വർണാഭമായ പകലോർമ്മകൾ...
*************************************
ഈരിഴതോർത്തിൽ കുണുക്കിട്ടുകെട്ടിയ മുടിയിണകളിൽനിന്നും
ഇറ്റുവീണ തുള്ളിവെള്ളം
ച്ചാടിയോടി വീണുടഞ്ഞത്
പായൽപ്പച്ച പടവുകളിൽ..
മഞ്ഞപാവാടയുടുത്ത്
മണൽത്തരികളിൽ
ചുവടുവെച്ചപ്പോൾ പറ്റിപ്പിടിച്ച മണൽതരികൾ തുടച്ചുരച്ചത്
വെളുത്ത പാറമേൽ..
ചുറ്റിതൊഴുത ശ്രീകോവിലിൽ
തെളിഞ്ഞുനിന്ന ചുവന്ന ദീപങ്ങളിൽ
ഒളിഞ്ഞിരുന്ന എണ്ണകൊഴുപ്പിൻ
കരിവളയുടെ കറുപ്പ്..
കൂപ്പിയകൈവള്ളയിൽ
പകർന്നുതന്ന പുണ്യാഹത്തിൻ
പാൽവെള്ളയുടെ മധുരം..
കുറിതൊട്ട ചന്ദനം ഇളംമഞ്ഞ..
ചൂടിയ തുളസികതിരിനോ കടുംപച്ച..
©aiswaryakrishna
aiswaryakrishna
-
aiswaryakrishna 90w
-
aiswaryakrishna 92w
എനിക്കൊരു കടൽത്തിരയായ് മാറണം..
സായംസന്ധ്യയിൽ അസ്തമനഗിരിയെ തഴുകി അർക്കനെ ചുംബിച്ചു ചുംബിച്ചു-
ആകാശത്തെ കടും ചുവപ്പിലാഴ്ത്തണം..
എന്റെ ഉപ്പുരസമുള്ള വിയർപ്പുതുള്ളികളാൽ മണൽത്തരികളെ പുണരണം..
അലകളായ് ഒഴുകണം..
പ്രണയത്തിൻ ലാസ്യത്താൽ
പ്രകൃതിയെ മയക്കണം..
കൊടുംകിതപ്പുകളാൽ
വേലികൾ കയറിയിറങ്ങണം..
കറുത്ത രാത്രിയിൽ വെളുത്ത നിലാവിനെ കടൽകാറ്റായ് തഴുകണം..
ചൂടിൽ നീരാവിയായ് ചിറകടിച്ചുയരണം.. മഞ്ഞിൽ നീർതുള്ളിയായ് മണ്ണിൽ പതിക്കണം..
അങ്ങനെ വീണ്ടുമാ നിന്നിലെ നിന്നിൽ ലയിക്കണം...!!!
#love #thoughts #poetryകടൽകിതപ്പുകൾ..
©aiswaryakrishna -
കാഞ്ഞു വരുന്നതീകനലിൽ
തിളഞ്ഞു പൊങ്ങിയ
കടുപ്പമുള്ള കുമിളകൾക്ക്..
ആഴ്ന്നുപോയാ ഓർമ്മകളുടെ
മാധുര്യം പാകമായിരുന്നൂ...!!!
©aiswaryakrishna -
aiswaryakrishna 97w
പൊന്നിൻ ചിങ്ങമാസത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞണി പൂക്കളിൽ ചിന്നി പെയ്തുവീഴുന്ന മഴത്തുള്ളികിലുക്കവും..
അത്തം മുതൽ പത്തുനാൾ മുറ്റത്തു വട്ടത്തിൽ വരയ്ക്കുന്ന പൂക്കളങ്ങളും..
കാശിത്തുമ്പ മുതൽ കമ്മ്യൂണിസ്റ്റ് പച്ചവരെ പങ്കിട്ടു പൂകൂടാ നിറയ്ക്കുന്ന പകലിമയും..
തൊടിയിലാ തേന്മാവിൻ കൊമ്പിൽ കെട്ടിയാടിയ ഊഞ്ഞാലാട്ടങ്ങളും..
