Fluster1917
It was the year 1917 the whole world is in fluster. Because it was three years since world war 1 began. The flustered soldiers,the political basterds the wepon dealers proverty even though rich people too affected. At that point of time some of the nazi soldiers are just born some are not yet ... Some in mother's womb, anyway Adolf Hitler is 28 year old young man have no idea about the next man who will lead the world war 2 (LoL).
But on the same time behind the whole indians who are in the state of fluster there comes the Man 20 years older than hitler the founder of peace ...the light of hope .... Mahatma Gandhi . He started the champaran sathyagraha in 1917 his first battle for liberation.....
On the same time in 1917 john f Kennedy was born... But later he is shot dead and proved again(first gandhi then Martin Luther King) good people's are also hated by some flustered minds.
©_mutualist_
_mutualist_
www.instagram.com/sagav_Vishnu/
Poet________political thinker. A gAnDhiYaN____ @ one day i will rule the world.
-
-
ചെമ്പനീർ പൂവ്
അപ്സരസ്സിൻ പര്യായം ഈവിധം,
ഒന്നേയുള്ളൂ , ഇൗ പാരിൽ അതാണുനീ.
മുൾചെടിയിൽ വളർന്നാലും ഹൃദ്യമാം
ചെന്തളിരിതൾ , വന്യമാം സൗരഭം.
എകമായ ഒരുപാടു പ്രേമങ്ങൾ
നിന്നിലൂടെ അനഖാനുരാഗമായ് .
പ്രേമിക്കുന്നവർ ചെമ്പനീർ പൂക്കളായ്
നിന്റെ സൗഭഗം ,വേറെന്തു പറയുവാൻ.
എത്ര എത്ര മരണ തറകളിൽ
വേദനകളെ നിന്റെ ഇൗ സൗന്ദര്യം...
ഒന്നിടവേള പ്രത്യാശ തൻ ഒളി
പ്രാണനിൽ ലയിച്ചാശ്വാസ ഹേതു ആയ് ..
കത്തിയാളും ചിതയിൽ നിൻ _സൗരഭം
കത്തി നിൽക്കും പ്രണയത്തിൻ സൗന്ദര്യം
കത്തി ആളും പകലിന്റെ സൗന്ദര്യം
കത്തി കൊണ്ടു മുറിച്ചാലും സൗരഭം.
മുള്ളുകൊണ്ടാൽ കരയുന്ന പെണ്ണിന്റെ
ഉള്ളിൽ പ്രേമത്തിൻ മുള്ളുതറച്ചതിൽ-
പിന്നെ മുള്ളാൽ മുറിഞ്ഞൊരു ചോരയിൽ
പ്രേമമുണ്ടെന്ന് പോലും പറഞ്ഞവൾ.
©_mutualist_ -
കയ്ലി
ഞാൻ ഇന്നലെകളിൽ മറന്നു പോയ
പഴയ കൂട്ടുകാരൻ, അവൻ -
ഓർമയിൽ തെളിഞ്ഞിന്നു,
വാങ്ങിയ പുതിയ കൈലിയുടെ പേരവൻ.
അവൻ പണ്ട് ഏട്ടാം ക്ലാസിലെ
ഒന്നാം ബഞ്ചിലിരുന്ന് ബസെണ്ണിയും
പിന്നെ സുന്ദരികളെ വായുന്നോക്കിയും
കമന്റഡിച്ചും കമ്പനികൂടിയവൻ.
നിങ്ങൾക്ക് വെറും കൈലിയുടെ-
പേരായിരിക്കും എന്നാല് എനിക്ക്.
ഒരുപാട് മുട്ടായിയുടെയും സിപ്പപ്പിന്റെയും
പുളിപ്പുള്ള നെല്ലിക്കയുടെ മധുര ഓർമകൾ.
ഞാൻ ഇന്നലെകളിൽ മറന്നു പോയ
പഴയ കൂട്ടുകാരൻ.....
©_mutualist_ -
പലപ്രേമങ്ങൾ
വേർപിരിയാത്ത പ്രണയം ആവർത്തന വിരസതയിൽ വികാരങ്ങൾ നഷ്ട്ട പെട്ട ജീവിതം മാത്രം ആകുന്നു.....
