Grid View
List View
Reposts
 • ajuuzzz 5w

  വഴി തെറ്റിയ പുഴകളിവിടെ
  വറുതിക്കായ് കേഴുന്നു

  നില തെറ്റിയ മാനമിവിടെ
  മറവിക്കായ് കരയുന്നു

  കാത്തിരിക്കാം നമുക്കിനി
  നിലാവുപെയ്യും നല്ല നാളേക്കായി  ©ajuuzzz

 • ajuuzzz 9w

  നമ്മളെന്നാണ് മാഷേ ഒന്ന് കാണുന്നത്..

  കാണാതെ വയ്യെന്നായിരിക്കുന്നു എനിക്ക്..

  കടലിനെ സാക്ഷിയാക്കി മതിയാ കൂടിക്കാഴ്ച്ച..

  സന്ധ്യ സമയത്ത് തന്നെ...

  ചുറ്റുമാ അരണ്ട വെളിച്ചം മതി...

  തീരത്തേക്കടിച്ചു കേറുന്ന തണുത്ത കാറ്റ്
  എന്നിലൊരു മരവിപ്പുണ്ടാക്കുന്നുണ്ട്..

  നിന്റെ മാർദവമായ കൈകളവയെ സ്പർശിച്ചെങ്കിലെന്ന് നിനച്ചുപോകുന്നുണ്ട്

  അവിടെ വെച്ച് ബാക്കിയുള്ളയാ കടം എന്റെ ചുണ്ടുകളിൽ തീർക്കണം

  പകരമെന്റെ അധരത്തിലെ ചോപ്പ് നിനക്ക് തരും ഞാൻ...

  മാഷേ ഇനിയും എത്ര നാൾ കാക്കണം...

  ©ajuuzzz

 • ajuuzzz 9w

  മൈലാഞ്ചിചുവപ്പുള്ള വിരലുകളിൽ വ്രണം ബാധിച്ചത് പോലെ....

  ആത്മാവ് വിട്ടൊഴിഞ്ഞ നെഞ്ചരത്തിൽ തന്നോട് തന്നെ വെറുപ്പ് വന്ന പോലെ....

  ചിന്തകൾക്ക് ആകാലവാർദ്ധക്യം പിടിപെട്ട പോലെ....

  ഇരട്ട പ്രസവിച്ചവളിപ്പോൾ പ്രസവിക്കുന്നതെല്ലാം ചാപിള്ളകൾ പോലെ...

  എഴുതിയ അക്ഷരങ്ങൾ മരണമൊഴി മുഴക്കും പോലെ......

  ഇത്രയൊക്കെയായിട്ടും ഇനി എന്താണ് മാഷേ ഞാൻ എഴുതേണ്ടത്....


  ©ajuuzzz

 • ajuuzzz 9w

  ജീവനൊഴിഞ്ഞ നെഞ്ചരത്തിൽ ആടിതിമിർക്കുന്ന വെറുപ്പിൽ പിഴച്ചുണ്ടായ ജീവിയാണിപ്പോ ഞാൻ...
  കാട് മുളക്കാൻ പാകപ്പെട്ട മണ്ണിൽ ഒരു പുല്ല് പോലും മുളക്കാൻ അനുവദിക്കില്ലിനി....
  ജീവിക്കണം മുന്നോട്ട് തന്നെ.... വഴിയിൽ പതറാതെ കാലിടറാതെ പിന്നോട്ടില്ലെന്നുറപ്പിച്ച് മുന്നോട്ട് തന്നെ......
  ©ajuuzzz

 • ajuuzzz 9w

  ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളാകുന്നത്?..


  നിങ്ങളുടെ ജീവിതത്തെ തടയിടുമ്പോൾ... അല്ല.... നിങ്ങളെ ഒന്ന് ചിന്തിക്കാൻ പോലും സമ്മതിക്കാത്തപ്പോൾ... അല്ലേ...
  ഈ ഭൂമിൽ എന്താണ് നിങ്ങളുടേതായുള്ളത്... എണ്ണിപ്പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരെണ്ണമെങ്കിലും നിങ്ങളുടേതായുണ്ടെങ്കിൽ നിങ്ങളാണത്രെ ഭാഗ്യവാന്മാർ... ആരും ആരുടേതുമല്ല.. ഇനി എത്ര വാശി പിടിച്ചാലും ആരും ആരുടെയും സ്വന്തമാകില്ല എന്നതാണ് സത്യം... നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ചിന്തകളും നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണത്രേ നല്ലത്.... നിഷ്കളങ്കമായ നിങ്ങൾ വിശ്വസിച്ച് ഒന്ന് ഒരു വ്യക്തിയോട് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ ആകില്ല എതിർ ഉള്ള ആൾ ചിന്തിക്കുന്നത്.. ചിന്തകൾ ഓരോ മനുഷ്യരിലും വെവ്വേറെയാണ്... നിന്നിൽ സന്തോഷം ഉണ്ടാക്കിയ അതേ കാര്യങ്ങൾ തന്നെ മറ്റൊരാളിൽ സങ്കടം ഉണ്ടാക്കില്ല എന്ന് ആര് കണ്ടു... നിങ്ങൾ നിങ്ങളായിരിക്കുക.... ആരെയും ആശ്രയിക്കാതെ ബന്ധങ്ങളിൽ കുടുങ്ങാതെ നിങ്ങൾ നിങ്ങളെ തന്നെ പ്രണയിക്കുക.... നിങ്ങളുടെ ചിന്തകളെ കൂട്ടുപിടിക്കുക.... താലോലിക്കുക.... ചിരിക്കുക.... ഒന്ന് കരഞ്ഞോ... അതും കുഴപ്പമില്ലന്നെ...
  ©ajuuzzz

