anishmathew

“Work Smart Be Humane”������

Grid View
List View
Reposts
 • anishmathew 19w

  പ്രപഞ്ചം

  പ്രപഞ്ചത്തിലെ ബുദ്ധിവികാസം പ്രാപിച്ച കീടമാണ് മനുഷ്യൻ!

  #anishmathew
  ©anishmathew

 • anishmathew 24w

  Page-3

  രാജുവേട്ടന്റെ വീട്ടിൽ ഞങ്ങൾ പ്രധാനമായും എത്തുന്നത് രാജുവേട്ടന്റെ വൈഫ് സുമലത ചേച്ചിയുടെ ഭക്ഷണം കഴിക്കുവാൻ വേണ്ടിയാണ്. പ്രത്യേക ടേസ്റ്റാണ് സുമലത ചേച്ചിയുടെ ഭക്ഷണത്തിന്. പ്രത്യേകിച്ച് നേയുടെ കക്കൻ വച്ചുണ്ടാക്കുന്ന ഒരുതരം സ്വീറ്റിന്.അതിന്റെ റെസിപ്പി പുറകെ വിവരിക്കാം. അൽപസ്വൽപം വർത്തമാനം ഒക്കെ പാസാക്കി ഞാനും ജോസഫും സതീർത്ഥ്യൻ ഉം ഉച്ചഭക്ഷണത്തിനുശേഷം ഹോസ്റ്റലിലേക്ക് തിരിച്ചുപോന്നു.

  Recipe:പാൽപ്പാട=1/2 l.
  പഞ്ചസാര=3 Tablespoon.
  അവൽ=1 1/2 cup.

  ആദ്യം പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന പാൽപ്പാട നിക്ഷേപിക്കുക. ആദ്യം കൂടിയ ഫ്ലെയിമിൽ വെക്കുക നല്ലതുപോലെ ഇളക്കി കൊടുക്കുക. തിളച്ചു കഴിയുമ്പോൾ തീ കുറച്ച് ഇളക്കുക നേയും കക്കാനും സെപ്പറേറ്റ് ആകുന്നതുവരെ ഇളക്കുക. രണ്ടും വേർതിരിച്ചെടുത്തു മാറ്റിവെക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക അതിലേക്ക് പഞ്ചസാര ഇടുക, അതിലേക്ക് കുക്കനിട് നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ കുറുകിക്കഴിയുമ്പോൾ ആറാൻ വെക്കുക. ആറിയതിനുശേഷം അവൽ അതിലേക്ക് ഇട്ടുകൊടുത്തു നല്ലവണ്ണം ഇളക്കി ഓരോ ഉരുള രൂപത്തിൽ ആകാവുന്നതാണ്.

  #anishmathew
  ©anishmathew

  Read More

  രാജുഏട്ടൻ

  #anishmathew
  ©anishmathew

 • anishmathew 24w

  Page-2

  ഗൃഹാതുരത്വമുണർത്തുന്ന രാജുവേട്ടൻന്റെ വീട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു.മാവ്ആയിട്ടും പുളി ആയിട്ടും അനേകം മരങ്ങളും അതു നനയ്ക്കുവാൻ ഒരു കുളവും രാജുവേട്ടൻ സജ്ജീകരിച്ചിട്ടുണ്ട്. സിറ്റൗട്ടിൽ ചെന്നപ്പോൾ രാജുവേട്ടൻ ഫാദർന്റെ ഫോട്ടോയ്ക്ക് നേരെ ജോസഫിന്റെ എൻട്രി ഡയലോഗ്...ദേ നിൽക്കുന്നു ഗൃഹാതുരപ്പൻ. അദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനിയണെന്നുള്ളത് ഓർക്കാതെയാണ് ജോസഫിന്റെ ഡയലോഗ്. കാലചക്രത്തിൻറെ ചലനം ഓർമ്മിപ്പിച്ചുകൊണ്ട് ക്ലോക്ക് വീണ്ടും ശബ്ദിച്ചു സമയം 10 മണി.