നഷ്ട പെട്ടാൽ ഇനി ഒരിക്കലും ആവർത്തിക്കാത്ത പ്രണയത്തിന്റെ ഓർമപ്പെടുത്തലുകൾ.....
അല്ലെങ്കിൽ മരിക്കും വരെ പ്രണയിക്കുന്ന എല്ലാം മറന്ന് പോയ രണ്ട് പേർ ആകണം. അപ്പോൾ ആരും നമ്മളെ പറ്റി എഴുതില്ല കാരണം ഞാൻ നിന്നേപറ്റിയും നീ എന്നേ പറ്റിയും മാത്രം കരുതി .... രെഹസ്യമായ പ്രണയ കവിതകൾ കാതുകളിൽ പറഞ്ഞു മറന്ന് പോയത് കാരണം....
ഇനിയും അല്ലെങ്കിൽ , ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു ഒറ്റവഴി പ്രണയം ആവണം.....അതിന്റെ വഴി ഓരങ്ങളിൽ അതെന്നും പുതിയതായിരിക്കും
അതിനെ പറ്റി എന്തും എഴുതാം ...സങ്കൽപ്പം അല്ലേ...
©_mutualist_ -
കുശുമ്പൻ
[കുറേ വർഷങ്ങൾക്ക് മുമ്പ്]: ആരാന്നാ ഓരോന്നിന്റെ ഒക്കെ ഒരു വിചാരം. ഒന്നും ഇല്ലെങ്കിൽ എന്താ കെട്ടി കുഞ്ഞമ്മ ചമഞ്ഞ് ഒരു നടപ്പ്.
[കുറേ വർഷങ്ങൾക്ക് ശേഷം]: ഒന്നും ഇല്ലാത്ത വീട്ടിൽ നിന്നും കൊണ്ടുവന്ന പെണ്ണാ. ഇപ്പ അവലേത് നിലയിൽ ആണെന്ന് നോക്ക്.
#എന്ന് ഗതി പിടിക്കാതെ കിടക്കുന്ന കുശുമ്പൻ
ഇന്ന് മുതൽ വിചാരിച്ചാലും മതി എന്തെങ്കിലും ഒക്കെ ആവാം....never judge others judge yourself and change.... jai #mutualism luv u all
©_mutualist_ -
_mutualist_ 67w
അഭിസാരിക
അവളോരു പൂവായിരുന്നെങ്കിൽ അനുരാഗം
ഒരു വണ്ടായ് പാറിചെന്ന്ന്നവളെ ചുംബിച്ചേനെ.
അവളൊരു പൂവാണെന്നാൽ അവളെ-- ചുംബിക്കുവാന്
ഒരു നൂറു ശലഭങ്ങൾ,.....ചിരിയിൽ കുത്തിർന്നവൾ.
അവളുടെ കണ്ണിൽ തെല്ലും, അനുരാഗമേ ഇല്ല.
അവളുടെ മിഴികളിൽ വശ്യത മാത്രം മാത്രം.
അവളുടെ ചിരിയിലും, അവളുടെ ഭാവത്തിലും
ഓരോരോ ഞൊടിയിലും, കത്തുന്ന വികാരങ്ങൾ.
ഏതെന്സും റോമും സിന്ധൂ തീരവും രെചിച്ചൊരീ
നഗര ചരിത്രത്തിൽ അവരെ കണ്ടില്ലെങ്കിൽ?
ചരിത്ര _ താളുകളിൽ ഒരുതിര നോട്ടം ,അതാ,
അജ്ഞാത നായികമാർ സുരകന്യമാർ ആം ഇവർ.
ഒരു വെറും കരസ്പർശം, അകലും വിഷാധങ്ങൾ
ഒരു വെറും നോട്ടം കൊണ്ട്, നിറയ്ക്കും വികാരങ്ങൾ
നിനക്കും പ്രണയമോ, ചരിത്രം പറയുന്നു
ചലിക്കും ഹൃദയത്തിൽ ചിലപ്പോൾ തോനിക്കാണും.
രെക്ണങ്ങൾ ഹേമാങ്കിത്ത തല്പങ്ങൾ അർപ്പിക്കുന്നു
സ്വൽപമെങ്കിലും നിന്നേ അല്പമായ് നുകരുവാൻ.
നീ സുര പഥം പോലും ചോതിച്ചാൽ തെരും ദേവൻ
മായിക സ്നേഹ പ്രവാഹമാം നായിക നിക്കായി.
