abhiramhari

Instagram:harishkumar3456

Grid View
List View
 • abhiramhari 150w

  നൂൽ മഴക്കാറ്റ്

  പാട്ടിനോത്തൊരീണം തേടിയലഞ്ഞീ ലൊട്ടുമിന്നുഞാൻ-വാക്കുകൾ കൂട്ടിവയ്ക്കുവാനിന്നെനിക്ക് കൂട്ടിനായൊരു നൂൽമഴക്കാറ്റെന്റെ കൂട്ടിലേയ്ക്കത്തി കാവ്യസുഗന്ധമായ്

  വിട്ടൊഴിയാതെന്നെ പുണർന്നു നിൽ ക്കണേ നീ ഞാനല്പനേരം ലയിച്ചുചേരട്ടെ.
  ©abhiramhari

 • abhiramhari 162w

  പ്രണയം

  പ്രിയേ... നമ്മൾ
  പിരിഞ്ഞാലും എത്ര ദൂരേയ്ക്ക്
  പോയ്‌ മറഞ്ഞാലും

  പ്രായേണ പ്രാണഞരമ്പുകൾ പിടയും, പിന്നെയുമായവയുണർന്നെണീക്കും,

  പ്രണയം സത്യമാണെങ്കിൽ
  ©abhiramhari

 • abhiramhari 184w

  ആൽമരം

  ഇലകളിൽ നരവീണു വേരുകൾ കനം വച്ചു ഞരമ്പുകൾ തെളിഞ്ഞു നീ വയസ്സനായെങ്കിലും

  കാറ്റിലിളകിയാടി കാലപിലകൂട്ടി നീ എന്നെ പിന്നെയും മാടി വിളിക്കയാണോ

  ഒരുനാൾ, നിന്റെ ശിഖരത്തിൽ തൂക്കിയെരൂഞ്ഞാലിൽ
  ഞങ്ങളെത്രപേർ ഊയലാടിതിമർത്തു

  ആ തണലിലൊട്ടിയുറങ്ങിയെത്ര ജീവിതസ്വപ്നങ്ങൾ കണ്ടു....

  പിന്നെയെത്ര യാത്രകൾ പച്ചപ്പുകൾ തേടി എത്ര ജീവിത യാത്രകൾ...

  ഉറക്കം വരാത്ത രാത്രികൾ? അല്ല
  ഉറക്കം തരാത്ത ജീവിത ബന്ധനങ്ങൾ

  ഒക്കെയുമവസാനിപ്പിച്ചു ഞാനെത്തി വീണ്ടും
  നിൻ തണൽ ചുവട്ടിലിത്തിരി നേരമിരിക്കുവാൻ

  എന്റെ സിരകളിൽ മരവിച്ചിരുന്ന നിദ്രാതന്ത്രികൾ
  ഉണർന്നെണീറ്റുവോ..
  എനിക്ക് ഉറക്കം വരുന്നുവോ
  ഞാനെല്ലാം മറന്നൊന്നുറങ്ങട്ടെ

  എനിക്കുറപ്പുണ്ട്..നീ എന്നെ വിട്ടെങ്ങും പോകില്ലെന്ന്...
  നീ മാത്രം എന്നെ വിട്ടെങ്ങും പോകില്ലെന്ന്....
  ©abhiramhari

 • abhiramhari 194w

  മീ ടൂ

  ഒൻപതാം ക്ലാസ്സിലെ ഒക്ടോബറിൽ സ്‌കൂളിലെ സേവനവാരമായി

  സ്‌കൂളും പരിസരോംവൃത്തിയാക്കാൻ
  കൂട്ടുകാർ നമ്മളന്നൊത്തുചേർന്നു

  കളിയും ചിരിയും വർത്തമാനോം എത്ര സുന്ദര നിമിഷങ്ങളായിരുന്നു

  ലാബിലെ മാലിന്യം മാറ്റിടുവാൻ
  നമ്മളന്നൊരുമിച്ചു പോയതല്ലേ

  കുപ്പിച്ചില്ലുകൾ കൊണ്ടുകേറി നിന്റെ കൈകളിൽ ചോര പൊടിഞ്ഞതല്ലേ

  അനുവാദമില്ലാതെയന്ന്‌ ഞാൻനിന്റെ കൈകളിൽ നിന്നവയോപ്പിമാറ്റി

  നിന്റെ കവിൽത്തടം നനഞ്ഞിരുന്നു
  നിസ്സംഗയായി നീയെന്നെ നോക്കിനിന്നു

  വര്ഷങ്ങളെത്ര കടന്നുപോയി
  അത്രതൻ സേവനവാരങ്ങളും

  വീണ്ടുമൊരൊക്‌ടോബർ വന്നണഞ്ഞു
  ഓർമ്മിക്കുവാനാല്പ നേരം കിട്ടി

  ഓൺലൈനിൽ ഞാനൊന്ന് പരതിനോക്കി
  നിന്റെ സന്ദേശം കണ്ടുഞാൻ
  ഞാൻ ഞെട്ടിപ്പോയി.
  'Me too'
  ©abhiramhari

