afsana_faby_khan

www.facebook.com/Quelle-der-Worte-1923712281008075

A frantic romantic�� Feel free 2 tag me♥️

Grid View
List View
Reposts
 • afsana_faby_khan 3w

  Darling,
  Why did you create an ocean of love for someone to drain their uncertainties in there??

  ©the_wordlings

 • afsana_faby_khan 4w

  പ്രിയപ്പെട്ട .......,

  വരികൾക്കുള്ളിൽ മഴവില്ലു തീർക്കാൻ കൊതിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു.
  അവളിന്ന് വാക്കുകൾ മറന്നു ഈ കടലാസ്സിനു മുന്നിൽ പകച്ചിരിക്കുന്നു.

  ഇറ്റുവീഴും പോൽ നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തിന്റെ ഭാഷയെ , പ്രണയത്തെ, കേവലം മഷിമുന കൊണ്ട് കൊരുത്തിടുവാനാവുകയില്ല.
  എന്നിരുന്നാലും മാധവിക്കുട്ടിയുടെ വാക്കുകൾ ഉരുവിടുന്നവൾ പ്രണയത്തെപ്പറ്റി മൊഴിയാതെ എങ്ങനെ?

  ഇതൾ കൂമ്പി നിൽക്കുന്ന താമരയെപ്പോലെ, എന്റെ വിരഹമാകുന്ന ചേറിൽ ഞാൻ വാടി നിൽക്കുകയാണ്..
  നിന്റെ സൂര്യകിരണങ്ങൾ എന്റെ മുഖതലത്തിൽ പതിക്കുമ്പോൾ , ഓരോ ഇതളുകളും വിടർത്തി , പുഞ്ചിരി പൊഴിച്ച് ഞാൻ ഈ ലോകത്തെ കാണും ..
  നീയില്ലാതെ ഞാൻ കാണുന്നതെന്തും അപൂർണ്ണമല്ലോ!

  പ്രണയത്തിന്റെ നിഗൂഢ ലിപിയിൽ നീ എന്നിലേക്കു പകർന്നതെല്ലാം ഒരു മന്ദഹാസത്തോടെ എന്നിൽ വന്നു നിറയുന്നു... ചുടു ചുംബനങ്ങൾ മായാത്ത പാടുകളായി ഇന്നും അവശേഷിക്കുന്നു...
  നിദ്രാവിഹീനയായി നിന്റെ നെഞ്ചോട് ചേർന്നു നിശ്വസിച്ച രാത്രികൾ ...
  എന്റെ മുടിയിഴകൾ കോതുന്ന നിന്റെ വിരലുകൾ ...
  ഓർമ്മകൾ എന്നിൽ വീണ്ടും നിന്റെ സാമീപ്യത്തെ കൊതിപ്പിക്കുന്നു.

  ജീവാംശമുള്ളതിനെയെല്ലാം തലോടുന്ന മൃദു വികാരത്തെ എന്റെയും നിന്റെയും ഉള്ളിൽ നിറച്ച ഈ പ്രപഞ്ചാത്മാവിനോട് നാം ചേരും വരെ നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംവദിക്കട്ടെ ...
  അതിനപ്പുറം, അവ ഒന്നായി ലയിച്ചു ചേരട്ടെ !

  എന്ന് സ്വന്തം ,
  ................

  ©️ AFK️
  AFSANA FABY KHAN

  AFK
  ©afsana_faby_khan

 • afsana_faby_khan 34w

  മഴ ചാറുന്നുണ്ടായിരുന്നു...
  ഇടവഴിയുടെ പാതിയിൽ നിന്നും അവനോടി വരുന്നത് അവൾക്ക് കാണാമായിരുന്നു..

  ശീലമായ കാഴ്ചയാണ്...

  ഓടി വന്നു തന്റെ കുടക്കാലിൽ കൈ ചേർത്ത് , ശേഷം തന്നെയും ചേർത്തുപിടിച്ച് ,
  ആ കൊച്ചു കുടക്കീഴിൽ പാതി തോളുകൾ നനഞ്ഞ് ഒരു നടത്തം...

  മഴയുടെ കുസൃതികൾ അവളോളം അറിഞ്ഞ ആരും ഉണ്ടാവില്ല...
  തമാശരൂപേണ അവൻ കുട വെട്ടിക്കുമ്പോൾ ഉടയാട നനയുന്ന പരിഭവമില്ലാതെ അവൾ മഴത്തുള്ളിമുത്തങ്ങൾ ഏറ്റുവാങ്ങി...
  അവളുടെ നീണ്ട മുടിയിഴകളെ തഴുകി അവ കടന്നു കളയുമ്പോൾ എന്തെന്നില്ലാത്ത ആനന്ദത്തോടെ അവൻ കളിയാക്കി ചിരിക്കും...
  പകരത്തിനെന്നോണം അവൾ അവന്റെ കരങ്ങളിൽ നഖക്ഷതങ്ങളേൽപ്പിക്കും...

