Grid View
List View
Reposts
 • akshay_pangottil 11w

  ചിലനേരമിങ്ങനെ

  വിജനമാമീ തീരത്ത്
  മൗനഭാരവും പേറി ഏകനായ് ഞാൻ നിൽക്കവേ...

  ഉള്ളിലെങ്ങോരുൾകടൽ ആർത്തലച്ചലയൊലികൾ തീർത്തെന്നിൽ
  മുറിവിനാഴം തീർക്കവേ...

  അറിയാതെൻ മിഴിനിർച്ചാൽ
  ഉപ്പുനീരാൽ കവിഞ്ഞൊഴുകി
  എന്നിലെ മൗനദുഃഖഭാരവും കൊണ്ട്
  എങ്ങോ പോയകലുമ്പോൾ...

  തിരികെ എന്നിലേക്കായുള്ള
  യാത്രയിൽ ഞാനെന്റെ കെട്ടുറപ്പുള്ള
  സ്വപ്നചിറകുകൾ തീർത്തോര
  തോണിയിൽ

  ഒരിത്തിരി ശ്വാസം
  അകത്തേക്കെടുക്കുന്നു
  ©akshay_pangottil

 • akshay_pangottil 11w

  ചില അവഗണനകൾ
  അവസരങ്ങളാണ്
  ഒരിക്കൽ നിങ്ങൾ
  അവഗണിച്ചവർക്ക് എത്ര മാത്രം
  വേദനിച്ചിരിക്കാമെന്ന്
  നിങ്ങൾക്ക് തിരിച്ചറിയാനുള്ള
  അവസരങ്ങൾ
  ©akshay_pangottil

 • akshay_pangottil 14w

  തുറന്നു വച്ച കണ്ണുകൾ
  വെളിച്ചത്തിലേക്കായിരുന്നില്ല
  ഇരുട്ടിലേക്കായിരുന്നുവെന്നുള്ള
  തിരിച്ചറിവിൽ നിന്നുമാണ് കാഴ്ചകൾ
  ആരംഭിക്കുന്നത്.
  പക്ഷേ അപ്പോഴേക്കും
  കാഴ്ചയുടെ ഞരമ്പുകൾ ദ്രവിച്ചു
  തുടങ്ങിയിരിക്കും
  ©akshay_pangottil

 • akshay_pangottil 14w

  ചിലപ്പോൾ നീ
  എനിക്ക്
  ചിറകുകളാണ്.
  എന്നെയുംകൊണ്ട്
  പറന്നുയരുവാനുള്ള
  ചിറകുകൾ..
  ചിലപ്പോൾ
  നീയൊരു
  ചില്ലയാണ്...
  ഞാൻ ചിറകു
  തളർന്നിരിക്കുന്ന
  ചില്ല...!!!
  ©akshay_pangottil

 • akshay_pangottil 16w

  നിനക്കറിയാമോ..?
  നീയിട്ടെറിഞ്ഞുപോയ
  രാവുമുതൽ
  നിലച്ചതാണെന്റെ ഭൂമികയെന്ന്..
  അന്നത്തെ പുലർച്ചയ്ക്കെന്ത്
  പൊള്ളലായിരുന്നുവെന്നും,
  നട്ടുച്ചയെത്രയോ ഇരുണ്ടിരുന്നുവെന്നും,
  സന്ധ്യകളുണ്ടായിട്ടേയില്ലെന്നും...
  നിനക്കറിയാമോ..?
  നിന്റെ തിരിച്ചുവരവിനായ്
  മാറ്റിവെച്ചതാണെന്റെ
  ശേഷിച്ച മിടിപ്പുകളെന്നും,
  അടയ്ക്കാത്ത കണ്ണുകളെന്നും,
  ഓരോ ഉടൽകൂപമെന്നും...
  നിനക്കറിയാമോ..?
  വൃദ്ധഞരമ്പുകളിലും നാം
  ചുംബിച്ചു ചുംബിച്ചുറങ്ങുമ്പോഴാണ്
  ഇനിയുണരാതിരിക്കേണ്ടതെന്ന്...
  എല്ലാമറിയുന്നവളെ
  വാതിലുകളില്ലാത്ത ഹൃദയമുള്ളാരുവൻ
  വാതുക്കൽ തന്നെയിരിപ്പുണ്ട്..
  തിരിച്ചുവരുന്ന നിന്റെ നനഞ്ഞമനസ്സിനെ
  പരിഭവങ്ങളില്ലാതെ തോർത്തിയെടുക്കാൻ..!
  ©akshay_pangottil

