Grid View
List View
Reposts
  • aleenabenny 1w

    തമ്പിന്റെ ഉടയോന് വിട
    By unknown writer

    Read More

    നാട്യങ്ങൾ മരിക്കുന്നില്ല നടനും

  • aleenabenny 1w

    മനുഷ്യരെല്ലാം ഓട്ടത്തിൽ ആണ് ഈ ഓട്ടത്തിനിടയിൽ ഇന്ന് ലോക മാനസികാരോഗ്യദിനം കടന്നു പോകും. എന്തിനാണ് ഇങ്ങനെ ഒരു ദിവസം മാനസികാരോഗ്യത്തിനൊക്കെ ഇത്രയ്‌യും പ്രാധാന്യം കൊടുക്കണോ എന്നൊരു ചോദ്യവും ഉയർന്നു വന്നേക്കാം.
    ശരി ആണ് മനുഷ്യൻമ്മാർ എല്ലാം നല്ല അഭിനയതാക്കൾ ആണ് എന്നത് മാത്രം ഓർത്തു വെയിക്കുക.
    ആർക്കാണ് ഇന്ന് സമയം ഉള്ളത്?
    ആർക്കാണ് മറ്റൊരാളുടെ കുമ്പസാരകൂടാവാൻ കഴിയുന്നത്?
    ആർക്കാണ് എതിരെ വരുന്ന അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ സാധിക്കുന്നത്?
    ആർക്കാണ് കൽപ്പിച്ചു ഉണ്ടാക്കുന്ന ചിന്തകളിൽ നിന്നു പുറത്തു വന്ന് ചിന്തിക്കാനും മറ്റുള്ളവരോട് പെരുമാറാനും സാധിക്കുന്നത്?
    എതിരെ വരുന്നവന്റെ മനസുകാണാൻ കഴിയാത്തത് എന്തു കൊണ്ടാണ് ഇങ്ങനെ നൂറായിരം ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഈ ദിവസം.
    പുറമെ കാണുമ്പോൾ ഈ ലോകത്ത് ആരും ഒറ്റപ്പെടൽ അനുഭവിക്കുന്നവരായി കാണില്ല എന്നാൽ ഒരിറ്റു സ്‌നേഹത്തിനായി സഹതാപം നിറഞ്ഞ ഒരു നോട്ടത്തിനായി ഉള്ളു തുറന്നുള്ള ഒരു പുഞ്ചിരിക്കായി നമ്മളെ നോക്കുന്ന ഒരുപാട് പേർ ഉണ്ട് നമ്മുക്ക് ചുറ്റും. കരുതാൻ ഒരു കൈ ആവശ്യമാണ്.
    ©aleenabenny

  • aleenabenny 2w

    ഒരു തെറ്റിനെ ന്യായീകരിക്കുവല്ല മറിച്ച് അയാൾ പൊതുസമൂഹത്തിനു മുൻപിൽ കാണിച്ചു തന്നു സംസ്ഥാനത്തെ ഉയർന്ന മരവാഴകളെ.
    ©aleenabenny

  • aleenabenny 2w

    ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ ആവുന്നു എന്ന് കണ്ടാൽ എത്ര മഹത്തായ ബന്ധം ആണെങ്കിൽപോലും പാതി വഴിയിൽ ഉപേക്ഷിക്കുവാൻ മടി കാട്ടരുത്
    ©aleenabenny

  • aleenabenny 4w

    ഒരു മീൻ പിടിക്കാൻ ഒരു കുളം മുഴുവൻ നഞ്ച് കലക്കി അത് കണ്ട് സന്തോഷിക്കുന്ന ഒരു കൂട്ടം ആളുകൾ.

    ©aleenabenny

  • aleenabenny 4w

    Controversies become misinformation. Some see communalism as a weapon to divide society.
    ©aleenabenny

  • aleenabenny 4w

    Language is not a barrier to communicating love. It flows like a lazy flash.
    ©aleenabenny

  • aleenabenny 5w

    കേട്ടിരിക്കാനും കൂട്ടിരിക്കാനും ആളുകൾ ഇല്ലാതാവുന്ന ഒരു ലോകത്തിൽ ഇന്നത്തെ ദിവസത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കണം.കാരണം നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കു പ്രകാരം നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതൽ ജീവൻ സ്വയം ഇല്ലാതെ ആകുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ ആണ്.
    ©aleenabenny

  • aleenabenny 6w

    ആശംസകൾ
    ഉള്ളിലെ ഇരുളിനെ പ്രകാശമാക്കിയവർക്ക്
    അക്ഷരങ്ങളുടെ ലോകത്തിലേയ്ക്കു വഴിനയിച്ചവർക്ക്
    സമൂഹത്തിനെ അടുത്തറിയാൻ ഇടയാക്കിയവർക്ക്
    ചിന്തിക്കാൻ പ്രേരിപ്പിച്ചവർക്ക്,
    ലോകത്തെ കാണിച്ചുതന്നവർക്ക്,
    എന്നെ ഞാൻ ആക്കിയ പ്രിയപ്പെട്ട അധ്യാപകർക്ക്.

    ©aleenabenny

  • aleenabenny 8w

    പരീക്ഷണങ്ങൾ ആവരുത് നമ്മുടെ ആരോഗ്യസംരക്ഷണ പദ്ധതികൾ
    ©aleenabenny