_athira_

��Ride on memories��

Grid View
List View
Reposts
 • _athira_ 44w

  ചായം തേച്ചെഴുതിയ വരികൾ
  പലതും നിറം മങ്ങിയിരിക്കുന്നു..
  തൂലികയാൽ മുറിവേറ്റ
  അക്ഷരങ്ങൾക്ക് വിട നൽകി
  പുസ്തകത്താളുകൾ മറവിയിലേക്ക്
  വഴുതി വീണിരിക്കുന്നു...
  ഇനിയൊരിക്കലും വർണ്ണങ്ങൾ
  പ്രത്യക്ഷമായൊരു അക്ഷരങ്ങൾ
  തേടി തൂലിക ചലിക്കുകയില്ല...
  ചിതയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടും
  നിറമില്ലാത്ത അക്ഷരങ്ങൾ
  എന്തിനെയോ തേടുകയാണ്..
  ©_athira jithin_

 • _athira_ 57w

  ����

  Read More

  ചിതലരിച്ച എന്നിൽ
  ശേഷിക്കുന്നത് എന്താണെന്നു
  അറിയുവാൻ നിൻ ചേദസ്സിന്
  സാധ്യമായില്ലെങ്കിൽ
  മൗനമായി ഇരുന്നുകൊള്ളുക,
  ഇപ്പോഴും ദ്രവിച്ചു തീരാത്ത
  എൻ ഹൃദയം, നനവ് വറ്റാത്ത ഈ
  പുതുമണ്ണിൽ ആഴ്ന്നിറങ്ങട്ടെ.
  ©_athira jithin_

 • _athira_ 58w

  ��

  Read More

  ശരീരം നിശ്ചലമായപ്പോൾ
  ആത്മാവും നിശ്ചലമായത്രെ
  ഒരുപക്ഷെ ഇനിയും
  സ്നേഹിക്കുന്നവരാൽ
  ഉപേക്ഷിക്കപ്പെട്ടത് താങ്ങുവാനുള്ള
  കരുത്തതിന് നഷ്ടമായിരുന്നിരിക്കാം.
  ©_athira jithin_

 • _athira_ 59w

  എന്റെ തൂലികയിൽ
  നിന്നും അടർന്നു വീഴുന്ന
  അക്ഷരങ്ങൾ നിനക്കായുള്ളതാണ്.
  മഷിക്കൂട്ടു നിലയ്യ്ക്കും വരെ
  നിന്നിലേക്ക് പടർന്നിറങ്ങി
  ഒടുവിലത് വായിക്കുമ്പോൾ
  നീയറിഞ്ഞു തുടങ്ങും
  ആഴ്ന്നിറങ്ങിയ അക്ഷരങ്ങളിൽ
  ഞാൻ ഒളിച്ചു വച്ചത്
  ചുംബനങ്ങൾ ആയിരുന്നു എന്ന്.
  ©_athira jithin_

 • _athira_ 62w

  ഞാനും നീയും എന്നതിൽ നിന്ന്
  ഞാൻ മാത്രമാകുമ്പോൾ
  ശേഷിക്കുന്നത് ശരീരം നിശ്ചലമായ
  ആത്മാവിന്റെ ഏകാന്തതയാണ്....
  കവിതയിലൂടെ നിന്നെ രചിക്കുമ്പോൾ
  ഞാൻ സൃഷ്ടിക്കുന്ന വരികളിലെ
  സ്വാതന്ത്ര്യമാണ് എന്റെ പ്രണയം..
  ഏകാന്തതയിൽ താഴിട്ടു പൂട്ടിയ
  പ്രണയത്തെ അക്ഷരങ്ങളിലൂടെ
  സ്വതന്ത്രമാക്കുമ്പോൾ എന്റെ തൂലിക
  നീയാകുന്നു.. നീ എന്റെ പ്രണയവും.
  ©_athira_

 • _athira_ 68w

  കൈ പിടിച്ചു നടക്കാൻ
  എല്ലാർക്കും സാധിക്കും.
  എന്നാൽ കൈ പിടിച്ചു
  നടത്താൻ ചിലർക്കേ
  സാധിക്കൂ..
  ©_athira_

 • _athira_ 77w

  വേദനകൾ മറക്കുവാൻ
  ഏറ്റവും വലിയ ആയുധം
  മുഖംമൂടികളാണ്.
  ©_athira_

 • _athira_ 80w

  ഏകാന്തമായി സഞ്ചരിക്കുമ്പോൾ
  ചിന്തയെ ഉണർത്തുന്ന ചില
  ഭ്രാന്തമായ ലഹരികളുണ്ട്.
  ഒരു പാതയിൽ നിന്നും മറ്റൊരു
  പാതയിലേക്ക് തെന്നിവീഴുന്നവ.
  എന്നിൽ നിന്നും എന്നെത്തന്നെ
  പറിച്ചെടുത്തു ദൂരേക്കെറിയും വിധം
  ചിന്തകൾ വളരുമ്പോൾ കാലത്തിന്റെ
  ഗതിയറിയാതെ പ്രപഞ്ചത്തിൽ നിന്നും
  ഓടിയകലുവാൻ
  കരുത്താർജിക്കുന്നു സ്വയം.
  ©_athirajithin_

