ഓർമകളിലൂടെ.....
നാളെ എന്നത് പ്രതീക്ഷയുടെ കിരണവും,
ഇന്നലെ എന്നത് ഓർമയുടെ കരിമുകിലും.
മിന്നൽ പിണർ പോലെ ഓരോ കിരണങ്ങൾ,
കരിമുകിലിനെ മറയ്കുമ്പോളും,
പെയ്യാൻ വിതുമ്പുന്ന കാർമേഘമായ്,
മനം നിറയെ ഓർമകൾ നിറഞ്ഞു നിൽക്കും.....
©amy_alone
amy_alone
-
amy_alone 10w
-
amy_alone 14w
ശലഭമായ്.....
വാനിൻ മടിയിൽ മയങ്ങാൻ
മോഹിച്ച പനിനീർ പൂവ്.
ഇതളുകൾ ചിറകു പോൽ,
വിരിച്ചുയർന്ന്,
ഇതൾ അടർന്നു മണ്ണിൻ
മാറിൽ മയങ്ങി വീണു
©amy_alone -
amy_alone 20w
പ്രണയം....
പ്രണയിക്കയില്ല ഞാൻ,
നോവും ആത്മാവിൻ,
പിടപ്പ് അറിയാത്ത,
നിൻ കപട സ്നേഹത്തെ.....
©amy_alone -
amy_alone 24w
തണലായി....
വഴി തെളിക്കും സൂര്യനായ്,
താപം അകറ്റും അനിലനായ്,
ചേർത്തണക്കും തണലായി,
ഇന്നുമെൻ അച്ഛൻ എൻ കൂടെയുണ്ട്.
ഞാൻ നടന്നീടുന്ന ഓരോ വഴിയിലും,
എന്നെ കാക്കുന്ന കാവലായ്,
തളരുന്ന നിമിഷത്തിൽ എന്നും എന്നിൽ,
മനമാകെ നിറയുന്ന ശക്തിയായി,
മിഴി നിറഞ്ഞു ഒന്ന് ഞാൻ അകലേക്ക് നോക്കുമ്പോൾ,
ചിമ്മി ചിരിക്കുന്ന നക്ഷത്രമായി,
എന്നുമെൻ അച്ഛൻ എൻ കൂടെയുണ്ട്.
എന്നുമെൻ തണലായി, നിലാവായ്, തലോടലായി.
©amy_alone -
amy_alone 26w
സ്നേഹം.....
അകന്നു പോകുമ്പോൾ അടക്കി നിർത്താൻ നോക്കുന്ന സ്നേഹം എനിക്ക് മനസിലാകുന്നില്ല ..
അകന്നു പോകുമ്പോൾ അടക്കി പിടിച്ച തേങ്ങലുകൾ എൻ്റേത് മാത്രം ആക്കി,
മൗനം വാക്കുകൾ ആക്കാനെ ഞാൻ പഠിച്ചുള്ളു.......
©amy_alone -
amy_alone 28w
നോവ്
കാണാതെ ഇരുന്നിട്ട് കാണുന്ന നാൾ വരെ,
കാണും എന്ന ഒരു നോവോർമ്മ...
കണ്ട നാൾ മുതൽ ഇനി കാണുവാൻ
നാളുകൾ മുന്നിലുണ്ടോ എന്ന നോവായി മാറുന്നു.....
©amy_alone -
amy_alone 29w
ആഴം.....
നിനക്ക് ഞാൻ പ്രിയപ്പെട്ടത് എന്ന് നീ തിരിച്ചറിയുന്നത്,
നിനക്ക് ഞാൻ നഷ്ടപ്പെട്ടതിൻ്റെ ശേഷം എങ്കിൽ,
അന്ന് നീ അറിയും എൻ്റെ ഉള്ളിലെ വേദനയുടെ ആഴം......
©amy_alone -
amy_alone 29w
മൗനം സ്വരമായ് ...
നീ അകന്നു പോകാൻ പറയുന്ന നാള് വരെ,
നിന്നിലെ മനസ്സിൻ്റെ ഭാഗമായി ഞാൻ കാണും,
എന്ന വാക്ക് ഞാൻ നിനക്ക് നൽകുമ്പോൾ,
പറയുവാൻ മറന്നു,
നിൻ്റെ വാക്കിനാൽ മാത്രം അല്ല,
നിൻ്റെ കണ്ണിമ തൻ ചലനവും എനിക്ക് നിന്നെ അറിയുന്ന വാക്കുകൾ എന്ന്.
വാക്കിനാൽ അകലാൻ പറയില്ല ഞാൻ എന്ന് വാക്ക് നീ തരുമ്പോൾ,
നിൻ്റെ മൗനം വാക്കായ് കേൾക്കുന്ന എന്നോട്
നീ പോലും അറിയാതെ പറഞ്ഞു,
അരികിൽ നീ വേണമെന്നും എൻ മനം ഇന്ന് പറയുന്നില്ല എന്ന്......
©amy_alone -
amy_alone 30w
ദൂരം
പഴയ നിന്നിൽ നിന്നും പഴയ എന്നിലേക്കുള്ള ദൂരത്തിൻറെ ആയിരം ഇരട്ടി ആണ്...
പുതിയ നിന്നിൽ നിന്നും പുതിയ എന്നിലേക്ക് ഉള്ള ദൂരം....
©amy_alone -
amy_alone 50w
It takes ages....
For some, its so easy to switch thoughts..
For some, it takes age to switch thoughts..
If its taking age and it hurts all way,
Don't hang on with thought and don't take it back...
©amy_alone