ഉത്രാടനാളിൽ കോടിയുടേത് ചുവടുവെച്ച കൈകൊട്ടിക്കളികളും..
തിരുവോണനാളിൽ നിറപുത്തിരിയാൽ വരവേറ്റ മാവേലിമന്നനും..
കൂട്ടത്തിൽ ഇരുന്നു നുകർന്നെടുത്ത പാലടപ്രഥമന്റെ മധുരവും..
പപ്പടം മുതൽ പൂവൻപഴം വരെ നിറയുന്ന പതിനെട്ടുവിധം വിഭവ സദ്യയും..
ശേഷം ചുവപ്പിച്ചു തുപ്പിയ വെറ്റിലതളിക്കയും..
പൂമുഖതിണ്ണയിൽ വട്ടത്തിലിരുന്നുകണ്ട കളർപടങ്ങളും..
തറവാട്ടുമുറ്റവും..
അങ്ങനെ പലതായ്ഓർമ്മകൾ ഓണനാളിൽ മനതാരിൽ തഴുകുമ്പോൾ..
മാറിമറയുന്ന കാലത്തിൽ മാറ്റങ്ങൾക്കുമതീതമായി..
പെയ്തൊഴിഞ്ഞ പേമാരിയ്ക്കും പ്രളയത്തിനുശേഷമിന്നിതാ..
അതിജീവനത്തിന്റെ പോരാട്ടപട്ടികയിൽ..
മഹാമാരിയും പേറികൊണ്ട്..
വീണ്ടുമൊരു ഓണക്കാലം..
#ഓണംഓർമയിലൊരോണം
മഹാബലി അന്നൊക്കെ..
കാണം വിറ്റും ഓണം ഉണ്ണണംന്ന്..
എന്നാലിന്ന്..
കൊറോണ കണക്കിലെടുത്ത്
ക്വാറന്റൈൻ ഇരിക്കണംന്ന്..
©aiswaryakrishna -
Fail..
Fail Better..
Fail Best..
Then, Achieve!!!
-
aiswaryakrishna 103w
മഷിക്കുപ്പി പിണങ്ങിയപ്പോൾ
പേനയവന്റെ അമർഷം തീർത്തത്
പുസ്തകതാളിനോടായിരുന്നു..
കുത്തികിറിക്കിയും,
നീട്ടിവരച്ചും,
അവനവളുടെ മേനിയാകെ
കീറിമുറിച്ചു...!!!
©aiswaryakrishna -
The Warrior!!!
Amidst the protests and sacrifices,
I will achieve my victory.
Otherwise,
I will be justified by my death.
Though, not ready to giveup!!!
©aiswaryakrishna -
aiswaryakrishna 105w
98% Girls only want:
Someone who's happy to be with her..
Someone who scared of losing her..
Someone who's proud to show her off..
Someone who loves her with all of their hearts..
Someone who's excited to share the
REST OF THEIR LIFE WITH HER... !!! -
മുഖം മനസ്സിന്റെ കണ്ണാടിയാണത്രെ.. ☹️
എന്നാൽ ആ മുഖമിന്ന് കണ്ണാടിയിലൂടെ
നോക്കിയപ്പോൾ കണ്ടത്..
ഇരുട്ടടഞ്ഞ മുറിയിൽ തൂങ്ങിനിൽക്കുന്ന
മാറാലകൾപോലെ ചുളുവിറങ്ങിയ
കവിൾത്തടങ്ങളും,
വാർദ്ധ്യക്കത്തിന്റെ വെള്ളവിരിഞ്ഞ
മുടിയിഴകളും,
പൊഴിഞ്ഞ കൺപീലികളാൽ ശോഷിച്ച
മിഴിയിണകളും,
ഉമിനീർവറ്റിവരണ്ട അധരങ്ങളും മാത്രമാണ്..
എന്നാൽ മനസ്സൊന്നു തുറന്നപോഴാക്കട്ടെ..