  ഞങ്ങൾ പിന്നാമ്പുറത്തെ തൊഴുത്തിലേക്ക് നടന്നു അവിടെ അമ്മിണി പശുവിനെ പേർ നടക്കുകയായിരുന്നു. അപ്പോഴേക്കും അവിടേക്ക് രാജുവേട്ടൻ എത്തി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു പശുക്കിടാവിനെ കരച്ചിൽ. എല്ലാവർക്കും സന്തോഷമായി.

  #anishmathew
  ©anishmathew

  Read More

  രാജുഏട്ടൻ

  #anishmathew
  ©anishmathew

 • anishmathew 24w

  Page-1
  കഥ

  ഞാനും എന്റെ കുടവയറൻ സതീർത്ഥ്യനും
  Literature/Story:Anish Mathew

  രാജുഏട്ടൻ (ഭാഗം- 3)

  ഒരു ദിവസം സതീർത്യൻ പറഞ്ഞതും പ്രകാരം ഞങ്ങൾ 3 പേരും സതീർത്ഥ്യൻ്റെ ബന്ധുകൂടിയായ രാജുവേട്ടൻ വീട്ടിലേക്ക് ഹോസ്റ്റലിൽ നിന്ന് യാത്രതിരിച്ചു.ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ തലേദിവസത്തെ ന്യൂനമർദ്ദത്തിൽ കടപുഴകിവീണ് അമ്മച്ചി പ്ലാവിനെ ആണ് കാണുവാൻ സാധിച്ചത്. കൂദാശ പ്രായമായി നിൽക്കുന്ന അമ്മച്ചിപ്ലാവും ഉളിയും ആയി നിൽക്കുന്ന ആശാരിയും എന്തൊക്കെയോ പറയാതെ പറയുന്നു. മിസ്റ്റർ ന്യൂനനാണ് കഥയിലെ വില്ലൻ( ന്യൂനമർദ്ദം).പ്രത്യേകിച്ചും ട്വിസ്റ്റ്ന് താല്പര്യമില്ലാത്തവർക്ക് വായിച്ചു തുടങ്ങാം...

  #anishmathew
  ©anishmathew

  Read More

  രാജുഏട്ടൻ

  #anishmathew
  ©anishmathew

 • anishmathew 24w

  Page-3

  ദേവരുന്നു സതീർഥ്ന്റെ ചോദ്യം.........

  ചോദ്യം : 2

  സതീർഥ്ന്റെ ശൈലിയിൽ : ഡാ ലെവൻ സൈക്കോ അനലറ്റിക്‌ * ആണോ?
  അപ്പോഴും തന്റെ ദേവങ്ങളുടെ കഴുത്തിലും തലയിലും ചുറ്റിപ്പിണഞ് കിടക്കുന്ന ബൾബുമാലയുടെ മഞ്ഞയും, പച്ചയും, ചുമലയും പ്രകാശം പ്രഭാത കിരണങ്ങളെ ബേദിച്ചു ഡിസ്‌കോത്തെക്നെ അനുസ്‌മരിപ്പിക്കും വിധം റൂം ആസകലം പ്രതിഫലിക്കുന്നുണ്ടായിരുന്നു, മേൽപൊടി കുന്തിരിക്കം ക്ലിപ്തം, മറുപടിക്ക് കാത്തുനിൽക്കാതെ സതീർഥ്ന് ക്യാന്റീനിലേക്കു നടന്നു, ജോസെഫിന്റെ അഭാവത്തിൽ ഞാനും...

  സമയം 8:30 കോളേജിലേക്കുള്ള നടത്തം.........

