Grid View
List View
Reposts
 • amsh2019 48w

  തിടുക്കം

  കേൾക്കാൻ താല്പര്യമില്ലാത്ത
  കാതുകളിൽ എങ്ങനെ
  പരിഭവം ഓതിടേണ്ടതെന്നു
  നീ ചൊല്ലിടൂ...
  പറവതാരോടു ഇന്നെനിക്കറീയില്ല
  കൈത്താങ്ങുമെന്ന് കരുതിയ
  കൈകളിൽ തെന്നി വീഴുമ്പോൾ
  ആരുണ്ടിവിടെ എനിക്കൊരു
  കൈതരാൻ........ നീട്ടിയ
  കൈകളിൽ എണ്ണയില്ലെന്ന്
  എങ്ങിനെ അറിയും ഞാൻ?
  പലവർക്കും പലതും
  പറയാം ഉലകിൽ....
  കാതുകൾ നൽകീടാൻ
  കഴിയണമെങ്കിൽ
  ഉള്ളിലൊരു അല്പം
  നന്മ വേണമിനിയും....
  ആരോട് പറയാൻ....

 • amsh2019 48w

  മടിക്കുത്തിന്റെ കനമാണോ സ്നേഹത്തിന്റെ അളവുകോൽ?
  മോളെ കെട്ടിച്ചു വിട്ടിട്ട് വേണം ഒന്ന് നടുവ് നിവർത്താൻ എന്ന് പറയുന്നോരോട് ഒരു ചോദ്യം.... മകൾ നിങ്ങടെ നടുവിൽ ആണോ ഇരിക്കുന്നെ?
  പെണ്ണിന് എന്ത് കൊടുക്കും എന്ന് ചോദിക്കുന്നവരുടെ കാരണത്തിന് ഒന്ന് കൊടുക്കാനുള്ള ചങ്കൂറ്റം എന്ന് വരും ഇ സമൂഹത്തിന്?
  മാറ്റം അനിവാര്യമാണ്.... അല്ലാത്തപക്ഷം ഇനിയും നമുക്ക് നഷ്ടങ്ങൾ സംഭവിക്കും...
  ©amsh2019

 • amsh2019 52w

  ചില നേരങ്ങൾ അങ്ങനെയാണ്
  ചെയ്തു തീർക്കാൻ ഒരുപാടുണ്ടെങ്കിലും
  ഒന്നും ചെയ്യാൻ തോന്നുന്നില്ല.....
  പ്രതെയ്കിച്ചു കാരണങ്ങൾ
  ഒന്നുമില്ലേലും എന്തോ ചില വിഷമങ്ങൾ....

  Read More

  ©amsh2019

 • amsh2019 52w

  പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
  മനസ്സിൻ നടവഴിയിൽ.....
  രാത്രി നേരമൊരു യാത്രപോയ
  നിഴലെവിടെ... വിളി കേൾക്കാൻ....
  Song : amma mazhakkarinu
  Film : madambi

  Read More

  ©amsh2019

 • amsh2019 52w

  കോറോണയുടെ താണ്ഡവതോടു കൂടി രംഗ പ്രവേശനം ചെയ്ത ഓൺലൈൻ ക്ലാസ്സുകളുടെ അരങ്ങേറ്റത്തിലൂടെ അരങ്ങു ഒഴിഞ്ഞു പോയ ചില പരാമ്പരാഗത കലാരൂപങ്ങൾ.... ഇ ടീച്ചർ ഇത് എന്തുവാ പറയുന്നെന്ന് എത്തും പിടിം കിട്ടാതെ വായുംപൊളിച്ചു മുകളിലോട്ട് നോക്കി ഇരിക്കുന്ന ഒരുത്തൻ... തന്നെ പോലെ വേറെ ഉള്ളവന്മാരും വായിനോക്കി ഇരിക്കിവണോന്ന് ഒള്ള ചില നോട്ടങ്ങളും... ശൂ.. ശൂ... വിളികളും, പേപ്പർ ചുരുട്ടി ഏറും, വരാന്തേ കൂടി പോകുന്നവരുടെ കണക്കെടുപ്പും കൂട്ടുകാരന്റെ പാത്രത്തിൽ നിന്നുള്ള കയ്യിട്ട് വാരലും ... ചില പതിവ് ഡയലോഗ്കളും... ദേ ടാ നിന്റെ ആള് വന്നു ... ദേ ഡി അവൻ എന്നെ നോക്കി ചിരിച്ചു... Sir കലിപ്പിലാണല്ലോ ഇനി വഴക്ക് പറയാനാണോ ഓഫീസിലോട്ട് വിളിപ്പിച്ചേ... ടീച്ചർ ഇന്ന് ലീവാ.. Free.. Free.. Free... ടീച്ചറെ അവനു വയറ്റിളക്കം ആയോണ്ടാ ഇന്ന് absent.... അങ്ങനെ അങ്ങനെ.........പുതു തലമുറയ്ക്ക് ഇ കലാരൂപങ്ങൾ ഒക്കെ ഇനി എന്ന് ആസ്വദിക്കാൻ പറ്റും?
  ©amsh2019

