Grid View
List View
Reposts
  • akshay_pangottil 14w

    അത്രമേൽ ആഴത്തിൽ
    മനസ്സിൽ പതിഞ്ഞ മനസുകൾക്ക്
    മാത്രം മനസിലാവുന്ന
    സ്നേഹത്തിന്റെ ഭാഷയായിട്ടാണ്
    മൗനത്തെ ഞാൻ നോക്കിക്കാണുന്നത്
    ചിലപ്പോൾ എന്റെ മാത്രം തോന്നലോ
    അനുഭവങ്ങളുടെ വെളിച്ചമോ
    ആവാം അത്‌
    ©akshay_pangottil

  • akshay_pangottil 14w

    ഓരോ കാലങ്ങളും
    ഓരോ കാലടികളാണ്...
    എത്രയൊക്കെ ദൂരം താണ്ടിയാലും...
    എത്രയൊക്കെ ഭാരം പേറിയാലും..
    ഇനിയും പിറക്കാനിരിയ്ക്കുന്ന
    കുഞ്ഞിനെ കാത്തു നിക്കുന്ന പോലെ...
    നാളെയൊരു കാലത്തിന്റെ
    നന്മകൾക്കായി...
    ഇനിയുമിനിയും കാതങ്ങൾ താണ്ടി...
    മണ്ണിലോരോ ജന്മവും...
    ©akshay_pangottil

  • akshay_pangottil 14w

    ഗുണ്ടു

    അവനുള്ളതും ഉണ്ടു
    എനിക്കുള്ളതും ഉണ്ടു
    ഇവിടെയിരിപ്പുള്ളതെല്ലാം ഉണ്ടു
    എന്നിട്ടും വിശക്കുന്നെന്നും
    പറഞ്ഞുകരയുന്നവനൊരു
    ഗുണ്ടു...
    ©akshay_pangottil

  • akshay_pangottil 15w

    കണ്ണ് തുറക്കുമ്പോൾ
    അവസാനിക്കുന്ന സ്വപ്നമല്ല മറിച്ച്
    കണ്ണ് തുറക്കുമ്പോൾ ജീവൻ വെക്കുന്ന സ്വപ്നമാണ് ജീവിതം മുന്നോട്ട്
    നയിക്കുന്നത്
    ©akshay_pangottil

  • akshay_pangottil 15w

    ഒരിക്കൽ കൂടി
    എനിക്കാ...വയൽ
    വരമ്പിലൂടെ നടക്കണം...
    വയലിലെ വെള്ളത്തിൽ
    നീന്തിയൊളിക്കുന്ന
    പരൽ മീനുകളെ
    കാണണം...
    വയൽ വരമ്പിലെ തൊട്ടാവാടി
    ഇലകളെ തഴുകി ഉറക്കണം...
    നാണിച്ചു നാണിച്ചു പെയ്യുന്ന
    ചാറ്റൽ മഴയിൽ
    നനയണം...

    ©akshay_pangottil

  • akshay_pangottil 15w


    യാത്ര പോവണം...
    അറിയാത്തവരുടെ കൂടെ
    കൂടണം...
    അവരുടെ സന്തോഷങ്ങളും
    സങ്കടങ്ങളുമൊക്കെ
    കേൾക്കണം...
    ഇനി പിന്നീട് കാണാൻ സാധ്യതയില്ലാത്ത സൗഹൃദങ്ങളോട്
    എന്തും പറയാമെന്ന ആത്മവിശ്വാസം നൽകി
    അവരുടെ ഹൃദയത്തിന്റെ ഭാരം കുറയുവോളം അവരെ കേൾക്കണം...
    കേൾക്കാൻ ആളില്ലാത്തവന്റെ കേൾവിയാണ് ഞാനെന്ന് മനസ്സിലൊരു ചിത്രവും നൽകി അവരുടെ ഹൃദയഭാരമകറ്റി പുതിയൊരു യാത്ര തുടങ്ങണം...
    'ലക്ഷ്യം' ഇനിയൊരിക്കലും കാണാത്ത പുതിയ കൂട്ടാണ്.
    ©akshay_pangottil

  • akshay_pangottil 15w

    തളർന്നിരിക്കുമാനേരം എനിക്കൊരാശ്വാസമായി
    വന്നേക്കിടും നിൻ വാക്കുകളും
    നീയേകിടും ചുടു ആലിംഗനവും എന്നുമെനിക്കൊരു തണലാണ്
    തണുപ്പാണ്.
    ©akshay_pangottil

  • akshay_pangottil 16w

    ഓർമ്മയുടെ സുഗന്ധവാഹിനികളെ
    കിഴക്കേമുറ്റത്തെ തൊടിക്കരികിൽ
    അന്ന് നുകർന്ന ചെമ്പകപ്പൂവിൻ ഗന്ധം
    ഇന്നുമെന്നെ ഉന്മാദവാനാക്കുന്നു...
    മതിലുകൾ പണിയാത്ത ഓർമ്മ ചിരാതുകൾ ഈ മഴച്ചാറ്റലുകളിലും
    അണയാതെ കത്തുന്നുണ്ട്...
    അത്ഭുതമായി പിന്നെയും എന്നെ
    മനസിലാകാത്തൊരു ഞാനും...

    ©akshay_pangottil

  • akshay_pangottil 29w

    അത്യാഗ്രഹം കൂടാതെ
    ആഗ്രഹങ്ങളും സ്വപ്നങ്ങളും പിന്തുടർന്ന്
    സംതൃപ്‌ത ജീവിതം നയിക്കാൻ കഴിയുന്നവരാണ്
    ജീവിതത്തിലെ യഥാർത്ഥ വിജയികളെന്നു
    തോന്നുന്നു

    ജീവിക്കാൻ വേണ്ടി
    സമ്പാദിക്കുന്നതും
    സമ്പാദിക്കാൻ വേണ്ടി
    ജീവിക്കുന്നതും തമ്മിൽ വലിയ അന്തരം തന്നെയുണ്ട്
    ©akshay_pangottil

  • akshay_pangottil 30w

    അലങ്കരിച്ചാല്‍ കണ്ണിനോളം ആകര്‍ഷണീയമായ മറ്റൊന്നില്ല
    അഹങ്കരിച്ചാൽ നമ്മളോളം വികൃതമായതുമറ്റൊന്നുമില്ല
    ©akshay_pangottil