  ⏳️ 'ജോസെഫിന്റെ ഉത്സാഹത്തിന്റെ മണിക്കൂറുകൾ ഇവിടെ തുടങ്ങുകയയി.......ജോസെഫിന്റെ കോളേജ് കാല പ്രണയിനിയെ കണ്ടപാടെ സതീർത്യന്റെ സ്പൂൺഅർ ഡയലോഗ്. ഒര് പുഞ്ചിരി മാത്രം സമ്മാനിച്ചു ജോസെഫ്ഉം പ്രിയംവദയായും പ്രണയത്തിന് തിരികൊളുത്തി കൊടിമര ചുവടും താണ്ടി ഒര് ലവ് വൈവ് * പ്രതിഭാസം എന്ന പോലെ നടന് ആകനും.കുറേ കഴിഞ്ഞപ്പോൾ അനുഗ്രഹാശ്ശിസ്സുകൾ പ്രാപിച്ചു രണ്ട് യുവമിഥുനങ്ങൾ ക്ലാസ്സിൽ പ്രത്യക്ഷരായി. പ്രിയംവദയുടെ കൈയിൽ ഒരു ഡയറി മിൽക്ക്��‍♂️ (ഫാമിലി പാക്ക്)അത് അങ്ങനെ ആണലോ, പ്രതീക്ഷിച്ചതുപോലെ സതീർഥ്ന് അത് അങ്ങ് ചുണ്ടി. പിന്നെ കലാശക്കൊട്ട്... മുപ്പത്തിമുക്കോടി സാത്താൻ കരങ്ങൾ, പാഠങ്ങപെട്ട ദൈവം തമ്പുരാനെ വിളിക്കുമാറ്.........!��⌛️

  അതിൽ ഒരു കൈ വത്യസ്തത പുലർത്തി, ഓർമ്മകൾ ആറു മാസങ്ങൾ ഞങ്ങളെ പിന്നിലേക്കു നയിച്ചു ജോസേഫിൽ നിന്നും മുകൻ ജോസെഫിലേക്കുള്ള പരിണാമത്തിന്റെ ആ ��'യക്ഷി' കഥ (ഭാഗം :1). പ്രിയംവദയാ കാണാനെന്ന വ്യജെന വട്ടച്ചിലവ് സമ്പാദനത്തിനായി (ഒരു സൈക്കോ വേർഷൻ) ഇടക്ക് മുങ്ങാറുള്ള ജോസെഫിന്റെ മേൽ പതിഞ്ഞ ദൈവകരങ്ങൾ ആറു മാസങ്ങൾക്ക് ശേഷം അപ്രസക്തമായതുപോലെ.

  ........������������������..........................

  #anishmathew
  ©anishmathew

  Read More

  പാതിരി

  #anishmathew
  ©anishmathew

 • anishmathew 24w

  Page-2

  പിറ്റേന് രാവിലെ ജോസെഫിന്റെ 'ഉത്സാഹത്തിന്റെ ഗാനം' ഞങ്ങളുടെ ഉറക്കത്തെ തട്ടിയുണർത്തി. പതിവുപോലെ കുളിച്ച് സുന്ദരനായി കണ്ണാടിക്ക് മുന്നിൽ നിന്ന് ദേഹമാസകലം സതീർത്യന്റ് ക്യൂട്ടിക്കുറ പൌഡർ വാരി പൂശുന്ന ജോസഫിനെയും, തൊട്ട്അപ്പുറെ ഹാങ്ങർൽ തൂങ്ങിക്കിടക്കുന്ന അൾത്താര കുപ്പായത്തേയും കണികണ്ട് അന്നേ ദിവസത്തിന് തുടക്കംകുറിച്ചു. തൻെറ ക്യൂറിക്ക്യൂറ പൌഡർൽ കൈവെച്ച ജോസെഫിനുനേരെ പതിവ് സ്വരത്തിൽ സതീർഥ്യന്റെ ആക്രോശം,അതിന് മറുപടിയെന്നവണം (tic for tac) ജോസെഫിന്റെ ചടുല നീക്കം, സതീർത്യന്റെ പെർഫ്യൂംലേക്ക്ന്നവണ്ണം ജോസെഫിന്റെ കൈ നീണ്ട് (slow 'e'motion scene)ഒടുവിൽ പെർഫ്യൂം കൈക്കലാക്കിയെന്ന ഭാവത്തിൽ, എന്നെയും മൗനസമാധാനായി നിൽക്കുന്ന സതീർത്യനെയും സാക്ഷിയാക്കി ജോസഫ് സ്വായം തന്റെ ഉടുമുണ്ട് പൊക്കി കവക്കിടയിലേക്കു നോബ് ആഞ്‌ അമർത്തി.........