 • akshay_pangottil 16w

  പ്രണയം ആണിനൊരു ലഹരിയാകുന്നത്
  പെണ്ണൊരുവളെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ് ..
  എന്നിരുന്നാലും പ്രണയത്തിൽ
  തിരിച്ചു സ്നേഹിക്കപ്പെടാത്ത ഒരുവനെന്നും
  അവൾക്കൊരു കാവൽക്കാരനാണ് ..
  അവൾക്കൊരു സംരക്ഷകനാണ് ..
  അവളാൽ ഒരിക്കൽ പോലും തൊട്ടറിയാത്തെ
  അവനിലെ പ്രണയത്തിൻ സ്പന്ദനങ്ങൾക്ക്
  യുഗങ്ങളുടെ ദൈർഘ്യമാർന്ന നിമിഷങ്ങൾ
  വിരഹത്തിന് കൈമാറി ,
  അവൾക്കായി കാവലിരിക്കുന്നവരാണ്
  അവനെന്നും ..
  അവനിൽ കിട്ടാതെ പോയതും ,
  അവനിലെ ആഗ്രഹങ്ങളും , സ്വപ്നങ്ങളുമെല്ലാം
  ഉണ്ടെങ്കിലും , ഒരിക്കൽ പോലും അവന്റെ മനസ്സ്
  അവളെ വെറുക്കില്ല ..
  കാരണം , അവളുടെ വാക്കുകളെയും ,
  അവളുടെ ചെറു പുഞ്ചിരിവരെയും
  ഇഷ്ട്ടപ്പെടുന്ന മനസ്സായിരിക്കും അവന്റേത്..
  എന്തെന്നാൽ അവനിലെ സ്നേഹം
  അതൊരു വികാരമാണ് അവന് ..
  അവനിലെ പകലിനെ സ്വർഗമാക്കി ,
  അവന്റെ രാത്രികളെ സ്വപ്നമാക്കിമാറ്റിയ ,
  അവനിലെ ചിന്തയില്ലാത്ത വികാരം .
  പെണ്ണുന്നത് ഒരു ലഹരിയാണ് ..
  അവളുടെ പ്രണയം ആണിലെന്നും അവന് പോലും
  പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി നിറയ്ക്കുന്നു
  അവൾ കവിതയായും , പ്രണയമായും
  ആണിൻ മനസ്സിൽ നിറഞ്ഞു തുളുമ്പുകയും ,
  ഒരു മഴ പോലെ പെയ്തുനിറയുകയും ചെയ്യുന്ന
  അവന് മാത്രമറിയുന്ന ഒരു ലഹരി ....
  ©akshay_pangottil

 • akshay_pangottil 16w

  അനുവാദം ചോദിക്കാതെ അവൾ എന്നിലേക്ക് കടന്നുവരുമ്പോൾ
  നിന്റെ ഓർമ്മകളെ സ്വപ്നങ്ങളുടെ പേറ്റ് പുരയിലേക്ക് ഒളിച്ചുകടത്തുകയോ
  കരയെ നനച്ച് ഓടിമറയുന്ന തിരമാലകളോട് പ്രണയത്തെ കുറിച്ച് മാത്രം മിണ്ടുകയോ ആവാം..

  മറ്റുചിലപ്പോൾ അടുക്കളയിലെ പാത്രങ്ങളോട് നിശബ്ദമായി കലഹിക്കുകയോ സായാഹ്നത്തിൽ കലങ്ങിയ കവിതകളിലൂടെ നിന്നെത്തേടി നടക്കുകയോ
  ആവാം..
  അപ്പോഴും നീ പതിവുപോലെ പരാതിയും പരിഭവവും നിറഞ്ഞ എന്റെ ജനാലകളിലേയ്ക്ക് ഒന്നെത്തിനോക്കി ഒരു ചെറുപുഞ്ചിരി നീട്ടിയെറിഞ്ഞ് തിരക്കേറിയ ആൾക്കൂട്ടത്തി നിടയിലേയ്ക്ക് പിന്തിരിഞ്ഞു നടക്കുന്നു ണ്ടാവും..

