Grid View
List View
Reposts
 • _lakshmi_ 84w

  യാത്ര.....
  എന്റെ പ്രണയത്തെ അനശ്വരമാക്കിയതെന്തോ,
  അതുതേടിയുള്ള അവശേഷിപ്പുകളില്ലാത്ത
  അനന്തമായ യാത്ര. ഒടുവിൽ,
  അവനോളമല്ല, ആഴിയോളം ആ സ്മൃതികളങ്ങനെ
  മരിക്കാതെയുണ്ടെന്ന തിരിച്ചറിവിൽനിന്നും
  തിരികെ മടങ്ങണം.
  ഒരിറ്റു കണ്ണീർപോലും പൊഴിക്കാതെ,
  നഷ്ടങ്ങളുടെ ജീർണിച്ച കെട്ടുകളില്ലാതെ
  ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന തോണിയിൽ
  അവന്റെ ഓർമകളിലൂടെയല്ലാതെ,
  മനസ്സുനിറയെ ഒരു പഴയ പ്രണയത്തിന്റെ
  മേഘമൽഹാറും പേറിയുള്ള
  തുടർച്ചകളില്ലാത്ത ഒരു മടക്കം.........
  ©_lakshmi_

 • _lakshmi_ 89w

  ഇടക്കിടെ എന്നിൽനിറയുന്ന മൗനത്തിന്റെ വേരുതേടിയുള്ള യാത്രയെ ആദ്യമൊക്കെ ഞാൻ വല്ലാതെ പ്രണയിച്ചിരുന്നു.
  പലതിനും മറുപടിയില്ലാതെ നിന്നപ്പോഴുമൊക്കെ,
  മൗനത്തിന്റെ മറപിടിച്ചു ഞാനെന്നിൽ നിന്നുതന്നെ
  ഓടിയൊളിക്കുകയായിരുന്നു.
  എങ്കിലും, ആ നിശ്ശബ്‌ദതയുടെമടിത്തട്ടിൽ
  ഞാനെന്നെത്തന്നെ തിരയാറുണ്ടായിരുന്നു.
  പക്ഷേ എന്തെന്നറിയില്ല ഇന്നിതാ,
  എന്നെത്തന്നെ തിരിച്ചറിയാനാകാത്തവിധം
  എന്റെ മൗനത്തിന്റെ വേരുകൾ എന്നിൽനിന്നെത്രയോ അകന്നുപോയിരിക്കുന്നു.
  ഇന്നെന്റെ നിശ്ശബ്ദതയോടെനിക്ക് പ്രണയമില്ല.
  എന്തെന്നാൽ, ഉത്തരമില്ലാതെ നിൽക്കുന്ന എന്നെയല്ലാതെ മറ്റൊന്നും എനിക്ക് ആ ശൂന്യതയിൽനിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല...
  ©_lakshmi_

 • _lakshmi_ 90w

  ചില ഋതുക്കളിലെന്നോണം,
  അവന്റെ പ്രണയത്തിന്റെ വേരുകൾ
  എന്നിലേക്കാഴ്ന്നിറങ്ങിയിരുന്നു.
  പരസ്പരം നിർണ്ണയിക്കാനാവാത്ത വിധം
  എന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞങ്ങനെ......
  ©_lakshmi_

 • _lakshmi_ 91w

  ഉറക്കം നഷ്ടപ്പെട്ട പലരാത്രികളിലും
  ചില നോവലുകളിലെന്നപോൽ
  നിന്റെ പ്രണയത്തെ പകർത്തിയെഴുതാൻ ശ്രമിച്ചപ്പോഴൊക്കെ,
  കണ്ണുകൾ ചെന്നെത്തിയത്
  ഇരുട്ടുപടർന്ന് ആളൊഴിഞ്ഞിട്ടും അങ്ങ് ദൂരെ
  അണയാതെ നിൽക്കുന്ന തെരുവുവിളക്കിലേക്കാണ്.
  തുടരെത്തുടരെയുള്ള പരാജയങ്ങൾ തന്റെതന്നെ
  അസ്ഥിമാടം തീർക്കുമോയെന്നറിയാതെ,
  തന്റെ പ്രണയത്തെ തേടി
  തെരുവിലെ അരണ്ട വെളിച്ചത്തിലൂടെ
  അന്നയിലേക്കോടിയെത്തുന്ന ചൂതാട്ടക്കാരൻ...
  രാത്രിയുടെ സങ്കൽപ്പങ്ങളിൽ നിന്നെ പകർത്തിയിടാൻ നിന്നപ്പോഴും
  എന്റെ കണ്ണിൽ നിറഞ്ഞുനിന്നത്
  അന്നയും ചൂതുകളിക്കാരനുമാണ്..
  ഞാൻ എത്രതന്നെ രാത്രികൾ പന്നിട്ടാലും
  ഒരു സങ്കീർത്തനംപോലെ
  അന്ന പകർത്തിയെഴുതിയ ചൂതാട്ടക്കാരനെപോൽ
  മറ്റൊരു അന്നയായി നിന്നെ പകർത്തിയെഴുതാനെനിക്കാവില്ല........
  ©lachu_

