ajishachandran

Student of History, Life, Faith and also Fate.!

Grid View
List View
Reposts
  • ajishachandran 73w

    Read More

    ആഴക്കടൽ പോലെ ശാന്തമായിരുന്ന മനസ്സിൽ എത്ര പെട്ടന്നാണ് ഓളപ്പെരുക്കമുണ്ടായത് ...
    ഒരൽപം ശേഷിച്ചിരുന്ന സന്തോഷത്തെക്കൂടി അലയെടുത്തല്ലോ ...!!
    തടുത്തു നിർത്താനുള്ള കഴിവൊക്കെ പണ്ടൊരൊഴുക്കിൽ ഇല്ലാതായതാണന്നേ...


    ©ajishachandran

  • ajishachandran 73w

    # ഇനിയൊരിക്കലും

    ����❤��

    Read More

    ഇനിയൊരിക്കലും.!

    "ഇനിയൊരിക്കൽ" എന്ന വാക്കിനിപ്പോൾ
    എന്തൊരു വേദനയാണ്...
    ഇനിയൊരിക്കലും നിങ്ങളുടെ കാറിന്റെ ഇരമ്പൽ കാത്ത് ഉറക്കമിളക്കേണ്ടതില്ല...

    ഇനിയൊരിക്കലും നിങ്ങളെന്റെ പാചകത്തെ കളിയാക്കുകയില്ല...

    ഇനിയൊരിക്കലും നിങ്ങളെന്നെ ചുംബിക്കുകയില്ല..

    ഇനിയൊരിക്കലും നിങ്ങൾക്കായി ഞാൻ ചായ തയ്യാറാക്കേണ്ടതില്ല..

    ഇനിയൊരിക്കലും നിങ്ങളുടെ ടൈ ശരിയാക്കി തരാൻ ഞാൻ വരേണ്ടതില്ല..

    ഇനിയൊരിക്കലും ഒരമ്മയാവുക എന്ന സ്വപ്നവും നടക്കാനിടയില്ല...

    ഇനിയൊരിക്കലും നിങ്ങളെന്റെ കൈകൾ കോർത്ത് മണൽ പരപ്പിലൂടെ നടക്കുകയില്ല...

    ഇനിയൊരിക്കലും തമ്മിൽ കാണാൻ പോലും സമയം കണ്ടെത്തേണ്ടതില്ല...!

    ഇനിയൊരിക്കലും നിങ്ങളെനിക്കാരുമല്ല.

    ©ajishachandran

  • ajishachandran 73w

    The Supreme Art is Your Inner designing..
    Mind It..
    Master It..


    ©ajishachandran

  • ajishachandran 76w

    Ippo onninodum oru viswasavum illathaii��❤ മണ്ണിനറിയുമോ വേരിന്റെ വേദന....!

    Read More

    വേരിലായിരുന്നു വിശ്വാസം..
    പിന്നെ മണ്ണിലായി ;
    ആഴ്ന്നിറങ്ങാൻ അനുവദിക്കാതായപ്പോൾ മനസ്സിലായി മണ്ണും ചതിക്കുമെന്ന്....!


    ©ajishachandran

  • ajishachandran 76w

    പ്രഥമദൃഷ്ട്യാ അവ 'വിഷമ'ങ്ങളാണെങ്കിൽ പോലും, രണ്ടും രണ്ടാണെന്ന് ഒന്ന് ഓർത്തു നോക്കിയാൽ മനസിലാക്കും
    ..����❤

    Read More

    എല്ലാമുള്ളവരുടെ വിഷമവും;
    ഒന്നുമില്ലാത്തവന്റെ വിഷമങ്ങളും, രണ്ടും രണ്ടാണ്....