തോഴികൾ നനവാർന്ന ചാമരം വീഷും പകൽ
അലസം മയങ്ങി നീ നഗര ചരിത്രങ്ങളിൽ.
വിഷകന്യകകളായി ചാരസുന്ധരികളായി
നീ അറിഞ്ഞത്രയ്ക്കൊന്നും അറിഞ്ഞില്ലൊരുത്തരും
അവളൊരു പൂവായിരുന്നെങ്കിൽ അനുരാഗം
ഒരു വണ്ടായ് പാറിചെന്നവളെ ചുംബിച്ചേനെ.
അവളൊരു പൂവാണെന്നാൽ അവളെ ചുംബിക്കാൻ
ഒരു നൂറു ശലഭങ്ങൾ ചിരിയിൽ കുതിർന്നവൾ.
©mutualist -
മാർക്സിസം
ലോകത്ത് മൂന് തരം കമ്യൂണുകൾ (മതേതര വാദികൾ) ഉണ്ട്.... #ഹിന്ദു കമ്മ്യൂണിസ്റ്റ് #മുസ്ലിം കമ്മ്യൂണിസ്റ്റ് #ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്... പിന്നെ പട്ടിണി കിടക്കുന്ന കുറെ maoist കളും...
ഞാൻ Mutualist(പരസ്പരാശ്രായ വാദി) ആകാൻ ഒരേ ഒരു കാരണവും ഇത് തന്നെ ✌️ആണ് സുഹൃത്തുക്കളേ... ശെരി അല്ലെങ്കിൽ നിങ്ങള് പറ ഞാൻ കേൾക്കാം...
©mutualist -
ദൈവം ഉണ്ടോ?
ഞാനൊരു പാവം Mutualist ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ ???
കുറച്ചൊക്കെ അലവലാതി ജനിയസ് നടിച്ചു നടന്ന കോളേജ് വരാന്തയിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ട ചോദ്യം നിങ്ങളെ പോലെ ഞാനും!!!
:ദൈവം ഉണ്ടോ അളിയാ? ദൈവത്തിൽ നീ വിശ്വസിക്കുന്നുണ്ടോ? നീ വലിയ Mutualist അല്ലേ നീ പറ ദൈവം ഉണ്ടോ?
Mmm ഉണ്ട് ... ചമ്മീനിലെ___ കറുതമ്മയേയും പരീക്കുട്ടിയേയും പോലെ.... ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാല് ഇല്ല, ശെരിക്കും ഭാവനയിൽ വിരിഞ്ഞ പൂവ്..... പക്ഷേ പിള്ളാരെ ഞാൻ മതത്തിൽ വിശ്വസിക്കുന്നു...
മതം മനുഷ്യനെ നന്നാക്കാൻ ഒരുമിപ്പിക്കാൻ നേരെ നടത്താൻ ഉണ്ടാക്കിയ, ഉണ്ടാക്കപെടുന്ന, ഉണ്ടാക്കാൻ പറ്റുന്ന;
ഒരു പ്രസ്ഥാനം മാത്രം ആടെ കൊച്ചുങ്ങളെ.
മനുഷ്യന്റെ subcontious അഥവാ ഉപബോധ മനസ്സിനെ indirect aayi നിയന്ത്രിക്കാൻ ഉണ്ടാക്കിയ താക്കോൽ ആണ് അമ്പലവും പള്ളിയും എല്ലാം...
നീ avdokke നിന്നു പ്രാർത്ഥിക്കുമ്പോൾ നീ മാത്രമേ കേക്കുന്നുള്ളു....നീ നിന്നോടാണ് എല്ലാം പറയുന്നത്.
ഇനി ക്രിസ്ത്യാനി ആഹ് മുസ്ലിം ആ ഹിന്ദു ആഹ് എന്നൊക്കെ പറെയാതെ ....നീ മനുഷ്യൻ ആടാ my**"
പുതിയ ജാതികൾ ഉണ്ടാവട്ടെ പുതിയ തൊഴിലുകൾ ക്ക്. അനുസരിച്ച്...... ലോകം മാറെട്ടെ സ്വാതന്ത്ര്യം നിറയട്ടെ...... പണ്ട് കമ്മ്യുണിസ്റ്റ് ആയിരുന്ന കാലത്ത് ഞാൻ ..........(തുടരും.....)