 • ajuuzzz 9w

  നമുക്കൊരു മഴ നനയണം....
  നീ പറഞ്ഞത് പോലെ ആ ഓപ്പൺ ബാൽകാണിയിൽ നിന്ന് തന്നെ നനയാം...
  പതിയെ നീ എന്റെ നനഞ്ഞ മുടിയിഴകളെ വകഞ്ഞ് മാറ്റണം...
  കണ്ണ് കൊണ്ട് സംസാരിക്കണം....
  ആ സംസാരം എന്റെ ചുണ്ടുകൾക്കിടയിൽ ആത്മഹത്യ ചെയ്യട്ടെ...
  മൗനം ഇനി സംസാരിക്കട്ടെ.....
  അതിനെ നീ തടയിടരുത്....
  നമുക്കൊരുമിച്ചാ മൗനം പങ്കുവെക്കാം
  ©ajuuzzz

 • ajuuzzz 10w

  :നീ എന്തിനാ ഇങ്ങനെ തനിച്ചിരിക്കുന്നേ?

  : വെറുതേ.....

  : എന്തിനാ നുണ പറയുന്നേ?

  :അതും വെറുതേ....

  : തനിച്ചിരിക്കണ്ട നീ.. അപ്പോഴാ നീ കാടുകയറി ചിന്തിക്കുന്നേ...

  :ചിന്തിക്കുന്നതിനെന്താ.... ജീവിതത്തിൽ നടക്കാത്ത പലതിനെയും നിനച്ചിരിക്കുന്നതെന്ത് സുഖമാണെന്നോ...

  :നിനക്ക് ഭ്രാന്താണ്....

  :അതേലോ... കൈമോശം വരില്ലെന്ന് ഉറപ്പിച്ച ഒന്നിനെ നഷ്ട്ടമായാൽ ആർക്കും ഭ്രാന്ത്‌ പിടിക്കും..

  :ഉം

  :എന്തേ നിശബ്ദമായത്...?

  :ഞാൻ എന്താണ് പറയേണ്ടത്...?

  :നീ എന്ത് പറഞ്ഞാലും എന്റെ മരുഭൂമിയിൽ മഴ പോയിട്ട് കാർമേഘം പോലും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം.....
  ©ajuuzzz

 • ajuuzzz 15w

  :നീ ചിരിച്ചിട്ടുണ്ടോ?
  :ഒരു പാട് വട്ടം
  :നീ കരഞ്ഞിട്ടുണ്ടോ?
  :ചിരിച്ചതിനേക്കാൾ കൂടുതൽ
  :സ്നേഹിച്ചിട്ടുണ്ടോ?
  :പ്രീയപ്പെട്ടവരാണെന്ന് തോന്നിയപ്പോൾ
  :വെറുത്തിട്ടുണ്ടോ?
  :വളരെ ചുരുക്കം ചിലരെ
  :ഉപേക്ഷിച്ചിട്ടുണ്ടോ ?
  :വിരളം
  :വലിച്ചെറിയപ്പെട്ടിട്ടുണ്ടോ?
  :ആവശ്യം കഴിഞ്ഞപ്പോൾ കപടമായ ചില സൗഹൃദങ്ങൾ
  :ഇനി പറ നീ ജീവിച്ചിട്ടുണ്ടോ?
  :ഉണ്ടല്ലേ?!!!!!!!!!!!!
  ©ajuuzzz

 • ajuuzzz 15w

  എന്റെ ഹൃദയത്തിൽ നിന്നും കവിതകളുടെ ഒച്ച അകന്നു പോയി കൊണ്ടിരിക്കുന്നു... കാലം കാത്തു വെച്ചതൊക്കെയും കരളുറപ്പോടെ ഏറ്റുവാങ്ങുമ്പോഴും നഷ്ട്ടങ്ങളുടെ വിശ്രാന്തഭൂമികയിൽ നിലാവെളിച്ചം പടർത്തുന്ന ചില നിമിഷങ്ങളുണ്ട്.ഞാൻ ഞാനല്ലാതെയാകുന്ന നിമിഷങ്ങൾ....
  ©ajuuzzz

 • ajuuzzz 22w

  മദ്രസ കഴിഞ്ഞ് വരും വഴിയായിരുന്നു ഞാൻ ഓനെ കണ്ടത്...അപ്രതീക്ഷിതമായ കണ്ടുമുട്ടൽ..തമ്മിൽ ഒന്നും സംസാരിച്ചില്ല.. എന്റെ നെഞ്ചോട് ചേർന്നിരുന്ന ഖുർആനും അവൻറെ കയ്യിലെ ഉത്സവ നോട്ടീസും എന്തൊക്കെയോ മൊഴിയുന്നുണ്ടായിരുന്നു..... അന്ന് അവ പറഞ്ഞതൊക്കെ അപ്രിയമായ സത്യങ്ങൾ ആണെന്ന കാര്യം പിന്നീട് കാലം തെളിയിച്ചു
  ©ajuuzzz