നിത്യയൗവനത്തിന്റെ
മധുവൂറം പൊൻവസന്തം
വിരിച്ചുകൊണ്ട് അവനോടുള്ള
പ്രണയത്തിന്റെ മധുരപതിനേഴും...!!!
അപ്പോൾ പിന്നെ ഈ പഴമൊഴിയും വെറുതെയല്ലെ...
©aiswaryakrishna -
aiswaryakrishna 106w
@aravinthbalakrishna
2020 ൽ 20th B'day
ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട അനി/അനിയപ്പൻ/അനിയൻകുട്ടിക്ക്
ചേച്ചിയുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ...
ഓരോ ചുറ്റുവട്ടത്തിൽ താമസിച്ചിട്ടുപോലും ഈ അനിയനെ പരിചയപ്പെട്ടത് ഇവിടെ Mirakke യിൽവെച്ചാണ്..
വളരെ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ അനിയൻ എന്റെ അനിയപ്പനായി..
കുറെ അനിയൻ മാരും ചേട്ടന്മാരും ചേച്ചിമാരും chunks ഉം Mirakkee ഇണ്ടെങ്കിലും, ആത്മബന്ധം കൊണ്ട് എനിക്ക് ജനിക്കാതെ പോയ അനിയൻമാരിൽ ഒരാളാണ് അനി..
ഞങ്ങൾ Daily എന്തേലും പറയാതെ ഇരിക്കില്ല..
അടുക്കളയിൽ ഉണ്ടാക്കിയ പാലക്കാട് Special താളിച്ചചോറു മുതൽ 2030- Palakkad Metro നെ കുറിച്ചുവരെ ഞങ്ങൾ discuss ചെയ്യാറുണ്ട്..
പലപ്പോഴും ഇവനെ അങ്ങോട്ട് ദത്തെടുത്താലോ വിചാരിച്ചിട്ടുണ്ട്..(കുറെയെണ്ണം വീട്ടിലുണ്ട് so അവരുടെ കൂടെ കൂട്ടാൻ),
പക്ഷെ ഇവന്റെ ചേട്ടൻ തോമ്മാച്ചൻ @arjun_balakrishnan ഈ പരിസരത്തൊക്കെ ഉള്ളതോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല..
പിന്നെ ഒരു Techiee ആയാ അനിയൻ, Mirakkee ൽ അറിയപ്പെടുന്ന നല്ലൊരു എഴുത്തുകാരനാണ് അതോടപ്പം future ൽ എല്ലാവരും അറിയപ്പെടാൻ പോകുന്ന വലിയൊരു Script Writer/Director കൂടിയായാണ്.. ✌️
Yes, അതിന്റെമുന്നോടിയായി അനിയന്റെ ആദ്യത്തെ Short Film D.A.R.K ഇന്ന് relaese ആവും..
(youtube link ഇവിടെ വഴിയെ availabe ആകുന്നതാണ്.. )
ഇതുപോലെ ഇനിയും ഒരുപാട് dreams n wishes ഉള്ള അനിയൻകുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും ജാഗധീശ്വരൻ സാധിച്ചുകൊടുക്കട്ടെ,
എന്ന പ്രാർത്ഥനയോടെ
വീണ്ടും Happy Birthday anii..
സന്തോഷ ജന്മദിനം കുട്ടിക്ക്
©aiswaryakrishnaHBD Aniyappaa...
-
unni_ 62w
പഴയ പോസ്റ്റ് ആണ്..
ആദ്യത്തെ അക്കൗണ്ട് കാലങ്ങളായി തുറക്കാൻ കഴിഞ്ഞിരുന്നില്ല..ഇപ്പൊ തുറന്നപ്പോൾ ചിലതൊക്കെ ഇവിടെ ചേർക്കണമെന്ന് തോന്നി..നെഞ്ചിലവൾ നഖം കൊണ്ട്
കോറിയിട്ട രൂപങ്ങൾക്കിന്നിപ്പൊ...
അവളില്ലായ്മ തളംകെട്ടിയ
ഒരായിരം കഥകളുണ്ടത്രെ..