 • amsh2019 52w

  ❤️��‍♀️കുഞ്ഞിമറിയം��❤️
  ദേ കണ്ടോ ഞാൻ വലുതായി....
  ഇന്ത്യയും ആഫ്രിക്കയും ഓസ്ട്രേലിയയും ഒക്കെ ഉണ്ടാക്കികൊണ്ടിരുന്ന ഞാൻ ഇപ്പോൾ കൃത്യം വട്ടത്തിലായി...��
  എന്താന്ന് മനസിലാവാതെ അച്ഛനും അമ്മയും പരസ്പരം നോക്കി ��
  ദേ മുന്നിലെ പാത്രത്തിലോട്ടു നോക്ക് ��
  കുഞ്ഞിമറിയതിന്റെ ചപ്പാത്തി അപ്പോൾ അവരെ നോക്കി പുഞ്ചിരിച്ചു ��.....

  Read More

  .
  ©amsh2019

 • amsh2019 52w

  തന്നെ തഴുകി അണഞ്ഞ അവസാന തുള്ളിയുടെ ഓർമകളും പേറി ഒരു മഴക്കാലത്തിനു കൂടി സാക്ഷിയായി അവൾ യാത്രയായി.....

  Read More

  .
  ©amsh2019

 • amsh2019 77w

  ചില ചോദ്യങ്ങൾ
  ഉത്തരമില്ലാഞ്ഞിട്ടാണോ
  അതോ കണ്ടെത്താഞ്ഞിട്ടാണോ
  അത്തരം ചോദ്യങ്ങൾക്കു
  നടുവിലിരുന്നുരുകുകയാണ്
  ഓരോ മനുഷ്യരും.........
  ചില കാര്യങ്ങൾ
  ഒരു തീരുമാനം അനിവാര്യമെങ്കിലും
  അതിലേക്കെത്തിപ്പെടാനൊരു താമസം
  തീരുമാനങ്ങൾ എന്റേതാണ്
  ഉചിതമോ അനുചിതമോ എന്നറിയില്ലെങ്കിലും
  അനുഭവിക്കേണ്ടതും ഞാൻ തന്നെ
  ഈ തീരുമാനങ്ങളിലാണ്
  ഈ ചിന്തകളിലാണെന്റെ ഭാവി......
  എന്റെ നാളെകൾ...........

 • amsh2019 81w

  My little brother came to my room
  @ 6 pm..... I was in phone
  he didn't say anything & went away

  Then he came @7:45 pm....
  I was in phone watching youtube vdos...
  he didn't say anything & went away

  Then he came @ 9 pm....I was
  chatting with friends.....
  he didn't say anything & went away

  Then he came @ 10:10 pm....
  I was checking instagram....

  This time he said
  " Ente daivame ithinte onnum
  Kannadichu povunillallo"

  ©amsh2019

 • amsh2019 81w

  ചിന്തകളാൽ ചുറ്റപ്പെട്ടു
  നിദ്രയിന്നേതോ ഇരുളി
  ലൊളിച്ചവൾ ഏകയായി
  പല ചോദ്യങ്ങളാൽ
  ചുറ്റപ്പെട്ടും ഉത്തരങ്ങളിൽ
  ഒറ്റപ്പെട്ടും എങ്ങോട്ടൊക്കെ
  യോയുള്ള യാത്രയിൽ
  എങ്ങനയോ മയങ്ങിപ്പോയി......