  ഞാനപ്പോഴും നിന്റെ നിഴലനക്കത്തിനായി കാതോര്തിരിക്കുകയാവും...

  അന്ന് പതിവിനു വിപരീതമായി എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ
  ആരൊക്കെയോ ചേർന്നെന്റെ വസ്ത്രങ്ങൾ ഉരിയുകയും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുകയും മുടി ചീകി ഒതുക്കുകയും വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യുന്നുണ്ടാവും..

  Read More

  അടക്കിപ്പിടിച്ച നിലവിളികളും മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും നീണ്ട നെടുവീർപ്പു കളും എനിക്കുചുറ്റും ഉരുണ്ട് പിടഞ്ഞു വീണ് എന്റെ നിശബ്ദതയെ അലസോരപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ടാവും..

  സമയമായെന്ന് ആരോ ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ ഒരു ഞെട്ടലോടെ ഞാൻ ചുറ്റും നോക്കും .

  അപ്പോൾ പറയാൻ ബാക്കിവെച്ചവാക്കുകളും ഒതുക്കിവെച്ച ഉമ്മകളും എന്റെ ചുണ്ടുകല്ക്കിടയിൽ കിടന്ന് ആറിത്തണുക്കുന്നുണ്ടാവും..

  അപ്പോഴും നീ തിരക്കിൽ നിന്ന് തിരക്കിലേക്ക് ധൃതിയിൽ നടന്നു പറയുന്നുണ്ടാവും ചിലപ്പോൾഅലസമായിനോട്ടമയക്കുമ്പോഴോ മറ്റാരെങ്കിലും പറഞ്ഞറീഞ്ഞോ ആവാം
  നീയറിയുക.

  നീ എന്റെ മുന്നിൽ ഓടിയെത്തുമ്പോഴും പരിഭവങ്ങളുടെഭാണ്ഡക്കെട്ടുകൾ നിനക്ക് മുന്നിൽതുറന്നുവെച്ച്
  നിന്നോടെന്തക്കെയോപുലമ്പികൊണ്ടിരിക്കും

  എന്നത്തെയും പോലെ അന്നും നീ എന്നെ നെഞ്ചോടു ചേർത്ത് ഒന്നമർത്തി
  പിടിക്കണം
  അപ്പോൾ നിന്റെ കൈകൾ വിറയ്ക്കുകയോ തളരുകയോ ചെയ്യരുത്.

  ഹൃദയം ഹൃദയത്തോട് ചേർന്നു നിൽക്കു മ്പോൾ
  അത്രമേൽ സ്നേഹത്തോടെ മൂർദ്ധാവിൽ നിന്റെ നനുത്ത ചുണ്ടുകളമർത്തണം.
  അപ്പോൾ നിന്റെ ചുണ്ടുകൾ വിതുമ്പുകയോ മിഴികൾ നനയുകയോ ചെയ്യരുത്.

  നിന്റെ നിശ്വാസങ്ങളുടെ ചൂട് നെറുകയിൽ നിന്ന് കാലിന്റെ പെരു വിരലുകളിലേയ്ക്ക്
  അരിച്ചിറങ്ങുന്നുണ്ടാവും

  അപ്പോൾ നമ്മിലൂടെ കടന്നുപോയ ഓരോ ദിനങ്ങളും നിമിഷങ്ങളും കാഴ്ചകളും
  നാം പകുത്തെടുത്ത ചുംബനങ്ങളും ഇഷ്ട ങ്ങളുമെല്ലാം എന്നോട് ചേർന്നു നിൽക്കും.

