Grid View
List View
Reposts
 • bluemoon_as 58w

  ചിതറി വീണ അക്ഷരത്തുണ്ടുകളെ കോർത്തിണക്കാൻ ഒരു തുണ്ടു കടലാസിൽ ഞാൻ കുടഞ്ഞ മഷിത്തുള്ളികൾക്ക് നിറം എന്റെ ചോരയുടേതായിരുന്നു.. രസം കണ്ണീരിന്റെയും..
  ©bluemoon_as

 • bluemoon_as 58w

  എന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പുലരികൾ പോലെ ജന്മമുള്ളപ്പോൾ തടസ്സങ്ങൾക്കും വേദനകൾക്കും അസ്തമയത്തിന്റെ ആയുസ്സ് മാത്രമേയുള്ളൂ..
  ©bluemoon_as

 • bluemoon_as 71w

  അക്ഷരങ്ങളെയും പൂക്കളെയും മഴയെയും പ്രണയിച്ചിരുന്ന ഞാൻ ഇന്ന് കല്ലറയെ പ്രണയിക്കുന്നു.. കയ്യെത്തും ദൂരത്തു മരണമെത്തുന്നതും കാത്ത്.. അരളിപ്പൂവിന്റെ ഗന്ധം ശ്വസിച്ച്.. ആ ഇരുണ്ട കല്ലറയിൽ ഒറ്റയ്ക്ക്.. പൊയ്‌പ്പോയ സ്വപ്നങ്ങളോ അഴുകിയ ശരീരത്തിന്റെ ദുർഗന്ധമോ എന്നെ വിഷമിപ്പിക്കുകയില്ല.. ബന്ധങ്ങളും പ്രണയവുമില്ലാത്ത ലോകത്തേയ്ക്കൊരു നീണ്ട യാത്ര..
  ©bluemoon_as

 • bluemoon_as 75w

  അവളുടെ മാറിൽ തല ചായ്ച്ച്..ഹൃദയമിടിപ്പെണ്ണി.. അധരങ്ങളിലെ തേൻ നുണഞ്ഞ്.. അവളുടെ ശ്വാസത്തിന്റെ ചൂടേറ്റു മയങ്ങിയിരുന്ന കഴിഞ്ഞ കാലത്തേക്കാൾ ഞാനിപ്പോ പ്രണയിക്കുന്നത് ആരുമില്ലാതെ ആ ഇരുണ്ട കല്ലറയിൽ മണ്ണിലലിഞ്ഞു അരിച്ചിറങ്ങുന്ന തണുപ്പിൽ നിദ്ര കൊള്ളാനാണ്.. എനിക്ക് കൂട്ടായി ഞാൻ അടക്കം ചെയ്ത എന്റെ മാത്രം പ്രണയത്തെയും മറക്കാൻ ശ്രമിച്ച്.. പകലേതെന്നോ രാത്രിയേതെന്നോ തിരിച്ചറിയാൻ കഴിയാതെ.. മഴ നനയാതെ.. മരം പെയ്യുന്നത് കാണാതെ.. സംഗീതത്തെയും മറന്ന്‌.. അക്ഷരങ്ങൾക്ക് നേരേ മുഖം തിരിച്ച്.. ഒരിക്കൽ ഞാൻ തീവ്രമായി പ്രണയിച്ചിരുന്ന എല്ലാം മനസ്സ് കൊണ്ടു ഗംഗയിൽ ഒഴുക്കി.. പരലോകത്തേക്കൊരു ദീർഘ യാത്ര..
  ©bluemoon_as

 • bluemoon_as 83w

  അവളെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നത് യാത്രകളിലായിരുന്നു.. അവളെക്കൂട്ടാത്ത എന്റെ ഒറ്റയ്ക്കുള്ള യാത്രകളിൽ.. നേർത്ത വേനൽക്കാറ്റിനു അവളുടെ ശ്വാസത്തിന്റെ സുഖമുണ്ട്.. മഴക്കാറിൽ അവളുടെ പിണക്കം കാണാം.. മഴ നനഞ്ഞുള്ള യാത്രകളിൽ അവളുടെ പരിഭവം പറച്ചിൽ ഉണ്ടാകും.. മഴയുടെ സംഗീതത്തിന് അവളുടെ കലപില കഥ പറച്ചിലിന്റെ രസമുണ്ട്.. യാത്രകൾ അവസാനിക്കുമ്പോൾ അവൾ കൂടെയില്ല എന്ന തിരിച്ചറിവും..
  ©bluemoon_as