 • _lakshmi_ 91w

  നമുക്കിടയിൽ ഋതുക്കൾ ഒരുപാട് കടന്നുപോയി.
  പക്ഷേ എന്തുകൊണ്ടോ,
  ഒരു മഴക്കാലത്തിനും നിന്നെപ്പോലെ എന്നിലേക്ക്‌ പെയ്തൊഴിയാനായില്ല.
  ഒരു വേനലിന്റെ ചൂടിനും നിന്റെ ഓർമകളെ
  അഗ്നിഗോളമാക്കാനായില്ല.
  ഒരു വസന്തത്തിനും നിന്നെപ്പോലെ എന്റെ മൗനങ്ങളിൽ ഇഴുകിച്ചേരാനായില്ല.
  നീ എനിക്ക് തന്നിട്ടുപോയ പ്രണയത്തിന്റെ വാകപ്പൂക്കൾക്കു വാട്ടമൊന്നുമില്ല.
  കാത്തിരിക്കുന്നു ഞാൻ,
  നമ്മുടേതു മാത്രമായ ഒരു ശിശിരത്തിനു വേണ്ടി..
  ഈ കാത്തിരിപ്പ് എനിക്കൊട്ടും മുഷിയില്ല. കാരണം,
  നിന്നോളം ഞാൻ ഋതുക്കളെയും പ്രണയിക്കുന്നു.....
  ©lachu_

 • _lakshmi_ 92w

  നമുക്കിടയിൽ പ്രണയത്തിന്റെ നാമ്പുകൾ മുളച്ചുപൊങ്ങിയിരുന്നെന്നറിയാൻ
  പെയ്തിറങ്ങിയ ഒരു മഴക്കാലമോ,
  പൂപൊഴിക്കുന്ന വാകമരച്ചുവടോ,
  സിന്ദൂരമണിഞ്ഞ സായാഹ്നമോ വേണ്ടിയിരുന്നില്ല.
  പകരം,
  നമ്മുടെ കണ്ണുകളിൽ ജ്വലിച്ച പ്രണയ ഭാവങ്ങളും
  ചുണ്ടുകളിൽ ഊർന്നിറങ്ങിയ മൗനവും
  മാത്രം മതിയായിരുന്നു സഖേ....
  ©lachu_

 • _lakshmi_ 92w

  കോരിച്ചൊരിയുന്നൊരു മഴയത്ത്
  നമുക്കായി പൊഴിയുന്ന വാകച്ചുവട്ടിലൂടെ
  നിന്റെ ഉള്ളംകയ്യിൽ കൈകോർത്തെനിക്ക്
  ഒരിക്കൽക്കൂടി നടക്കണം.
  ഒരുവട്ടംകൂടി നിന്റെ നെഞ്ചോടുചേർന്നനിന്നു
  ഒന്നിച്ചാ മഴനനയണം.
  എന്നിട്ടാ നനവുണങ്ങും മുമ്പേ
  നിന്നിലലിഞ്ഞു ചേരണം.
  എല്ലാത്തിനുമൊടുവിൽ ചൂടാറുംമുന്നേ
  ഇരുളുമൂടിയ ഇടനാഴികയിലൊന്നിൽ ചെന്നിരുന്ന്
  നിന്റെ ഓർമകളിലേക്ക് തലചായ്ച്ചു
  നിദ്രയിലാണ്ട് ഇല്ലാതാവണം......
  ©lachu_

 • _lakshmi_ 92w

  കാത്തുസൂക്ഷിക്കണമെനിക്കീ
  ഒരുപിടി നല്ല ഓർമകളെ,
  ക്ലാവുപിടിക്കാതെയും
  ജരാനരകൾ ബാധിക്കാതെയും.
  കൊണ്ടുനടക്കണമവ നിഴലിനുകൂട്ടായി,
  എന്റെ ചിതയഗ്നിക്കിരയാകുംവരെയെങ്കിലും....
  ©lachu_

 • _lakshmi_ 92w

  അടർന്നു വീണ് ഒരുപിടിച്ചാരമാകുന്നതിനു മുന്നേ
  ഒരിക്കൽകൂടിയെനിക്കാസ്വദിക്കണം ആ
  പ്രണയോന്മുഖമായ മഴക്കാലം.
  പിന്നെയതിന്റെ കുളിരുമങ്ങുന്നതിനു മുന്നേ
  എനിക്കൊന്നൂടിയറിയണം,
  നിന്റെ ഹൃദയമിടിപ്പും ഇടനെഞ്ചിന്റെ ചൂടും....
  ©lachu_

 • _lakshmi_ 92w

  ഉള്ളിലെവിടെയോ എന്നോ പാകിയിട്ട വിത്തിന്റെ അംശം ചിതലരിക്കാതെ കിടന്നതുകൊണ്ടാവാം അങ്ങിങ്ങായി ചിതറിക്കിടന്ന അക്ഷരങ്ങളെ ഒന്നിച്ചുകൂട്ടി ഒരേ ചരടിൽ കോർത്തപ്പോൾ അവ വീണ്ടും വരികളായി പുനർജ്ജനിച്ചത്...
  ©lachu_