©unni_ -
aravinthbalakrishna 65w
#mobile #Malayalam
എന്നത്തേയും പോലെ കുറച്ചുനാളുകളായി കൂടെ കളിക്കുന്ന ജീവിനില്ലാത്ത വസ്തുവിനോട് ഒരുപാടിഷ്ടം. പലരാത്രികളും അതിനെ നോക്കി ഇങ്ങനെ ചിരിക്കുക തന്നെ വീണ്ടും വീണ്ടും. ആദ്യമെല്ലാം ഒരു ആവശ്യത്തിന്റെ പുറമെ വേറെ ഒന്നും അല്ലായിരുന്നു പക്ഷെ ഇപ്പൊ അതില്ലാതെ പറ്റുന്നില്ല.
അമ്മേ വിശക്കുന്നു എന്ന് പറഞ്ഞു നേരത്തെ തന്നെ കഴിച്ചുകൊണ്ട് കണ്ണുകൾ ഉറക്കം ചിമ്മിയകാലമെല്ലാം അവൾക് ഒരു ഓർമമാത്രമായിരുന്നു. പതിയെ പതിയെ രാത്രിയുടെ ഏതോ ഒരു യാമത്തിൽ ആയിരുന്നു കണ്ണുകൾ അടഞ്ഞിരുന്നു അപ്പോഴും കൈകളിലെ വിരലുകൾക്കിടയിൽ എവിടെയോ ആ വസ്തു ഒളിച്ചിരിപ്പുണ്ടായിരുന്നു.
ഉറക്കം പതിയെ ഇല്ലാണ്ടായി... പതിയെ അവളെ അത് കാർന്നു തിന്നു. പക്ഷെ ചെറുനീളമുള്ള ഗുളികളുടെ ശക്തിയിൽ അവൾക്കൊരു നല്ലൊരു ഉറക്കം കിട്ടും ആ ഉറക്കത്തിനു വേണ്ടി മാത്രം അവളുടെ ജീവിത യാത്രയിൽ ആ ഗുളികകളും തുടർന്നു ...അങ്ങനെ ഒരു നാൾ അവൾ ഉറങ്ങി.. നല്ലപോലെ ഒരു വിഷമവും ഇല്ലാതെ ആരും വിളിച്ചാൽ പോലും എണീക്കുവാൻ പറ്റില്ലാത്ത ഒരു ആഴത്തിലേക് അവൾ ഉറങ്ങി..
ആരോ അവൾക് വേണ്ടി വിളക്ക് കത്തിച്ചു, ആരൊക്കെയോ അവളുടെ ഉറക്കത്തെ ചൊല്ലി കരഞ്ഞു അന്ത്യം എന്ന് പോലെ അവളുടെ ദേഹം തീയിൽ എരിയുമ്പോഴും
അവൾ ആ ഉറക്കത്തിന്റെ ആഴത്തിൽ നിന്ന് സ്വന്തം അച്ഛനെയോ, അമ്മെയോ തിരിഞ്ഞു പോലും നോക്കാതെ.. തീയുടെ ഉൾകാമ്പുകളിലേക് ഇറങ്ങി ചെന്നിരുന്നു.
-Aravinthbalakrishnaഉറക്കം!
[Read caption]
©aravinthbalakrishna -
aravinthbalakrishna 64w
തീർത്തും വിത്യസ്തമായ ഒരു സംഭവത്തിലായിരുന്നു ഞാൻ അവളെ കണ്ടത്. പക്ഷെ എവിടെയൊക്കെയോ മുഖത്തിലെ പാടുകൾ കണ്ടപ്പോൾ അവളോട് എന്ത് പറ്റി ചോദിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ.. ഒന്നും നോക്കാതെ തലയും താഴ്ത്തി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം.