    ©ajishachandran

  • ajishachandran 77w

    താങ്ങുണ്ടെങ്കിലെ തളർച്ചയുള്ളൂ എന്നൊക്കെ പറയാം ..ഒറ്റപ്പെട്ടവർക്കും, ഒറ്റയ്ക്കിരിക്കാൻ തിരഞ്ഞെടുത്ത വർക്കുമറിയാം തുടരെ ഉപദ്രവിക്കപ്പെടുന്നതിന്റെ അസ്വാസ്ഥ്യം..ഉവ്വോ?? അറിയില്ല...���� ഉവ്വെന്ന് തോന്നുന്നു..

    Read More

    താങ്ങാനാരുമില്ലാത്തവരെ തുടരെ തുടരെ തളർത്തുന്നതിനേക്കാൾ
    വലിയ പാപമുണ്ടോ ?!?..


    ©ajishachandran

  • ajishachandran 79w

    രചിക്കപ്പെട്ട ഗാനങ്ങളേക്കാൾ ഇനിയുമേറെ മധുരമുള്ളവ പിറക്കാനിരിക്കുന്നതേയുള്ളൂ...

    വന്ന ദുരന്തങ്ങളേക്കാൾ വരാനിരിക്കുന്നേയുണ്ടാകുള്ളൂ ജീവിതത്തിൽ..


    ആവോ....������✨♥

    Read More

    എഴുതപ്പെട്ട പ്രണയ കാവ്യങ്ങളെക്കാൾ
    എഴുതാതെ പോയവ ഒരുവേള മനോഹരമായിരുന്നിരിക്കാം ...

    ©ajishachandran

  • ajishachandran 80w

    ഒരു കഥ... കഥയില്ലാത്ത കഥ....��❤
    #miwritings#mithoughts

    Read More

    പോകാം..?

    പല തുരുത്തുകൾ താണ്ടി നാം ഒന്നായാലും; അറ്റമില്ലാത്ത നീണ്ടകരയാണ് നമ്മളെ കാത്തിരിക്കുന്നത്.
    അതിന്റെ നീളമാരാൽ അളക്കാനാകും..?
    തലക്കുമീതെ രക്തം പെയ്യുന്ന ആകാശം.
    കാറ്റ് ചിലപ്പോൾ പൊടിമൺ വഹിച്ചു കൊണ്ടു വന്നേക്കാം..!
    ആർത്തവദിനങ്ങളിൽ നീയെന്നെ ചുമക്കേണ്ടിവരും; കാലു കുഴഞ്ഞേക്കാം...
    ദാഹം തീരാതെ പോയേക്കാം;
    വിശപ്പടങ്ങാതെയും വരാം.!
    അപ്പോളെപ്രകാരം?? യാത്ര തുടങ്ങുകയോ, അതോ അവസാനിപ്പിക്കുകയോ..?
    ©ajishachandran

  • ajishachandran 80w

    നിമിഷ നേരം മതിന്നേ....!!��❤

    Read More

    നേരമൊന്നിരുട്ടി വെളുക്കുമ്പോഴേക്കും ;
    എത്ര പെട്ടന്നാണ് പലരും അപരിചിതരാകുന്നത്...!

    ©ajishachandran

  • ajishachandran 81w

    നീതി ഒരു വല്ലാത്ത Concept തന്നാണേ...!������

    Read More

    ആ മുഖഭാവം എങ്ങനെ മറക്കാനാകും,
    ആരാൽ സഹിക്കാനാകും.
    നീതി നിഷേധത്തിന്റെ ഭാരിച്ച നുകമേറ്റി തളർന്നവളുടെ ഭാവം...
    കാലമെത്ര കഴിഞ്ഞു..
    പലരിലും ,ഞാനവളെ കണ്ടിട്ടുണ്ട്..
    നീതി നിഷേധത്തിന്റെ , ചെറുതുംവലുതുമായ ഉദാഹരണങ്ങൾ..
    ഇപ്പോഴാകട്ടെ കണ്ണാടിയിലും കാണാറുണ്ട്...

    ©ajishachandran