Grid View
List View
Reposts
 • bluemoon_as 2w

  മാലാഖ

  ദിനങ്ങളോരോന്നായി കൊഴിയുമ്പോൾ.. ഉദയങ്ങൾ അസ്തമയങ്ങളാകുമ്പോൾ.. കാലം എനിക്കായി കരുതി വച്ച നിധിയേ.. നീയെനിക്കു അത്രമേൽ പ്രിയപ്പെട്ടവളാകുന്നു.. ഈശ്വരൻ എനിക്ക് തന്ന നിധി.. പ്രതീക്ഷിക്കാൻ ഒന്നുമേയില്ലാതെ കെട്ടു പൊട്ടിയ തോണി കണക്കെ ലക്ഷ്യമില്ലാതെ എങ്ങോട്ടോ ഒഴുകിയ എനിക്ക് സ്വപ്‌നങ്ങൾ കാണാനൊരു തുരുത്ത് കാട്ടി കണ്ട സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ നീയെനിക്കു തന്ന പിൻബലം.. സ്നേഹം.. കരുതൽ.. വാത്സല്യം.. കുന്നോളം സ്വപ്നം കാണാനാഗ്രഹിച്ച എന്നെ നീ കടലോളം സ്നേഹം കൊണ്ടു മൂടി.. നീയെനിക്ക്‌ ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആകാശത്തോളം തികയില്ല ഞാൻ സൂക്ഷിച്ചു വച്ച കടലാസ് ചുരുളുകൾക്ക്.. കടലോളം തികയില്ല ഞാൻ കുടഞ്ഞെറിഞ്ഞ മഷിത്തുള്ളികൾക്ക്.. അത്രമേൽ എനിക്കു പ്രിയപ്പെട്ടവളേ.. തകർന്ന ഹൃദയത്തോട് കൂടി മൗനത്തിൽ കുതിർന്ന മരണത്തെ പുൽകാൻ വിധിക്കപ്പെട്ട എന്നെ നീ പ്രണയം കൊണ്ടു വാചാലനാക്കി.. ജരാനരകൾ ബാധിച്ച എന്റെ സ്വപ്നങ്ങൾക്ക് കാർമേഘത്തിന്റെ നിറം നൽകി മരണം കാത്തു കിടന്നിരുന്ന എന്നിലെ സ്വപ്നങ്ങൾക്ക് നീ ജന്മം നൽകി.. കാലം എനിക്കായി കരുതി വച്ച കാവൽ മാലാഖ.. എന്റെ സ്വപ്നം.. എന്റെ സന്തോഷം.. എന്റെ പ്രണയം.. എന്റെ എല്ലാം..
  ©bluemoon_as

 • bluemoon_as 4w

  ദേവതൈ

  ഉൻ മൗനം എന്നൈ നിനയ്ക്ക വയ്ത്തായ്..

  അന്ത നിനൈവുകൾ എന്നൈ സിന്തിയ്ക്ക വയ്ത്തായ്..

  ഉൻ സിന്തനൈകൾ എന്നൈ പേസ വയ്ത്തായ്..

  അന്ത പേച്ചുകൾ എന്നൈ കനവുകൾ കാണ വയ്ത്തായ്..

  അന്ത കനവിലേയേ നാൻ വാഴവേണ്ടും..

  അന്ത വാഴ്‌വേ നീ താൻ.. എൻ ദേവതയേ..
  ©bluemoon_as

 • bluemoon_as 8w

  ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകും.. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്.. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടത്..
  ©bluemoon_as

 • bluemoon_as 10w

  ഒറ്റപ്പെടുത്തിയവർക്കറിയില്ല ഒറ്റപ്പെടുന്നവന്റെ വേദന, അത് പ്രണയമായാലും, സൗഹൃദമായാലും..
  ©bluemoon_as

 • bluemoon_as 10w

  എല്ലാം അവസാനിപ്പിച്ചു അവൾ യാത്ര പോലും പറയാതെ പോയപ്പോൾ ഞെരിഞ്ഞമർന്നത് എന്റെ സ്വപ്നങ്ങളും സന്തോഷങ്ങൾ നിറഞ്ഞ നാളുകളായിരുന്നു.. നഷ്ടപ്പെട്ടത് അവളുടെ സംഗീതത്തെയും, അക്ഷരങ്ങളെയും, മഴയെയുമാണ്..
  ©bluemoon_as

