ashishani963

ആത്മാവിന്റെ തൂലിക

Grid View
List View
Reposts
 • ashishani963 1d  ആഗ്രഹങ്ങളിൽ ചിലത്
  ചിതയിൽ
  എരിച്ചു കളയണം.
  ദു:സ്വപ്നങ്ങളായ്
  ഉറക്കം കെടുത്താതിരിക്കാൻ
  ചില ആഗ്രഹങ്ങളെ
  മഷി പടരാത്ത
  കടലാസ്സിൽ
  വരച്ചു ചേർക്കണം...
  ഓർമ്മയുടെ ഇതളുകളാവാൻ

 • ashishani963 1w  എനിക്ക് ഹൃദയം
  ഇല്ലായിരുന്നു
  എന്ന് നാളെ
  നീ പറയരുത്

  ഹൃദയം മുറിഞ്ഞ
  നോവിന്റെ
  പടവുകളിലെല്ലാം
  നിന്നിലേക്കുള്ള
  വഴികൾ തന്നെയാണ്

  പ്രണയം നിറഞ്ഞാണ്
  വാക്ക് മൗനിയായത്
  ആവേശമാം
  അതിരുകൾ
  ലംഘിച്ചത്

  ഇന്ന് ഓരോ
  വരിയിലും
  നിന്നോടൊപ്പം
  ഞാനലിഞ്ഞ
  വാക്കുകൾ
  നിരത്തെറ്റി
  വഴിയറിയാതെ
  ഉലയുന്നു...

  ഉടഞ്ഞു പോയ
  കണ്ണാടിയായി
  തീർന്നിരിക്കുന്നു
  എന്നിൽ നീ നിന്നെ
  കണ്ടിരുന്ന
  എന്റെ ഹൃദയം...

 • ashishani963 5w

  ഒരിക്കൽ...

  ഒരിക്കൽ ഞാൻ മരണപ്പെടും

  അന്നെന്റെ മരണം നീയറിയുമോ??
  അറിഞ്ഞാൽ തന്നെ
  നീ വരുമോ??

  വന്നാലെന്നെ
  അടുത്ത് നിന്നൊന്നു
  കാണുവാൻ സാധിക്കുമോ??

  കണ്ടാൽ തന്നെ
  എന്നെയൊന്നു തൊടുവാൻ
  നിന്നെ അനുവദിക്കുമോ??

  ഹൃദയം തകർന്ന വേദനയോടെ അകലെ
  നിൽക്കുന്ന നിന്റെ വേദനയുടെ ആഴം
  ആരെങ്കിലും തിരിച്ചറിയുമോ??

  ഇല്ല...
  ഇല്ലായിരിക്കും...

  എന്റെ ശരീരത്തിന്റെ
  അവകാശികൾക്ക് എങ്ങനെ അറിയാം
  ഞാൻ എന്റെ ഹൃദയം
  നിനക്ക് തീറെഴുതി
  തന്ന കാര്യം...

  നീ വരേണ്ട

  ഞാൻ നിന്നിൽ ഒരിക്കലും
  മരണപ്പെടുന്നില്ലല്ലോ
  നീയുള്ള കാലം വരെ
  ഞാനും ജീവിക്കുമല്ലോ

  അല്ലെങ്കിൽ തന്നെ എന്നൊ മരണപെട്ട
  ഞാൻ ഇക്കാലമത്രയും
  നിന്നിലാണല്ലോ
  ജീവിച്ചത്

 • ashishani963 5w  കണ്ണുകളിലൂടെ
  ആത്മാവിലേക്കെത്തുന്ന
  ഒരു നോട്ടം...
  അതൊന്ന് മാത്രം മതി
  എന്റെ സിരകളിലേക്ക്
  അഗ്നിയുതിർക്കാൻ
  അടിവയറിൽ
  നിന്നുമൊരു
  അഗ്നിഗോളമായി...
  ജന്മാന്തരങ്ങളോളം
  നിന്‍റെ സ്നേഹത്തെ
  എനിക്കോർക്കാൻ...

