aishu24

Aeronautical Engineer ✈✈

Grid View
List View
Reposts
 • aishu24 15w

  .

  മനുഷ്യരെല്ലാം മനുഷ്യരല്ല. മനുഷ്യത്വം വറ്റിച്ച് മതഭ്രാന്ത് തുന്നിച്ചേർത്ത ചില നരഭോജികളുമുണ്ട് കൂട്ടത്തിൽ.  ©aishu24

 • aishu24 16w

  ജീവജാലകങ്ങൾക്കായി സ്വർഗ്ഗം പോലെ ഒരു ഗോളം ദൈവം സൃഷ്ടിച്ചു. ഭൂമി എന്ന് പേരുനൽകി. കൈയബദ്ധമോ പിഴവോ കാരണം മനുഷ്യരും കേറി കൂടി. സ്വർഗ്ഗം പോർക്കളമായി. സമാധാനവും സ്നേഹവും പിഴുതെറിഞ്ഞ് മനുഷ്യൻ വിഷ വിത്ത് പാകി. രക്തബന്ധങ്ങളെന്നോ ചോര കുഞ്ഞുങ്ങളെന്നോ ഇല്ലാതെ കൊന്നൊടുക്കി. പണത്തിനും പദവി യോടുമുള്ള ഭ്രമം കരുണയെ വറ്റിച്ചു. അതിർത്തികളുടെ നീണ്ടനിര ഭൂമിയുടെ മാറുപിളർന്നു. വിതുമ്പിക്കരഞ്ഞ ഭൂമിയിൽ മതത്തിന്റെയും ജാതിയുടെയും വിഷജന്തുക്കൾ സ്ഥാനമുറപ്പിച്ചു. കലഹം വേരുറച്ചു. ബന്ധങ്ങളിലും സ്നേഹങ്ങളിലും മായം കലർത്തി.
  ആറടി മണ്ണിനവകാശം പറയാൻ എതിരിട്ടും വെട്ടിപ്പിടിച്ചു മനുഷ്യൻ യുദ്ധം തുടർന്നു. ഒടുവിൽ വരണ്ട് വൃണപ്പെട്ട ഭൂമിയെ കണ്ട് ദൈവം നോക്കുകുത്തിയായി.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 16w