©mutualist -
എന്റെ അച്ഛൻ
കഴിഞ്ഞ 21 വർഷത്തിനു ഇടയ്ക്ക് പഠിക്കാൻ വാങ്ങിച്ചതിന്റെ 5 ഇരട്ടി ബുക്ക് എഴുതാൻ വാങ്ങിച്ച എന്നെ അച്ഛൻ തെറി ഒന്നും വിളിക്കാറ് ഇല്ല.mutualism____കോളേജ് ടീ-ബാർ___ഇപ്പോ ബോക്സിങ് എന്ന പുതിയ ലഹരിയും.....അച്ഛൻ ഇപ്പോ പറയുന്നത് എനിക്ക് പശുവിനെ വാങ്ങിച്ചു തന്നാൽ പശു പോലും നശിച്ചു പോകും പോലും...അതും ഒരു സത്യം ആയിരിക്കും....
ഞാൻ നാളെ മുതൽ കാണിച്ചു കൊടുക്കുന്നുണ്ട്.... പുന്നാര അച്ഛാ ഞാൻ....മണ്ണിൽ പണിയെടുക്കാൻ പോകുവാ___പരെയുന്നില്ല mirakee കൂട്ടുകാരെ കാണിച്ചു കൊടുക്കാം______എനിക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ട്........wait....and C
പിന്നെ എല്ലാരും Rich dad poor dad എന്ന പുസ്തകം വായ്ക്കണേ.....
©mutualist -
ചുണ്ട്
ഒരുപാട് കാലം മാസ്ക് ഇട്ടു നടക്കേണ്ടാ.... അവസാനം ചുണ്ടും ഒരു സ്വകാര്യ അവയവം ആകും....
എന്ന് 1000 തലമുറ മുമ്പ് ഉണ്ടായിരുന്ന കുറെങ്ങ് അപ്പൂപ്പന്റെ കൊച്ചു കൊച്ചു... കൊച്ചു.......കൊച്ചു മോൻ....
©mutualist
-
quotes_miraquill 23w
Art is like a border of flowers along the course of civilization.
- Lincoln Steffens -
പ്രതിപക്ഷം
__________________
എന്റെ പ്രണയം
അധികാരം നഷ്ടപ്പെട്ട
ഒരു മന്ത്രിയുടെ
മനോനിലയായിരുന്നു.
എന്റെ ഉഭയ സമ്മതപ്രകാരമല്ലാതെ
ഒട്ടനവധി ആനുകൂല്യങ്ങൾ
ഒറ്റയടിക്ക് മറ്റൊരാൾ ഇല്ലാതാക്കി.
ഞാൻ തറക്കല്ലിട്ട
പല പദ്ധതികളും
അയാൾ എളുപ്പത്തിൽ
കെട്ടിപ്പൊക്കി.
ഞാൻ മുറിക്കേണ്ട
പല നിറമുള്ള
റിബണുകൾ മുറിച്ച്
അയാൾ
ആഘോഷ വേളകളുണ്ടാക്കി.
ഞാൻ പാസാക്കിയ
എല്ലാ പരിഷ്ക്കാരങ്ങളും
പുരാതന ഫയലുകളുടെ
ഇടയിൽ പൂഴ്ത്തി.
എന്റെ ജീവിതം
ധാരാളം ക്രമക്കേടുകളുള്ള
ഒരു ലൈഫ് മിഷൻ
പദ്ധതിയാണെന്ന് പറഞ്ഞ്
എന്നെ അഴിമതിക്കാരനാക്കി.
തുടർ ഭരണം നേടാൻ
പിടിപ്പതു ചെയ്തു നോക്കിയിട്ടും
ഞാൻ നേരിടേണ്ടി വന്നത്
ഒരു ത്രികോണ മത്സരമാണ്.
എന്റെ പ്രണയം
അധികാരം നഷ്ടപ്പെട്ട
ഒരു മന്ത്രിയുടെ
മനോനിലയായിരുന്നു.
അധികാരം പോയാലും
മുറിവുകളിൽ കഴിഞ്ഞു കൂടാൻ
ഓർമ്മകളെ
പെൻഷനാക്കി കിട്ടിയിട്ടുണ്ട്.