 • bluemoon_as 28w

  അത്രമേൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങളൊരു പുസ്തകം വായിക്കുക.. അത് നിങ്ങളോട് സംസാരിക്കുന്നത് കേൾക്കാം.. കുത്തും, കോമയും വരെ സംസാരിക്കും.. വായിക്കുന്നത് അത്രയും പ്രിയപ്പെട്ട ഒരാളുടെ എഴുത്താകുമ്പോൾ.. ഓരോ വായനയും ഓരോ യാത്രയാണ്.. ഓരോ യാത്രയും കുന്നോളം അനുഭവങ്ങൾ.. പ്രണയത്തിന്റെ, വിരഹത്തിന്റെ, സൗഹൃദത്തിന്റെ, കണ്ണീരിന്റെ, പുഞ്ചിരിയുടെ, ചതിയുടെ, വഞ്ചനയുടെ, ഒറ്റപ്പെടലിന്റെ, ഒറ്റപ്പെടുത്തലിന്റെ, വേദനയുടെ, അക്ഷരമണികൾ കൊണ്ട് പോലും വിവരിക്കുവാനാകാത്ത അനുഭവങ്ങൾ.. അനുഭവങ്ങളെല്ലാം ഒരായിരം തിരിച്ചറിവുകൾ.. പുസ്തകങ്ങളിലൂടെ മറ്റാരും കൂട്ടിനില്ലാതെ തനിച്ചു പോകുന്ന യാത്ര.. നമുക്കേറേ പരിചയമുള്ളയിടത്തേക്ക്, നമ്മുടെ പ്രിയപ്പെട്ട പലരെയും തേടിപിടിച്ചു വീണ്ടും കാണാൻ പോകുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്.. അത് പോലെ ഒരു യാത്ര..
  ©bluemoon_as

 • bluemoon_as 34w

  അഗ്നിയിൽ സ്ഭുടം ചെയ്‌തെടുത്ത എൻ സ്വപ്നങ്ങളെ നിൻ കണ്ണീരിനാൽ തച്ചുടച്ചത് എന്റെ വിധിയോ അതോ ഈശ്വര നിശ്ചയമോ..
  ©bluemoon_as

 • bluemoon_as 43w

  അമ്പിളിമാമനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പിടിച്ചുതരാം എന്ന് നുണ പറഞ്ഞ അച്ഛൻ... ആ നുണ പിന്നീട് നമ്മുടെ സ്വപ്നമായി മാറി.. വലിയ സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിച്ച നന്മയുള്ള നുണ... "അമ്പിളിമാമനെ പിടിച്ചുതരാം"

  ചില നുണകൾ നല്ലതാണെന്നേ..
  ©bluemoon_as

 • bluemoon_as 51w

  മഴ പോലൊരു പെണ്ണിനെ പ്രണയിക്കണം.. പരിഭവിക്കുമ്പോളവളുടെ മുഖം കാർമേഘം പോലെ ഉരുണ്ടു കൂടുന്നത് കാണണം.. കോരിച്ചൊരിയുന്ന മഴയുടെ സംഗീതം പോലെയാകണം അവളുടെ കിന്നാരം.. ഇടവപ്പാതിയിലെ തണുപ്പത്ത്‌ കമ്പിളിപ്പുതപ്പിൽ ചൂട് തേടുന്ന പോലെ അവളുടെ മാറിലെ ചൂടേറ്റ് മടി പിടിച്ച് ഉറങ്ങണം.. അവളിലെ മാതൃത്വം അനുഭവിക്കാൻ എനിക്കവളുടെ മകനാകണം.. അവളിലെ അമ്മയെ എനിക്ക് മാത്രം വേണം.. എനിക്ക് പിറക്കാതെ പോയ എന്റെ അമ്മയോ.. ഭാര്യയോ.. കാമുകിയോ.. കളിക്കൂട്ടുകാരിയോ.. ഒന്നെനിക്കറിയാം.. അത് കാലത്തിനു പോലും നിർവചിക്കാൻ പറ്റാത്ത ബന്ധമാണെന്ന്..
  ©bluemoon_as

 • bluemoon_as 51w

  അച്ഛൻ

  വേനലും അച്ഛനും ഒരു പോലെയാണ്.. അടുക്കുന്തോറും പൊള്ളുന്ന ചൂടായിരിക്കും.. പക്ഷേ മറയുമ്പോഴുള്ള അന്ധകാരവും മരവിപ്പും.. അത് നഷ്ടം നഷ്ടം തന്നെയാണ്.
  ©bluemoon_as