 • ashishani963 12w  നിന്നിലെ
  ഞാനില്ലായ്മയും
  എന്നിലെ
  നീയില്ലായ്മയും
  ഭ്രാന്തിന്റെ
  ഓർമ്മപ്പെടുത്തലാണ്
  ©ashi

 • ashishani963 12w

  സമയം

  നിനക്ക് വേണ്ടിയുള്ള
  കാത്തിരിപ്പിൽ
  ഞാൻ ഏറ്റവും
  പിണങ്ങിയിരിക്കുന്നത്
  സമയത്തിനോടാണ്...
  നിമിഷങ്ങളെ
  മണിക്കൂറുകളായും
  മണിക്കൂറുകളെ
  ദിവസങ്ങളായും
  ദിവസങ്ങളെ
  ആഴ്ചകളുമായുമാക്കി
  തീർക്കുന്ന വല്ലാത്തൊരു
  ക്രൂരതയാണിപ്പോൾ
  സമയത്തിന്
  ©ashi

 • ashishani963 12w

  ലോകം

  ഞാനും നീയും
  നമ്മളായി തീർന്ന
  നിമിഷം മുതൽ
  നീ മാത്രമാണെന്റെ
  ലോകം

  അതിൽ നിന്നും
  നീയെന്റെ
  ഓർമ്മകളിലേക്കും
  ഞാൻ നിന്റെ
  മറവിയിലേക്കും
  മാത്രമായി
  തീർന്നാൽ

  ഞാനെന്ന വാക്ക്
  അവസാനിക്കുന്നത്
  അവിടെയായിരിക്കും
  ©ashi

 • ashishani963 12w

  നിന്നോളം

  കണ്ണാ...
  നിന്നോളം വലുതായ
  എന്റെ ലോകം
  നീയില്ലായ്മയിൽ
  ഇനി എന്നോളം
  ചെറുതാവും

  നിന്നോളം
  പ്രിയമേറിയത്
  ഇന്നെനിക്കില്ല
  എന്നോളം
  വെറുക്കപ്പെടുന്നതും...
  ©ashi

 • ashishani963 14w

  ഭ്രാന്ത്

  ഞാനെന്ന ഭ്രാന്തിൽ നീ
  പ്രണയത്താൽ ചുവന്ന
  രസായനത്തിന്റെ
  മധുരം നുണയുമ്പോൾ
  ഞാനെന്റെ തണുത്ത
  ചായക്കോപ്പയിലേക്കു
  കൺപാർത്തിരിപ്പുണ്ടാകും...
  ഇനിയും ഇറ്റുവീഴാതെ ഒരുതുള്ളിയതിൽ
  നിനക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടാകും

 • ashishani963 14w  എന്റെ ഓരോ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും എന്റെ വാശികളായി കണ്ട് എന്റെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുമ്പോൾ ഇല്ലാതാവുന്നത് ഞാൻ തന്നെയാണെന്ന് നീയറിയാതെയാണോ

  മനസ്സും ശരീരവും ഒരുപോലെ
  വേദനയാൽ പുളയുമ്പോൾ
  സാരമില്ല എന്നൊരു വാക്കിൽ അലിഞ്ഞില്ലാതായി പോകുന്നത് എന്റെ എത്ര വലിയ നോവുകളാണെന് പറഞ്ഞിട്ടും
  നിനക്ക് മനസ്സിലാവാതെയാണോ

  നിന്റെ ഓരോ അവഗണനയും എനിക്ക് ഇല്ലാതാക്കിയത് എന്റെ അക്ഷരങ്ങളെ
  മാത്രമല്ല എന്റെ പ്രാണൻ കൂടിയാണെന്ന്
  ഉള്ളുരുകി പറഞ്ഞിട്ടും

  ഹൃദയം നുറുങ്ങി പിടഞ്ഞു തീരുമ്പോൾ
  നിന്റെയൊരു ചേർത്ത് പിടിക്കലിന്
  കൊതിക്കുന്ന എന്റെ നോവുകൾ നീയറിഞ്ഞിട്ടും അറിയാതെ നടിക്കുന്നത്

  നീയൊന്നറിയുക നിന്റെയാ ഒരു വാക്ക്
  ഒരു ചേർത്ത് പിടിക്കൽ അതിൽ എനിക്ക്
  തിരികെ കിട്ടിയിരുന്നത് നഷ്ടപ്പെട്ടു
  പോയികൊണ്ടിരിക്കുന്ന എന്നെ തന്നെയായിരുന്നു എന്ന്
  ©ashi