 • _athira_ 83w

  കൂടെ നിൽക്കാൻ ഒരുപാട് പേരുണ്ടെങ്കിലും
  നമ്മുക്കായി ശബ്ദമുയർത്താൻ ഒരാൾ
  പോലുമില്ലെങ്കിൽ, തിരിച്ചറിയുക സുഹൃത്തേ..
  "നീ ഒറ്റയ്ക്കാണ് " എങ്കിലും പിന്തിരിഞ്ഞോടരുത്
  ഒരുപക്ഷെ... തോറ്റുപോയേക്കാം..
  എന്നാൽ ആ തോൽവിയിലും ഒരുപാട്
  അജ്ഞാതശക്തികൾ നിന്റെ കൂടെ ഉണ്ടാകും
  അവ നൽകുന്ന കരുത്ത് സൂര്യദേവന്റെ ജ്വാലകളെക്കാൾ പ്രഭയുള്ളതായിരിക്കും.
  ©_athira_

 • _athira_ 85w

  ...പോരാളി...

  അവൾക്കു അറിയില്ലായിരുന്നു ആഗ്രഹിച്ചതൊക്കെ മിഥ്യ മാത്രമായിരുന്നു എന്ന്. കുന്നോളം കിനാവുകൾ കണ്ടൊടുവിൽ സങ്കടങ്ങൾ സ്വയം ഉള്ളിലൊതുക്കി അവൾ. ഒരുനാൾ തനിക്കു വന്നുചേർന്ന ഭാഗ്യത്തെ ഓർത്തു ആഹ്ലാദിച്ച അവളിൽ ഇന്ന് അനുദിനം ഹൃദയസ്പന്ദനത്തിനു പകരമായി മരണമണി മുഴങ്ങി. ഞരമ്പുകളിൽ രക്തയോട്ടം നിലയ്ക്കാൻ ദൈവത്തോട് അപേക്ഷിച്ചു. എന്നാൽ പരീക്ഷണങ്ങൾ ഏറ്റുവാങ്ങുവാനായിരുന്നു അവളുടെ വിധി. ചുവരുകൾക്കുള്ളിൽ ശരീരം വീർപ്പുമുട്ടി ഭ്രാന്തമായ അവസ്ഥയിലേക്ക് തന്റെ നാളുകൾ ചുരുങ്ങുക ആണെന്നവൾക്കു ബോധ്യമായി. തന്റെ ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന രോഗത്തെ ജയിക്കാൻ ഇന്നവൾക്കു ശക്തിയില്ല. ശോഷിച്ച ശരീരത്തിനും മനസ്സിനും അവളൊരു ഭാരമായിരുന്നു. സ്നേഹിച്ചവരൊക്കെയും അകന്നപ്പോൾ താനൊരു ഭാരമായി സ്വയം തോന്നി തുടങ്ങി. മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് ഇനിയുമെന്തിന് ജീവിക്കണം??
  ഹൃദയമിടിപ്പ് കൂടി. ഒടുവിൽ ശരീരം നിശ്ചലമായി.
  ഒരുനിമിഷം അവൾ ഉറക്കെ നിലവിളിച്ചു. ക്ലാസ്സ്മുറിയിൽ നിന്നും ടീച്ചർ ചോക്ക് കൊണ്ടെറിഞ്ഞു. കണ്ണുതിരുമ്മി ചുറ്റും നോക്കിയവൾ. ക്യാൻസർ ആയതുകൊണ്ട് ഒറ്റപ്പെട്ട സഹപാഠിയെ അവളോർത്തു. തന്റെ അടുത്തു വന്നിരുന്നപ്പോൾ താനവളെ ആട്ടിയോടിച്ചു. ഞാൻ അവളുടെ അടുത്തേക്ക് മാറിയിരുന്നു. എന്റെ മുഖത്തേക്ക് ഒരു പുഞ്ചിരിയോടെ അവൾ നോക്കി. ഒരുനിമിഷം എന്നിൽ വന്നു ചേർന്ന അനുഭവത്തിലൂടെ സഞ്ചരിച്ചപ്പോൾ അവളിൽ എനിക്ക് അഭിമാനം തോന്നി. ഇപ്പോളും രോഗത്തെ അതിജീവിക്കുന്ന അവളാണ് പോരാളി..
  ©_athirajithin_