  "എല്ലാം ശുഭം "

  (ഒടുവിലാൻ )സതീർഥ്യൻന്റെ പുഞ്ചിരി വിടര്ന്നു് , തന്റെ പുതിയ 'ഷേവിങ് ' ഫോമിലേക്ക്ആണ്�� ജോസെഫിന്റെ ലക്ഷ്യം എന്ന് മനസിലാക്കിയ സതീർഥ്ന് മൗനസമാധാനായി നിലകൊണ്ട വിവരം ആ വിടർന പുഞ്ചിരിയിൽ വക്തമായിരുന്നു. ചടുലനീക്കത്തിൽ ജോസെഫിന്റെ കൈതട്ടി താഴെവീണ തന്റെ സന്തത സഹചാരിഅയ്യ ......ആ ചാര നിറ റേഡിയോ�� (Bush TR 82) സന്ദർഭത്തിന് ഉതകുംവിധം അപ്പോഴേക്കും സ്വായം ചലിച് തുടങ്ങിരുന്നു. നിന്നെ പിന്നെ എടുത്തോളാമെന് മനസ്സിൽ മന്നം ചെയ്ത്, സാഹച്ചര്യ സമ്മർദ്ദതാൽ ഭവ്യതയോടെ, ദുർബല ഹൃദയനായ ആ സമ്മിശ്രഭാവ നരൻ ബാത്റൂമിലേക്... 'ഷവർ ഓഫ് ബ്ലെസ്സിങ്സ്...��'

  'ജോസഫ് കുളി രണ്ട് ' ��

  #anishmathew
  ©anishmathew

  Read More

  പാതിരി

  #anishmathew
  ©anishmathew

 • anishmathew 24w

  Page-1
  കഥ

  ഞാനും, എന്റെ കുടവയറൻ സതീർത്ഥ്യനും
  Literature/Story: Anish Mathew


  പാതിരി (ഭാഗം : 2)

  സേലൂൻ ബശ് ലോമോ അഹയിൻ ഓഹാബീ ബായിൻ കാദ് മശെലിനാൻ ല്കൂൻ ലനൈബുസോ വല്റഹമേ ദ്ത് ലിസേ,.....................................
  ......................................ദിലോക്ക് ദ്ഹിൻസോ മോറാൻ വാലോഹാൻ ല്ഒൽ മിൻ.

  ആമീൻ.........

  സതീർഥ്യനും ഞാനും ഞായറാഴ്ച കുർബാനയിൽ സംബന്ധിച്, പതിവുപോലെ പള്ളി മേടക്ക് അരികിലേക് നടന്നു.... പള്ളി മേടക്ക് അരികെ നിൽകുമ്പോൾ പ്രതീക്ഷക്ക് ഒത്തവണം ഒരു അശരീരി.........

  ബീഫും... പൊറോട്ടയും... റെഡി... കഥ ഇവിടെ തുടങ്ങുന്നു.........പാതിരി.����

  കരാർ പ്രകാരം ഭക്ഷണത്തിന് ശേഷം പതിവുപോലെ സുബ്സിടിക്കിഴിച് ബാക്കിതുക അൾത്താരബാലനും റൂംമേറ്റുമായ ജോസെഫിന്റെ (മുകൻ ജോസഫ്) പോക്കറ്റിൽതിരുകി ഞങ്ങൾ മൂന്നുപേരും ഹോസ്റ്റൽ റൂമിലേക്ക് നടന്നു.അന്നേ ദിവസം ജോസെഫിന്റെ ജന്മദിനമായിരുന്ന, മൂവരും ചേർന്ന് രാത്രി കേക്ക്�� മുറിച്ച് പതുക്കെ ആഘോഷത്തിലേക്ക്��വഴുതിവീണു രാവേറെ എപ്പോഴോ ഉറങ്ങി.