പുതിയ ഭരണത്തിനെതിരെ
കവിതയെഴുതി
പ്രതിഷേധിക്കലാണിന്ന്
എന്റെ തൊഴിൽ
നിങ്ങൾക്കെന്നെ
പ്രതിപക്ഷമെന്നു വിളിക്കാം. -
its_gopika 61w
ഡിസംബർ 31st
'ഞാൻ ഒന്നും കൂടെ എല്ലാം ചെക്ക് ചെയ്യാം we cant afford any mistakes right ' ഉത്കർഷ പറഞ്ഞു.
' yeah please ' അശ്വിൻ പറഞ്ഞു.
'അശ്വിൻ please ഇങ്ങനെ gloomy ആയി ഇരിക്കരുത്. നമ്മുടെ last ചാൻസ് ആണ് ഇത്. ' ഉത്ക്കർഷ പറഞ്ഞു.
'ഉത്കർഷ ഞാൻ പറയുന്നത് കേൾക് ..എല്ലാം ഓക്കേ ആവുമ്പൊ നീ portkey ഉസ് ചെയ്യ്തു 2019 യിലേക്ക് പോണം എന്നെ നോക്കണ്ട ' അശ്വിൻ പറഞ്ഞു.
'എന്ന് വെച്ച ?' ഉത്ക്കർഷ ചോദിച്ചു.
'നിനക്ക് പറഞ്ഞ മനസിലാവില്ല. ഞാൻ അവിടെ വന്നാലും എനിക്കു ഒന്നും ചെയ്യാൻ പറ്റില്ല '
'അശ്വിൻ നീ വന്നില്ലെങ്കിൽ നീ രണ്ടു മൊഡ്യൂൾ യിൽ ഇല്ലാത്തതു കൊണ്ട് you will die ' ഉത്ക്കർഷ പറഞ്ഞു.
'i am already dead നീ ചെല്ല് you should escape from all this ' അശ്വിൻ പറഞ്ഞു.
' You loved her didnt you '
ഇത് കേട്ട് അശ്വിൻ ഉത്കർഷയെ നോക്കി.
'i love her And she never saw it ...she loved സിദ്ധാർഥ് and now because of him i lost my everything ' അശ്വിൻ പറഞ്ഞു.
'Are you sure അശ്വിൻ its because of him you lost your everything. Why didnt you express your feelings to her ' ഉത്കർഷ ചോദിച്ചു.
' i didnt have the courage for that ' അശ്വിൻ പറഞ്ഞു.
'coward' ഉത്കർഷ പറഞ്ഞു.
To be continued...
#10_4510:45
Part 28©its_gopika
-
sreenadhbalasundaram 146w
"അപ്പുറത്തെന്താണ് കാഴ്ചകൾ"
അവൾ ചോദിച്ചു....
പഴമ ഇളക്കിയിട്ട കുമ്മായവിടവിലൂടെ അസ്തമയസൂര്യൻ ഒരു നേർത്ത ശോണരേഖയെന്നോണം അവളുടെ കണ്ണിൽ മുത്തമിട്ടു
സൂചികൊണ്ട കണക്ക് അവൾ കണ്ണുകൾ ഇറുക്കിയടച്ചു
"സമയം സന്ധ്യയോട് അടുക്കുകയാണ്"
അവൻ പറഞ്ഞു.....
"മേഘമാലകളെ നിറമണിയിച്ച് ചുവന്ന സൂര്യൻ
നീലക്കടലിന്റെ അനന്തതയിലേക്ക് നൂണ്പോകുന്നു
വാകമരങ്ങൾ സന്ധ്യയോട് മത്സരിച്ചിട്ടെന്നവണ്ണം
അതിലേറെ ചുവന്ന് പൂത്തിരിക്കുന്നു
കിഴക്കൻ മലകളിൽ കിളികൾ പ്രണയഗീതമാലപിക്കുന്നുണ്ട്
നുരഞ്ഞിറങ്ങുന്ന പുഴ അകലെനിന്ന് പാലരുവിപോലെ താഴേക്ക് വരുന്നു
ചോലമരങ്ങൾ കാറ്റിനൊത്തൂയാലാടുന്നു
താഴ്വാരങ്ങളിൽ ഓർക്കിടുകൾ പതിവിലും നേരത്തേ പൂത്തിരിക്കുന്നു
രാത്രികളിൽ പുഷ്യരാഗങ്ങളെ ലജ്ജിപ്പിക്കും വിധം നക്ഷത്ര രാജികൾ പൂക്കുന്നു
തിരകളിലാടിയാടി ഒരു വഞ്ചി അകലേക്ക്....അകലേക്ക്...."
