Grid View
List View
Reposts
  • abinesh_kozhikkode 1w

    ഒടുങ്ങാനുള്ളിടത്തേക്കാണ്
    ഏതൊരു തുടക്കവും
    പാതകൾ പലതെന്നു മാത്രം

    ©abinesh_kozhikkode

  • abinesh_kozhikkode 2w

    #malayalam
    By unknown writer

    Read More

    നീയായിരുന്നെന്റെ ജീവനാളം
    ഒരു നാളും അണയാത്ത ദീപനാളം
    ഒരു നാളും അണയാതിരിക്കുവാനായ് മാത്രം
    രാവിൽ നിനക്കായ് ഞാൻ കാത്തിരുന്നു
    കൊതിയേറെയുണ്ടെനിക്ക് എന്നറിഞ്ഞിട്ടും
    കാണാമറയത്ത് പോയതെന്തെ?
    അറിയുന്നുവോ നിനക്കേറെ തണലേകി
    ഞാൻ തീർത്ത സനേഹത്തിൻ പൂമരങ്ങൾ

    ഹംസത്തലി തങ്ങളുടെ വരികൾ (My Friend)

  • abinesh_kozhikkode 10w

    തളിരിടാത്ത മോഹങ്ങളുടെ
    വേരുകൾ ആഴങ്ങൾ
    തേടി കൊണ്ടേയിരിക്കുന്നു...
    ©abinesh_kozhikkode

  • abinesh_kozhikkode 16w

    നിന്നോട് പറഞ്ഞറിയിക്കാനാവാത്തൊരിഷ്ടം
    നിനക്കെന്റെ കണ്ണുകളിൽ നിന്നു വായിക്കാം
    എത്ര വായിച്ചാലും തീരാത്തൊരു പുസ്തകമായ്
    നിൻ കൺവെട്ടത്തിരിക്കാനാണെനിക്കിഷ്ട്ടം

    ©abinesh_kozhikkode

  • abinesh_kozhikkode 19w

    പതിനേഴുകാരന്
    ഇന്ന് 70

    Read More

    369
    @
    70



    ©abinesh_kozhikkode

  • abinesh_kozhikkode 21w

    ഒരു പനിനീർ പൂവിൻ
    മുള്ളിനാൽ മുറിവേറ്റ
    ഹൃദയത്തിൽ ചേർന്ന
    കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നവൾ
    സ്നേഹത്തിൻ കറയാൽ
    എൻ മുറിവുണക്കി
    ഹൃദയത്തിലലിഞ്ഞു
    ഹൃദയമായി മാറിയവൾ
    അവൾ
    ©abinesh_kozhikkode

  • abinesh_kozhikkode 21w

    Happy Onam

  • abinesh_kozhikkode 23w

    സ്ക്കൂളിന്റെ വരാന്തയിൽ
    മഴനൂലുകൾക്കിടയിലൂടെ
    അവൾ വരുന്നതും നോക്കി -
    നിൽക്കുമ്പോൾ
    എന്റെ നെഞ്ചിനുള്ളിലായിരുന്നു
    ഇടിയും മിന്നലും
    എന്നോ കിട്ടിയ കണ്ണേറിൽ
    നെഞ്ചിൽ കിളിർത്ത ചുവന്ന പൂക്കൾ
    ഇന്നും അവിടെ വാടാതെ നിൽക്കുന്നു

    ©abinesh_kozhikkode

  • abinesh_kozhikkode 24w

    കതിരാവും മുന്നേ
    പതിരായ് മാറിയ
    സ്വപ്നങ്ങൾ
    തളിരെത്തും മുന്നേ
    കരിഞ്ഞു പോയ
    ബന്ധങ്ങൾ
    കാലത്തിന്റെ ഈ
    വേനൽ ചൂടിൽ
    ഉണങ്ങിവരണ്ട
    മൺകട്ടയായി
    ഒരു കാറ്റിനെ കാത്തു
    നിൽക്കെയാണ്
    അതിലലിഞ്ഞ് തീരാൻ
    ©abinesh_kozhikkode

  • abinesh_kozhikkode 24w

    നിറമുള്ള സ്വപ്നങ്ങൾ
    അധികവും കടന്നുവന്നത്
    ഇരുണ്ട രാത്രികളിൽ
    ആയിരുന്നു
    ©abinesh_kozhikkode