  ഇന്നുമവൻ പതിവു പോലെ മഴയും പേറി വന്നു...
  ധൃതിയിൽ ഓടി കേറിയത് അവളുടെ ഓർമ്മകൾ നീർത്തിയ കുടക്കീഴിലാണെന്നു മാത്രം...

  ©afsana_faby_khan
  AFK ✍️

 • afsana_faby_khan 34w

  മഞ്ഞല പെയ്ത് സൂര്യൻ വരമഞ്ഞളണിയുന്ന ഈ പുലരി ഞാൻ കാണുന്നില്ല...

  ഈറനണിഞ്ഞ് തുള്ളികൾ കുടയുന്ന ലതകളും എന്നുള്ളിൽ ഉന്മാദം പടർത്തുന്നില്ല...

  ഘനീഭവിച്ച ചിന്തകളുമായി ഈ ആത്മാവിനു ഭാരമേറുമ്പോൾ,
  മരവിച്ചു നിൽക്കുകയാണെൻ്റെ ഇന്ദ്രിയങ്ങളും...

  ©afsana_faby_khan
  AFK ✍️

 • afsana_faby_khan 44w

  എന്താണ് ഞാൻ എഴുതേണ്ടത് ?

  നിന്നെ ഓർമിക്കുമ്പോൾ , എന്റെ മേനിയിൽ എഴുന്നുനിൽക്കുന്ന രോമകൂപങ്ങൾക്കു പോലും പറയാനുണ്ട് എണ്ണിയാലൊടുങ്ങാത്ത , അത്രമേൽ വർണ്ണങ്ങൾ ചാലിച്ച ഒരു നൂറു നിമിഷങ്ങളെപ്പറ്റി ...

  അനർഘമായി എന്നിൽ നിറയുന്നതിനെയെല്ലാം ഒരു കരിമഷി മുനയിൽ കോർത്തിടുവാൻ ആകുന്നില്ല ...

  പ്രണയമൊരുക്കി വച്ച നിന്റെ കൺപീലികൾ നെയ്ത കിനാവും പേറി , ഒരു ഗദ്ഗദം മാത്രമായി ഞാൻ അവശേഷിക്കുമ്പോൾ , എന്തുരിയാടാനാകും എന്റെ നാവിന് ...

  കുസൃതിയിൽ ഒളിപ്പിച്ച നിന്റെ ചുടുചുംബനത്തിന്റെ ഗന്ധം എന്റെ പ്രാണവായു ആകുമ്പോൾ , ഒരു നേർത്ത കരസ്പർശം പോലും എന്നെ ധന്യയാക്കുമ്പോൾ ...

  കേവലം വാക്കുകൾ കൊണ്ടവയെ വർണ്ണിക്കുവാൻ എനിക്ക് ലജ്ജയാകുന്നു..

  ഇനി പറയൂ ...
  എന്താണ് ഞാൻ എഴുതേണ്ടത് ...

  AFK✍️
  ©afsana_faby_khan

 • afsana_faby_khan 124w

  Sometimes the past hurts you so bad that even the little happiness the present provides become barely important...
  Time doesn't really heal everything...

  ©AFK

 • afsana_faby_khan 126w

 • afsana_faby_khan 126w

  There were vines I held on
  When I almost tripped down...
  And then they entangled me
  Choking me out of my life...

  ©AFK

 • afsana_faby_khan 126w

  Its exam time and that, for the time being, has limited my hours spent in mirakee...
  Will be back reading and reposting your amazing thoughts soon����

  #writerstolli #writersnetwork#writersbureau#readwriteunite#writersunited#mirakee#MirakeeWorld#wetrendquotes#writersofmirakee
  #mr10 #alfia #thesoulgazer #beautiful_words #tagY

  Read More

  The little girl in me craves
  For some rollicking card tricks...
  The grown-up in me is adamant
  That magic does not exist..

  ©AFK

 • afsana_faby_khan 128w

  How many people could we love at the same time!!??

  Even when every love breaks it, our heart miraculously accomodates more and more of love❤️❤️

  #writerstolli #bottled_love #writersnetwork#writersbureau#readwriteunite#writersunited#mirakee#MirakeeWorld#wetrendquotes#writersofmirakee
  #mr10 #alfia #thesoulgazer #beautiful_words #tagY

  Read More

  Shattered, splinted, sealed...
  Yet there is enough room in the heart
  For more than one love to dwell...

  ©AFK