"അകലേക്ക് എന്ന വെച്ചാൽ..?"
"കടലും ആകാശവും ഒന്നിക്കുന്നിടത്തേക്ക്"
"നിങ്ങൾ കള്ളം പറയുന്നു..."
അവൾ പരിഭവിച്ചു
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു
"അവിടെ എംതൊക്കെയാണ് കാഴ്ച്ചകൾ"
ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം നിസംഗയായി അവൾ പറഞ്ഞു
"ഇവിടെ ഇരുട്ടാണ് ...കാർന്നുതിന്നുന്ന കൂരിരുട്ട്
സ്വയം കണ്ടെത്താൻപോലും അനുവദിക്കാത്ത തമസ്സ്"
"മതില് പൊളിച്ചാൽ നിനക്കും കാണാമെല്ലോ"
"ഞാൻ എങ്ങനെ പൊളിക്കാനാണ്"
അവൾ കാലനക്കി ഒച്ചയുണ്ടാക്കി
"ഇത് ചിലമ്പല്ല ചങ്ങലയാണ്"
"എനിക്ക് പൊളിക്കാമെല്ലോ..."
അവന്റെ ശബ്ദം കനക്കുന്നത് അവളറിഞ്ഞു
"ഉം..."
മറുവശത്തെ നേർത്തമൂളൽ സമ്മതമാകാം..
"ഞാൻ നാളെ വരും ഇത് പൊളിച്ചുനീക്കാൻ..."
കനത്ത കാലടികൾ ദൂരേക്ക് പോയ്മറഞ്ഞു
ഒരു പടക്കുതിരയുടെ കരുത്തും വേഗവും അതിനുള്ളത് പോലെ അവൾക്ക് തോന്നി
ഏറെ സന്ധ്യകളിലവൾ
കുമ്മായപ്പാളിക്കിടയിലൂടെ എത്തി നോക്കി
കാലിലുടക്കിയ ചങ്ങലയുണ്ടാക്കിയ വ്രണത്തിലേക്കും
"ചതിച്ചതാകില്ല....അവരവനെ 'കൊന്നിട്ടുണ്ടാകും'..."
©sreenadhbalasundaram -
പെയ്യാതെ പോയ ചില
മഴകളുണ്ട്.
ഹൃദയത്തിലല്ല,
വേരറുത്തിട്ട
മരങ്ങളിൽ..
©sordid_soul -
jun___ 64w
My eye's said don't cry,
we can't bear much,
They said, we are all dry now,
There's nothing inside us,
They said,
Now, blood is the only answer,
Which will come out ,
There's no tear left inside us,
My eye's said , don't cry ,
I am out of stock.
I felt the pain,
And they cried,
I fall , and they cried,
I was hurt,
And they cried.
I found out today,
That I am too selfish,
Because I never tried to give them some relief,
Everytime, I felt the pain,
I wanted them to cry.
Now they are out of stock,
And i just cry dry,
Now I just cry dry.....Tears, out of stock
©jun___
-
quotes_miraquill 68w
Blessed is the man, who having nothing to say, abstains from giving wordy evidence of the fact.
- George Eliot -
_chris 139w
It just take take 6 steps for a pawn to become most powerful piece in a chess board. So Maybe today you are not enough for the world but if you can make right move at right time then you will rule this world
©Chris -
reneiya_rasheed 86w
ഇനി നോൺവെജിറ്റേറിയനായ മുയലിനെ തിരഞ്ഞാരും വരേണ്ട....
ഗതികെട്ടാൽ പുലിക്കു പുല്ലു തിന്നാമെങ്കിൽ
മുയലിനും ആകാമല്ലോലെ....ഒരു കാട്ടിൽ പക്കാ വെജിറ്റേറിയൻ ആയൊരു മുയലുണ്ടായിരുന്നു.ഒരു വേനൽ ദിവസം വിശന്നു വലഞ്ഞ മുയൽ തൊട്ടടുത്തു നിന്ന് കാറ്റിലാടിയ പുല്ലിനോടായ് വിനീതനായ് ചോദിച്ചു.