  ഒടുവിൽ നീ യെന്നെ നെഞ്ചിൽ നിന്നടർത്തി മാറ്റുമ്പോൾ ഒരു നേർത്ത പുഞ്ചിരിയോടെ എന്റെ കണ്ണുകളിലൊന്നമർത്തി ചുംബിച്ച് യാത്രയാക്കണം....
  ©akshay_pangottil

 • akshay_pangottil 16w

  നീയില്ലാതെ ഒരു നിമിഷം ഇരിക്കയില്ല
  തമ്മിൽ പിരിഞ്ഞ് ഒരു നേരം താണ്ടുകയില്ല"

  എത്ര രാത്രികളിൽ
  കാതിലിറ്റിച്ചു പോയതാണ്....

  ഈ പകലുമൊടുങ്ങുമ്പോൾ
  നാളിതെത്രയായി നിശ്വാസങ്ങളേറ്റിട്ട് ?

  ഞാനിവിടെ മരിച്ചതറിയാതെ
  പിന്നെയും ആർക്ക് വേണ്ടിയാണ് നീ
  പെയ്തു കൊണ്ടേയിരിക്കുന്നത് ?

  അക്ഷരങ്ങളിൽ ഞാനാണെന്ന്,
  എങ്കിൽ,എന്റെ പേരുള്ള കവിതയായി
  കുഴിമാടത്തിൽ കൊത്തിവെച്ചൂടേ ?
  നിനക്കതൊന്നുറക്കെ ചൊല്ലി നിർത്തിക്കൂടേ ?!

  നിറമുള്ള കള്ളങ്ങളത്രേ
  കവിതകൾ,
  നിറം കെട്ട ഓർമകളും;

  പ്രാണന്റെ തുടിപ്പത്രേ
  കവിതകൾ,
  നോവിന്റെ കരളുരുക്കങ്ങളും

  ഇനിയുമെത്ര കള്ളങ്ങളും നോവുകളും
  വരികളിൽ ചാലിച്ചാലാണ്
  പ്രണയമെന്ന് കവിതയിൽ
  കറുത്ത് നിൽക്കുക ???
  ©akshay_pangottil

 • akshay_pangottil 16w

  നീയില്ലാത്ത ശൂന്യതയുടെ
  വേവുകളും കോച്ചുന്നകുളിരും
  കടന്നുവന്നതു കൊണ്ടാണ്
  വീണ്ടും വീണ്ടും
  നിന്‍റെ പ്രണയത്തിന്‍റെ അഗ്നിത്തുരുത്തുകളില്‍
  മന:പ്പൂര്‍വ്വം ബോധമറ്റു വീഴുന്നത് ...
  ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
  എപ്പോഴും ബാക്കിതന്നുപോവുന്ന
  ക്ഷതങ്ങളില്‍ മരുന്ന്പുരട്ടാതെ കാക്കുന്നത്
  എന്‍റെ തീരാനോവുകളിലെങ്കിലും
  നിന്‍റെ മുഖം കാണാനാണ്...
  ©akshay_pangottil

 • akshay_pangottil 16w

  ഓർമ്മകളുടെയും നാളെകളുടെയും
  നീലാകാശത്തിൽ യാത്ര പോയ
  വെൺമുകിലിന്റെ പാതയോരത്ത്
  വെയിൽ അസ്തമിക്കുന്നു...

  കൈകോർക്കാൻ കാത്തിരിക്കുന്ന
  നിശ്ശബ്ദതയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളുടെ
  ഭ്രമണം കാത്തിർക്കാം...

  ഒരു പനിനീർപ്പൂവിന്റെ നൈർമ്മല്യത്തിനു
  മുത്തമേകി മറയുന്ന കാറ്റിനെ പോലെ
  തൊട്ടു തൊടതെ കണ്ടു കാണാതെ
  ഇനി ദൂരേക്ക് മറയാം...

  അപ്പൂപ്പന്‍താടിയുടെ ചിറകിലേറി
  മഴ പൂക്കുന്ന മേഘക്കാടുകളീല്‍
  വിരുന്നു പോകാം...

  മേഘ പൊയ്കയിലുള്ളൊരു
  കിനാവിന്‍ തോണിയിലേറി
  കഥകള്‍ പറഞ്ഞു രസിക്കാം...

  അറിഞ്ഞ കാവ്യങ്ങളെയും
  അറിയാത്ത കഥകളെയും
  അറിഞ്ഞും അറിയാതെയും
  ഇനി മറവിയിലൊതുക്കാം...
  ©akshay_pangottil