  ട്രെൻഡാകുന്ന പ്രണയനൈരാശ്യങ്ങൾ

  ഭാഗം 2

  പലപ്പോഴും പ്രണയം പെൺകുട്ടികളുടെ വീട്ടിലറിഞ്ഞാൽ മാതാപിതാക്കളിൽ നിന്നുള്ള സമ്മർദ്ദം ഒരുപാടാണ്. ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബക്കാർ നിരന്തരമായ പ്രയത്നം നടത്തും. അവരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്നതവരുടെ ഗതികേടാണ്. ഇത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതെന്തുകൊണ്ട്?
  ഇത്തരം സ്വകാര്യ കാര്യങ്ങൾ പറഞ്ഞു പരത്തിയും കേട്ട് രസിക്കുകയും ചെയുന്നവരോട് ചിലത് ചോദിക്കാനുണ്ട്. എപ്പോഴെങ്കിലും മറിച്ചൊന്നു ചിന്തിച്ചിട്ടുണ്ടോ? കേട്ടതും കേൾക്കാത്തതുമായ കഥകൾ വിശ്വസിച്ച് പിന്നെ സ്വന്തമായി കുറെ ഊഹാപോഹങ്ങളും മെനയുമ്പോൾ സത്യാവസ്ഥാ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല.ഇതിനെല്ലാം വിപരീതമായിരിക്കും യാഥാർത്ഥ്യം. ആ പെൺകുട്ടിയുടെ മാനസികാവസ്ഥ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ തല ഉയർത്തി ഒന്ന് നടക്കാൻ കഴിയുമോ? സ്നേഹിച്ച് വഞ്ചിച്ചു എന്ന് കെട്ടുകഥകളും ആയി അവൾക്ക് മറ്റൊരു ജീവിതമുണ്ടോ? മരുന്നിലും വിഷാതരോഗത്തിലും ആത്മഹത്യയിലും കലാശിക്കുന്ന കഥകൾ ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ആത്മാർത്ഥമായി സ്നേഹിച്ചതിന് നന്ദി പോലും ബാക്കി വയ്ക്കാതെ കാമുകൻ. ഉള്ളെരിയുന്ന വേദനകൾ ഒളുപ്പിച്ച് വീട്ടുതടങ്കലിൽ കഴിയാനെ അവൾക്ക് നിർവാഹമുള്ളൂ.
  സമൂഹത്തിന് ഒരു ഇരയെ മതി. മോശമായ ഇത്തരം പ്രവർത്തികളും കഥകളും പറഞ്ഞു പരത്താതെ സാമാന്യ ബോധത്തോടെ കൈകാര്യം ചെയ്യാൻ ഈ തലമുറ പഠിക്കേണ്ടതുണ്ട്. അടുത്തൊരു കഥയുമായി ഇനി ഒരാൾ വന്നാൽ എതിർക്കുക തന്നെ ചെയ്യണം. ഒരിക്കലും നമ്മൾ അറിഞ്ഞോ അറിയാതെയോ ഒരാളെയും ജീവിതം നശിക്കരുത്. പ്രോത്സാഹിപ്പിക്കുവാൻ ആളുള്ളത് കൊണ്ടാണ് ഇത്തരം കഥകൾ ഇന്നും നിലനിൽക്കുന്നത്.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 16w

  ട്രെൻഡാകുന്ന പ്രണയനൈരാശ്യങ്ങൾ

  ഭാഗം 1

  സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും ഇപ്പോൾ പറയുന്നത് കേൾക്കാം "അവളെന്നെ തേച്ചിട്ട് പോയെടാ" ഇപ്പോൾ പ്രണയനൈരാശ്യങ്ങൾ ട്രെൻഡാണ്. ആൺകുട്ടികൾക്ക് സിംഗിൾ പസംഗ, ശോകഗാനങ്ങളും സ്റ്റാറ്റസ് ഇട്ടു ബുള്ളറ്റ് എടുത്തു ഹിമാലയം പോവാൻ ഉള്ള സുവർണ്ണ അവസരമാണ്. താടി വളർത്തി മദ്യത്തിനും ലഹരിക്കും അടിമയായി അർജുൻ റെഡ്‌ഡി ചമഞ്ഞു ചിലർ. സിനിമ ഈ മാറ്റങ്ങൾക്ക് പ്രധാനമായ പങ്കുവഹിക്കുന്നു. അതോടൊപ്പം പെൺകുട്ടികളെ മോശമായി ചിത്രീകരിച്ച തേപ്പ് എന്ന പേരിൽ അടിച്ചമർത്തുന്നു. സോഷ്യൽമീഡിയയിലും സിനിമകളിലും പൊതുവേ കണ്ടുവരുന്നത് ധാരണയാണ് ഇത്. ഒരു ജോലിയോ സ്വന്തം കാലിൽ സ്ഥിരമായി നിൽക്കാനോ ശ്രമിക്കാത്ത കാമുകന്റെ ആക്ജ്ഞക്കനുസരിച്ച് ചലിക്കുന്ന പാവയാവണം കാമുകി. അത്തരമൊരു വിഷം നിറഞ്ഞ ബന്ധത്തിൽ വിയോജിപ്പ് കാണിക്കുന്നതിൽ എന്താണ് തെറ്റ്?
  ഏറ്റവും അസഹിഷ്ണമായി തോന്നുന്നത് സ്വന്തമായി ജോലിയും സമ്പാദ്യവും ഉള്ള ഒരുത്തനെ കിട്ടിയപ്പോൾ അവൾ ഉപേക്ഷിച്ചതാണെന്നു പറഞ്ഞു ഇവരെ പ്രോത്സാഹിപ്പിക്കുന്ന വരെയാണ്.
  പ്രണയനൈരാശ്യം കൊട്ടിഘോഷിച്ച് സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ചു പെൺകുട്ടിയെ തരംതാഴ്ത്തുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. അത് പെൺകുട്ടിയുടെ തലയിലിട്ട് ആനന്ദം കണ്ടെത്തുന്നവരാണ് പൊതുസമൂഹം. അല്പം പക്വതയോടെ അത് ജീവിതത്തിലെ ഒരു അനുഭവം മാത്രമാണെന്ന് ഈ തലമുറ തിരിച്ചറിയാത്തതെന്ത്?