 • abhiramhari 196w

  പ്രാണയകാഴ്ചകൾ

  പലവട്ടം പറഞ്ഞു നിന്നോടി
  നിയോരുവട്ടം പോലും വിളിച്ചീടരുതെന്നു

  എന്നിട്ടും നിൻ വിളി വരുന്ന സമയം കടന്നങ്ങുപോയീടുമ്പോൾ
  അറിയാതെ ഉയരുന്നതെന്തേ എൻനെഞ്ചിടിപ്പിന്റെ താളവും
  ശ്വാസ നിശ്വാസങ്ങളും

  പലവട്ടം പറഞ്ഞു ഞാൻ നിന്നോട്
  നിന്റെ പിറന്നാൾ സമ്മാനം എനിക്കിനി വേണ്ടെന്നു

  എന്നിട്ടും കിട്ടിയ സമ്മാനകൂട്ടങ്ങളൊക്കെയും
  പിന്നെയും പിന്നെയും പരതിനോക്കി
  അസ്വസ്ഥനായി ഞാൻ പുലരുവോളം

  പിന്നെയൊരുവെട്ടം പറഞ്ഞു
  ഞാൻ നിന്നോട് ഇനി എനിക്ക്
  നിന്നെ കാണുകയേ വേണ്ടെന്ന്

  പിറ്റേന്ന് മുതലൈൻ
  താടിരോമങ്ങൾ നരച്ചു തുടങ്ങുന്നു
  ചർമകോശങ്ങളിൽ രേഖകൾ വീഴുന്നു...ഞാൻ മരിച്ചുതുടങ്ങുന്നു

  അപ്പോഴും ഞാൻ പുലമ്പുന്നു പിന്നെയും ...നീ എന്നെ വിളിക്കേണ്ട...സമ്മാനമൊന്നുമേ എനിക്കുവേണ്ട...
  എനിക്ക് നിന്നെകാണുകയും വേണ്ടാ...
  ©abhiramhari

 • abhiramhari 197w

  സ്വവർഗാനുരാഗം

  പ്രണയിക്കുവാനൊരു എതിർലിംഗമന്വേഷിച്ചലഞ്ഞ്
  മടുത്തുവോ നീ?

  പരിചിതമല്ലാത്ത വേഴ്ചയൊരു
  ഭീകരവേദനയെന്നോർത്തു ഭയചകിതയായതോ?

  കുഞ്ഞിലെയുള്ള കൂട്ടുകാരിയെ
  കാണാതിരിക്കുവാൻ,
  പിരിഞ്ഞകന്നുപോകുവാൻ നിനക്കാവാതിരുന്നതോ?

  സർഗവാസനകളെ തട്ടിയുണർത്തി
  സ്വർഗ്ഗത്തിലെത്തിക്കുവാൻ
  സ്വവർഗ്ഗമാണുത്തമമെന്നു നീ
  സ്വപ്നത്തിൽ കണ്ടുവോ?

  നിന്റെ നെഞ്ചിലെ തീ തണുപ്പിക്കുവാ- നിവളല്ലാതെ മറ്റാർക്കും കഴികയില്ലെന്നു നീ കരുതിയുറപ്പിച്ചുവോ?

  എന്നിലൂടിനിയൊരു മനുഷ്യൻജന്മം ഉടലെടുക്കേണ്ടെന്നു നീ ശപഥമെടുത്തുവോ?

  അറിയില്ല എങ്ങനെ നീ?
  എന്തിനു നീ?
  ©abhiramhari

 • abhiramhari 197w

  കാഴ്ച്ചപ്പാട്1

  സത്യത്തിൽ ഈ സുഖവും സന്തോഷവും എന്നൊക്കെയുള്ള അവസ്‌ഥ ഉണ്ടോ. ഇന്ന് വിചാരിക്കും നാളെത്തെ ദിവസമാവും സന്തോഷം വരികയെന്ന്. നാളെയും ഇതുതന്നെയാണ് അവസ്ഥ.ഇവിടെ ഇരിക്കുമ്പോൾ തോന്നും അവിടെ വരുന്നതാവും സന്തോഷമെന്ന്. പക്ഷെ അവിടെ ചെല്ലുമ്പോഴും പ്രത്യേകിച്ചൊന്നുമില്ല. സ്ഥയിയായിട്ടുള്ളത് ദുഃഖം തന്നെയാണ്. സന്തോഷവും സുഖവും വെറും പ്രതീക്ഷകളും തോന്നലുകളും മാത്രം. അവ മരണം വരെ നമ്മളിൽ തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കും....
  അപ്പൊ വീണ്ടും ഒരു സംശയം...
  ഈ ദുഃഖവും ഒരു തോന്നൽ തന്നെയല്ലേ?.
  ©abhiramhari