പിന്നെ പലവട്ടം കണ്ടു.. ക്ലാസ്സ് മുറിയിൽ മാത്രം എങ്ങോട്ടും പോവത്തില്ല, ആകെ ക്ലാസ് മാത്രം എന്തോ ഉഹാപോഹങ്ങളുടെ മേൽ ചങ്ങായിയോട് ചോദിച്ചു
നിനക്ക് അവളെ അറിയോ എന്ന്? പെട്ടന്നു ആയിരുന്നു മറുപടി. അവളെ..പതിനാലാം വയസിൽ തന്നെ ആരോ കെട്ടി.. രണ്ടു വർഷം കഴിഞ്ഞപ്പോ കുട്ടിയേം ഇവളേം വിട്ട് അയാൾ എങ്ങോട്ട് പോയി.. അവന്റെ വീട്ടുകാർ ഇവളെ പുറത്തും ആക്കി.. പിന്നെ എങ്ങെനെയോ.. ഇവിടെ എത്തി പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട്. പക്ഷെ കളിയാക്കലുകൾ കൊണ്ടാവാം പേടിച്ചു ക്ലാസ്സിൽ തന്നെ ഇരിക്കുന്നത്.
എന്റെ ശബ്ദം ഒന്ന് ഇടറി! മെല്ലെ പതിയെ നീങ്ങി കൊണ്ട് അവളുടെ അടുത്തേക് നടന്നു.
എണീക്.. നമുക്ക് പുറത്തോട്ട് പോകാം! ഞാനില്ല മെല്ലെ ശബ്ദം വന്നു. നിനക്കെന്നെ വിശ്വസിക്കാം. വാ.. ഒരു സുഹൃത്ത് ആയിട്ട്.
അവളുടെ കൈകൾ പിടിച്ചു കൊണ്ട് കോളേജിന്റെ മുറ്റത്തെ മരത്തിന്റെ ചുവട്ടിൽ കൊണ്ട് ഇരുത്തി. ഇനി നീ ആലോചിക്ക് പേടിച്ചു ജീവിക്കണോ, അല്ലയോ എന്ന്.
കരച്ചിൽനോടുവിൽ എന്നോട് പതിയെ ചോദിച്ചു.
എന്റെ കരം പിടിച്ചു ഒരു സഹോദരനായിട്ട് എന്നെ ഈ വരാന്ത ഒന്ന് ചുറ്റിക്കാമോ?
പുഞ്ചിരി വിടർന്ന ആ മുഖം ആദ്യമായിട്ട് കണ്ടു ഞാൻ.
"അതെ ആ വിടർന്ന പുഞ്ചിരി".അവൾ!.
[Read caption]
©aravinthbalakrishna -
കൈപ്പടയിൽ വിരിഞ്ഞ കവിതകളെല്ലാം
കൃഷ്ണനുള്ള തുളസി മാലകൾ
പാരിനെ വർണ്ണിച്ച വരികളെല്ലാം
പ്രകൃതിക്കുള്ള സ്തുതി കീർത്തനങ്ങൾ
ബന്ധവും ബന്ധനങ്ങളും വരച്ച
വാക്കുകളെല്ലാം മനുഷ്യന്
വേണ്ടിയുള്ള ധർമ്മബോധനങ്ങൾ.
©ലിന്റാ പാപ്പച്ചൻ -
unni_ 69w
How did she subdued the deprivation of love i hide behind my eyes?
How did she calmed the rapid thump of my heart just by a pat?
How did she listen to me while her red stains
couldn’t perceive her emotions?
Perhaps, all her Perserverence was only to enlighten me that ego could also be threatened by love..
@unni_©unni_
-
neelimayil 69w
അകാലത്തിൽ
മരണത്തിലേക്ക്
യാത്ര പോയവർ
തിരിച്ചു വരുന്നു...
അവർക്ക് കൂട്ടായി
ചിതാ ഭസ്മത്തിന്റെ മണമുള്ള
കുറച്ചു കവിതകൾ വേണമത്രേ...!
ഞാൻ ഒരു നിമിഷം
നിശ്ചലനായി നിന്നു.
മുഷിഞ്ഞു കീറിയ
പഴകിയ തുണി സഞ്ചിയിൽ,
എന്റെ വിരലുകൾ
കവിതകൾക്ക് വേണ്ടി പരതി നടന്നു...
പക്ഷെ...!