  തുടരും...

  @aishu24


  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 18w

  നിയന്ത്രണങ്ങളുടെ ഒരു കൂറ്റൻ ശിഖരം അവളുടെ കഴുത്തിനെ വലിഞ്ഞുമുറുകി. "നീ പെണ്ണാണ്" എന്നൊരു പേരും ചാർത്തി. ദിനംപ്രതി അവളോടൊപ്പം ശിഖരത്തിന് മുറുക്കവും കൂടി, ഒപ്പം അതിരുകളും. മാതാപിതാക്കളും സഹോദരനും അതിനെ കൂടുതൽ വലിച്ചുകെട്ടി, ശിഖരം പടർന്നുപന്തലിച്ചു. കൈയ്യും കാലും അങ്ങനെ ശരീരമാസകലം ശിഖരങ്ങളും വേരുകളും അവളെ തളച്ചിട്ടു. സമൂഹത്തിന്റെ നിബന്ധനങ്ങൾ ഒരു മുള്ള് കമ്പ് കോർത്ത് ഹൃദയത്തിലൂടെ കുത്തി ഇറക്കി. ബന്ധനങ്ങളിൽ ശ്വാസംമുട്ടി ഒടുവിൽ അവൾ മരിച്ചു. ആഗ്രഹങ്ങൾ മണ്ണിൽ പഴകി.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87

  Read More

  ശിഖരം

  ©aishu24

 • aishu24 26w

  Can't resist my desires to explore
  beyond these four pricking walls.
  The light, the darkness, the world
  All for me confined within these corners.
  What a curse to decay in this cave
  Compromising for the sake of safety.

  They fly beyond the purple sky.
  I weep trapped under the woody roof.
  The lizard staring to nothing
  Resembles the young me to now.
  Spring, winter or Autumn remains
  Merely a mirage across the windows.

  The dreadful rules I fail to conquer is still
  A Barrier between the world and caged.
  To sense the lustre of earth I have
  Been longing for, this bare body
  of human is what suppresses me.
  So throw my soul out of this chamber
  I Promise, I won't return.
  @aishu24


  #explore #autumn @writersnetwork @queen_of_words_ashu @aaniee @piu_writes @tomorrow_is_amazing