"ഇവിടെല്ലാം കരിഞ്ഞുണങ്ങി..നീ വെയിലേറ്റു വാടിക്കരിയും മുമ്പ് ഞാൻ നിന്നെ ഭക്ഷിച്ചോട്ടെ....."
എന്നാൽ എല്ലാ വെയിലും മഴയും കാറ്റും തരണം ചെയ്ത പുല്ല് ഒരിത്തിരി അഹങ്കാരത്തോടെ വിസമ്മതം അറിയിച്ചു..
എന്നാൽ പിന്നീടു വന്ന വേനൽ ചൂടിനെ അഭിമുഖീകലിക്കാൻ പുല്ലൊത്തിരി പാടുപെട്ടു...
ഒരിറ്റു ജലം പോലും ലഭിക്കാതെ അവളുടെ വേരുകൾ ഭ്രാന്തമായി മണ്ണിലൂടെ അലഞ്ഞു തളർന്നു, പുതു നാമ്പുകൾ പോലും തളർന്നു വീഴുന്നുവെന്നും, അവളുടെ ഒരോ അവയവങ്ങളും ദിനംപ്രതി കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കുന്നുയെന്നും വേദനയോടെ അവൾ തിരിച്ചറിഞ്ഞു...
അങ്ങനെ ദീർഘ നേരത്തെ ചിന്തക്കൊടുവിൽ അവൾ മനസ്സിലാക്കി.
ഏതായാലും മരണത്തോടടുത്ത് എത്തിയിരിക്കുന്നു...എത്രയും പെട്ടന്നാ മുയലിനെ തന്നെ ഭക്ഷിക്കാൻ അനുവദിച്ചു അവളുടെ ജീവിതം ധന്യമാക്കാൻ..
പിന്നീടോരോ ദിനവും കാണുന്നവരോടെല്ലാം മുയലിനെ അന്വേഷിച്ചു.പക്ഷെ ആ കാത്തിരിപ്പ് അതികം നീണ്ടില്ല...
ഒടുവിൽ അവളുടെ മരണവെപ്രാളത്തിനിടയിൽ ചുറ്റും ഉള്ളവരുടെ അടക്കം പറച്ചിലിൽ നിന്ന് അവൾക്ക് കേൾക്കാനായത്
"ആ മുയൽ നോൺ വെജിറ്റേറിയൻ ആയിരിക്കുന്നു"..
എന്നു മാത്രമായിരുന്നു....
ഒരു നിമിഷം ആ കണ്ണുകളടച്ചു...
പിന്നീട് മണ്ണോടലിഞ്ഞു ചേർന്ന് അവളുടെ പ്രതീക്ഷയുടെ പുതു നാമ്പുകളായി പുനർജനിക്കാൻ ഒരു മഴക്കായി കാത്തിരുന്നു....
©reneiya_rasheed -
ഓ ജുവൈരിയാ
ഇനിയെത്ര രാവുകൾ ഞാനീ നോവ് താണ്ടണം
എന്റെ മിഴികളിൽ എത്ര നനവ് പടരണം
ഓരോ സന്ധ്യ മയങ്ങുമ്പോഴും
നിന്റെ ഓർമകൾ കൊണ്ടു ഞാൻ വീർപ്പുമുട്ടുന്നു
എനിക്കു നീ തന്നതൊക്കെയും
നല്ല ഓർമ്മകൾ മാത്രം
ഇനിയും നോവ്തീണ്ടിയൊരായിരം
കാലം ഞാൻ കാത്തിരിക്കാം
നിന്റെ മൊഴികളെന്നോട് ചേരുവാൻ
നിന്റെ പാദങ്ങളോട് ചേർന്നു നടക്കാൻ
ഒടുവിലൊരു നിദ്രയ്ക്കു
കണ്ണടച്ചു ഞാൻ അരങ്ങൊഴിയും വരേയും
അതു വരെ ഇനിയും ഞാൻ നിന്റെ
സൗന്ദര്യം വാഴ്ത്തട്ടെ
നിനക്കായെന്റെ പേന ചലിക്കട്ടെ
എനിക്കു നീ തന്നതൊക്കെയും
നല്ല ഓർമ്മകൾ മാത്രം
അതു മാത്രമാണെന്റെ സമ്പാദ്യം..
©raziq1