ബാക്കിയായത്
കാലത്തിന്റെ രുചി വറ്റിയ,
ഒരു മുന പോയ തൂലിക മാത്രം...!
നായ്ക്കൾ കുരയ്ക്കുന്നു...
പരേതരെ കണ്ടിട്ടാണോ എന്തോ...??
ചെളി വെള്ളത്തിൽ
കുതിർന്നു കിടന്ന
ഒരു കവിത എന്നെ നോക്കി പറയുന്നു...
"എന്റെ പാപ കറ പുരണ്ട,
വിഷ കവിതകൾ തിന്ന്
തെരുവ് നായ്ക്കൾക്കും
വെറി പിടിച്ചിരിക്കുന്നു..."
അവർ വന്നത്
എന്നെ വിളിക്കാനാണത്രെ...!
#malayalam #Neelimayil #malayalamkavitha©neelimayil
-
ammu_ajith 71w
ഞാൻ ഒരു മരണക്കുറിപ്പായി അവസാനിച്ചു..
പ്രിയപ്പെട്ടവനെ എന്ന തുടക്കമില്ലാത്ത,
നിൻ്റെ സ്വന്തം എന്ന ഒടുക്കമില്ലാത്ത ,
നട്ടെല്ല് വളഞ്ഞൊടിഞ്ഞ കടലാസിൽ,
കണ്ണിലെ കൺമഷിമെഴുക്ക് പുരണ്ട അക്ഷരങ്ങളുള്ള ഒരു മരണക്കുറിപ്പ്...
©ammu_ajith -
.
.....
-
പക്വത:
നാളെ നേരം പുലരരുതേ
എന്നതിനു പകരം
നാളെ ഞാനുണരരുതേ
എന്ന പ്രാർത്ഥന!!
©kannan_ -
shilpaprasanth_ 73w
#malsaram
#malayalam
#premalekhanam
എന്റേതും കൂടിയായ നിനക്ക്,
നിന്റേതും കൂടിയായ
ഞാൻ.....പ്രേമലേഖനം...
നിനക്കെഴുതാൻ തുടങ്ങുമ്പോൾ
ഞാൻ
പിന്നെയും
എന്റെ ഉടൽച്ചൂടുകളിൽ
നീയെഴുതിയിട്ട
പ്രണയലേഖനങ്ങളെ
വായിച്ചെടുക്കുകയാണ്..
ഇടം കഴുത്തിലെ
വയലറ്റ് തിണർപ്പുകൾ,
എനിയ്ക്കെന്നുമേറ്റവും
പ്രിയപ്പെട്ടവളേ എന്ന
അഭിസംബോധനകളായി
തർജ്ജമപ്പെടുത്തുകയാണ്..
എന്റെ ഉടൽഭൂമികളിൽ
നീ പെയ്തു നിറച്ചെത്ര
കടൽ നീലയാഴങ്ങൾ...
നിനക്കെഴുതുമ്പോൾ
വാക്കുകൾ മതിയാവുന്നില്ലെന്നും
മഷിക്കുപ്പി
വറ്റിപ്പോകുന്നുവെന്നും
കള്ളം പറഞ്ഞു ഞാൻ
വാക്കുകളേക്കാൾ
തീവ്രതയേറിയ
ചുംബനങ്ങളുടെ ഭാഷകൾ
കടമെടുക്കുന്നു...
നിന്നെ ഞാൻ
പ്രണയമേയെന്ന്
വിളിക്കുന്നു...
ഉയിരിന്റെ,
ഉടലിന്റെയും
ലഹരിയാണെന്ന്
കവിത പാടുന്നു...
ഹൃദയമെന്നെഴുതി
നിർത്തുന്നു...
പ്രണയമെഴുതുവാൻ
ചുംബനങ്ങളേക്കാൾ
നല്ല
ഭാഷയില്ലെന്ന്
ഒപ്പു വെയ്ക്കുന്നു...
നിന്റെ പ്രണയലേഖനങ്ങളെ
പിന്നെയും പിന്നെയും
വായിച്ചെടുക്കുന്നു...
©shilpaprasanth_