  Read More

  Explore

  ©aishu24

 • aishu24 26w

  ഒരാളുടെ മുഖത്ത് നോക്കി തന്റെ കുറ്റങ്ങളും കുറവുകളും പരസ്യമായി പറയുന്നതിനേക്കാൾ മറ്റൊരു ക്രൂരത ഉണ്ടോ? നീ നല്ല മെലിഞ്ഞിട്ടാണല്ലോ! നീ ഒരുപാട് തടിച്ചിട്ട് ആണല്ലോ! നീ കറുത്തിട്ടാണല്ലോ! ഒരാളെ കണ്ടാൽ ഉടൻ ബാഹ്യമായ ഭംഗിയെ അളന്നു വിലയിരുത്തുന്നവരാണ് പലരും. അത്തരം നേരമ്പോക്ക് വർത്തമാനങ്ങൾ ഒരാളെ എത്രത്തോളം അസ്വസ്ഥരാക്കും എന്ന് ചിന്തിക്കാനുള്ള യുക്തി പോലും ഇല്ല എന്നുള്ളതാണ് ആശ്ചര്യം. പിന്നീട് സൗജന്യമായ ഉപദേശങ്ങളുടെ പ്രവാഹമാണ്. മുൻ പരിചയം ഇല്ലാത്തവർ പോലും കണ്ടാലുടനെ വന്ന് പറയും നീ ആകെ ക്ഷീണിച്ചല്ലോ!. കേൾക്കുന്നവരുടെ മാനസികാവസ്ഥ പോലും കണക്കാക്കാതെ മറ്റൊരാളുടെ രൂപത്തെ വിവരിക്കുന്നത് വെറുപ്പ് സമ്പാദിക്കാം എന്നുള്ളതല്ലാതെ മറ്റൊരു ഉപയോഗവും ഇല്ല. ജനിച്ചുവീഴുന്ന കുഞ്ഞിന്റെ നിറം കണ്ട് പോലും കുട്ടി അച്ഛനെ പോലെയാണ് അമ്മയെപ്പോലെയാണ് എന്ന് പറയുന്ന നാട്ടുകാരാണ്. നിറവും വണ്ണവും ഉയരവും ഒരിക്കലും ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയോ സൗന്ദര്യത്തിന്റെയോ അളവുകോൽ അല്ല. ഒരു വ്യക്തി സുന്ദരൻ അഥവാ സുന്ദരിയാകുന്നത് അവരുടെ കാഴ്ചപ്പാടുകളും ചിന്തങ്ങളിലൂടെയുമാണ്. ഒരു വ്യക്തി എങ്ങനെയാണോ അങ്ങനെതന്നെ അഭിമാനത്തോടെ അംഗീകരിക്കാൻ കഴിയുന്നതാണ് സൗന്ദര്യം. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നിരന്തരമായ പരിശ്രമം ആണ് സൗന്ദര്യം. കാണുന്നവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ഒരാളുടെ രൂപം മാറണം എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ് എന്ന് മനസ്സിലാക്കണം. നാടിനൊപ്പം നാട്ടുകാരുടെ ഇത്തരം ചിന്തകളിലും പുരോഗമനം വരേണ്ടതുണ്ട്.

  #malayalam #malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal

  Read More

  .

  ©aishu24

 • aishu24 27w

  ബന്ധങ്ങളോ ബന്ധനങ്ങളോ??

  നർത്തകിയായ മകളുടെ മനസ്സിൽ നിന്ന് ചിലങ്ക പൊട്ടിച്ചെറിഞ്ഞത് അച്ഛനാണ്. ഡോക്ടറാകാൻ ആഗ്രഹിച്ചപ്പോൾ നിർബന്ധിച്ച് എഞ്ചിനീയറിംഗ് ചേർത്തത് അമ്മയും. ഉറ്റ പാതിയായി കണ്ട പ്രണയത്തെ ജീവനോടെ പിഴുത്തെറിഞ്ഞതിൽ അച്ഛനും അമ്മക്കും പങ്കുണ്ട്. പെങ്ങളുടെ കല്യാണചിലവ് ഭയന്ന ഒരു സഹോദരൻ ഉണ്ട്. സ്ത്രീധന തുക കുറഞ്ഞത് ഓർമ്മപ്പെടുത്തുന്ന ഒരു അമ്മായിയും. ഭാര്യയുടെ സമ്പാദ്യം കുടുംബത്തിന് വേണ്ടെന്നു വാശിപിടിക്കുന്ന ഭർത്താവുണ്ട് കൂടെ. നൊന്തുപ്രസവിച്ചു പോറ്റി നോക്കിയൊരു മകനുണ്ട്. ഒടുവിൽ അന്ത്യശ്വാസമെടുക്കാൻ മരണം വിരുന്നെത്തിയപ്പോൾ മാത്രം ഇവരെ ആരെയും കണ്ടില്ല. ആശിച്ചതെല്ലാം ബന്ധങ്ങളുടെ മതിൽക്കോട്ടയിൽ ഒതുക്കിയപ്പോൾ നല്ലയൊരു ഓർമ്മ പോലും സമ്പാദിക്കാതെ അവളെങ്ങു പോയി.
  @aishu24

  #malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal

  Read More

  .