 • abhiramhari 198w

  അറിഞ്ഞില്ലല്ലോ

  നിന്റെ ചിരിയിൽ വിരിയുന്ന നുണക്കുഴി കളിലൊന്നിൽ,
  ഞാനെന്റെ ഹൃദയം കുഴിച്ചിട്ടിരുന്നതും

  നിന്റെ കണ്ണിണകൾതൻ വശ്യരശ്മി കളേറ്റെന്റെ
  നിഗൂഢക്ഷേത്രങ്ങൾ കോടിയേറി നിന്നതും

  നിന്റെ ചുണ്ടിലെ ചാമ്പക്കാ
  നീരിനാലെൻ
  രാത്രി സ്വപ്നങ്ങൾതൻ ദാഹം ശമിച്ചതും

  നിന്റെ മാറിലെ കരിവണ്ടിണകൾതൻ
  കൊമ്പുകൾ കൊണ്ടെന്റെ ചുണ്ടുകൾ വീർത്തതും

  നിന്റെ അരയാൽ തൊടിയിലെ
  നീർചാലിലാകെ
  നീന്തിതുടിച്ചു ഞാൻ
  സ്വർഗമണഞ്ഞതും

  നീയറിഞ്ഞില്ലെല്ലോ എൻ
  തീഷ്ണ സൗന്ദര്യമേ
  നീയറിഞ്ഞില്ലല്ലോ എൻ
  സ്നേഹസർവസ്വമേ..
  ©abhiramhari

 • abhiramhari 199w

  കലാലയത്തിലെ മഴ

  വീണ്ടുമീ മഴയത്ത് ഞാനെത്തി എൻ കലാലയ മുറ്റത്തോരുവട്ടം കൂടി

  ഇരുണ്ട മാനവും തിമർത്ത മഴയുമാ കലാലയ മുറ്റവും

  തളം കെട്ടിയ വെള്ളത്തിൽ
  കുതിർന്ന പാദസരങ്ങളും..

  കാറ്റിലുലഞ്ഞ പേരാലും
  കലപില ശബ്ദങ്ങളും

  വീണ്ടുമുണർത്തുന്നു മനസ്സിൽ
  ഹൃദയനൊമ്പരത്തിൻ മുറിപ്പാടുകൾ

  കൺമഷിയിൽ കുതിർന്ന കൃഷ്ണ കാന്തങ്ങളും
  പൊട്ടിയ കുപ്പിവള ചില്ലുകളും
  മനസ്സിൽ കുത്തിയൊഴുകുന്നുവോ

  പ്രണയം നിറഞ്ഞൊഴുകി നനഞ്ഞ
  പടവുകളിലിപ്പോഴും
  തണുപ്പ് ബാക്കിനിൽക്കുന്നുവോ

  ഹൃദയത്തിലൊരു മഴമേഘം
  തണുത്തുറഞ്ഞ് വിങ്ങിനിൽക്കുന്നു..
  ©abhiramhari

 • abhiramhari 199w

  സൂര്യൻ 2

  കത്തിജ്വലിച്ചതാ നിൽക്കുന്നു നിഗൂഢമായെത്രയെരിഞ്ഞാലും
  തീരാതെയേകാന്തമായി

  സർവവും നീ തന്നെയല്ലേ സർവചരാചരസത്യങ്ങളും
  സൃഷ്‌ടിയും സ്ഥിതിയും സംഹാരവും

  മാത്രമല്ലതിൻ
  സാക്ഷിയും നീ തന്നെ,
  നീ തന്നെ സത്യം

  അവസാനമില്ലാത്ത
  തൊന്നുമില്ലന്നല്ലേ, അപ്പൊളൊരുദിനം കത്തിയമരുമോ, നീയും പിന്നെ വരാതെയാകുമോ

  എന്നാലെങ്ങ്ങുമിരുട്ട്മാത്രം, പിന്നെയീ കണ്ണുകൾക്കെന്തു പ്രയോജനം

  വെട്ടത്തിൽ സുരക്ഷിത
  മല്ലാത്തതൊക്കെയും
  ഇരുട്ടത്തെങ്ങനെ കാത്തുസൂക്ഷിച്ചിടും

  വെളിച്ചത്തു കാണാൻ കഴിയാഞ്ഞതൊക്കെയും
  ഇരുട്ടത്ത് ഞാനെങ്ങനെ കണ്ടെത്തുമെന്നോ?

  ഇരുട്ട്....എങ്ങുമിരുട്ടു മാത്രം.
  ©abhiramhari