 • bluemoon_as 84w

  എന്നെ മറന്ന അവളുടെ ഓർമ്മകൾ മറക്കാൻ സ്വയം ബലി കഴിച്ച ജീവൻ എന്നെ വാരിപ്പുണർന്ന മണ്ണിലലിഞ്ഞപ്പോഴും എന്നെ ഉണർത്തിയത് അവളുടെ ഗന്ധമായിരുന്നു.. അന്ന് ആ ഇരുണ്ട കോണിൽ ഞാൻ നുണഞ്ഞ അവളുടെ വിയർപ്പിന്റെ ഗന്ധം.. ആ തണുത്ത വിറങ്ങലിച്ചു കിടന്ന കല്ലറയിലും എന്റെ തണുപ്പകറ്റിയത് അവളുടെ മാറിൽ തല വച്ചു കിടന്നപ്പോൾ ഞാൻ അനുഭവിച്ച ചൂടായിരുന്നു.. ദാഹിച്ചു വരണ്ട എന്റെ നാവിൽ അവൾ ഇറ്റിച്ചു തന്നത് അവളുടെ അധരത്തിൽ ഞാൻ നുണഞ്ഞു ബാക്കി വച്ച തേൻ തുള്ളികളായിരുന്നു.. മരണത്തിലും അവളുടെ സാമീപ്യം എന്നിലെ ചിരഞ്ജീവിയെ തൊട്ടുണർത്തി.. മരണം വെറുമൊരു മരീചികയായിരുന്നെങ്കിലെന്ന്‌ ഞാൻ വിലപിച്ച നിമിഷങ്ങൾ മാത്രമായിരുന്നു ഇരുൾ മൂടിയ ആ കല്ലറയ്ക്കുള്ളിൽ എനിക്ക് കൂട്ടായി..
  ©bluemoon_as

 • bluemoon_as 88w

  ഓരോ യാത്രയെയും മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷകളാണ്.. പരാജയത്തിന്റെ അസ്തമയത്തിൽ പ്രതീക്ഷകൾ മുങ്ങിത്താഴുമ്പോഴും എന്റെ യാത്രകൾ അവസാനിക്കുന്നില്ല.. കാരണം ഓരോ പുലരിയിലും ഞാൻ കാണുന്നത് ലക്ഷ്യത്തിലേക്കുള്ള കുന്നോളം പ്രതീക്ഷകളാണ്.. യാത്രകളും പുലരികളും ഉള്ളിടത്തോളം എന്റെ പ്രതീക്ഷകൾക്ക് മരണമില്ല..
  ©bluemoon_as

 • bluemoon_as 89w

  കാലം തെറ്റിപ്പെയ്യുന്ന മഴയുടെയും കാത്തിരിപ്പിന്റെ കണ്ണുനീരിന്റെയും മുറിവിന്റെ ആഴവും വേദനയും ഒന്നുപോലെയാണ്.. അവസാനിക്കാത്ത കാത്തിരിപ്പിന്റെയും ഉണങ്ങാത്ത മുറിവിന്റെയും വേദന..
  ©bluemoon_as

 • bluemoon_as 89w

  മഴക്കാലം പോലെയാണ് അവളുടെ പ്രണയവും.. കാർമേഘം പോലെ ഉരുണ്ടു കൂടുന്ന പ്രതീക്ഷകൾ.. നേർത്ത കാറ്റ് പോലുള്ള നിശ്വാസം.. മഴവില്ലു വിരിയുന്ന പോലെ മനസ്സിൽ വർണം ചാലിക്കുന്ന പകലുകൾ.. പ്രണയം കര കവിഞ്ഞൊഴുകുന്ന നിമിഷങ്ങൾ.. ഒടുവിൽ പെയ്തു തോർന്ന മഴ പോലെ അവൾ മറയും.. നിശബ്ദയായി.. ഒറ്റയ്ക്കാക്കി.. എന്നിട്ടും നമ്മൾ കാത്തിരിക്കും.. ഇനിയുമൊരായിരം മഴക്കാലത്തിനായി.. അവളെന്നെ മഴയിൽ നനയാൻ..
  ©bluemoon_as

 • bluemoon_as 90w

  ഓരോ രാത്രിയും ഒരോർമപ്പെടുത്തലാണ് .. കാലത്തിന്റെ കയ്യൊപ്പ് വീണ.. കണ്ണുനീരിൽ ചാലിച്ച ചില ഓർമപ്പെടുത്തൽ..
  ©bluemoon_as