ajishachandran

Student of History, Life, Faith and also Fate.!

Grid View
List View
Reposts
  • ajishachandran 99w

    @writersnetwork
    @mirakee
    #success
    #virtues

    #mithoughts

    നിങ്ങളുടെ ജീവിത രീതികൾ തന്നെയാണ് നിങ്ങളുടെ ജീവിതം.....❤

    Read More

    Your "LIFESTYLE" is your "LIFE"....
    So Mould a Lifestyle as you like...Always Hold on Virtues...
    Success is the reward for your Virtues...



    ©ajishachandran

  • ajishachandran 101w

    # തെറ്റിദ്ധാരണ ഹെ..!
    ����������

    Read More

    അഴിച്ചെടുക്കുന്തോറും കുരുക്കു മുറുകുന്ന കെട്ടുപിണഞ്ഞ
    ഇയർ ഫോൺ പോലെയാണ്
    ചില തെറ്റിദ്ധാരണകൾ..
    അവ തിരുത്താൻ
    ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്..!
    പൊട്ടിയാൽ വലിച്ചെറിയാൻ
    മാത്രമേ ഉതകുകയുള്ളൂ...!

    ©ajishachandran

  • ajishachandran 101w

    വേദനിക്കുന്ന ചിന്തകൾക്ക് മോചനം...
    നിങ്ങളോടു തന്നെയുള്ള പ്രണയം-
    ആത്മപ്രണയഠ

    നോക്കൂ നാമെത്ര പേരെയാണ് വളരെ ലാഘവത്തോടെ വേദനിപ്പിക്കുന്നത്..! വാക്കുകളിലൂടെ, പ്രവർത്തികളിലൂടെ.... എന്നാൽ നമ്മൾക്കൊരു വേദന വന്നാൽ;we are not ready to face that pain or sufferings..Y becoz നമ്മളത്രയും നമ്മളെ സ്നേഹിക്കുന്നൂ.
    ആത്മ പ്രണയം..
    ❤��
    #mimalayalam
    #mithoughts

    Read More

    ആത്മപ്രണയത്തിന്റെ
    അവസാനത്തെ
    ആവിഷ്ക്കാരമാണ് ആത്മഹത്യ...

    ©ajishachandran

  • ajishachandran 102w

    #mimalayalam
    #mithoughts

    Poet May Die;
    but their poems not...❤❤❤

    Read More

    സ്വപ്നങ്ങൾ
    കൊല്ലപ്പെട്ടേക്കാമെന്നു
    കരുതി,
    എഴുതി വയ്ക്കാറുണ്ട് ....
    കവി മരണപ്പെട്ടാലും
    കവിത ജീവിക്കുമല്ലോ...

    ©ajishachandran

  • ajishachandran 103w

    സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യണമല്ലോ??!����❤

    Read More

    പൊട്ടി മുളയ്ക്കാനോ, തളിരിട്ട്,
    കായായി, പൂവായി
    വസന്തത്തിൽ സുഗന്ധം
    പരത്താനോ,
    വേനലിൽ വിപ്ലവ
    ചിഹ്നമാകാനോ,
    ആരുമെന്നെ മണ്ണിലോ ,
    മനസ്സിലോ നട്ടു നനച്ചിരുന്നില്ല
    എന്നതാണ് സത്യം..!



    ©ajishachandran

  • ajishachandran 104w

    # അല്ലേലും ഈ ഭ്രാന്തിനെ നിർവ്വചിക്കാൻ ആരാൽ സാധിക്കും??!��❤❤❤
    #mithoughts
    #mimalayalam

    Read More

    .

  • ajishachandran 104w

    ഉവ്വല്ലേ...
    #mimalayalam#mithoughts
    ��❤❤❤

    Read More

    ചിന്ത..!

    ഒരായുധവും ഇല്ല...
    നേർക്കുനേർ നിന്ന് ഭയപ്പെടുത്തുന്ന പ്രശ്നമില്ല...
    പ്രത്യക്ഷ്യത്തിൽ ചോര പൊടിയുകയുമില്ല..
    പക്ഷെ നിങ്ങളൊടുക്കം മരിച്ചു വീഴും..
    അത്രമേൽ മാരകമാണവ...


    ©ajishachandran

  • ajishachandran 105w

    #Mimalayalam #mithoights

    Aayirikkum...��❤

    Read More

    കരഞ്ഞ് കരഞ്ഞ് കരയാതായവരും ;
    പേടിച്ച് പേടിച്ച് പേടിയില്ലാതായവരും ;
    ചിരിച്ച് ചിരിച്ച് ചതിച്ചവരുമാണ്
    നമ്മൾക്ക് ചുറ്റും ഏറെയും...

    ©ajishachandran

  • ajishachandran 106w

    സത്യം മാത്രമേ പറയാറുള്ളു ...����

    എത്രമേൽ ശ്രദ്ധയോടെയാണ് കവി അവയിൽ ചായം പുരട്ടുന്നത്...
    ചിലതെല്ലാം ചാപിള്ളകളാണ്..
    ജനിക്കും മുന്നേ മരിച്ചവ..

    Read More

    ഓരോ കവിതകളും
    ഓരോ നുണകളാണ്..
    അന്തസ്സുള്ള നുണകൾ..



    ©ajishachandran

  • ajishachandran 106w

    അമ്മ..

    വിശന്നു വരുന്നവന് സ്വന്തം പാത്രത്തിൽ നിന്ന് ഒരു പിടി അന്നo നീട്ടിയാൽ നീയും ഞാനും അമ്മയാണ്...!

    നനഞ്ഞുവന്നവന്റെ ഈറൻ തുടച്ചുണക്കാൻ സാരിത്തുമ്പു നീട്ടിയാൽ നീയും ഞാനും അമ്മയാണ്..!

    ദാഹിച്ചു വരുന്നവനു ഒരു തുള്ളി വെള്ളം കൊടുക്കാൻ മനസ്സുണ്ടെങ്കിൽ നീയും ഞാനും അമ്മയാണ്..!

    ക്ഷീണിച്ചവശനായ ഒരുവന്റെ പുറം തലോടാൻ; ആശ്വസിപ്പിക്കാൻ സന്നദ്ധമാണെങ്കിൽ നീയും ഞാനും അമ്മയാണ്..!

    കാത്തിരുന്നു മുഷിഞ്ഞാലും വരുമ്പോൾ നെറ്റി ചുളിക്കാതിരിക്കാൻ കഴിയുമോ? എങ്കിൽ നീയും ഞാനും അമ്മയാണ്..!

    കാരണം അമ്മ ഇങ്ങനെയാണ്..!
    ഇനിയുമേറെയാണ്..!

    ©ajishachandran