  ©aishu24

 • aishu24 27w

  പ്രായത്തിൽ മുതിർന്നവർ എന്നതുകൊണ്ടുമാത്രം നമ്മൾ അവരെ അക്ഷരംപ്രതി അനുസരിക്കേണ്ടത് ഉണ്ടോ? പ്രായം അല്ല കാഴ്ചപ്പാടുകളെയും അനുഭവങ്ങളെയും ആയിരിക്കണം ബഹുമാനിക്കേണ്ടത്. നാടോടുമ്പോൾ നടുവേ ഓടണം എന്നലെ? ചിന്താഗതി കൊണ്ട് ഇപ്പോഴും പിന്നോട്ടു നിൽക്കുന്നവരെ അത് ഈ കാലത്തും പ്രാവർത്തികമാക്കണം എന്ന് വാശി പിടിക്കുന്നവരെ പിന്തുണക്കേടതില്ല. പെണ്ണ് ഐഎഎസ് ആയാലും ഡോക്ടർ ആയാലും പത്താംക്ലാസ് ജയിച്ചിട്ട് ഇല്ലാത്ത ജോത്സ്യൻ വിധിക്കുന്നതാണ് പലർക്കും ജീവിതം. കാരണവന്മാർ ആയി തുടങ്ങിവെച്ച ഓരോ ആചാരങ്ങളാണ് തറവാട്ടുമഹിമ ആണെന്നൊക്കെ കേട്ടാൽ തലകുലുക്കി അനുസരിക്കുന്ന മനോഭാവം മാറണം. കഴിവും വിദ്യാഭ്യാസവും അനുഭവമുള്ള വരെയുമാണ് പാഠം ആക്കേണ്ടത്. പ്രായം കൂടിയാൽ വിവരം കൂടുമെന്ന് പൊതു തെറ്റിദ്ധാരണ മാറാൻ ഇനിയും നേരമായില്ലേ? മൂത്തവർ പറയും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നും വെള്ളം കുടിച്ചു വിശ്വസിക്കുന്ന സമൂഹത്തിന് മാറ്റമുണ്ടാകണം. എതിർക്കേണ്ടത് എതിർക്കുക തന്നെ വേണം.

  " ഇപ്പോഴത്തെ പിള്ളേരുടെ അഹങ്കാരം കണ്ടില്ലേ. നിന്നെക്കാളും കുറെ ഓണം ഞങ്ങൾ ഉണ്ടതാ.. "

  " അയിന്? "

  @aishu24


  #malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal

  Read More

  പ്രായം

  ©aishu24

 • aishu24 27w

  I hereby honour this loss.
  Reminding that eternity is limited too.
  Through these crests and troughs,
  Is how I renews my survival.
  The fake promises you preserved,
  I threw them beyond the horizon.
  The Poisonous memories you gifted
  Will no longer rhymes of you.
  Wrapping the scars once I suffered
  Consider me Grateful for the
  Alive dead together days.
  @aishu24

  #pod @writersnetwork @dishang8614 @piu_writes @abikl20

  Read More

  .

  I hereby honour this loss.
  Reminding that eternity is limited too.
  Through these crests and troughs,
  Is how I renews my survival.
  The fake promises you preserved,
  I threw them beyond the horizon.
  The Poisonous memories you gifted
  Will no longer rhyme of you.
  Wrapping the scars once I suffered
  Consider me Grateful for the
  Alive dead together days.
  ©aishu24