുകൾ തന്നെ കടമെടുക്കെണ്ടിവരും,കടമെടുക്കാത്ത വാക്കുകൾകൊണ്ട് പറഞ്ഞുകൊള്ളട്ടെ ഇടയ്ക്കവിടെയോ സ്നേഹത്തിൻ്റെ തിരിനാളം നീട്ടിയ ആ ഹൃദയത്തിനു വേണ്ടി...
    Happy birthday chachii ❤️

    പ്രീയപ്പട്ട ചാപ്ലിൻ

  • charliechaplin 78w

    എഴുത്തുകൾ പൂക്കുന്ന ഈ വഴിവീഥികളിലൂടെ കടന്നു നീങ്ങിയപ്പോൾ നിനച്ചിരിക്കാത്ത വേളയിൽ കണ്ടുമുട്ടിയതാണ്.പിന്നീടങ്ങോട്ട് സൗഹൃദത്തിന്റെ കൂടാരത്തിലേക്ക് സ്വാഗതം ച്ചെയ്തിട്ടുമുണ്ട്.സന്തോഷവും സങ്കടവും ഒക്കെ പങ്കിടാൻ കൂട്ടിനൊരു തണൽമരമായി ഇന്നും സ്ഥിതിചെയ്യുന്നുണ്ട്...
    ചേച്ചി എന്നും ഒരു പ്രീയപ്പെട്ട ആൾ മാത്രമല്ല അത്രമേൽ വിലപ്പെട്ട ഒരാൾ കൂടിയാണ്....
    ഇന്നലകളൊക്കെ മാഞ്ഞുപോയില്ലെ..അവിടെ കൊഴിഞ്ഞുവീണത് പുതിയ വസന്തത്തെ വരവേൽക്കാനാണ്
    Happy Birthday chachii❤️❤️❤️❤️❤️

    പ്രീയപ്പട്ട ചാർളി

  • charliechaplin 81w

    വിരുന്നുവന്ന പൂമ്പാറ്റകൾ സ്നേഹംനിറഞ്ഞ ബന്ധങ്ങളായിരുന്നു...

    Read More

    ഞാനാകുന്ന പൂന്തോട്ടത്തിലെ ഇലകൾ വാടിവീഴുകയും വരാനിരിക്കുന്ന വേനലിനുനുൻബേ പൂക്കൾ കൊഴിഞ്ഞു പോകുകയും ച്ചെയ്തു.മഴവില്ല് പോലും മാഞ്ഞുപോയ നിമിഷത്തിൽ നീലക്കുറിഞ്ഞികൾ പൂക്കാതെ വിരഹം പങ്കുവെച്ച വേളയിൽ അവിടെ പൂമ്പാറ്റകൾ വിരുന്നുകാരായി വന്നു.അവ പുതുജീവിനും സമ്മാനിച്ചു യാത്രയായി.വാകപ്പൂക്കൾ പ്രതിഷേധം അർപ്പിച്ച് അന്നും ചുവന്നുതന്നെ പൂത്തൂ...


    ©charliechaplin

  • charliechaplin 83w

    പ്രണയിച്ചിരുന്നോ?
    പ്രണയിച്ചിരുന്നു...മനസ്സറിഞ്ഞ് ആ വസന്തകാലത്തെ ജീവനോളം ഇഷ്ടപ്പട്ടിരുന്നു.പക്ഷെ നിനച്ചിരിക്കാതെവന്ന വേനലിൽ അത് കൊഴിഞ്ഞുപോവുകയും ചെയ്തു..