  #anishmathew
  ©anishmathew

  Read More

  പാതിരി

  #anishmathew
  ©anishmathew

 • anishmathew 48w

  അല്ലയൊ ദൈവമെ, വചനമാം ദൈവമെ,

  കറുപ്പും, വെളുപ്പും ചേർന്നോരീലോകത്തെ
  പച്ചപുതക്കുവാൻ വന്നുവൊ നീ!

  അല്ലയൊ ദൈവമെ, വചനമാം ദൈവമെ,

  വെളിച്ചവും,ഇരുട്ടുംതിരിച്ചറിയുവാൻവയ്യാത്തോരീ-
  ലോകത്തിൽ 'വൈറലായിനീവന്നുവൊ'!

  അല്ലയൊ ദൈവമെ, വചനമാം ദൈവമെ,
  നിൻശാസ്ത്രനാമമൊ "കൊറോണ"!

  അല്ലയൊ ദൈവമെ, വചനമാം ദൈവമെ,

  ലോകെയ്‌കപാപത്തിൻനാണംമറയ്ക്കുവാൻ, നിൻ ദിവ്യകല്പനക്കായ്കാതോർത്*മാലോകരൊന്നാകെ!

  അല്ലയൊ ദൈവമെ, വചനമാം ദൈവമെ,

  പ്രപഞ്ചമാം സീമയിൽ,
  ഭൂമിതൻപെട്ടകം* ഭദ്രമല്ലോ!

  (Psalm:22, Bible)
  (Poem:COVID:19)
  #Anish mathew
  20/3/2020
  ©anishmathew

  Read More

  Poem:COVID-19

  #AnishMathew
  ©anishmathew

 • anishmathew 56w

  പാഠം 1, ജീവ വ്രക്ഷം.


  ജീവനുള്ള വ്രക്ഷത്തേക്കാൾ കട്ലയായ
  ശാഖിയെ സ്നേഹിക്കുന്ന ഉരുപടിയാം മക്കൾ.

  പാപത്തിൻ നേർച്ചപേറി
  പടിയിറങ്ങും വേദജ്ഞൻ,

  ഒരു ഓർമ്മപെടുത്തലാം
  ആ ജീവാത്മാവിൻ പ്രതിനിധി.

  ഇന്ന് അവൻ നാളെ നീ...
  അന്ന് ഞാൻ വരും...
  ജീവാത്മകാലചക്രത്തിൻ
  ഏണിപ്പടിയിൽ അവനുമേൽ നീയും
  ആറടിമണ്ണിൽ സ്മൃതി.

  കിരീടംവെക്കാത്ത രാജാവിൻ ഗർജ്ജനം* ശൂന്യതയിൽ അലിഞ്ഞ് ചേരുവതറിവില്ലയൊ.

  എൻ വരവ് നിൻ നാദമത്രെ...
  എൻ വരവ് നിൻ പ്രവർത്തിയത്രെ...
  സർവ്വരും കേൾക്കട്ടെ നിന്നിലൂടെ.
  നിൻ ഗർജനം എൻ വരവ് നീ മാത്രം അറിയും,
  നാട് അറിയട്ടെ നിന്നിലൂടെ...
  "പാഠം ഒന്ന് ഇപ്പോഴും എൻ കൽപ്പന എന്ന്".

  (Poem: പാഠം 1, ജീവ വ്രക്ഷം).
  #Anish Mathew
  ©anishmathew

 • anishmathew 82w

  Expressing Personal Views...

  ‍‍‍War Time Activity Plan #COVID19 #coronavirus

  1) Healthy Diet...... 2) Physical Fitness......

  3) Mental Fitness.‍♂️.... 4) Current Affairs......

  5) Family Time.☎️..... 6) Decision Making.♟️.....

  7) Entertainment..... 8) Knowledge Seeking....

  9) Next Day Plan....

  #Anish Mathew
  ©anishmathew